ഭഗവതിയുടെ മുഹബ്ബത്ത് – 1

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
വീടിന്റെ പുറകു വശത്തായി പരന്നു കിടക്കുന്ന പാറയുടെ മുകളിൽ ഇരിക്കുകയാണ് ആരതിയുംശ്യാമയും…ചുറ്റും ശാഖകളുമായി പടർന്നു നിൽക്കുന്ന മാവ് കുടപോലെ അവർക്ക് മുകളിൽ നിൽപ്പുണ്ട്..മനസ്സിനെതണുപ്പിക്കാനെന്ന പോലെ ചുറ്റുനിന്നും തണുത്ത കാറ്റ് ഒഴുകിയെത്തുന്നുണ്ട്…
ശ്യാമാ…എനിക്കാരോടെങ്കിലും എന്റെ വിഷമങ്ങളൊക്കെ പറഞ്ഞ് തീർക്കണം.. കുറെയായി ആരോടും പറയാൻകഴിയാതെ ഒറ്റക്കിങ്ങനെ കരഞ്ഞു തീർക്കുന്നു…അതാണ് ഇങ്ങോട്ട് നിന്നെ വിളിപ്പിച്ചത്…പഠിക്കുന്ന കാലത്തുംനീയായിരുന്നു എന്റെ ഏറ്റവും വലിയ കൂട്ടുകാരി.. ഇപ്പോഴും അങ്ങനെ തന്നെ…വേറെ ആരോടും എന്റെ കാര്യങ്ങൾതുറന്ന് പറയാൻ കഴിയില്ലെടാ..അപ്പോഴേക്കും ആരതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
ഇങ്ങനെ കരയാൻ മാത്രം എന്താടി നിന്റെ പ്രശ്നം…
പഠിപ്പ് കഴിഞ്ഞതിൽ പിന്നെ നീയുമായി വല്യ കോൺടാക്ട് ഉണ്ടായില്ലല്ലോ…എന്റെ ജീവിതത്തിൽ ഒരുപാട്പ്രശ്നങ്ങൾ കഴിഞ്ഞുപോയി…
ജാതകത്തിലെ പ്രശ്നം കാരണം ഇഷ്ടമില്ലാതിരുന്നിട്ടും നേരത്തെ വിവാഹം കഴിഞ്ഞെങ്കിലും നീ പിന്നീട്അതുമായി പൊരുത്തപെട്ടതല്ലേ പിന്നെന്താ ഉണ്ടായേ…ശ്യാമ ആകാംക്ഷയോടെ ചോദിച്ചു..
അതേ…ആദ്യമൊന്നും ഇഷ്ടമുണ്ടായില്ലെങ്കിലും എൻഗേജ് മെന്റിന് ശേഷം മനസ്സുകൊണ്ട്സ്വന്തമാക്കുകയായിരുന്നു അഭിയേട്ടനെ…വിവാഹത്തിന് ശേഷം ഞങ്ങൾ ചെന്നൈയിൽ സെറ്റിൽഡ്ആയി..അവിടെയായിരുന്നു അഭിയേട്ടന് ജോലി…വിവാഹം കഴിഞ്ഞ് ഒരു വർഷത്തോളം ശാന്തമായിരുന്നുജീവിതം…ശരിക്കും അഭിയേട്ടൻ എന്നെ സ്നേഹിച്ചിരുന്നോ..അതോ അഭിനയിച്ച് എന്നെപറ്റിക്കുകയിരുന്നോ…പറ്റിച്ചതായിരുന്നിരിക്കണം..എന്തിനാടി എന്നെ ഇങ്ങനെ സ്നേഹം അഭിനയിച്ച്ജീവിതത്തിൽ നിന്നും അടർത്തി മാറ്റിയത്…ആദ്യമേ ഉപേക്ഷിക്കാമായിരുന്നില്ലേ …ആരതിയുടെ കണ്ണുകൾനിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു..
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിലായി പ്രശ്നം അവർ പ്രതീക്ഷിച്ചത് പോലെകിട്ടിയില്ലത്രേ…ഇടയ്ക്കിടെ കുറച്ച് പൈസയൊക്കെ ഞാൻ അച്ഛന്റെ കൈയിൽ നിന്നും വാങ്ങി കൊടുത്തു…പിന്നെപിന്നെ എന്റെ കാര്യങ്ങൾ പോലും നോക്കാൻ പറ്റില്ലെന്നായി…എന്റെ ആവശ്യങ്ങൾക്കായി മാസാമാസം അച്ഛൻപൈസ അയച്ചു തന്നു…എന്നെ വല്ലാതെ അവഗണിച്ചെങ്കിലും വിവാഹത്തിന്റെ ആദ്യ നാളിലുള്ള സ്നേഹംമനസ്സിൽ വച്ച് താലോലിച്ചുകൊണ്ട് താലി മുറുകെ പിടിച്ചുകൊണ്ട് ജീവിക്കുകയായിരുന്നു…മുൻപത്തെ ആഅഭിയേട്ടനെ വീണ്ടും കിട്ടുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ഞാൻ…മനസ്സിലെ സങ്കടം കരച്ചിലായി പുറത്തേക്ക്വരാതിരിക്കാൻ അവൾ നന്നേ പാട് പെടുന്നുണ്ടായിരുന്നു..
കുറച്ചുനാളുകൾക്ക് ശേഷമാണ് വിവാഹമോചനം വേണമെന്ന് അഭിയേട്ടൻ എന്നോട് ആവശ്യപ്പെട്ടത്..ഞാനതിന്സമ്മതിച്ചില്ല..പിന്നെ പിന്നെ ദേഹോപദ്രവും തുടങ്ങിയിരുന്നു…ഒരു ദിവസം അച്ഛനും അമ്മയും വന്നപ്പോൾകവിളിൽ അഭിയേട്ടന്റെ കൈയിന്റെ പാട് ചുവന്ന് തിണർത്ത് കിടന്നിരുന്നു…പിന്നെ ഒരു നിമിഷം എന്നെഅവിടെ നിൽക്കാൻ അനുവദിച്ചില്ല..വല്ലാതെ വിഷമിച്ചെങ്കിലും എനിക്ക് അവിടെ നിന്നും ഇറങ്ങേണ്ടിവന്നു…ഞാൻ ഇവിടെ വന്നതിന് ശേഷമാണ് രണ്ട് മാസം പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്..ഭാഗ്യമോ നിർഭാഗ്യമോഅത് അബോർഷൻ ആയി പോയി…
അതുകൂടിയപ്പോൾ ശരിക്കും മനസിന്റെ താളം തെറ്റിയപോലെ ആയിരുന്നു എന്റെ അവസ്ഥ…വീടിന്പുറത്തിറങ്ങാതെ…കുറേ പുസ്തകങ്ങളുമായി ഒരു ലോകം…അമ്മയും അച്ഛനും അച്ചൂനും എല്ലാർക്കും സങ്കടമായിരുന്നു..എന്നെ ചിരിപ്പിക്കാനായി പാട് പെടുകയായിരുന്നു അവർ..
പിന്നീട് അഭിയേട്ടൻ ഏതോ പെണ്ണുമായി ഓഫീസിൽ പ്രണയമായിരുന്നെന്നും വിവാഹം കഴിക്കാൻപോവുകയാണെന്നും അറിഞ്ഞു..ഒരുപക്ഷെ അതായിരിക്കും എന്നെ ഒഴിവാക്കിയത്..
ഇനിയൊരു ജീവിതത്തിലേക്ക് കടക്കാൻ പേടിയാണ് ശ്യാമ..കാരണം എന്നോട് അത്രമേൽ സ്നേഹത്തോടെസൗഹൃദത്തോടെ ജീവിക്കുകയായിരുന്ന അഭിയേട്ടനാണ് പെട്ടെന്ന് മാറിയത്…ഇത്രയും സ്നേഹം പിന്നെഎന്തിനാണ് വച്ചു നീട്ടിയത്..എന്നെ ഇങ്ങനെ തളർത്താനായിരുന്നോ…അവൾ ശ്യാമയുടെ മടിയിലേക്ക് തലചായ്ച്ച് കരഞ്ഞു..ശ്യാമ ആരതിയുടെ മുടിയിഴകളിൽ തഴുകി..ശ്യാമയുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു..
അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളല്ലേ..നീ അതൊക്കെ മറക്കണം മറന്നേ പറ്റൂ…ഇനിയും നിന്റെ അച്ഛനുംഅമ്മയും വിഷമിക്കരുത്..വീട്ടുകാരെങ്കിലും നിന്നോടൊപ്പമില്ലേ അതുപോലുമില്ലാത്ത എത്ര ജീവിതങ്ങൾ…ശ്യാമഅവളോടായി പറഞ്ഞു..
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ശ്യാമയോട് പറയാൻ വന്നതെന്തോ മുഴുവനും പറയാൻ ആരതിക്ക് കഴിഞ്ഞില്ല..
രണ്ടു വർഷമായി താൻ ഇങ്ങനെ ജീവിക്കുന്നു…മാറാൻ ആഗ്രഹിച്ചതല്ല…ഇനിയൊരു ജീവിതത്തെ പറ്റിചിന്തിച്ചുമില്ല..പക്ഷേ ഇപ്പോൾ പേടിയാവുന്നു…എന്തൊക്കെയോ ആഗ്രഹങ്ങൾ മനസ്സിൽ കുന്നു കൂടുന്ന പോലെ.. മനസ്സ് കൈവിട്ട് പോവുന്ന പോലെ..
എന്തിനായിരിക്കും ഷാഹിർ തന്നെ ഫോളോ ചെയ്യുന്നത്…ആ കണ്ണുകളിൽ തന്നോടുള്ള സഹതാപതിനപ്പുറംമറ്റെന്തോ ഉണ്ടായിരുന്നു…അത് ഞാൻ കണ്ടതാണ്.. ഇനി അഭിയേട്ടനെ പോലെ തന്നെ മോഹിപ്പിച്ച്പറ്റിക്കുന്നതായിരിക്കുമോ…ഇനിയുമൊരു ഷോക്ക് താങ്ങാനുള്ള കഴിവ് തന്റെ ഈ മനസിനില്ല…അങ്ങിനെഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് ഫോണിലേക്ക് മെസ്സേജ് വന്നതിന്റെ ശബ്ദം അവൾ കേട്ടത്…
തുടരണോ വേണ്ടയോ …..
അഭിപ്രായം വേണം ലൈക്കും …..ഇഷ്ടപ്പെട്ടാൽ മതി ….ഇഷ്ടപ്പെട്ടില്ലേൽ കമന്റിലൊതുക്കിക്കൊ ….
❤️ നെപ്പോളിയൻ❤️

Leave a Reply

Your email address will not be published. Required fields are marked *