കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ വന്നു, ഞാനവനോട് നടന്നതെല്ലാം തുറന്ന് പറഞ്ഞു. ഇതെല്ലാം കേട്ട നേരം,
“നീ എന്തിനാടാ അവരെയും കൊണ്ട് പാർക്കിലോക്കെ പോയത്?” നിതീഷ് ചോതിച്ചു.
“എടാ രാധികേച്ചിയും മോളും അങ്ങനെ പുറത്തൊന്നും പോകാറില്ല, അതുകൊണ്ട് ആ വഴിക്ക് പോയപ്പോ ഒന്നവിടെ ഇറങ്ങിയന്നെ ഉള്ളൂ. അത് ഇത്രവലിയ പുലിവാലവുമെന്ന് ഞാനോർത്തില്ല.” ഞാൻ ഒരു വല്ലായിമയോടെ പറഞ്ഞു.
“അതൊക്കെ ശരിയെന്നെ, നീ പബ്ലിക്കായിട്ട് കെട്ടിപിടക്ക്കാനൊന്നും പോവണ്ടായിരുന്നു, ഇല്ലേൽ നമുക്ക് വേറെന്ത് വേണമെങ്കിലും പറഞ്ഞ് തടിയൂരമായിരുന്നു….”
കുറച്ച് സമയം നിതീഷ് ആലോചിച്ച ശേഷം,
“ഇന്നിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഇനീയെന്ത് ചെയ്യാം എന്ന് ആലോചിക്കാം” നിതീഷ് പാലത്തിലിരുന്നുകൊണ്ട് പറഞ്ഞു.
“എടാ വിച്ചു.. പറയുമ്പോൾ നമ്മളെല്ലാവരും അവസരം കിട്ടിയാൽ എല്ലാ ഉടായിപ്പും ചെയ്യും, പക്ഷെ പിടിക്കപ്പെടാതെ നോക്കേണ്ടതും നമ്മുടെ മിടുക്കാണ്!… ഹും….. ഇതിപ്പോ നമ്മളുടെ സുഹൃത്തുക്കൾ ആരും ആവാൻ ചാൻസില്ല, അവരൊന്നും ഇങ്ങനത്തെ പരിപാടി ചെയ്യില്ല. പിന്നെ മോഹനേട്ടനും ആവില്ല, കാരണം അയ്യാൾ അറിഞ്ഞയുടനെ നിൻ്റെ ചെവിക്കല്ല് അടിച്ച് പൊളിക്കാനെ നോക്കുള്ളൂ, അല്ലാൻഡിങ്ങനെ ഭീഷണിപ്പെടുത്താനോന്നും നോക്കില്ല. ഹും…. ഇനിയൊരു ചാൻസുള്ളത് നമ്മടെ ഏതേലും വിരോധക്കാർ ആണ്, അതും ഇമ്മാതിരി ചെറ്റത്തരം കാണിക്കാൻ സദ്ധ്യതയുള്ളവർ കുറവാണ്!..ഹും..!
അതും പറഞ്ഞ് നിതീഷ് താടിക്ക് കയ്യും കൊടുത്ത് ആലോചിക്കാൻ തുടങ്ങി.
“എടാ.. ആ സിം കാർഡ് Airtel ആണ്” ഞാൻ പെട്ടെന്ന് അവനോട് പറഞ്ഞു.
“ആണോ..!!! എന്നാലൊരു ചെറിയ പണിയുണ്ട്, വർക്കൗട്ട് ആവുമോയെന്ന് ഉറപ്പില്ല! എന്നാലും ശ്രമിച്ച് നോക്കാം” നിതീഷ് ഒരു പ്രതീക്ഷയോടെ പറഞ്ഞു.
“എടാ… എന്ത് വേണേലും ചെയ്യാം, നീ കാര്യം പറ!” ഞാൻ അക്ഷമനായി ചോതിച്ചു.
“നീ വാ വണ്ടിയെടുക്ക്..” നിതീഷ് എൻ്റെ ചുമലിൽ തട്ടി പറഞ്ഞു.
“എങ്ങോട്ട്…?” ഞാനൊരു എത്തും പിടിയും കിട്ടാതെ ചോതിചു.
“നീ ഷഹീമിൻ്റെ കടയിലേക്ക് വിട്”
“ഏത് ദുനിയാവിലേക്ക് വേണേലും വിടാം, നീ കര്യമെന്താന്ന് വെച്ചാ പറ?”
“അതൊക്കെ ഉണ്ട്.. നീ വേഗം വണ്ടി വിട്, പറ്റിയാൽ ഇന്ന് തന്നെ ആ മൈരനെ നമുക്ക് കയ്യോടെ പിടിക്കാം!”
“ഷഹീമിൻ്റെ കടയെങ്കിൽ ഷഹീമിൻ്റെ കട” ഞാൻ വണ്ടി നേരെ ഷഹീമിൻ്റെ കടയിലേക്ക് വിട്ടു.
വണ്ടി ഷഹീമിൻ്റെ കടയുടെ മുന്നിൽ നിർത്തിയ ശേഷം, നിതീഷ് എന്നത്തേയും പോലെ ഷഹീമിനോട് സലാം പറഞ്ഞ് അകത്ത് കയറി, ഈ ഷഹീം നിതീഷിൻ്റെ കോളേജ്മേറ്റ് ആണ്. അവര് കുറച്ച് നേരം സംസാരിച്ച ശേഷം, അവനെ നീസായിട്ട് സൈഡിലേക്ക് മാറ്റി നിർത്തി ഈ പ്രശ്നം വേറൊരുതരത്തിൽ അവതരിപ്പിച്ചു, അടുത്ത പുലിവാല് പിടികരുതല്ലോ!!.
“അതുകൊണ്ട്.. ഷഹീമേ, ഇവിടെ കൂടുതലും Airtel connections അല്ലേ നീ ആക്ടീവേഷൻ ചെയ്യാറ്, അതുകൊണ്ട് ഈ അടുത്ത കാലത്ത് ആരെങ്കിലും ഈ നമ്പർ ഇവിടുന്ന് അക്ടീവേഷൻ ചെയ്തിട്ടുണ്ടൊന്നൊന്നു നോക്കിയേ?!” നിതീഷിൻ്റെ പരചിലൊക്കെ കേട്ടിട്ട് ഒരു ചെറിയ പ്രതീക്ഷയൊക്കെ തോന്നി.
“എടാ അതൊന്നും നടക്കൂലെ!! ഒരു പാട് മെനക്കേടുള്ള പണിയാ.!” ഷഹീമൊരു മടിയോടെ പറഞ്ഞു.
“എടാ പൊന്നെ.. ചതിക്കല്ലേ.. ജീവിത പ്രശ്നാ! നീ നാളെ വൈകിട്ട് എൻ്റെ വക ചിലവ്, പോരെ!?”
“അങ്ങനെയാണെങ്കിൽ ഒരു കൈ നോക്കാം!” അതും പറഞ്ഞ് ഷഹീം പോയി സിം കാർഡ് ആക്ടിവേഷൻ രജിസ്റ്റർ തപ്പാൻ തുടങ്ങി…
കുറേ നേരം കഴിഞ്ഞപ്പോൾ എൻ്റെ പ്രതീക്ഷയോക്കെ മാഞ്ഞു തുടങ്ങി.
അങ്ങനെ കുറേ നേരം തപ്പിയ ശേഷം,
“എന്തായാലും എനിക് നല്ല തൊള്ള ഭാഗ്യമുണ്ട്!!” അതും പറഞ്ഞ് ഷഹീം ചിരിക്കാൻ തുടങ്ങി .
“എന്തായി കിട്ടിയോ!!??” ഇപ്പോള് എന്നെക്കാൾ തിടുക്കമായി നിതീഷിന്.
“ഹും കിട്ടി… നമ്മളാരാ മോൻ, ഞാനറിയാതെ ഈ കോട്ടക്കടവിൽ ഒരുത്തനും Airtel സിം കാർഡ് എടുക്കില്ല! അതാണ് ഷഹീം” അതുംപറഞ്ഞവൻ രജിസ്റ്റർ മേശപ്പുറത്ത് വെച്ചു.
