ഭഗവതിയുടെ മുഹബ്ബത്ത് – 1 1

വീടിന് തൊട്ടടുത്തായതിനാൽ അച്ചു സമയം കിട്ടുമ്പോഴെക്കൊക്കെ അമ്മായിയുടെ വീട്ടിലേക്ക്ഓടികിതച്ചെത്തും..എങ്കിലും അവളും അരുണുമായുള്ള വിവാഹം ഉറപ്പിച്ചതുകൊണ്ട് എല്ലാവർക്കും അവരുടെ മേൽഒരു കണ്ണുണ്ട് താനും..എങ്കിലും എല്ലാവരുടെ കാര്യത്തിലും അവൾ ഇടപെടും…
നീ എന്തൊക്കെയാ അച്ചു പറയുന്നത് പാത്രങ്ങൾ കഴുകുന്നതിനിടയിൽ ഭാനു അവളോടായി ചോദിച്ചു…
അല്ല അമ്മായി ഇന്ന് പുറത്തേക്ക് പോയി വന്ന ശേഷം ചേച്ചിക്ക് വല്ലാത്ത മാറ്റം നമ്മൾ ഒന്നും അങ്ങോട്ട്പറയുന്നത് കേൾക്കുന്നില്ല…ഇങ്ങോട്ട് ഉത്തരം പറയണേൽ തന്നെ രണ്ട് മൂന്ന് തവണ ചോദിക്കണം…എന്തോപെണ്ണിനൊരു മാറ്റമൊക്കെയുണ്ട്….
അതുപിന്നെ അവൾ കുറേ നാളുകൾക്ക് ശേഷം പുറത്തിറങ്ങിയതല്ലേ…അതും ഒരു കല്യാണത്തിന്… പഴയകാര്യങ്ങളൊക്കെ ഓർത്തിട്ടുണ്ടാവും എന്റെ കുട്ടി…അവൾ അത്രക്കും അനുഭവിച്ചതല്ലേ..ഒലിച്ചിറങ്ങിയ കാണുനീർഭാനു സാരി തലപ്പുകൊണ്ട് തുടച്ചു…
എന്റെ ഭാനുവമ്മേ….അച്ചു ഭാനുവിന്റെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു…ഇത് അതുപോലെയല്ല..വല്യസങ്കടമൊന്നും പോലെ തോന്നിയില്ലെന്നേ…എന്തോ ചിന്തിക്കുന്നതാണ് പക്ഷേ അത് പോയകാര്യങ്ങളെകുറിച്ചല്ല…ഭാവിയെ പട്ടിയാണെന്നാ എനിക്ക് തോന്നുന്നേ…എന്തായാലും ഇത്തിരി കഷ്ടപെട്ടിട്ടാണെങ്കിലും ഞാൻകണ്ടുപിടിക്കും…
ആണോ കാ‍ന്താരി ശരിട്ടാ…പിന്നെ സി. ഐ. ഡി യുടെ വീട്ടിലെ പണിയൊക്കെ കഴിഞ്ഞാവോ അല്ലേൽഅമ്മായി ഓഫീസിൽ നിന്ന് വരുമ്പോൾ പിന്നെയൊന്നും കണ്ടുപിടിക്കേണ്ടി വരില്ല ആരതി അച്ചുവിന്റെചെവിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു..
അച്ചു ഒരു ചമ്മലോടെ ആരതിയെ നോക്കി കൊണ്ട് ഓടിപോയി…ഈ കാന്താരിയുടെ ഒരു കാര്യം…അത്പറഞ്ഞ് രണ്ടാളും കൂടി ചിരിച്ചു…
കുറച്ചുനേരത്തിന് ശേഷമാണ് ചേച്ചി എന്നുള്ള വിളി കേട്ട് ആരതി അടുക്കളയിൽ നിന്ന്പുറത്തിറങ്ങിയത്..നോക്കുമ്പോൾ അച്ചു ആരതിയെയും നോക്കികൊണ്ട് മുകളിലെ പടിയിൽനിൽക്കുന്നുണ്ട്..മുഖത്ത് എന്തോ കണ്ടുപിടിച്ച പോലെ നിറഞ്ഞ ചിരിയുണ്ട്….
ചേച്ചി ഈ വിസിറ്റിങ് കാർഡ് ആര് തന്നതാണ്…അല്ല ഇന്നലെ വരെ ഇത് മേശമേൽഉണ്ടായില്ലല്ലോ..അവൾ ആക്കി ചോദിച്ചു…
അമ്മായിയുടെ മകൾ എന്നതിനുപരി ഈ കാ‍ന്താരി തന്റെ നല്ല കൂട്ടുകാരിയാണ്..മുമ്പെങ്ങോ തനിക്ക് ഒരുപ്രണയമുണ്ടെന്നും അത് തികച്ചും വൺവേ ആണെന്നും ആളുടെ പേര് ഷാഹിർ എന്നാണെന്നുമൊക്കെ അവളോട്പറഞ്ഞത് ആരതി ഓർത്തെടുത്തു..പിന്നെയും അവളോട് പാടിയിട്ടുണ്ട് ആളോട് തോന്നിയ ആരാധനയും സകലകാര്യങ്ങളും…
ഇനി എന്ത് പറഞ്ഞിവളെ പറ്റിക്കുമെന്നോർത്ത് ആരതി നിന്ന് പരുങ്ങി..അച്ചുവിന്റെ ചുണ്ടിലപ്പോഴും എല്ലാംനേടിയെടുത്ത പോലെ ഒരു ചെറുചിരി വിരിഞ്ഞു….
*********************************************
ഇനി എന്ത് പറഞ്ഞിവളെ പറ്റിക്കുമെന്നോർത്ത് ആരതി നിന്ന് പരുങ്ങി..അച്ചുവിന്റെ ചുണ്ടിലപ്പോഴും എല്ലാംനേടിയെടുത്ത പോലെ ഒരു ചെറുചിരി വിരിഞ്ഞു….
അവൾ പടികൾ ഓരോന്നായി ഇറങ്ങി വരികയാണ്..തന്റെ മുഖതെന്തോ ആവശ്യമില്ലാത്ത ഒരു നാണവും തളംകെട്ടിയിരിക്കുന്നു..വല്ലാത്ത വെപ്രാളവും…നിന്നു പരുങ്ങുന്ന ആരതിയെ നോക്കി അച്ചു കണ്ണിറുക്കി..ആരതിക്ക്ചുറ്റും നിന്ന് അച്ചു വലം വക്കുകയാണ്…”പറയാത്ത മൊഴികൾ തൻ ആഴത്തിൽ മുങ്ങി പോയ്‌പറയുവാനാശിച്ചതെല്ലാം നിന്നോട് പറയുവാനാശിച്ചതെല്ലാം… “ബിജു നാരായണനും ചിത്രയും പാടിയ പാട്ട്സാമാന്യം മോശമായ രീതിയിൽ തന്നെ പാടി കുളമാക്കുകയാണ് കക്ഷി…അതുകൂടിയായപ്പോൾ ആരതിയുടെമുഖത്ത് ചിരിയാണ് വന്നത്…
നീ എന്താടി ഈ പാടുന്നത്…ഈ പാട്ട് ഇങ്ങനെയും പാടാമോ..
ചേച്ചി അത് വിട് പാട്ടല്ലല്ലോ ഇവിടുത്തെ വിഷയം…നമുക്ക് കാര്യത്തിലേക്ക് കടക്കാം…
എന്ത് കാര്യം…കൃത്രിമദേഷ്യം മുഖത്ത് വാരി നിറച്ചുകൊണ്ട് ആരതി കണ്ണുരുട്ടി….
കണ്ണുരുട്ടി എന്നെ പേടിപ്പിക്കൊന്നും വേണ്ട..ഇതെവിടുന്നു കിട്ടിയെന്ന് എനിക്കിപ്പോൾ അറിയണം…വേഗംപറഞ്ഞോ…
അപ്പോഴാണ് അരുണിന്റെ ബൈക്കിന്റെ ശബ്ദം കേട്ടത്…ആരതി വേഗം വിഷയം മാറ്റി…
ഇതിനല്ലേ പെണ്ണെ ഈ നേരത്തെന്നും നീ ഇങ്ങോട്ട് വരുന്നേ… ഇതൊന്നും അത്ര നല്ലതല്ലാട്ടോ…
എന്തിന്…അച്ചു നാണത്താൽ താഴേക്ക് നോക്കി..
എന്തിനെന്നോ എന്റെ അനിയനെ കാണാൻ…പിന്നെ..പിന്നെ… ഞാനൊന്നും കാണുന്നില്ലെന്ന്കരുതണ്ട…കണ്ട ഭാവം നടിക്കാത്തതാ..ആരതി തല താഴേക്ക് ഇട്ടു നിൽക്കുന്ന അച്ചുവിനെ നോക്കി മനസ്സിൽചിരിച്ചു…പിന്നെ വല്ലാതെ സാമർഥ്യം കാട്ടിയാൽ ഞാൻ കണ്ടതൊക്കെ അമ്മയോടും അച്ഛനോടും എല്ലാവരോടുംപറയും…പിന്നെ എന്റെ പൊന്നുമോൾ കല്യാണം കഴിയാതെ ഈ വീട് കാണില്ല…
അച്ചു പരിഭവ ഭാവത്തിൽ ആരതിയെ നോക്കി….ചേച്ചി എന്തു കണ്ടെന്നാ അവൾ നിന്ന് ചിണുങ്ങി…നിന്ന്കൊഞ്ചാതെ പോയിരുന്ന് രണ്ടക്ഷരം പഠിക്ക് പെണ്ണെ..അച്ചുവിന്റെ കയ്യിൽ നിന്നും കാർഡ് തട്ടിപ്പറിച്ചു കൊണ്ട്ആരതി മുകളിലേക്കോടി…
എന്നെ പറ്റിച്ചെന്നൊന്നും കരുതണ്ട… ഞാൻ പൊക്കിക്കോളാം ട്ടാ…അച്ചു ഉറക്കെ വിളിച്ചു പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *