ചേച്ചി :എന്താടാ നിന്റെ മുഖം മാറിയല്ലോ എന്താ അകത്തോട്ടു നോക്കുന്നെ എന്തെങ്കിലും മറന്നോ
ഞാൻ :ഇല്ല. ഞാൻ ദേവിയോട് ഒരു കാര്യം പറഞ്ഞതാ
ചേച്ചി :എന്താ എന്തു കാര്യം
ഞാൻ :ചേച്ചിയെപ്പോലെ തന്നെ ഞാനും ഒരു കാര്യം പറഞ്ഞു അത് എനിക്ക് ഇന്ന് മറുപടിയും തന്നു അത് ഓക്കെ അല്ലെ എന്നു ചോദിച്ചതാ
ചേച്ചി :നീയും ചോദിച്ചോ മ്മ്മ്.
പിന്നെ കുറച്ചു നേരം കൂടി ഇരുന്നിട്ട് ഞങ്ങൾ വീട്ടിലേക്ക് പോയി എന്തായാലും ദേവി എനിക്ക് ഈ സുന്ദരിയെ തരും അത് ഉറപ്പായി.ഞാൻ റൂമിൽ കയറി ഇന്ന് കോളേജ് പോകണം അല്ലോ എന്നു ഓർത്തു അപ്പൊ തന്നെ കാളിങ് നോക്കിയപ്പോ ദേ ചങ്ക്‌സ് വാട്സ്ആപ്പ് കാൾ എടുത്തില്ല അങ്ങോട്ടല്ലേ പോകുന്നെ.പിന്നെ താഴെ ചെന്ന് അടുക്കളയിൽ പോയി ചായ എടുത്തു സിറ്റൗട്ടിൽ വന്നു പത്രം ഒന്ന് എടുത്തു നോക്കി വലുതായിട്ട് ഒന്നും തന്നെ ഇല്ല കുറെ അടി നന്മ പീഡനം… മറിച്ചു മറിച്ചിരുന്നു. അച്ഛൻ വന്നപ്പോൾ പത്രം കൊടുത്തിട്ട് ഞാൻ ഒന്നും കൂടെ ബാത്‌റൂമിൽ കയറി ഫ്രഷ് അപ്പ് ആയി യൂണിഫോം ഒക്കെ ഇട്ടിട്ടു മുടിയൊക്കെ ചീകി ബൈക്കിന്റെ കിയും എടുത്തു ഡയനിംഗ് ടേബിൾ വന്നിരുന്നു. നോക്കിയപ്പോ നല്ല ഓട്ടട വായിലും വയറിലും ഒരു കൊതി 3 എണ്ണം എടുത്തു കഴിച്ചു എന്നിട്ടും കൊതി തീരുന്നില്ല. ആസ്വദിച്ചു കഴിക്കാൻ ഒന്നും കൂടെ പിച്ചി എടുത്തു വായിൽ വെക്കാൻ പോയപ്പോ പെട്ടെന്ന് ആരോ തലയിൽ ഒരു കൊട്ടും കയ്യിൽ ഇരുന്നത് വായിൽ ആക്കുകയും ചെയ്തു നോക്കിയപ്പോ ചേച്ചി.പിന്നെയും ഒന്നും കൂടെ കഴിക്കാൻ പിച്ചിയപ്പോ വീണ്ടും വായിൽ ആക്കി പിന്നെ പാത്രത്തോടെ കൊണ്ട് പോയി
ഞാൻ :ദേ ഇരിക്കുന്ന കണ്ടില്ലേ എടുത്തു കഴിച്ചൂടെ എന്റെ എടുക്കാതെ
ചേച്ചി :ഒന്ന് പോടാ എനിക്ക് ഇത് മതി
ഞാൻ :അതെ എന്റെ തുപ്പാലൊക്കെ വീണതാന്ന് (ചുമ്മാ പറഞ്ഞു)
ചേച്ചി :സാരം ഇല്ല
ഞാൻ എണീറ്റു കയ്യും കഴുകി ബാഗും എടുത്തു എനിക്ക് കിട്ടിയതുപോലെ തിരിച്ചും തലയിൽ ഒരു കൊട്ടും കൊടുത്തു “അതെ വേഗം വാ തിന്നു തീർക്കാതെ “വെളിയിൽ ഇറങ്ങി.ബൈക്ക് ഒന്ന് തുണിവെച്ചു തുടച്ചു സ്റ്റാർട്ട് ആക്കി അപ്പോഴേക്കും ചേച്ചി ഇറങ്ങി വന്നു ബാക്കിൽ കയറി ഓൺ സൈഡ് ചരിഞ്ഞിരുന്നു
ചേച്ചി :പോകാം ഓട്ടട കൊതിയ (ചിരിച്ചു)
ഞാൻ :ആക്കല്ലേ തീറ്റി പ്രാന്തി (തോളിൽ ഒരു നുള്ളി )ആഹ് അതെ ഇറങ്ങു ഇന്ന് എന്റെ കൂടെ വരണ്ട
ചേച്ചി :ഞാൻ ഇറങ്ങില്ല (എന്റെ വയറിൽ കെട്ടിപ്പിടിച്ചു മുതുകിൽ തലവെച്ചു ഒരു ഉമ്മയും തന്നു )
ഞാൻ :മ്മ്മ് ഉമ്മ തന്നത് കൊണ്ട് ക്ഷമിച്ചു.
ജ്യോതിക :അല്ല ഞാൻ എങ്ങനെ വരും
ഞങ്ങൾ തിരിഞ്ഞു നോക്കി അവൾ യൂണിഫോം ഒക്കെ ഇട്ടു redy ആയി നിൽക്കുവാന് ഓഓഓ മരകുരിശ് ദാ വന്നു നിൽക്കുന്നു ഞാൻ മനസ്സിൽ പറഞ്ഞു.
ചേച്ചി :ആഹാ അല്ല നീ ഇന്ന് വരുന്നുണ്ടോ
ഞാൻ :നീ കാറിൽ അല്ലെ പോകുന്നെ അച്ഛൻ അങ്ങനെ പറഞ്ഞെ
പിന്നെ ഒന്നും പറയാൻ നിന്നില്ല ഞാൻ ബൈക്ക് മുന്നോട്ട് എടുത്തു കണ്ണാടിയിൽ നോക്കിയപ്പോ അമ്മ അവളുടെ അടുത്ത് എന്തോ പറയുന്നു. ചേച്ചിയും ഒന്നും മിണ്ടില്ല. “ഇപ്പൊ എന്റെ ഇഷ്ടത്തെ ചെറുതായി സൂചിപ്പിച്ചാലോ ”
ഞാൻ :അതെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ചേച്ചി :മ്മ്മ് എന്താ നീ ചോദിക്ക് ജനറൽ ആന്നോ കാഷുൽ ആന്നോ
ഞാൻ :കാഷുൽ. ഈ പ്രണയം ഇഷ്ട്ടം ആന്നോ ആരോടെങ്കിലും തോന്നിട്ടുണ്ടോ
ചേച്ചി :ങേ പ്രണയമോ എനിക്കോ. കൊള്ളാം നിനക്ക് അത് അറിയില്ലേ എനിക്ക് ഉണ്ടല്ലോ
ഞാൻ :(ചെറുതായി ബൈക്ക് ബ്രേക്ക് പിടിച്ചു )
ചേച്ചി :ഓ നോക്കി ഓടിക്കടാ
ഞാൻ :ആരാണ് ആ ആൾ (മനസ്സിൽ സങ്കടം നിറഞ്ഞു)
ചേച്ചി :നിനക്ക് അറിയില്ലേ
ഞാൻ :എനിക്ക് അറിയാവുന്നത് ആന്നോ. എനിക്ക് നല്ലോണം അറിയാവുന്ന ആൾ ആന്നോ
ചേച്ചി :പിന്നില്ലേ. എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടാകും. ദേ ഇപ്പഴും ഉണ്ട് (എന്നിട്ട് ഒന്ന് ചിരിച്ചു)
ഞാൻ :ഓഓഓഓ ആക്കിയാതാനല്ലേ
ചേച്ചി :അല്ലടാ ശെരിക്കും എന്താ എനിക്ക് നിന്നെ പ്രണയിച്ചുടെ
ഞാൻ :ആവാല്ലോ ഇഷ്ട്ടം പോലെ ആവാം
ചേച്ചി :എനിക്ക് പ്രണയം നിന്നോട് മാത്രം ആണ് വേറെ ആരോടും തോന്നിട്ടില്ല
