“വൈ ഡു യു കെയർ മാൻ?! Besides, ഞാൻ കാണാത്തതൊന്നും അല്ലല്ലോ അവളുടേതേതൊന്നും!!”
അതും പറഞ്ഞയാൾ ചിരിച്ചു.
എന്നാൽ ആ ചിരി എന്നെ ദേഷ്യം പിടിപ്പിച്ചു. ഞാൻ മുഷ്ടി ചുരുട്ടി.
പുറത്തെ ബഹളം കേട്ടു സോഫി പുറത്തേക്കിറങ്ങിയപ്പോൾ കാണുന്നത് ഡേവിഡിൻ്റെ ശിങ്കിടികൾ പലയിടത്തായി ചിതറി കിടക്കുന്നതാണ്. ഒത്ത നടുവിൽ ഞാൻ ഡേവിഡിൻ്റെ കഴുത്തിൽ പിടിച്ചു കൊണ്ട് നിൽക്കുവാണ്. അയാളുടെ മൂക്ക് പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.
“സാം..വാട്ട് ആർ യു ഡൂയിങ്!! ലീവ് ഹിം.”
അവൾ അലറി.
അവൾ പറയുന്നത് കേട്ട് ഞാൻ പിടിവിട്ടു. അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കിയശേഷം അയാളോട് പറഞ്ഞു,
“ഡേവിഡ്… തന്നെ എനിക്കിനി കാണേണ്ട എന്ന് ഞാൻ പറഞ്ഞതാണ്. നമ്മൾ തമ്മിലുള്ളതെല്ലാം ഞാൻ പറഞ്ഞു തീർത്തതും ആണ്. പിന്നെ സെറ്റിൽ വന്നു വഴക്കുണ്ടാക്കാൻ തനിക്ക് എങ്ങനെ ധൈര്യം വന്നു? യു ക്രീപ്.”
അയാൾ കോപത്തോടെ അവളെ നോക്കി.
“നീയും നിൻ്റെ ഈ ചാവാലി പട്ടിയും ഒരുങ്ങി ഇരുന്നോ. എന്നെ നിനക്ക് ശരിക്കും മനസ്സിലായിട്ടില്ല. തീർത്തുകളയും കൂത്തിച്ചി മോളെ.”
അയാൾ എന്നെ പകയോടെ നോക്കികൊണ്ട് അവിടുന്ന് പോയി.
ആ സംഭവം അവളെ ഞെട്ടിച്ചു. അവളെനിക്ക് നേരെ തിരിഞ്ഞ ശേഷം രൂക്ഷമായി എന്നെ നോക്കി. എന്നിട്ട് നേരെ കാരവാനിലേക്ക് പോയി. പുറകെ ഡയറക്ടറും മറ്റു ചിലരും ചെന്നു സോഫിയെ സമാധാനിപ്പിച്ചു. അയാളിൽ നിന്നും അവളെ രക്ഷിച്ചെങ്കിലും അവളുടെ പെരുമാറ്റം കണ്ടപ്പോൾ ജോലി പോയി എന്നുതന്നെ ഞാൻ ഉറപ്പിച്ചു.
അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങൾ തിരിച്ചു പൊക്കോണ്ടിരുന്നപ്പോൾ അവൾ ചോദിച്ചു,
“സാം, കുറച്ചു വയലന്റ് ആണല്ലേ?”
“ഐ വാസ് ജസ്റ്റ് ഡൂയിങ് മൈ ജോബ്.”
“മനസ്സിലായി മനസ്സിലായി..ജസ്റ്റ് യുവർ ജോബ്,” അവൾ പുഞ്ചിരിച്ചു.
“എങ്കിലും സെറ്റിൽ കിടന്നു പ്രശ്നമുണ്ടക്കരുതായിരുന്നു.”
“സോറി സോഫി.”
“ഇട്സ് ഓക്കേ. താനൊരു തെറ്റും ചെയ്തിട്ടില്ല. ഇതുവരെ ഞാൻ കാരണം ഒരു സെറ്റിലും ഒരു തരത്തിലുള്ള പ്രോബ്ലെംസും ഉണ്ടായിട്ടില്ല. അതുകൊണ്ട് പറഞ്ഞതാ. Anyway താങ്ക്സ്.”
ഞാൻ കണ്ണാടിവഴി അവളെ നോക്കി. അവളും കണ്ണാടിയിലേക്ക് നോക്കുന്നുണ്ടായിരുന്നു.
“ഡേവിഡ് ഇങ്ങനെ പ്രശ്നമുണ്ടാക്കും എന്ന് ഞാൻ വിചാരിച്ചില്ല.”
അവൾ പറഞ്ഞു. ഞാൻ ശ്രദ്ധിച്ചു.
“ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു. എന്നെ കന്നഡ ഇൻഡസ്ട്രിയിലേക്ക് introduce ചെയ്തത് അവനാണ്. അവനെന്നോട് ആത്മാർത്ഥ പ്രണയമാണെന്ന് ഞാൻ കരുതി. എന്നാൽ…”
അവൾ ഒന്ന് വിതുമ്പി.
“രണ്ടുമാസം മുൻപ് അവൻ്റെ ഒരു ബിസിനസ് പാർട്ണറിനു എന്നെ കാഴ്ച വെച്ചപ്പോൾ ആണ് അവൻ്റെ സ്നേഹം എൻ്റെ ശരീരത്തോട് മാത്രം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.”
അതുകേട്ടു ഞാൻ ഞെട്ടി.
“അന്ന് അവിടുന്ന് പിരിഞ്ഞതാണ് അവനെ. ഇതൊന്നും പുറത്ത് പറയാതിരുന്നത് ഒരിക്കലെപ്പോഴോ അവനെ ഞാൻ സ്നേഹിച്ചിരുന്നത് കൊണ്ട് മാത്രം ആണ്…”
അവളുടെ കണ്ണുകൾ നിറഞ്ഞു. ഇടറുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു :
“അച്ഛനും അമ്മയും ഇല്ലാതെ അനാഥ ആയാണ് ഞാൻ വളർന്നത്. ഈ നിലയിൽ എത്തിയത് സ്വന്തം അധ്വാനം കൊണ്ട് തന്നെയാ. പബ്ലിക്ക് എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, ചാൻസിനു വേണ്ടി ഇതുവരെ ഒരുത്തൻ്റെയും കൂടെ കിടന്നിട്ടില്ല… ഇനിയും ചെയ്യില്ല.”
അത് പറഞ്ഞതും അവൾ പൊട്ടികരയുന്നുണ്ടായിരുന്നു. ഞാൻ കാർ പതിയെ ഓരത്തിൽ നിർത്തി. എന്നിട്ട് പുറത്തിറങ്ങി. കുറച്ചു നേരം കരഞ്ഞാൽ ഉള്ളിലെ വിഷമം എല്ലാം മാറും എന്നെനിക്ക് തോന്നി. കുറച്ചു നേരത്തിനു ശേഷം അവൾ ഡോർ ഗ്ലാസിൽ പതിയെ തട്ടി. ഞാൻ ഉള്ളിൽകയറി ഒന്നും മിണ്ടാതെ വണ്ടിയെടുത്തു.
ഫ്ലാറ്റിൽ റൂമിൻ്റെ മുൻപിൽ എത്തിയശേഷം അവൾ എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു,
“താങ്ക് യു സാം..ഫോർ എവെരിതിങ്.”
എന്നിട്ട് എന്നെ പതിയെ കെട്ടിപിടിച്ചു. പെട്ടെന്നുള്ള നീക്കത്തിൽ ഞാൻ പതറിപ്പോയി. എങ്കിലും ഞാൻ തിരിച്ചു അവളെ പുണർന്നു. കുറച്ചു നേരം കഴിഞ്ഞ് അവൾ പിടിവിട്ടു എൻ്റെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് ചുണ്ടിൽ പതിയെ ചുംബിച്ചു. ഞാൻ തരിച്ചു പോയി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൾ ചുംബനം നിർത്തി. അവളുടെ കണ്ണുകൾ അപ്പോൾ എന്തോ ആഗ്രഹിക്കുന്നപ്പോലെ എനിക്ക് തോന്നി.
