അവൾ അവന്റെ ആഗ്രഹം മനസിലാകാതെ പറഞ്ഞു.. “”എന്താ കാര്യം.. വേഗം പറ.. എന്നെ കണ്ടിലെൽ അവിടെ അന്വേഷിക്കും.”
അവൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു.. “ഞാനൊന്നു ഉമ്മ വെച്ചോട്ടെ ഇ കവിളത്ത്..
അവൾ അത് കേട്ടു നാണിച്ചു കൊണ്ട് പറഞ്ഞു..” അയ്യേ എനിക്കതൊന്നും ഇഷ്ടല്ല്യ.. അതൊന്നും വേണ്ടാട്ടോ.. “”
അവൾ നാണത്താൽ മുഖം തായ്തി..
അവൻ പറഞ്ഞു…
“പിന്നെ ആരും ചെയാത്തതല്ലേ…ഒരു പ്രാവിശ്യം മാത്രം..അതും പറഞ്ഞു. അവൻ അവളുടെ മുഖത്തേക് തന്റെ മുഖം അമർത്തി.. ആ തുടുത്ത കവിളിൽ തന്റെ ചുണ്ട് ചേർത്ത്..പതിയെ ഒരു ചുടു ചുംബനം നൽകി
അവൾ ആ ചുംബനത്തെ എതിരേറ്റു കണ്ണുകൾ അടച്ചു നിന്നു..
അവൻ അവളെ ഇറുകി പുണർന്നു…
അപ്പോഴാണ് വാഴത്തോപ്പിലെക് അവിടുത്തെ കാര്യസ്ഥൻ അച്യുതൻ വന്നത്.. അവരുടെ വാരിപുണർന്നുള്ള നില്പ് കണ്ടപ്പോൾ അയാളുടെ.. രക്തം തിളച്ചു…
“”ഡാ….എന്തടാ നീ ഇ കാണിക്കുന്നേ നായെ..നിന്നെ ഞാൻ…
അയാൾ.. പാഞ്ഞു കൊണ്ട് അടുത്തു..
അവർ ആ കാഴ്ച കണ്ടു ഭയത്താൽ തരിച്ചു നിന്നു…
അയാൾ അവനെ അടിക്കാനായി ഒരുങ്ങിയപ്പോൾ അവൾ അയാളെ തടുത്തു കൊണ്ട് മുൻപിൽ നിന്നു..
“”ഡാ നീ ഓടിക്കോ.. ഇവിടെ.. നിൽക്കേണ്ട.. അവൾ അയാളെ തടഞ്ഞു കൊണ്ട് അവനെ രക്ഷിക്കാൻ ശ്രമിച്ചു…
ആ അവസരത്തിൽ അവൻ ആ വാഴത്തോപ്പിലൂടെ ഓടി മറഞ്ഞു..
“മോളെ ഇതു നിന്റെ അച്ഛൻ അറിഞ്ഞാൽ ഉണ്ടല്ലോ കൊന്നു കുഴിച്ചു മൂടും”
അവൾ അയാളുടെ കാല് പിടിച്ചു കൊണ്ട് പറഞ്ഞു.. “എന്നോട് പൊറുക്കണം അച്ഛൻ അറിയരുത് ”
അവൾ കരഞ്ഞു കൊണ്ട് അയാളോട് അപേക്ഷിച്ചു… അയാൾ പറഞ്ഞു.. “മോളെ ഞാൻ ഇതു പറയാതിരുന്നാൽ അത് നിന്റെ അച്ഛനോടും കുടുംബത്തോടും ചെയുന്ന അപരാധം ആയിപോകും.. ഉണ്ട ചോറിന് നന്ദി ഇല്ലാത്തവനായി പോകും.. അത് കൊണ്ട് എനിക്ക് പറയാതിരിക്കാൻ പറ്റില്ല… . അവളുടെ.. അപേക്ഷ.. അയാൾ കൈകൊള്ളാതെ . അയാൾ.. നേരെ.. കോവിലകത്തേക്കു ചെന്നു..
ചാരു കസേരയിൽ ഇരുന്നു..വെറ്റില മുറുകുകയായിരുന്നു .. രാമൻ നായർ മായയുടെ അച്ഛൻ…
അച്യുതൻ മെല്ലെ.. തായ്യ്ന്നു കുമ്പിട്ടു അയാളുടെ മുമ്പിൽ നിന്നു..
“”എന്താ അച്യുത..വാഴതോപ്പിൽ ചെന്നിട്ടു എന്താ ഇത്ര വേഗം വന്നേ.. ജോലിക്കാർ ഒന്നും വന്നില്ലേ..
അച്യുതൻ മെല്ലെ.. കൈ കൊണ്ട് തല ചൊറിഞ്ഞു..കൊണ്ട് പറഞ്ഞു..
“”തമ്പ്രാനെ അത്.. ഒരു ചെറിയ.. പ്രശ്നം ഉണ്ട്….അറിഞ്ഞാൽ തമ്പ്രാൻ..പ്രശ്നം വല്ലതും ഉണ്ടാകുമോ എന്ന എനിക്ക് പേടി..
അത് കേട്ടു രാമൻ നായർ രോഷാകുലനായി പറഞ്ഞു.. നിന്നു ചെലകാണ്ട് കാര്യം പറയെടാ…””
അച്യുതൻ മെല്ലെ പറഞ്ഞു “അത് തമ്പ്രാനെ..തമ്പ്രാന്റെ മോളും പിന്നെ ഒരു ചെക്കനും കൂടി നമ്മുടെ വാഴത്തോപ്പിൽ ഞാൻ കാണാൻ പാടില്ലാത്ത ഒരു കാഴ്ച ഞാൻ കണ്ടു…
അത്കേട്ടതും ചാടി എഴുന്നേറ്റു രാമൻ നായർ പറഞ്ഞു…
“”ഡാ.. നായെ.. എന്റെ മോളെ കുറിച്ച് അനാവശ്യം പറയുന്നോ…
അത് കേട്ടതും അച്യുതൻ പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു…
“”അയ്യോ തമ്പ്രാനെ ഞാൻ കണ്ടത് പറഞ്ഞെന്നെയുള്ളൂ… വേറെ ആരേലും ഇത് അറിയും മുൻപ് ആ ചെക്കനെ ഒതുക്കണം തമ്പ്രാനെ…
രാമൻ നായർ ദെയ്‌ഷ്യം കൊണ്ട് വിറച്ചു കൊണ്ട് പറഞ്ഞു..
എന്റെ മോളെ.. നോക്കാൻ മാത്രം ധൈര്യമുള്ള ഏതവനാഡാ.. ഇ നാട്ടിൽ ഉള്ളത് കൊത്തി നുറുക്കും ഞാൻ അവനെ””
അച്യുതൻ മെല്ലെ പറഞ്ഞു..
“”തമ്പ്രാനെ ഇ അടിയന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നത് ഞാൻ പറയാം..
ഇപ്പോൾ അവനെ എന്തെങ്കിലും ചെയ്താൽ തമ്പ്രാന്റെ മോളും എന്തേലും കടും കൈ ചെയ്യും..അത്രയ്ക്കും അവരുടെ ബന്ധം അടുത്ത് കഴിഞ്ഞു.. എന്ന എനിക്ക് തോന്നുന്നേ അതിനേക്കാൾ നല്ലത്.. അവനെ.. ഇവിടെ നിന്നും നാടു കടത്തുന്നതാണ്..അവൻ ആരാണെന്നും എവിടുള്ളവൻ ആണെന്നും ഞാൻ കണ്ടു പിടികാം എന്നിട്ട് എത്രയും പെട്ടന്ന് ഞാൻ അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാം…അവനെ കാണാതാവുമ്പോൾ തമ്പ്രാട്ടി കൊച്ചിന്റെ മനസ്സിൽ നിന്നും അവൻ മഞ്ഞോളും.. അതല്ലേ നല്ലത്..
തമ്പ്രാൻ കൊച്ചിനെ വയകൊന്നും പറയേണ്ട..അവനെ..ആ മനസ്സിൽ നിന്നും പറിച്ചെറിയാനുള്ള വഴി എനിക്കറിയാം..
തമ്പ്രാൻ..
രാമൻ പറഞ്ഞു.. “”എങ്കിൽ ശരി.. ഒരാള് പോലും അറിയാതെ.. അവനെ.. ഇവിടുന്നു.. നാടു കടത്തിയേക്.. വഴങ്ങിയില്ലെങ്കിൽ കൊന്നു പൊട്ടകിണറ്റിൽ തായ്തിയെക് ഒന്നും നോക്കേണ്ട… അയാൾ ആജ്ഞാപിച്ചു..
അപ്പോയെക്കും മായ.. അവിടേക്കു വന്നു.. ഒന്ന് മിണ്ടാതെ അകത്തേക്കു പോയ മായയക് അച്ഛന്റെ കണ്ണിലെ അഗ്നി കാണാമായിരുന്നു… അവൾ ഭയത്താൽ വിറച്ചു..
അച്യുതൻ എല്ലാം പറഞ്ഞു കാണുമെന്നു അവൾക്കു ഉറപ്പായിരുന്നു….
