‘ഇത്ര നാളായി,ഒരിക്കല്‍പോലും എന്നെ നീ നിന്റെ ഭര്‍ത്താവിന്റെ സ്ഥാനത്ത്
കണ്ടിട്ടില്ല,എന്നെ സ്‌നേഹിച്ചിട്ടില്ല..ഒരു ജോലിക്കാരനുകൊടുക്കുന്ന മര്യാദ പോലും
എനിക്ക് നീ തന്നിട്ടില്ല.എന്താ ഇതിന്റെയൊക്കെ അര്‍ത്ഥമെന്ന് അറിഞ്ഞാല്‍
കൊള്ളാം?”ഞാൻ അല്‍പം വികാരാധീനനായി.
‘ഞാൻ ഇതൊക്കെ ഫസ്റ്റ് നൈറ്റിലേ വ്യക്തമാക്കിയതാണ്.എനിക്ക് പേരിനൊരു
ഭര്‍ത്താവിനെയാണ് ആവശ്യം,അല്ലാതെ ഒരു ദാമ്പത്യബന്ധം നയിക്കാന്‍ ഒന്നും എനിക്ക്
താല്‍പര്യമില്ല.എന്റെ മനസ്സ് നിറച്ചും ബിസിനസ്സാണ്..എന്നെ സംബന്ധിച്ച് നിങ്ങള്‍ ഒരു
ആജീവനാന്ത പണയവസ്തുവാണു.നിങ്ങളുടെ അചനും ഏട്ടനും എന്റെ അച്ഛന്റെ
കയ്യില്‍ നിന്നും വല്യ ഒരു തുക വാങ്ങി.അതിനുള്ള ഒരു ജാമ്യം,അത്രയെ നിങ്ങള്‍
ഉള്ളൂ.’അവള്‍ കടുത്ത ഭാഷയില്‍ പറഞ്ഞു.
”എനിക്ക് ഇങ്ങനെ ജീവിക്കാന്‍ താല്‍പര്യമില്ല,പേരിനൊരു ഭര്‍ത്താവായിട്ട് നീ ഒരു
പാവയെ പണിയിച്ച് വെക്ക്’ഞാനും കടുത്ത ഭാഷയില്‍ തന്നെ പറഞ്ഞു.
”ഇങ്ങനെ ജീവിച്ചെ പറ്റൂ,മിസ്റ്റര്‍ വിജയ്,നിങ്ങള്‍ക്ക് രക്ഷപെട്ടുപോണമെങ്കില്‍
പൊക്കോളു..ബട്ട് ഒരു കാര്യം ഒര്‍ക്കണം,നിങ്ങളുടെ അചന്‍ ഒപ്പിട്ട പ്രോമിസറി
നോട്ട്..അത് എന്റെ കയ്യിലുണ്ട്,അങ്ങനെയെങ്ങാനും സംഭവിചാല്‍ ഒണ്‍ ദ നെക്‌സ്റ്റ്
മിനുട്ട്…നിങ്ങളുടെ അചനും ഏട്ടനും വണ്ടിചെക്ക് കേസില്‍ അഴിയെണ്ണും..’അവള്‍
നേര്‍ത്ത,ക്രൂരമായ ഒരു ചിരിയോടെ പറഞ്ഞു.
ഞാൻ നിരായുധനായി..ഇനിയെന്ത് പറയാന്‍,ഇവള്‍ അതിനും മടിക്കുന്നവളല്ല..എന്റെ
അചന്റെ ദേഹത്ത് ഒരു മുള്ളുകൊള്ളുന്നത് ഞാൻ സഹിക്കില്ല..പിന്നെയാണു ജയില്‍
വാസം.
ആജീവനാന്തം ഈ കുരിശിനെ ചുമക്കുക തന്നെ…
”നിന്നോട് ഞാൻ എന്ത് തെറ്റ് ചെയ്തു..എന്തിനാ നീയെന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്
അഞ്ജലീ’ഞാൻ നേരീയ ഒരു ഗദ്ഗദത്തോടെ ചോദിച്ചു.
”ഫസ്റ്റ് യൂ ഗെറ്റൗട്ടഫ് ഹിയര്‍…യൂ ലൂസര്‍’തലയണ എന്റെ നേരെ
വലിച്ചെറിഞ്ഞ്‌കൊണ്ട് അവള്‍ പൊട്ടിത്തെറിച്ചു.
ഞാൻ അത്യന്തം വിഷമത്തോടെ തലയാണയുമായി കോറിഡോറില്‍ പോയി
നീണ്ടുനിവര്‍ന്നു കിടന്നു.അവള്‍ കതക് അകത്തുനിന്നും വലിചടച്ചു.
ഞാൻ കിടന്നുറങ്ങാന്‍ ശ്രമിച്ചു..ഹൊ,ഒടുക്കത്തെ തണുപ്പ്.അകത്ത് ആ സെറ്റിയില്‍
മൂടിപ്പുതച്ചു കിടന്ന് സുഖമായി ഉറങ്ങാമായിരുന്നു.ചുമ്മാ ഉടക്കുണ്ടാക്കി…മണ്ടന്‍..ഞാൻ
എന്നെ തന്നെ കളിയാക്കി.
പയ്യെ ഞാൻ ഉറങ്ങി,നല്ല തണുപ്പുള്ള രാത്രിയായിരുന്നു അത്..രാവിലെ ഞാൻ
എഴുന്നേറ്റു. ഏതാണ്ട് ഒന്‍പതായി സമയമപ്പോള്‍.എന്റെ ദേഹത്ത് നല്ല ഒരു
കമ്പിളിപ്പുതപ്പ്..ആരുകൊണ്ടിട്ടു..അപ്പുറത്തെ ടേബിളില്‍ രേഖാന്റി എന്നെ നോക്കി
പുഞ്ചിരിച്ചുകൊണ്ട് പത്രം വായിക്കുന്നു..രേഖാന്റിയായിരിക്കും..അല്ലാതെ ആരാ എന്നോട്
ഇത്ര സ്‌നേഹം കാണിക്കുക..ശ്ശെ..ഞങ്ങള്‍ തമ്മില്‍ ഉടക്കുണ്ടെന്നു രേഖാന്റി
അറിഞ്ഞുകാണുമല്ലോ…നാണക്കേടായി
”മുറിയില്‍ ഭയങ്കര പാറ്റയുടെ ശല്യം..അത് കൊണ്ട് കിടപ്പ് കോറിഡോറിലാക്കി’ഞാൻ ഒരു
പുളു തട്ടിവിട്ടൂ.
”മ്മ്ഉം..,അതെ,അതെ’അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കി ചിരിച്ചുകൊണ്ട് അവര്‍ എഴുന്നേറ്റ്
ഒരു കപ്പില്‍ കാപ്പി പകര്‍ന്നെനിക്കുതന്നു..
അന്നു പ്രാതലിനു മ്രിദുവായ പുട്ടും കടലക്കറിയുമായിരുന്നു.രേഖാന്റിയുടെ കുക്കിങ്ങ്
സൂപ്പര്‍.ഞാൻ ഏതാണ്ട് മൂന്ന് കുറ്റി കഴിച്ചു.എന്നിട്ടും വീണ്ടും അവര്‍ എന്നെ കഴിക്കാന്‍
നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു…തങ്ങള്‍ക്കിഷ്ടമുള്ളവരെ ആഹാരം കഴിപ്പിക്കുന്നത് മിക്ക
സ്ര്തീകള്‍ക്കും വളരെ താത്പര്യമുള്ള ഒരു കാര്യമാണു.. ഈ ഒരു സ്വഭാവ
സവിശേഷതയാണു സ്ര്തീയെ സ്ര്തീ ആക്കുന്നത്..അവളിലെ ലോലമായ സ്‌നേഹത്തിന്റെ
ഒരു അടയാളമാണിത്.
പുരുഷന്മാര്‍ ആരെയും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കാറില്ല.”വേണങ്കില്‍ കഴിചിട്ട്
പോടാ ശവീ” എന്നാണു അവരുടെ ഔട് ലൂക്..അത് കൊണ്ട് തന്നെ മിക്കവര്‍ക്കും ഒരു
സ്ര്തീ വിളമ്പുന്ന ആഹാരം കഴിക്കാനാണ് താത്പര്യം അല്ലേ?
