മദനപൊയിക – 7 11അടിപൊളി  

ഞങ്ങളവിടെയിരുന്നു ചായ കുടിച്ചുകൊണ്ട് കുറച്ച് നേരം സംസാരിച്ചു. അപ്പോഴേക്കും 8 മണി ആയിരുന്നു.
സുധകരൻമാഷ് എനിക്ക് ട്രെയിനിംഗ് ക്ലാസ് റൂമൊക്കെ കാണിച്ച് തന്ന് അവർ അവരുടെ ഓഫീസിലേക്ക് പോയി.

ഞാൻ പതുക്കെ ക്ലാസിലേക്ക് കയറി, ഒറ്റ നോട്ടത്തിൽ പത്തിരുപത് പേരുണ്ടെന്ന് തോന്നി. ഞാൻ പോയി പുറകിലത്തെ സീറ്റിലിരുന്ന്. പിഎസ്‌സി എഴുതാൻ പോകുന്ന ടൈമിൽ കാണാറുള്ള ചിലരൊക്കെ ക്ലാസിലുണ്ടായിരുന്നു. പക്ഷെ എൻ്റെ മൂഡ് ശരിയല്ലാതൊണ്ട് ഞാനരോടും മിണ്ടാൻ പോയില്ല.

കുറച്ച് കഴിഞ്ഞ് ഒരു സാറ് വന്നു, എന്നെ മാത്രം പരിചയപ്പെട്ടു. അപ്പോഴാണ് മനസ്സിലായത് ക്ലാസ് തുടങ്ങിയിട്ട് കുറച്ച് ദിവസമായെന്ന്.

മലയാളമാണ് സബ്ജക്ട്, ശരീരം ഇവിടെയാണെങ്കിലും മനസ്സ് മൊത്തം ആ വാട്ട്സ്ആപ്പ് മെസ്സേജിലാ!! കുറേ സമയം അങ്ങനെ ഇരുന്നപ്പോഴെക്കും ഉച്ചയായി.
ഞാൻ പുറത്തിറങ്ങി രാവിലെ പോയ ചായക്കടയിൽ പോയി ഒരു കിങ്ങ്സ് വാങ്ങി കത്തിച്ച്, ആ നമ്പറിലേക്ക് വീണ്ടും വിളിച്ചുനോക്കി, ഒരു രക്ഷയും ഇല്ല “switched off”.

അവിടുന്ന് ഒരു ചായയും പപ്‌സും കഴിച്ച് വീണ്ടും ഒരു കിങ്ങ്സ് വലിച്ച് അങ്ങനെ കുറെ നേരം അവിടെ തന്നെ ഇരുന്നു.

സമയമായപ്പോൾ ഞാൻ ക്ലാസിലേക്ക് പോയി, എങ്ങനെയോ അന്നത്തെ ദിവസം കഴിച്ചുകൂട്ടി വീട്ടിലേക്ക് പൊന്നു.

രാത്രിയിലും ആ നമ്പറിലേക്ക് വിളിച്ചുനോക്കി, കിട്ടുന്നില്ല. ഞാൻ പോയി കുളിച്ച് ഫ്രെഷായി കഴിക്കാനായി താഴേക്ക് പോയി.

കഴിക്കുന്നതിൻ്റെ ഇടയ്ക്ക് അന്നത്തെ ദിവസത്തെ പറ്റി അമ്മയും അച്ഛനും ചോതിക്കുന്നുണ്ട് പക്ഷെ ഞാനേതോ ലോകത്തായിരുന്നു. അമ്മ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ സ്വഭോതത്തിലേക്ക് വന്നത്.

എന്നിട്ട് ഞാൻ എന്തൊക്കെയോ പറഞ്ഞോപ്പിച്ച്, ഭക്ഷണവും കഴിച്ച് മുകളിലേക്ക് പോയി.

കിടക്കുന്നത്തിൻ്റെ മുന്നേ വീണ്ടും വിളിച്ചു, കിട്ടുന്നില്ല. ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ കിടന്നു.
എൻ്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ എന്നോട് തന്നെ ചോതിക്കാൻ തുടങ്ങി,
ആരായിരിക്കുമത്? എന്തിനായിരിക്കും എന്നെ ബ്ലാക്ക് മെയിൽ ചെയ്യണേ?? എന്തായിരിക്കും അയാൾക്ക് വേണ്ടത്?? അങ്ങനെ കുറെ കുറെ ചോദ്യങ്ങൾ.

പിന്നെ ഇതെങ്ങാനും മറ്റാരെങ്കിലും കണ്ടാൽ എൻ്റെ ജീവിതം അതോടെ തീരും. അങ്ങനെ ടെൻഷൻ അടിച്ച് കുറേ മണിക്കൂറുകൾ കടന്ന് പോയി. എപ്പോഴോ ഒന്ന് കണ്ണടഞ്ഞുപോയി. അപ്പോഴേക്കും 6മണിയുടെ അലാറം അടിച്ചു.

ഞാനിന്നലത്തെപോലെ റെഡി ആയി നേരെ ട്രെയിനിംഗ് ക്ലാസിനു വിട്ടു. അവിടെ ചെന്ന് എങ്ങനെയോ ഉച്ചയാക്കി. ഉച്ചയിക്കും വിളിച്ചു കിട്ടിയില്ല. വൈകിട്ടും വിളിച്ചു കിട്ടിയില്ല.
ഇതിങ്ങനെ വിട്ടാൽ പറ്റില്ല, ഇവനെ എങ്ങനെയെങ്കിലും കണ്ട് പിടിക്കണം എന്ന ഒരേ ചിന്തയായിഎനിക്ക്.

വൈകിട്ട് ക്ലാസ് കഴിഞ്ഞ് വരുമ്പോൾ ഞാൻ നിതീഷിനെ വിളിച്ച് കോട്ടക്കടവ് വരാൻ പറഞ്ഞു. ഞാനെന്നിട്ട് ഒരു മൊബൈൽ കടയിൽ കയറി ഈ നമ്പർ എത് കണക്ഷൻ ആണെന്ന് അറിയാണൊരു ശ്രമം നടത്തി.

“ചേട്ടാ.. ഈ നമ്പറിലേക്കോന്ന് റീച്ചാർജ് ചെയ്യണം!”

“എത്ര രൂപയിക്കാ?” ചേട്ടൻ ചോതിച്ചു.

“ഒരു 50 രൂപയ്ക്ക്”

“ഏതാ കണക്ഷൻ?”

“അതറിയില്ല…” അതും പറഞ്ഞ് ചേട്ടനെ നോക്കി ചിരിച്ചു.

“അവസാനം കണക്ഷൻ അറിയാതെ റീച്ചാർജ് ചെയ്തിട്ട് കാശ് പോയലെന്നെ കുറ്റം പറയരുത് ” ചേട്ടാനൊരു മുന്നറിയിപ്പ് തന്നു.

“അതൊന്നും കുഴപ്പില്ലാ, ചേട്ടൻ ഓരോ കണക്ഷനും ഒന്ന് ട്രൈ ചെയ്ത് നോക്കാമോ?” ഞാൻ റിക്വസ്ട് ചെയ്തു.

“ഹും.. ” ഒരു വിമ്മിട്ടത്തോടെ ചേട്ടൻ മൂളി.

അങ്ങനെ ഞങൾ ഓരോന്നായി ട്രൈ ചെയ്യാനന്തുടങ്ങി. ഐഡിയ നോക്കി വർക്കൗട്ട് അയില്ല, പിന്നെ BSNL നോക്കി വർക്കായില്ല. മൂന്നാമതായി Airtel നോക്കിയപ്പോ നമ്പർ Authorize ആയി, അപ്പൊൾ തന്നെ ഇത് Airtel connection ആണെന്ന് മനസ്സിലായി.

“ചേട്ടാ.. എന്നലിപ്പോ റീച്ചാർജ് ചെയ്യണ്ട, ഞാനൊന്നൂടെ ഉറപ്പ് വരുത്തിയിട്ട് വരാം.” അതും പറഞ്ഞ് ഞാൻ മെല്ലെ തടി തപ്പി.

Updated: January 9, 2025 — 10:56 pm

Leave a Reply

Your email address will not be published. Required fields are marked *