ദൂരെ നിന്ന് ഒരു ജീപ്പ് കയറ്റം കയറി വരുന്നത് കണ്ട് ടോണി നോക്കി. മുന്നിൽ ഫോറസ്റ്റ് എന്നെഴുതിയ ജീപ്പ് ചെറിയൊരാൾ കൂട്ടം കണ്ട് അവിടെ നിർത്തി.
“” എന്താ കറിയാച്ചാ… പതിവില്ലാതൊരു ആൾക്കൂട്ടം… ?”
ജീപ്പിൽ നിന്നിറങ്ങിയ ഫോറസ്റ്റ് ഓഫീസർ നാസർ സാർ ചോദിച്ചു.
“ ആ… സാറോ… സാറേ, ഇവിടെയൊരു കടവരാൻ പോവുകയാ… ഇതാണ് കട തുടങ്ങുന്ന ടോണിച്ചൻ…”
കറിയാച്ചൻ വിനയത്തോടെ പറഞ്ഞു.
നാസർ സാർ അടുത്തേക്ക് വന്ന് ടോണിയെ പരിചയപ്പെട്ടു.എങ്ങിനെത്തെ കടയാണെന്നും, എന്നത്തേക്ക് തുടങ്ങും എന്നെല്ലാം വിശേഷം ചോദിച്ചു.
“” പിന്നെ ടോണി… എന്റെ ഭാഗത്ത് നിന്ന് എന്തേലും സഹായം വേണമെങ്കിൽ ചോദിക്കണം കെട്ടോ… എനിക്ക് രാവിലെയും, വൈകീട്ടും ഒരു കറക്കമുണ്ട്.. ആരെങ്കിലും കാട്ടിൽ മരം മുറിച്ചോ… വല്ല മൃഗങ്ങളും വണ്ടി തട്ടി ചത്തോ, എന്നൊക്കെ നോക്കാനാണ്… അങ്ങിനെയൊന്നും ഉണ്ടാവാറില്ല.. എങ്കിലും ഡൂട്ടിയല്ലേ…
ഒഴിവാകുമ്പോ ക്വോർട്ടേസിലേക്ക് വാ… നമുക്കൊന്ന് കൂടാം… “
അദ്ദേഹം യാത്ര പറഞ്ഞ് പോയി.
നാസർ സാർ കോഴിക്കോട്ട് കാരനാണ്.. ഭാര്യയും മക്കളുമൊക്കെ നാട്ടിലാണ്. അദേഹം ഇവിടെ ക്വോർട്ടേഴ്സിലും.. നല്ല വെള്ളമടിക്കാരനാണ്.. നാട്ടിലൊന്നും അധികം പോകാറില്ല.. ഇപ്പോൾ മണിമല തന്നെയാണ് അയാളുടേയും നാട്. ഭാര്യക്ക് ആവശ്യത്തിനുള്ള പൈസ അയച്ച് കൊടുക്കും.. ഇവിടെ ഒന്ന് രണ്ട് കുറ്റിയൊക്കെ അയാൾക്കുണ്ട്.
എങ്കിലും ആള് നല്ലവനാണ്.. സഹൃദയനും, നല്ലൊരു സഹായിയുമാണയാൾ.. മണിമലക്കാർക്ക് എന്ത് സഹായത്തിനും അയാൾ ഓടിയെത്തും…
ഷംസു, ആരേയുംശ്രദ്ധിക്കുന്നില്ല, ഒന്നും ശ്രദ്ധിക്കുന്നില്ല. കഠിനമായജോലിയിലാണവൻ.
കൈകോട്ട് നിർത്താതെ ഉയർന്ന് താഴുകയാണ്.. എന്തോ പിടിച്ചടക്കിയ ആവേശത്തോടെയാണവൻ പണിയെടുക്കുന്നത്.. ഒരു ക്ഷീണമോ,തളർച്ചയോ അവനില്ല.
ടോണിയത് പ്രത്യേകംശ്രദ്ധിക്കുന്നുണ്ട്..
ചിലനേരത്ത് ടോണിയുടെ മുഖത്തേക്ക് നോക്കിയാണവൻ ആഞ്ഞ് വെട്ടുന്നത്.. ഇവന് കാര്യമായെന്തോ പ്രശ്നമുണ്ടെന്ന് തന്നെ ടോണി ഉറപ്പിച്ചു.
എല്ലാം ടോണി ഉദ്ദേശിച്ച പോലെത്തന്നെ വൃത്തിയാക്കി. ഇനി രാവിലെ സുരേഷേട്ടൻ വന്ന് പണി തുടങ്ങിയാൽ മതി.
ഇരുട്ടും, മഞ്ഞും സാവധാനം വന്ന് പൊതിഞ്ഞു കൊണ്ടിരുന്നു.
ടോണി എല്ലാവർക്കും ചായയെടുക്കാൻ കറിയാച്ചനോട് പറഞ്ഞു.
ചായ കുടി കഴിഞ്ഞ് ടോണി അകത്ത് ചെന്ന് ഒരു ഷർട്ടെടുത്തിട്ട് വന്ന് മാത്തുക്കുട്ടിയോട് കണ്ണ് കാട്ടി.
അവൻ സുനിക്കുട്ടനേയും, ഷംസുവിനേയും വിളിച്ച് ജീപ്പിൽ കയറി.
ജീപ്പ് താഴോട്ട് ഓടിച്ചു പോയി.
കറിയാച്ചനോട് ഇപ്പ വരാം എന്ന് പറഞ്ഞ് ടോണിയും ബുള്ളറ്റിൽ കയറി താഴേക്ക് പോയി.
ജനലിലൂടെ അത് നോക്കി നിന്ന നാൻസി, അവനെ കെട്ടിപ്പിടിച്ച്,ആ ബുള്ളറ്റിന്റെ പിന്നിലിരുന്ന് പോകുന്നത് പുളച്ചിലോടെ ഒന്നോർത്തു നോക്കി.
രണ്ടാം വളവിൽ ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് ടോണി കണ്ടു.
അവൻ അടുത്തെത്തിയപ്പോൾ മാത്തുക്കുട്ടി ജീപ്പ് ഉള്ളിലേക്കുള്ള കാട്ടുപാതയിലേക്ക് കയറ്റി. പിന്നാലെ ടോണിയും.
കുറച്ച് ദൂരം കാട്ടിലൂടെ മുന്നോട്ട് പോയി മാത്തുക്കുട്ടി ജീപ്പ് നിർത്തി.
നല്ല മൂടൽമഞ്ഞിലൂടെ നിലാവ് പാൽ പോലെ പ്രകാശം പരത്തുണ്ടായിരുന്നു. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി.
അവിടുത്തെ സെറ്റപ്പ് കണ്ട് ടോണിയൊന്നമ്പരന്നു.
മുകൾ ഭാഗം പരന്ന്, ഒരു മേശ പോലെ ഒരു പാറ.. അതിന് ചുറ്റും സ്റ്റൂളിന്റെ ഉയരത്തിൽ നാലഞ്ച് പാറക്കല്ലുകൾ.. ഷംസു എല്ലാമെടുത്ത് പാറയിൽ നിരത്തി. എല്ലാവരും ഇരുന്നു.
“”ടോണിച്ചാ.. ഞങ്ങളങ്ങിനെ സ്ഥിരം അടിയൊന്നുമില്ല..ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ ഒരു ചെറുത് വാങ്ങി ഇങ്ങോട്ട് വരും.. ഈ സെറ്റപ്പൊ ഞങ്ങളുണ്ടാക്കിയതാ… “
മാത്തുക്കുട്ടി, കുപ്പിപൊട്ടിച്ച് കൊണ്ട് പറഞ്ഞു.
ഷംസു, ധൃതി കൂട്ടി നാല് ഗ്ലാസിലേക്ക് സാധനമൊഴിച്ച്, വെള്ളവുമൊഴിച്ചു.
നാലാളും ഗ്ലാസെടുത്ത് ചിയേഴ്സ് പറഞ്ഞ് ഓരോ സിപ്പെടുത്തു.
ഗ്ലാസ് മേശപ്പുറത്ത് വെച്ച് കുറച്ച് മിച്ചറ് വാരി വായിലിട്ടു.
ഷംസുവിന്റെ ഗ്ലാസ് വെച്ചപ്പോൾ അതിലൊരു തുള്ളിയും ഉണ്ടായിരുന്നില്ല. ഒറ്റവലിക്ക് തന്നെ അതവൻ കാലിയാക്കി..
രാവിലെ മുതലുള്ള മനസിന്റെ പിടപ്പ് അവൻ കടിച്ച്പിടിച്ചിരിക്കുകയായിരുന്നു.
