വിവാഹദിവസം…ഞങ്ങള്‍ രാവിലെ തറവാട്ടിലേക്ക് തിരിച്ചു…പത്തരക്കാണ്
മുഹൂര്‍ത്തം…അഞ്ജലിയുടെ ബന്ധുക്കള്‍ ഞങ്ങളെ ആചാരപൂര്‍വം
സ്വീകരിചാനയിച്ചു..അവളുടെ ബന്ധുക്കളൊക്കെ നല്ല ആള്‍ക്കാരായിരുന്നു.കുലീനത്വം
നിറഞ്ഞ പെരുമാറ്റം..അതോടൊപ്പം തന്നെ സൗഹ്രുദം നിറഞ്ഞ ഇടപെടലും..എന്തേ
അഞ്ജലി മാത്രമിങ്ങനെയായത്..ഞാൻ ചിന്തിച്ചു…
രേഖാന്റി എല്ലാക്കാര്യങ്ങളും മുന്‍ കയ്യെടുത്ത് നടത്തിക്കൊണ്ട് പന്തലില്‍
തന്നെയുണ്ടായിരുന്നു…’എന്ത് വ്യക്തിത്വമുള്ള സ്ര്തീ”..എന്റെ കൂടെവന്നവര്‍
അഭിപ്പ്രായപ്പെട്ടു…എനിക്കവരോടുള്ള ബഹുമാനം ഇരട്ടിച്ചു..ഞാൻ രേഖാന്റിയുടെ
ഭര്‍ത്താവിനെയും മക്കളേയുമൊക്കെ പരിചയപ്പെട്ടു..നല്ല ആളുകള്‍..
വെള്ളഷര്‍ട്ടും,എം സി ആറിന്റെ വിവാഹമുണ്ടുമൊക്കെയുടുത്ത് ഞാൻ മണ്ഡപത്തില്‍
കയറി ഇരുന്നു…പന്തലിലുണ്ടായിരുന്ന പെണ്‍പിള്ളേരൊക്കെ എന്നെ തന്നെ
നോക്കിയിരുന്നു എന്നു പറഞ്ഞാല്‍ പൊങ്ങചം പറയുകാന്നു നിങ്ങള്‍
ധരിക്കുമൊ..ഇല്ലല്ലൊ…’ഒടുക്കത്തെ ഗ്ലാമറാടാ പന്നീ നിനക്ക്”..എന്റെ കൂട്ടുകാരന്‍ അനില്‍
കമന്റടിച്ചു.എല്ലാവരും അത് കേട്ട് പൊട്ടിച്ചിരിച്ചു..
ചെറുക്കന്‍ ഇരുന്നു കഴിഞ്ഞു..പെണ്ണെവിടെ,ദാ പെണ്ണു വരുന്നു…ങേ !!…,എന്താ പെണ്ണ്
ധരിച്ചിരിക്കുന്നത്…..
ഒരു പൈജാമ സ്റ്റയില്‍ ചുരിദാര്‍ ധരിച്ചുകൊണ്ട് വരുന്നു അഞ്ജലി!!!!!!!!!
പന്തലില്‍ഒരുമുറുമുറുപ്പുയര്‍ന്നു.എല്ലാവരുംഅതിശയിച്ചിരിക്കുകയാണ്..പെണ്ണുങ്ങള്‍
അടക്കം പറയുന്നു,ചില വിരുതന്മാര്‍ ജോക്കുകള്‍ പാസ്സാക്കുന്നു,അവന്മാര്‍ ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങി” എന്നൊക്കെപറയുന്നു..അഞ്ജലിയുടെ ബന്ധുക്കള്‍ നാണം
കെട്ട മാതിരി നില്‍ക്കുകയാണ്.എന്റെ ബന്ധുക്കളില്‍ ചിലര്‍ ‘ഇതെങ്ങനെ
ശരിയാകും,ങേ !!…,എന്താ ഉദ്ദേശം ” തുടങ്ങിയ ന്യായമായ ചോദ്യങ്ങള്‍ ഉന്നയിച്ചു..’മോള്‍ക്ക്
സാരിയുടുത്ത് പരിചയമില്ല,അതാ”രേഖാന്റി എല്ലാവരേയും ആശ്വസിപ്പിച്ചു…
ഞാനാകെ കുരു പൊട്ടി ഇരിക്കുകയാണ്..എന്റെ കൂട്ടുകാര്‍ ചുറ്റും നിന്ന് കമന്റുകള്‍
പാസ്സാക്കുന്നു..’ശ്ശോ,മരിചാല്‍ മതിയാരുന്നു”,ഞാൻ ആത്മാര്‍ഥമായി ആഗ്രഹിച്ചു..
അഞ്ജലി എന്റെ സമീപത്ത് വന്നിരുന്നു..എനിക്ക് ഒറ്റ തൊഴി കൊടുക്കാനാണ്
തോന്നിയത്…സ്വയം നിയന്ത്രിച്ചു..ഇനി ഞാൻ താലി കെട്ടുമോ അതോ ഇവള്‍ എനിക്ക്
താലി കെട്ടുമോ,എനിക്ക് ഡൗട്ടുണ്ടായിരുന്നു. ഏതായാലും അത് സംഭവിച്ചില്ല..ഞാൻ തന്നെ
കെട്ടി,കെട്ട് കഴിഞ്ഞ് എല്ലാവരും സദ്യയുണ്ണാന്‍ പോയി..എല്ലാവരും പെണ്ണിന്റെ കാര്യം
പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു….
അഞ്ജലി ഫോട്ടോസെഷനൊന്നും നിന്നില്ല.നേരേ അവളുടെ മുറിയിലേക്ക് പോയി,കൂടെ
ഫോട്ടൊയെടുക്കാന്‍ നിന്ന എന്റെ കൂട്ടുകാര്‍ എല്ലാം ഇളിഭ്യരായി..അവരെല്ലാം എന്നെ
തെറിവിളിച്ചു തുടങ്ങി..കേട്ടല്ലെ പറ്റൂ.
അഞ്ജലിയെ പിന്നീട് ഞാൻ കാണുന്നത് രാത്രിയിലാണ്.ഉചക്ക് സാധാരണയുള്ള
നാട്ടുനടപ്പ് ചെക്കനും പെണ്ണും ഒരുമിച്ചിരുന്ന് സദ്യ കഴിക്കുക എന്നതാണ്..പക്ഷേ ഇവിടെ
അഞ്ജലി അവളുടെ മുറിയിലിരുന്നു കഴിച്ചു,കഴിചേ്‌വാ?,കഴിച്ചു കാണും,ഞാൻ
അന്വേഷിക്കാനൊന്നും മിനക്കെട്ടില്ല..ആകപ്പാടെ ദേഷ്യമായിരുന്നു.
ഞാൻ എന്റെ ചങ്ങാതിമാരുടെ കൂടെയിരുന്നു ലാവിഷായി സദ്യകഴിച്ചു..സൂപ്പര്‍
സദ്യ…പാലക്കാടന്‍ സ്‌പെഷല്‍ പാലടപ്രഥമന്‍ ഉണ്ടായിരുന്നു…ജോറായിരിക്കുന്നു..ഞാൻ
എന്നും ഒരു ഭക്ഷണപ്രിയനാണ്.
എന്റെ കൂട്ടുകാരായിരുന്നു ഏറ്റവും വല്യ പ്രശ്‌നം.എല്ലായെണ്ണവും കൂടി എന്റെ
സിലിണ്ടറിളക്കി..ഇത്രയും ഞാൻ ചമ്മിയ ദിവസം ഉണ്ടായിരുന്നില്ല…എല്ലാ
പ്രശ്‌നവുമുണ്ടാക്കിയ എന്റെ മൂത്ത ജേഷ്ഠന്‍ എന്ന കാപാലികനെ ഞാനെല്ലായിടത്തും
തിരഞ്ഞെങ്കിലും ടിയാന്‍ സമര്‍ഥമായി എന്റെ കണ്ണില്‍പെടാതെ എങ്ങോ മറഞ്ഞ ്‌നിന്നു..
കൂട്ടുകാരെ നല്ല വിലകൂടിയ വിദേശമദ്യങ്ങള്‍ കൊടുത്ത് ഒതുക്കി…ബന്ധുക്കള്‍ എന്നെ
ഒന്നും പറഞ്ഞില്ല.ഞാൻ പ്രേമിച്ച്‌കെട്ടിയ പെണ്ണൊന്നുമല്ലല്ലോ,എല്ലാരുംകൂടി തലയില്‍
വെച്ചുതന്നതല്ലേ,എന്ത് പറയാന്‍.
അങ്ങനെ വിവാഹം കഴിഞ്ഞു.രാത്രിയായി.ബന്ധുക്കള്‍ എല്ലാവരും കൊഴിഞ്ഞ് പോയി
തുടങ്ങിയിരുന്നു.അചനും, ഏട്ടന്മാരും ഏട്ടത്തിയമ്മമാരും ശേഷിച്ചു..
അങ്ങനെ അത് തുടങ്ങാന്‍ സമയമായി.. ഏത്?ആദ്യരാത്രി…അതെ , ഏത് വിവാഹിതന്റെയും
സ്വപ്നമായ മധുരരാത്രി..നവവധുവിനു ടെന്‍ഷന്‍ സമ്മാനിക്കുന്ന രാത്രി..പക്ഷേ ഇവിടെ
ടെന്‍ഷന്‍ മുഴുവന്‍ എനിക്കായിരുന്നു എന്നു മാത്രം.
വാതില്‍ തുറന്നു കിടപ്പറയിലേക്ക് അഞ്ജലി കടന്നു വന്നു..സാധാരണ ആദ്യ രാത്രിയില്‍
സെറ്റ്‌സാരിയാണു വധു ധരിക്കാറ്..പക്ഷെ വിവാഹത്തിനു പൈജാമ അണിഞ്ഞവള്‍
ആദ്യരാത്രിക്ക് സാരിയുടുക്കുമെന്നു ബോധമുള്ളവര്‍ വിശ്വസിക്കുമോ?.. ഒരു ലൂസ്
പാന്റ്‌സും ബനിയനുമണിഞ്ഞാണു അവള്‍ വന്നത്..തലമുടി ചീകാതെ പഴയ രീതിയില്‍
വാരി വലിച്ചിട്ടിരിക്കുന്നു..കണ്ണാടി വെച്ചിട്ടുമുണ്ട്..ആകപ്പാടെ നാസയില്‍ ജോലി ചെയ്യുന്ന
ബുദ്ധിജീവികളുടെ സ്‌റ്റൈല്‍.ഞാൻ ഞെട്ടലോടെ ഒരു കാര്യം മനസ്സിലാക്കി..ഞാൻ കെട്ടിയ
താലി അവള്‍ അഴിച്ചുമാറ്റിയിരിക്കുന്നു..എന്താണിവളൂടെ ഉദ്ദേശം.
മുറിയില്‍ വന്നപാടെ അവള്‍ ബാത്രൂമില്‍ കയറി.ഞാൻ കട്ടിലിന്റെ ഒരറ്റതിരുന്നു.അവള്‍
ബാത്രൂമില്‍ നിന്നും ഇറങ്ങി വന്നു കട്ടിലിലിരുന്നു.
അവളെ ഒന്നു പുണരാനുള്ള
വെമ്പലോടെഞാൻ അവളുടെ തോളില്‍ കൈവെച്ചു.അവള്‍ ആ കൈ തട്ടി മാറ്റി.
‘വിജുവിനോട് എനിക്ക് ചിലത് സംസാരിക്കാനുണ്ട്” അവള്‍ പറഞ്ഞു.
