“ഹും…”ഞാനൊന്ന് മൂളിയതെ ഉള്ളൂ, കാരണം, ട്രെയിനിംഗ് കഴിഞ്ഞാൽ ഈ നാടും വീടും ചങ്ങയിമാരും പിന്നെ രാധികേച്ചിയെയും ഓമനേച്ചിയെയും എല്ലാം വിട്ട് പോകേണ്ടിവരുമല്ലൊന്ന് ഓർക്കുമ്പോൾ ഉള്ളിൻ്റെ ഉള്ളിലൊരു വല്ലാത്ത വിങ്ങൽ.!
“രാമേട്ടാ.. ദേ… അവന് ക്ലാസ് തുടങ്ങാൻ പോവാന്ന്!” അമ്മ അച്ഛനോടായി പറഞ്ഞു.
“ആഹാ.. ഞാൻ ഇന്നലെ അവനോട് പറഞ്ഞതെയുള്ളൂ. ഇത്ര പെട്ടന്ന് വന്നോ.. നോക്കട്ടെ?” അച്ഛൻ രജിസ്ട്രാർ അമ്മയുടെ കയ്യിൽനിന്നും വാങ്ങി അച്ഛൻ വായിച്ചു.
“എന്നിട്ട് ഇവനെന്താ ഒരു സന്തോഷമില്ലത്തെ?” അച്ഛൻ അമ്മയെ നോക്കി ചോതിച്ചു.
“അതവന് ഇവിടുന്ന് പെട്ടന്ന് പോവേണ്ടിവരുമോ എന്നോർത്തിട്ടവും” അമ്മ എൻ്റെ മനസ്സ് വയിച്ചറിഞ്ഞു.
“മതി.. ഇവിടത്തെ കുതിരകളി. ഇനി സ്വന്തം ജീവിതമൊരു കരപറ്റിക്കാൻ നോക്ക്.. നാടും വീടും സുഹൃത്തുക്കളും എല്ലാം ഇവിടെത്തന്നെ ഉണ്ടല്ലോ..” അച്ഛൻ അതും പറഞ്ഞ് എന്നെ നോക്കി.
“അതെന്നെ… നീ എത്ര ആഗ്രഹിച്ച ജോലിയാ ഇത്!” അമ്മ സന്തോഷത്തോടെ പറഞ്ഞു.
“ഒരു അധ്യാപകൻ എന്നത് ലോകത്ത് ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുകയും ഭഹുമാനപ്പെടുകയും ചെയുന്ന ഒരു ജോലിയാണ്, അത് നിനക്ക് വഴിയെ മനസ്സിലാവും! അതുകൊണ്ട് അത് അതിൻ്റേതായ ആത്മാർത്ഥയോടെയും പവിത്രതയോടെയും വേണം കൈകാര്യം ചെയ്യാൻ..കേട്ടോ”
അച്ഛൻ പറഞ്ഞത് ശ്രദ്ധയോടെ കേട്ട ശേഷം,
“എനിക്കറിയാം അച്ഛാ”
“ഹും… നിനക്ക് ഇഷ്ടാവും. നോക്കിക്കോ!!” അച്ഛൻ നല്ല പ്രതീക്ഷയോടെ പറഞ്ഞു.
“അതെ… പെട്ടന്ന് ഇത് കണ്ടപ്പോ എനിക്ക് എന്തോ വല്ലാണ്ടായിപ്പോയി!”
അമ്മ എൻ്റെ തലയിൽ തടവി കൊണ്ട്,
“എല്ലാം നിൻ്റെ നല്ലതിനാ മോനെ…! നീ വാ എഴുന്നേൽക്ക് നമുക്ക് ചായ കുടിക്കാം, നല്ല ചൂട് പുട്ടും കടലക്കറിയും ഉണ്ടാക്കിയിട്ടുണ്ട്.”
ഞാൻ അമ്മയെയും അച്ഛനെയും നോക്കി ചിരിച്ചുകൊണ്ട്, കഴിക്കാനായി എഴുന്നേറ്റു..കൂടെ അച്ഛനും അമ്മയും.
ഞങൾ നല്ല സന്തോഷത്തോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി..
“എടാ.. നിനക്ക് എങ്ങോട്ടെങ്കിലും പോവാനുണ്ടോ?” അച്ഛൻ ചോതിച്ചു.
“ഇല്ല അച്ഛാ… എവിടെയാ പൊണ്ടേ?”
“അമ്മേനെ കാണിക്കാൻ പോണം, തിരിച്ചു വരുന്ന വഴിക്ക് സീതയുടെ വീടിലും ഒന്ന് കയറണം. അങ്ങോട്ട് പോവാത്തതിൽ അവൾക്ക് എന്നും പാരാതിയാ!”
സീത എൻ്റെ അച്ഛൻ്റെ പെങ്ങളാണ്, ചെമ്പകശ്ശേരിയാണ് വീട്.. ഡോക്ടറുടെ വീട്ടിലേക്ക് പോകുന്ന അതേ വഴിക്ക് തന്നയാണ് സീത ഇളയമ്മയുടെ വീട്.
“പിന്നെന്താ…പോയേക്കാം” ഞാൻ സമ്മതം പറഞ്ഞു.
അങ്ങനെ ഞങൾ ഭക്ഷണമൊക്കെ കഴിച്ച് പോകാനായി റെഡിയായി. അമ്മയെ പയ്യെ സ്റ്റെപ്പുകൾഇറക്കി കാറിൽ കയറ്റി. ഇപ്പൊ അമ്മയ്ക്ക് നല്ല മാറ്റമുണ്ട്, എന്നാലും ഒരു മാസം റെസ്റ്റ് എടുക്കാമെന്ന് വെച്ചു, ഇല്ലേൽ വീണ്ടും പഴയ പടിയായാലോ!
അങ്ങനെ ഞങൾ നേരെ ഡോക്ടറുടെ വീട്ടിലേക്ക് വിട്ടു..
അത്യാവശ്യം തിരക്കുണ്ടായിരുന്നു. 32 ആണ് ഞങ്ങളുടെ ടോക്കൺ. ടോക്കൺ 18 അയതെ ഉള്ളൂ.
അച്ഛനും അമ്മയും അവിടെ ഇരുന്നു, ഞാൻ നേരെ പോയി കാറിൽ ഇരുന്നു. അപ്പോഴാണ് ഓർത്തത് ഒന്ന് ഓമനേച്ചിയെ വിളിച്ചുനോക്കാം എന്ന്, വയ്യാതെ ഇരിക്കുവല്ലേ.
ഞാൻ മൊബൈൽ എടുത്ത് ചേച്ചിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
“എടാ ചെക്കാ…”
ഉഫ്.. ആ വിളികേൾക്കാനൊരു പ്രത്യേക സുഖമാണ്, കാരണം ഓമനേച്ചിയുടെ ശബ്ദം അത്രയ്ക്ക് മാധുര്യമേറിയതാണ്!
“എന്തോ…!!” ഞാൻ വളരെ സ്നേഹത്തോടെ വിളികേട്ടു.
“ഞാനിങ്ങനെ വിചരിക്കുകയായിരുന്നു, എന്താ നീ വിളികതെന്ന്”
“അതാണ് മോളെ ടെലിപതി!”
“എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട…നിൻ്റെയൊരു ടെലിപതി!”
“അത് പിന്നെ… ഇന്നാലെയൊക്കെ ഞനോരോ വഴിക്കായിപ്പോയി!”
“ഹും.. വിവരമൊന്നും ഇല്ലാതയപ്പോ എനിക്ക് തോന്നി..മാഷ് ബിസി ആയിക്കാണുംന്ന്!”
“ഏയ് അങ്ങനൊന്നും ഇല്ല, എൻ്റെ ഓമനകുട്ടിയെ വിളിക്കാനായി ഒരവസരം കിട്ടണ്ടെ!”
“ഹും..ശരി ശരി..!” അതും പറഞ്ഞ് ചേച്ചി ചെറുതായി ചിരിച്ചു.
“അല്ലാ.. എങ്ങനെയുണ്ടിപ്പോ??? ഉഷാറായോ?”
“ഇപ്പോകോഴപ്പില്ലടാ.. ഇച്ചിരി നടു വേദനയുണ്ട് അത്രയേ ഉള്ളൂ..”
