മനംപ്പോലെ അനുരാഗം – 3

 

“ദേവി നിന്നെ എനിക്ക് ഇപ്പൊ ഭയങ്കര ഭക്തി ആണ് അത് നിനക്കും എനിക്കും അറിയാം. എന്താണ് എന്റെ ജീവിതത്തിൽ നടക്കുന്നത് ഒന്നും മനസിലാകുന്നില്ല. ഒരിക്കൽ നീ എനിക്ക് ഐശ്വര്യയെ കാണിച്ചു തന്നു മനസിലും കണ്ണ് തുറന്നപ്പോൾ മുന്നിലും അപ്പോഴേക്കെ എനിക്ക് അതിയായ സന്തോഷം ആയിരുന്നു പിന്നെ എപ്പോഴോ അതൊക്കെ തെറ്റാണു ചേച്ചിയായി കാണാൻ മനസ്സു പറഞ്ഞു അങ്ങനെ കണ്ടു. ദേ പിന്നെ ഇപ്പോഴും അങ്ങനെ വീണ്ടും ഞാൻ പ്രണയിനി ആയി കാണാൻ തുടങ്ങി. എനിക്ക് ഒന്നും അങ്ങട്ട് മനസിലാവുന്നില്ല ദേവി. ഒരു വഴി പറഞ്ഞു താ എന്താ ഞാൻ ചെയ്യേണ്ടത്. എന്റെ മനസ്സിൽ തോന്നിപ്പിച്ചാൽ മതി മറക്കല്ലേ ”

 

കണ്ണ് തുറന്നപ്പോൾ ദേവി ചിരിക്കുന്ന മുഖവും ആയി എന്റെ മുന്നിൽ ഉണ്ട്.ഞാൻ വീണ്ടും കണ്ണടച്ച് പ്രാത്ഥിച്ചു പിന്നെ വലം വെച്ച് മനസറിഞ്ഞു ഒന്നും കൂടെ പ്രാർത്ഥിച്ചു.

 

തിരുമേനി :അല്ല അർജുൻ മോൻ ഇന്ന് നല്ല പ്രാത്ഥനയിൽ ആണല്ലോ

 

ഞാൻ :അതെ എനിക്ക് ഒരു കൺഫ്യൂഷൻ വന്നു അത് ക്ലിയർ ചെയ്യാൻ വന്നതാ. എന്ന ദേവി ഒന്നും അങ്ങട്ട് ഒരു വഴിയും കാണിച്ചു തരുന്നില്ല (പ്രസാദം വാങ്ങിച്ചു)

 

തിരുമേനി :അതൊക്കെ ദേവി കട്ടി തരും മോൻ പ്രാർത്ഥിക്കു നല്ലത് പോലെ ദേവിടെ മുഖം കണ്ടില്ലേ തെളിഞ്ഞു നിൽക്കുന്നെ. ദേവിക്ക് ഇഷ്ട്ടം ഉള്ളവർ വരുമ്പോൾ മാത്രമേ ഇങ്ങനെ നിൽക്കു.

 

അതും പറഞ്ഞു തിരുമേനി പോയി കുറച്ചു നേരം കൂടി പ്രാർത്ഥിച്ചിട്ട് പുറത്തിറങ്ങി ആൽമരച്ചോട്ടിൽ ഇരുന്നു.നല്ല കാറ്റു വീശുന്നു മനസ്സിൽ ഒരു കുളിർമ വന്നു ചമ്രം പടിഞ്ഞിരുന്നു നല്ല വൈബ് ഫോൺ ഉണ്ടെകിൽ പിക് എടുക്കാമായിരുന്നു എന്നു ഓർത്തു അങ്ങ് ഇരുന്നു.മനസ്സ് ഞാൻ ദേവിയിൽ അർപ്പിച്ചപ്പോൾ ഒരു മനസുഗം എല്ലാം ദേവി കാണിച്ചു തരും.കുറച്ചു കഴിഞ്ഞപ്പോൾ പരിചയമുള്ള മുഖം അമ്പലത്തിന്റെ അകത്തു നിന്നു വരുന്നു ആരാണ് എന്നു മനസിലായില്ല അടുത്ത് വരുംതോറും ചിരിച്ച മുഖത്തോട് കൂടി വരുന്നു അപ്പോഴാ ആളെ മനസിലായെ ജ്യോതിക കാണാൻ ഒരു മാ നിറം എല്ലാം പ്രായത്തെക്കാൾ കൂടുതൽ ആണ് നല്ല സൈസ് ആണ് ബാക്ക് ഒക്കെ നല്ലപോലെ ഉണ്ട് പിന്നെ എന്റെ പ്രായം (അച്ഛന്റെ ബന്ധത്തിൽ ഉള്ളതാണ്). ഞാനും ചിരിച്ചു അവൾ നടന്നു എന്റെ അടുത്ത് വന്നു.

 

ജ്യോതിക :ഡാ കുറെ നാളായി അല്ലെ കണ്ടിട്ട് ഒരു ഫങ്ക്ഷന് കണ്ടതാ അല്ലെ (എന്റെ അടുത്ത് ഇരുന്നു)

 

ഞാൻ :മം. അല്ല നീ എന്താ ഇപ്പൊ ഇവിടെ ബാംഗ്ലൂർ അല്ലെ നീ പഠിച്ചിരുന്നേ ഡിഗ്രി അല്ലെ

 

ജ്യോതിക :ആ അതെ അവിടെ പഠിത്തം നിർത്തി ഇപ്പൊ നാട്ടിൽ പഠിക്കാം എന്നു പറഞ്ഞു അപ്പൊ അച്ഛൻ അങ്കിൾനെ വിളിച്ചു പറഞ്ഞു പിന്നെ എന്നെ ഇവിടെത്തെ കോളേജിൽ ചേർത്ത്

 

ഞാൻ :ഏത് കോളേജ് (ഞാൻ പഠിക്കുന്ന കോളേജ് ആന്നോ എന്ന് അറിയാൻ ആണ് )

 

ജ്യോതിക :അതെന്തു ചോദ്യമാ നീ പഠിക്കുന്ന കോളേജ് തന്നെ അതുമാത്രം അല്ല നിങ്ങളുടെ വീട്ടിലാണ് സ്റ്റേ(അവൾ ചിരിച്ചു)

 

ഞാൻ :നീ എന്നു വന്നു അല്ല നിന്റെ ബാഗോ

 

ജ്യോതിക :ഞാൻ ഇന്നലെ രാത്രയിൽ പിന്നെ ദുരെ ഉള്ള ഹോട്ടലിൽ റൂം എടുത്തു ബാഗ് എവിടെയാ പോയി എടുക്കണം

 

എന്റെ ദേവി പെട്ടെല്ലോ ഇനി ഈ മാരണം കൂടെ കാണും എപ്പോഴും ഇവളുടെ ചില നേരത്തെ കൊഞ്ചലും വാർത്തമാനവും ഒക്കെ എനിക്ക് ഇഷ്ട്ടം അല്ല.അങ്ങനെ അവൾ എന്തൊക്കെയോ പറയുന്നു എല്ലാം മൂളി കേട്ടു തല ചൊറിഞ്ഞും പിന്നെ അങ്ങോട്ട് നോക്കിയും ഒക്കെ കുറച്ചു സമയം തള്ളി നീക്കി. പെട്ടെന്ന് ആൽത്തറയുടെ മുന്നിൽ സ്കൂട്ടി വന്നു നിന്നു നോക്കിയപ്പോ ഐഷു (ഇടക്ക് ഐഷിനെ ഐഷു എന്നൊക്കെ വിളിക്കും). ഞാൻ ചിരിച്ചു “ഓഹോ ഭക്യം”എന്നു മനസ്സിൽ പറഞ്ഞു ഇറങ്ങി സ്കൂട്ടിയിൽ പിടിച്ചതും “ഇത് പിടിക്ക് തൊഴിട്ടു വരാം “എന്നും പറഞ്ഞു ഫോണും തന്നു സ്കൂട്ടി ചെറുതായി ഒന്ന് തള്ളി ഏന്നിട്ട് അമ്പലത്തിൽ കയറി “ങേ ഇതെന്താ ദേഷ്യം ആണല്ലോ” അവൾ ഫോട്ടോയൊക്കെ എടുക്കുന്നു.

 

സ്കൂട്ടി കയറി ഇരുന്നു ഫോൺ ഓൺ ആക്കിയപ്പോ വാൽപ്പാപ്പർ ഞാനും ഐഷു ഇന്ന് ഫക്ഷന് എടുത്ത പിക് ഇട്ടേക്കുന്നു (എന്റെ ഫോണിലും അതാണ് ) പിന്നെ വാട്സ്ആപ്പ് ഓപ്പൺ ആക്കി പ്രതേകിച്ചു മെസ്സേജ് ഒന്നും ഇല്ല പിന്നെ ബാക്ക് ഇറങ്ങി ഓഫ്‌ ആക്കാൻ പോയപ്പോൾ “മൈ ലൈഫ് സ്വീറ്റ് മോമെൻറ്സ്” ഒരു ഫോൾഡർ തുറക്കാൻ നോക്കിയതും ആ ഫോൺ തട്ടിപ്പറിച്ചു “ശേ “എന്നു പറഞ്ഞു നോക്കിയത് “ഐഷുന്റെ മുഖത്തു ചെറിയ ദേഷ്യം ഉണ്ട്. ചിരിച്ചു കാണിച്ചു ഒരു എക്സ്പ്രഷനും ഇല്ല ചന്ദനം എടുത്തു എന്റെ നെറ്റിയിൽ തൊട്ടു പിന്നെ കഴുത്തിലും ചിരിക്കുന്നതേ ഇല്ല ഞാൻ രണ്ടു കവിളിലും പിടിച്ചു

 

ഞാൻ :ഓഹോ എന്റെ ചുന്ദരി (പയ്യെ രണ്ടു കവിളും പിടിച്ചു )

 

ഐഷു :ഊ നോവുന്നു വിട് ചെക്കാ (കുറച്ചു ദേഷ്യം കുറഞ്ഞു )

 

ഞാൻ :അല്ല എന്താ മുഖം ഇങ്ങനെ ഇരിക്കുന്നെ വഴക്കിട്ടോ ആരോടെങ്കിലും

 

ഐഷു :ആ വഴക്കിട്ടു

 

ഞാൻ :ആരോട്? എന്തിനു?

 

ഐഷു :നിന്നോട് (നെഞ്ചിൽ ഒരു കുത്തു) കാരണം നീ ഇങ്ങോട്ട് പറയാതെ വന്നതിനു പിന്നെ ഫോൺ എടുക്കാത്തത്തിനും പിന്നെ ഇപ്പൊ ആ ഇത്രേ ഉള്ളൂ (എന്റെ കയ്യിൽ നുള്ളി പയ്യെ ആണ് പറഞ്ഞത്)

 

ഞാൻ :ആ നല്ല വേദന (ഞാൻ കയ്യ് തടവി ചെറിയ വേദന ഉണ്ട്) ഞാൻ പെട്ടന്ന് തീരുമാനിച്ചത് ആണ് പിന്നെ മറന്നു ഫോൺ എടുക്കാൻ വീട്ടിൽ ആണ് അല്ലാതെ മനപ്പൂർവം വിളക്കാൻ മറന്നതല്ല

(തടവി കൊണ്ട് പറഞ്ഞു)

 

ഐഷു :അയ്യോ സോറി പോട്ടെ നോക്കട്ടെ (മുഖത്തു തെളിച്ചം വന്നു തടവുന്നു)

 

ഞാൻ :അല്ല പിന്നെ എന്തോ പറയാൻ വന്നല്ലോ അതെന്താ

 

പറഞ്ഞു കഴിഞ്ഞതും മുഖഭാവം മാറി എന്നെ ഒന്ന് നോക്കി പിന്നെ അപ്പുറത്തേക്കും ഞാനും അങ്ങോട്ട് നോക്കി ജ്യോതിയെ ആണ് നോക്കുന്നത് ഓ അപ്പൊ അവളോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ നോക്കുന്നത് കണ്ടു ഞങളുടെ അടുത്തേക്ക് അവൾ വന്നു. പിന്നെ എന്താ എന്തു പറ്റി എന്നൊക്കെ ചോദിച്ചു അതിനൊക്കെ ചേച്ചി മറുപടി പറഞ്ഞു എന്നെ പറയാൻ അനുവദിച്ചില്ല.പിന്നെ ജ്യോതിക വന്നതും പിന്നെ ഇനി ഇവിടെയാണ് പഠിക്കാൻ പോകുന്നെത്തെന്നും പറഞ്ഞു. എന്തോ ചേച്ചിക്ക് അത്ര പിടിച്ചിട്ടില്ല എന്നു തോന്നുന്നു മുളുന്നതല്ലാതെ ഒന്നും പറയുന്നില്ല എടക്ക് എന്നെ നോക്കും.

 

ഐഷു :പോകാം നമുക്ക് വാടാ (സ്കൂട്ടി യുടെ ബാക്കിൽ കയറി)

 

ഞാൻ :(സ്കൂട്ടി നേരെ ആക്കി സ്റ്റാൻഡ് എടുത്തു)

 

ജ്യോതിക :അല്ല ചേച്ചി പൊക്കോ ഞങ്ങൾ ടാക്സിൽ വന്നോളാം എന്റെ കുറച്ചു സാധനം ഹോട്ടലിൽ നിന്നും എടുക്കാൻ ഉണ്ട് ഒറ്റക്ക് എങ്ങനെ പോകാൻ ആണ് അതാ വാ അർജുൻ

Leave a Reply

Your email address will not be published. Required fields are marked *