ഭഗവതിയുടെ മുഹബ്ബത്ത് – 1

ലോകം മതത്തിന്റെ വേലിക്കെട്ട് മാറ്റി ഡിജിറ്റൽ യുഗത്തിലേക്ക് വന്നിട്ടും നമ്മുടെ നാട്ടിൽ
മതങ്ങളുടെ ഇടയിൽ പെട്ട് കാലഹരണപ്പെട്ട ചിന്തകളോട് ജീവിക്കുന്ന മനുഷ്യർക്കിടയിലേക്ക് ചിന്തിക്കാനുംമനുഷ്യൻ ആവാനും വേണ്ടി ഒരു പ്രണയ കഥ …
കുറേ നാളുകൾക്ക് ശേഷമാണ് ഒരു ആഘോഷത്തിന് പോകുന്നത്…തന്റെ ലോകം തന്നെ ഈ വീടായി മാറിയിട്ട്രണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു…കടുംനീല നിറമുള്ള സാരി ചുറ്റികൊണ്ട് ആരതി കണ്ണാടിക്കു മുൻപിൽനിന്നു…ഒന്ന് ശരിക്കും ഒരുങ്ങാൻ തന്നെ താൻ മറന്നിരിക്കുന്നു…
അങ്ങനെ ഓരോന്ന് ചിന്തിച്ചുനിൽക്കുമ്പോഴാണ്…അർച്ചന മുല്ലപ്പൂവുമായി വന്നത്….ചേച്ചി ദേ ഇത് കൂടെവയ്ക്കൂ എന്നാലേ പൂർണമാവൂ…മുടിയൊക്കെ ഭംഗിയിൽ കെട്ടി ഒരുങ്ങി നിൽക്കുന്ന ചേച്ചിയെ കാണാൻ എന്തുഭംഗിയാണ്…ശരിക്കും കാവിലെ ഭഗവതി ഇറങ്ങി വന്ന പോലെയുണ്ട്…അവൾ പൊട്ടിച്ചിരിച്ചു…
അച്ചു , കളിയാക്കാതെ പോ പെണ്ണെ…ഇതുതന്നെ കല്യാണത്തിനല്ലേ പോവുന്നെ എന്ന് കരുതിയാ.. ഇനിമുല്ലപൂവും കൂടെ.. ആളുകൾക്ക് ഓരോന്ന് പറഞ്ഞ് ചിരിക്കാനുള്ള കാരണമാവും…
ഞാൻ അരുണേട്ടനോട് എത്ര തവണ ഓർമിപ്പിച്ചിട്ട് കൊണ്ടുവന്നതാണെന്ന് അറിയുമോ…നീണ്ടു കിടക്കുന്നഇടതൂർന്ന മുടിയിൽ അവൾ പാതി വിടർന്ന മുല്ലപ്പൂവ് നിർബന്ധിച്ച് വച്ചു കൊടുത്തു…
ചേച്ചി…, അവൾ ആരതിയുടെ മുഖം കൈകൾ കൊണ്ട് പിടിച്ച് ഉയർത്തി…ഇപ്പോ സുന്ദരിയായിട്ടുണ്ട് പക്ഷേ ഈവിഷാദഭാവം ഈ മുഖത്തിന് ചേരില്ല…ഒന്ന് ചിരിച്ചേ..ആരതി അച്ചുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി…
ആരതിയുടെ അമ്മായിയുടെ മകളാണ് അർച്ചന..കൂടാതെ ആരതിയുടെ അനിയൻ അരുൺ കല്യാണംകഴിയ്ക്കാൻ പറഞ്ഞുവച്ചിരിക്കുന്ന പെണ്ണും…അച്ഛനും അമ്മായിയും അവർ ചെറുപ്പത്തിലേ തന്നെ പറഞ്ഞുവച്ചിരിക്കുന്ന ബന്ധം…
ചേച്ചിയോടൊപ്പം ഞാൻ കൂടി വന്നേനെ പക്ഷെ ചേച്ചിയുടെ കൂട്ടുകാരിയല്ലേ..മ്മളെ വിളിച്ചിട്ടില്ലല്ലോ..അവൾവിഷാദഭാവത്തിൽ പറഞ്ഞു..വിളിക്കാത്ത കല്യാണത്തിനായാലും ഞാൻ വന്നേനെ നമുക്ക് അങ്ങനെയുള്ളഅഹങ്കാരം ഒന്നുമില്ല കേട്ടോ.. പക്ഷേ നിങ്ങളൊക്കെ അഭിമാനികളല്ലേ എന്തുചെയ്യാം..
നീ വന്നോടി ഇവിടെ ക്ഷണമുണ്ട്…നിന്റെ അരുണേട്ടനെയും.. അപ്പോൾ നിനക്കും വരാലോ…
വോ വേണ്ട അത് പിന്നീടല്ലേ.. അവൾ നാണത്താൽ ചിരിച്ചു…
അല്ലെങ്കിൽ ഞാൻ പോണോ അച്ചു…എന്തോ മനസ്സിനൊരു സുഖം ഇല്ലാത്ത പോലെ…
ദേ.., ചേച്ചി പെണ്ണെ ബസിന് സമയമായി വേഗം ചെല്ലൂ..അച്ചു ആരതിക്കു പിന്നാലെ പതുക്കെ തള്ളി..ലിവിങ്റൂമിൽ ആരതിയുടെ അച്ഛനും അമ്മയും അരുണും മുത്തശ്ശിയും എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു…ആരതിയെകണ്ടപ്പോഴേക്കും എല്ലാവരുടെ മുഖത്തും സന്തോഷം അലതല്ലി…
എത്ര കാലായി ന്റെ കുട്ടി ഈ വീട് വിട്ട് പുറത്തേക്ക് ഇറങ്ങിയിട്ട് ഇങ്ങനെ ഒരുങ്ങി കണ്ടിട്ട്.. മുത്തശ്ശിയുടെകണ്ണുകൾ നിറഞ്ഞു….
ഞാൻ കൊണ്ട് വിടാം ചേച്ചി അരുൺ ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി…അർച്ചന അവരുടെപോക്കും നോക്കി മുഖത്ത് ഒരു പുഞ്ചിരിയുമായി നിന്നു..
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
കോളേജിൽ പഠിക്കുമ്പോൾ ശ്യാമ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു..കൂടാതെ അവളെ കെട്ടികൊണ്ട്വരുന്നത് തങ്ങളുടെ വീടിന് അടുത്തേക്കുമാണ് അല്ലെങ്കിൽ ഈ വരവ് ഒഴിവാക്കാമായിരുന്നു..ആരതി ഓർത്തു…
നല്ല വായാടിയും ചുറുചുറുക്കുമുള്ള കുട്ടിയായിരുന്നു ശ്യാമ അതുകൊണ്ട് തന്നെ ക്ലാസ്സ്‌ മൊത്തമായുംകല്യാണത്തിന് വന്നിട്ടുണ്ട്…പലരും പരിചയം പുതുക്കാൻ വന്നെങ്കിലും എല്ലാവരിൽ നിന്നും താൻ മാറിനിന്നു…കാരണം ആരെങ്കിലും തന്റെ കഴിഞ്ഞ കാലത്തിനേ കുറിച്ച് ചോദിക്കുമോ എന്നവൾക്ക്പേടിയായിരുന്നു….
വളരെ നന്നായി അലങ്കരിചിരിക്കുന്ന മണ്ഡപത്തിൽ ഒരിക്കലും പിരിയാത്ത പ്രണയത്തിന്റെപ്രതീകമെന്നോണം കൃഷ്ണനും രാധയും ഉണ്ടായിരുന്നു..
സർവാഭരണ വിഭൂഷിതയായി ശ്യാമ വന്നു…റാം അവളുടെ കഴുത്തിൽ താലി ചാർത്തി…
തനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ദിവസം…ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് കൊണ്ട് കടന്നു പോയ ആദിവസത്തെയോർത്ത് ആരതിയുടെ കണ്ണുകൾ നിറഞ്ഞു..ആരും കാണാതെ അവൾ കണ്ണുനീർഒപ്പിയെടുത്തു…അവിടെ വല്ലാത്ത അപരിചിതത്വം പോലെ തോന്നി..തന്റെ വീട്ടിലേക്ക് പോകണമെന്നും തന്റേതായലോകത്ത് ഒതുങ്ങി കൂടണമെന്നും അവൾ വല്ലാതെ ആഗ്രഹിച്ചു…
വെയിലിന്റെ ചൂടേറ്റ് നന്നായി തളർന്നു ബസ് സ്റ്റോപ്പിലേക്ക് പോവുമ്പോഴാണ് അരികിലായി ഒരു കാർ വന്നുനിന്നത്..ഒന്ന് മടിച്ചുനിന്നെങ്കിലും നിർബന്ധത്തിന് വഴങ്ങി അവൾ കാറിൽ കയറി… ഒരേ കോളേജിൽ പഠിച്ചസീനിയർ ഷാഹിർ ..മുഴുവൻ പേര് ഷാഹിർ ഹുസൈൻ ..
കോളേജിലെ പുസ്തകപുഴു എന്ന് ഞങ്ങൾ കേൾക്കാതെ കളിയാക്കി വിളിക്കുമായിരുന്നു..എപ്പോഴുംലൈബ്രറിയിൽ ഒരു ബുക്കുമായി നടക്കുന്നതുകാണാം..കുറേ പെൺകുട്ടികൾ ഈ സുന്ദരനുവേണ്ടി പിറകെനടന്നു കാല് തേഞ്ഞിട്ടുണ്ട്…പക്ഷേ പുള്ളിയുടെ കണ്ണിൽ ആരെയും പിടിച്ചില്ല…കൂട്ടത്തിൽ താനും പുള്ളിയെമോഹിച്ചിരുന്ന കൗമാരത്തെയോർത്ത് ആരതിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..ഇപ്പോൾ തന്റെ മനസ്സിൽആരോടും പ്രണയത്തിന്റെ ഒരു കണിക പോലുമില്ലന്നോർത്തു..പണ്ടത്തെ ആരതി തന്നിൽ നിന്ന് എത്രഅകലെയാണെന്നതോർത്ത് ആശ്ചര്യപ്പെട്ടു…
കാറിൽ വല്ലാത്ത ഒരു നിശബ്ധത കടന്നുകൂടി…
കുറച്ചു നേരത്തെ മൗനത്തെ ബേധിച്ചുകൊണ്ട് “അവിടെ എന്നെ കണ്ടില്ലേ ആരതി… എന്നുള്ള ചോദ്യംകേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്..
ഇല്ല ഷാഹിർ …. ഞാൻ കണ്ടില്ല…
ഞാൻ പക്ഷേ ആരതിയെ പിന്തുടരുന്നുണ്ടായിരുന്നു…ആരതി മാത്രം എന്നെ കണ്ടില്ല…ഷഹിറിന്റെ വാക്കുകൾഇടറി… എസിയുടെ തണുപ്പിലും ആരതി വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു….
ആരതി.., തനിക്കെന്താണ് പറ്റിയത്…താൻ ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ…തന്റെ കുസൃതിചിരിയുംമുഖത്തെ പ്രസന്നതയുമൊക്കെ എവിടെ പോയെടോ…എന്ന വാക്കുകൾ കേട്ട് അവളൊന്ന് പുഞ്ചിരിച്ചതല്ലാതെഒന്നും പറഞ്ഞില്ല..അവന്റെ മുഖത്തിനെയും വിഷാദത്തിന്റെ കറുപ്പ് വന്ന് മൂടിയിരുന്നു…
ഷാഹിർ …, കാർ ഇവിടെ നിർത്തിയാൽ മതി ഇനി നടന്നുപോവാനുള്ള ദൂരമേയുള്ളൂ…വീട്ടിൽ കൊണ്ട് വിടാംഎന്ന ഷാഹിറിന്റെ മറുപടി കേട്ട് അവൾ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി…
ആരതി…,ഇതെന്റെ വിസിറ്റിംഗ് കാർഡാണ് എന്താവശ്യമുണ്ടെങ്കിലും വിളിക്കാം…അവൻ ഒരു പുഞ്ചിരിയോടെനീട്ടി…അവളത് വാങ്ങി നടന്നകന്നു…അവൾ അകലെയെത്തും വരെ അവൻ നോക്കി നിന്നു…
കല്ല്യാണമൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും മനസ്സും ശരീരവും ഒരുപോലെ തളർന്നു…മനസ്സൊക്കെ വല്ലാതെമരവിച്ച അവസ്ഥ…നേരെ റൂമിൽ പോയി ഡ്രസ്സ്‌ മാറി മുഖത്തേക്ക് കൈകുമ്പിളിൽ തണുത്ത വെള്ളമെടുത്ത്ഒഴിച്ചു…തെല്ലാശ്വാസം തോന്നി…ഓരോന്ന് ചിന്തിച്ച് കട്ടിലിൽ മുട്ടുകാലിലേക്ക് മുഖമമർത്തി കുറേനേരം അങ്ങനെഇരുന്നു…
അപ്പോഴാണ് ഗോവണി പടിയിലൂടെ ആരോ മുകളിലേക്ക് കയറി വരുന്ന ശബ്‍ദം കേട്ടത്…നോക്കിയപ്പോൾഅച്ചുവാണ്…ഓടി കിതച്ചുള്ള വരവാണ്… ക്ഷമയുടെ അവസാനകണികയും അവളിൽ നിന്ന് തീർന്നു പോയതുപോലെ തോന്നി…വന്നപാടെ അവൾ കലപില കൂട്ടാൻ തുടങ്ങി…
ചേച്ചി കല്യാണം എങ്ങനെയുണ്ടായിരുന്നു…ചെറുക്കൻ ചുള്ളനാണോ എന്തൊക്കെയോ അവൾചോദിച്ചുകൊണ്ടിരുന്നു..ശ്യാമയുടെ സാരിയുടെ കളർ മുതൽ അവൾ അണിഞ്ഞിരിക്കുന്ന പൂമാലയിലെപൂക്കളുടെ എണ്ണം വരെ അവൾക്കറിയണം…ആരതിയാണെങ്കിൽ കോടീശ്വരൻ പരിപാടി പോലെചോദിക്കുന്നതിനുമാത്രം ഉത്തരം നൽകികൊണ്ടിരുന്നു…ഓരോന്നും വിശദീകരിക്കാത്തതിലുള്ള ദേഷ്യത്തിൽഅവൾ എന്തോ പിറുപിറുത്തുകൊണ്ട് ഇറങ്ങി പോയി….
ആരതിയുടെ മനസ്സിലേക്ക് എന്തൊക്കെയോ ചിന്തകൾ കടന്നുവന്നു…അതിൽ ഏറെയും ഷാഹിറിനെ കുറിച്ചായിരുന്നു…ഇന്നെന്തോ എന്താണാവോ ഷാഹിർ തന്നെ കുറിച്ച് വല്ലാതെ വേവലാതി പെടുന്നത് പോലെതോന്നി..തന്റെ മുഖത്തെ സന്തോഷം മങ്ങിയപ്പോൾ അവനും വല്ലാതെ വിഷമിക്കുന്നതുപോലെ…എന്നാൽകോളേജിൽ പഠിക്കുമ്പോൾ കണ്ടിട്ടുണ്ട്.. നോക്കിയിട്ടുണ്ട് എന്നല്ലാതെ തങ്ങൾ തമ്മിൽ പ്രതേകിച്ച് ഒരടുപ്പവുംതോന്നിയിട്ടില്ല…എനിക്ക് ഇഷ്ടമായിരുന്നു ഒരുപാട്… അത് ചിലപ്പോൾ ആരാധനയോ പ്രണയമോആയിരുന്നിരിക്കാം..പക്ഷേ അത് തനിക്കുമാത്രം ആയിരുന്നില്ലേ…അങ്ങിനെ എത്ര പെൺകുട്ടികൾ അവന്റെ പിന്നാലെ നടന്നിരിക്കുന്നു..കണ്ടാൽ നല്ല സുന്ദരനും സൽസ്വഭാവിയും…കുറേ വായിക്കുന്ന കൂട്ടത്തിലുംപോരാത്തതിന് നന്നായി പഠിക്കുകയും ചെയ്യും..എല്ലാവർക്കും ആളെ കുറിച്ച് നല്ല അഭിപ്രായം മാത്രമേഉണ്ടായിരുന്നുള്ളൂ…അങ്ങിനെയുള്ളൊരു ആളെ ആരായാലും നോക്കി പോകില്ലേ…
കോളേജിന്റെ ഇരുവശങ്ങളിലുമായി നിറയെ വാകമരങ്ങൾ ഉണ്ടായിരുന്നു…അതിനുചുറ്റും അടിയിൽ ചുവപ്പ്‌നിറം പടർത്തി പൂക്കൾ വീണു കിടക്കുന്നുണ്ടാവും…ഷാഹിർ കടന്നുവരുമ്പോൾ മരത്തിനുപിറകിൽഒലിച്ചുനിന്ന് നോക്കി നിൽക്കാറുള്ളത് അവൾ ഓർത്തു…അവനെ കാണാനായി മാത്രം ലൈബ്രറിയിലേക്ക്പോവുന്നതും പുസ്തകം എടുക്കുന്നതിനിടയിൽ മേശമേൽ ഇരുന്നു വായിക്കുന്ന ആളെ എടക്കണ്ണിട്ട്നോക്കുന്നതും ആളുടെ നോട്ടം തന്നിലേക്കെത്തുന്ന മാത്രയിൽ പെട്ടെന്ന് താൻ കണ്ണുകൾതിരിക്കുന്നതുമൊക്കെയോർത്ത് അവൾ മുഖം പൊത്തി ചിരിച്ചു…സ്റ്റേജിൽ ഷാഹിർ പ്രസംഗിക്കുമ്പോൾആരാധയോടെ താൻ നോക്കിനിൽക്കാറുണ്ടായിരുന്നു
ഒരുപാട് പെൺകുട്ടികൾ പുള്ളിയെ പ്രണിയിച്ചിരുന്നെങ്കിലും തുറന്നുപറയാൻ എല്ലാവർക്കുംപേടിയായിരുന്നു..കാരണം ആരുമായും ഷാഹിർ അധികം അടുത്തിരുന്നില്ല പ്രതേകിച്ചുംപെൺകുട്ടികളുമായി…പിന്നെ മറ്റുചിലർക്ക് അവന്റെ മതം …പുള്ളിയുടെ ക്ലാസ്സിലെ ഒന്ന് രണ്ട് പെൺകുട്ടികളുമായിമാത്രമേ സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ…എല്ലാവർക്കും പ്രണയത്തിലധികം ബഹുമാനമായിരുന്നു പുള്ളിയോട്…
തങ്ങളുടെ കണ്ണുകൾ തമ്മിലെപ്പോഴോ ഉടക്കിയപ്പോൾ തെറ്റിദ്ധരിച്ചിരുന്നു പ്രണയമാണോയെന്ന്… പക്ഷേ പുള്ളിഅടുത്തൂടെ പോകുമ്പോൾ പോലും മുഖത്തേക്കൊന്ന് നോക്കാൻ കഴിയാതെ ചങ്ക് പിടക്കും…പുള്ളിയാണേൽഒടുക്കത്തെ ഗൗരവും മുഖത്ത് വാരി നിറച്ച് നടന്നകലും… അതോടെ തന്റെ മനസ്സിലെ സംശയങ്ങളൊക്കെനീങ്ങി….എങ്കിലും എവിടെയോ ഒരിഷ്ടം അവനു തന്നോട് ഉണ്ടായിരുന്നോ അതോ ആ കണ്ണിൽ കണ്ടത്കളിചിരികൾ മറഞ്ഞുപോയ തന്നോടുള്ള സഹതാപം മാത്രമാണോ..
വീണ്ടും താൻ ആ കൗമാരപ്രായത്തിലേക്ക് പോവുകയാണോയെന്ന് അവളോർത്തു…
പെട്ടെന്നാണ് ആ വിസിറ്റിംഗ് കാർഡിനെ കുറിച്ചോർത്താത്…അത് കയ്യിലെടുത്തു…ഓറിയോൺ ഗ്രൂപ്പ്‌ ഓഫ്‌കമ്പനീസ്…അതിലൂടെ ഒന്ന് വിരലോടിച്ചു..താഴെ മൊബൈൽ നമ്പർ ഉണ്ട്…തന്റെ മൊബൈൽ എടുത്ത് നമ്പർഡയൽ ചെയ്തപ്പോഴാണ് സ്വബോധം തിരിച്ചുവന്നപോലെ അവൾ തരിച്ചിരുന്നത്…മൊബൈൽകട്ടിലിലേക്കെറിഞ്ഞു..വിസിറ്റിംഗ് കാർഡ് മേശക്കരികിൽ വച്ചു…വീണ്ടും മുഖത്ത് വിഷാദം കൂടുകെട്ടി…
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
അമ്മായി.., ആ പെണ്ണിനെ പിടിച്ച് കെട്ടിച്ചോട്ടെ അല്ലേൽ കൈവിട്ട് പോകുമേ..അച്ചു അമ്മായിയെഉപദേശിക്കുന്നതാണ് അതായത് ആരതിയുടെ അമ്മയെ..

Leave a Reply

Your email address will not be published. Required fields are marked *