രതീഷിൻറെ വീടും അവനെയും കണ്ടെത്താൻ ..അച്യുതന് നിഷ്പ്രായാസം കഴിഞ്ഞു…
പറഞ്ഞപോലെ തന്നെ… കുറച്ചു ഭിഷണി പെടുത്തിയിട്ടാണെകിലും
അയാൾ അയാളുടെ ഉദ്ദേശം നടപ്പിലാക്കി.. അവനെ അയാൾ നാടു കടത്തിപ്പിച്ചു..
മായയോട് അച്യുതൻ ഒരു കള്ളവും പറഞ്ഞു…അവനെ അന്വേഷിച്ചു ചെല്ലും മുന്പേ അവൻ നാടുവിട്ടിരുന്നു എന്ന്..പ്രായത്തിന്റെ വിവരകേട് എന്ന് വിചാരിച്ചു ….
പതിയെ ആണെങ്കിലും അവൾ എല്ലാം മറന്നു.. കാലങ്ങൾക് ശേഷം ഒരു ഗള്ഫ്കാരന്റെ ആലോചന വന്നപ്പോൾ അവൾ അയാൾക് കഴുത്തുനീട്ടി കൊടുത്തു..പിന്നെ ഇന്നാണ് രതീഷിനെ കാണുന്നത്..
“‘അമ്മേ എനിക്കാ ബലൂൺ വാങ്ങിച്ചു തരുവോ…… “‘
മീനുട്ടി തന്റെ സാരിയിൽ പിടിച്ചു വലിച്ചപ്പോഴാണ് മായ ചിന്തയിൽ നിന്നും ഉണർന്നത്..
“എന്തിനാ മോളെ ബലൂൺ അത് ഇപ്പൊ തന്നെ പൊട്ടിക്കാൻ അല്ലെ.. വീട്ടിൽ ഇഷ്ടം പോലെ കളിപ്പാട്ടങ്ങൾ ഇല്ലേ..പിന്നെ.. എന്തിനാ.”മായ വെറുതെ കാശ് കളയേണ്ടല്ലോ എന്ന് വിചാരിച്ചു അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി..
മീനുട്ടി മായയുടെ സാരി പിടിച്ചു വലിച്ചു കരയാൻ തുടങ്ങി..
“”എനിക്ക് വേണം വാങ്ങിച്ചു താ..”
അവൾ ശാട്യം പിടിച്ചു..
മായയ്ക്ക് തന്റെ സാരി അഴിഞ്ഞു പോകാതിരിക്കാൻ ഒന്ന് ബലമായി അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു..
“സാരി വലികല്ലെ മോളേ ഞാൻ വാങ്ങിച്ചു തരാം വിട് കരയാതെ ഇരിക്…
അവൾ വേറെ വഴി ഇല്ലാതെ അവൾക്കു ഒരു ബലൂൺ വാങ്ങിച്ചു കൊടുത്തു…
അത് കിട്ടിയപ്പോൾ മീനുട്ടികു സന്ദോഷമായി..
അവൾ ബലൂൺ എടുത്തു തട്ടി കളിച്ചു കൊണ്ട് മെല്ലെ നടന്നു..
നെൽവയൽ പാടത്ത് എത്തിയതും..
ദേ മുന്പിൽ നില്കുന്നു രാഘവൻ അമ്മാവൻ..
“നാശം കിളവൻ ഇതുവരെ പോയില്ലേ.. ഇനി വീടെത്തും വരെ.. ഒലിപ്പീരു ആയിരിക്കുമല്ലോ..ദൈവമേ..
അവൾ സ്വയം മനസ്സിൽ പുലമ്പി..
“”എന്താ മോളുട്ടി തമ്പാച്ചീകു തൊഴുതോ.. എന്താ തമ്പാച്ചിയോട് പറഞ്ഞെ…
അയാൾ മീനുട്ടിയോടു പറഞ്ഞു..
അവൾ ആ ബലൂണിൽ കളിച്ചുകൊണ്ടിരിക്കെ അയാളുടെ വാക്കു പോലും കേട്ടില്ല….
“എന്താ മോളെ.. മുത്തശ്ശൻ ചോദിച്ചിട്ട് ഒന്നും പറയാതെ.. മായ.. മെല്ലെ മീനുട്ടിയോടു പറഞ്ഞു..
മീനുട്ടി മെല്ലെ അയാളെ നോക്കി.. വീണ്ടും നമ്മൾ ഇ ലോകത്ത് അല്ലെ.. എന്ന ഭാവത്തിൽ.. അവൾ ബലൂൺ തട്ടി കളിക്കാൻ തുടങ്ങി…
മായ മെല്ലെ അയാളോട് ചിരിച്ചു കൊണ്ട് പറഞ്ഞു.. അവൾ ഇങ്ങനെയ.. എന്തേലും കളിക്കാൻ കിട്ടിയാൽ പിന്നെ അതിൽ തന്നെയ ചിന്ത…
അയാൾ ഒന്ന് മൂളി കൊണ്ട് പറഞ്ഞു.. മ്മ്..
പിന്നെ എന്തുണ്ട് മോളെ മനയ്ക്കലെ വിശേഷങ്ങൾ.. എല്ലാവർക്കും സുഖമല്ലേ..
കാവ്യ മോള് കെട്ടിയവനുമായി ഉടക്കി വീട്ടിൽ വന്നു നില്കുന്നു എന്നൊരു കരകമ്പി കെട്ടു ശരിയാണോ മോളെ..”‘
മായ മെല്ലെ പാടവരമ്പത്തു കൂടെ വീയാതെ നോക്കി നടക്കുന്നതിനു ഇടയിൽ പറഞ്ഞു.. “മ്മ് വീട്ടിൽ വന്നിട്ടുണ്ട് അമ്മാവ..എന്തോ.. അറിയില്ല അമ്മായി അമ്മ ശരിയല്ല എന്നൊക്കെയ പറയുന്നെ സത്യാവസ്ഥ ആർക്കറിയാം…
അയാൾ മെല്ലെ പറഞ്ഞു..
പിന്നെ.. ഭവ്യ മോളോൾക്ക് കല്യാണ്ണാലോചനയൊക്കെ വരുന്നുണ്ടോ..
മായ പറഞ്ഞു..
“‘മ്മ് കുറെ വന്നു.. പക്ഷെ അവൾക്കു താല്പര്യം ഇല്ല.. പഠിപ്പുകഴിഞ്ഞിട്ടു മതി കല്യാണം എന്ന അവളു പറയുന്നേ…
അവൾക്കു സമ്മതം ഇല്ലെങ്കിൽ പിന്നെ എങ്ങനെ നടതാനാ..
അയാൾ പറഞ്ഞു…
” പിന്നെ..എപ്പോൾ നടതാനാ.. എപ്പോൾ തന്നെ പ്രായം 20കഴിഞ്ഞില്ലേ ഇപ്പോയല്ലാതെ പിന്നെ വയസായിട്ടു കെട്ടാനാന്നോ…
മായ പറഞ്ഞു..
മ്മ് അതൊക്കെ അങ്ങനെ പോകുന്നു..
അവൾ അയാളെ ഒഴിവാക്കാൻ ഒന്ന് സംസാരം തണുപിച്ചു…
അയാൾ എന്നാലും ഒഴിവാകാനുള്ള ഭാവം ഇല്ലായിരുന്നു..
“”അല്ല മോളെ.. പിന്നെ.. നീ.. എന്താ..ഇങ്ങനെ മെലിഞ്ഞു പോയെ.. ഞാൻ കഴിഞ്ഞ പ്രാവിശ്യം കാണുമ്പോൾ നല്ല തടി ഉണ്ടായിരുന്നല്ലോ.. എന്ത് പറ്റി ഭക്ഷണം ഒന്നും കഴിക്കാറില്ലേ
അയാൾ തന്റെ സംഭാഷണം അവളുടെ ശരീരത്തിലേക്കു തിരിച്ചു മാറ്റി..
അയാളുടെ വാക്കു കേട്ടപ്പോൾ അവൾക്കു..മനസ്സിൽ നല്ല.. ദേഷ്യം വന്നെങ്കിലും പുറത്തു കാണിക്കാതെ പറഞ്ഞു.. “”ഓ.. എന്ത് തടി അമ്മാവ..ഇത്ര പോരെ ഇതുതന്നെ അധികം ആണെന്ന എനിക്ക് തോന്നുന്നേ…
പിന്നെ അമ്മാവന്റെ മക്കൾകും മരുമക്കൾകും സുഖം തന്നെയല്ലേ..
അവൾ അയാളുടെ സംസാരം വഴിതിരിച്ചു വിട്ടു…
അയാൾ മെല്ലെ പറഞ്ഞു…
“മ്മ് അവർക്കൊക്കെ സുഖമ നമ്മുക്ക് അല്ലെ സുഖകേടു പ്രായമായ മക്കൾക്കു..പോലും മക്കൾക്കു പോലും വേണ്ടല്ലോ.. മരുമകളുടെ വാക്കു കേട്ടു നടക്കുന്ന പെണ്ണ്കോന്തൻ മാരായിപോയി മകളോകെ..വയസായാൽ എല്ലാവരുടെയും അവസ്ഥ ഇതാ പറഞ്ഞിട്ട് കാര്യമില്ല..
അയാൾ നെടുവീർപെട്ടു…
മായ അയാളെ സമാധാനീപിക്കാൻ എന്ന പോലെ പറഞ്ഞു..
“അതൊക്കെ വെറുതെ തോന്നുന്നതാ അമ്മാവ..അവർക്കൊക്കെ തിരക്കല്ലേ…
എപ്പോഴും അമ്മാവനെയും ശ്രദ്ധിച്ചിരിക്കാൻ പറ്റുവോ.. അവർക്കു അവരുടെ കാര്യം നോക്കണ്ടേ…
അയാൾ പറഞ്ഞു…
“മ്മ് നിന്റെ അമ്മയും ഞാനുമൊക്കെ മരിക്കും വരെ..ഒരു.. പരാതിയും അറിയികാതെയ.. എന്റെ അച്ഛനെയും അമ്മയെയും നോക്കിയത്.. പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെ കാലത്തു മക്കളിൽ നിന്നും ഇതൊക്കെ പ്രതിക്ഷീച്ചാൽ മതി..
അയാൾക്കു പോകാനുള്ള വഴി എത്തിയപ്പോൾ അയാൾ പറഞ്ഞു..
എന്ന ഞാൻ പോട്ടെ.. മോളെ.. മീനുട്ടി.. മൂത്തശൻ പോട്ടെ.. അയാൾ അവളെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു..
“അമ്മാവൻ വീട്ടിലേക്കു വരുന്നില്ലേ”
അവൾ ചോദിച്ചു…
“”ഇല്ല മോളെ വേറൊരു ദിവസം വരാം.. വീട്ടിൽ പിടിപതു പണിയുണ്ട്.. ആരൊക്കെ ഉണ്ടായാലും ഞാനില്ലെങ്കിൽ ഒന്നും നടക്കില്ല.. ഞാൻ പോട്ടെ.””
അവൾ പറഞ്ഞു.. എന്ന ശരി അമ്മാവ..പിന്നെ വാ..
അയാൾ വഴിതിരിഞ്ഞു പോയി…
“ഹോ സമാധാനം ആയി.. ഒന്ന് പോയാലോ.. അവൾ മനസ്സിൽ ആശ്വസിച്ചു…
അവൾ മീനുട്ടിയുടെ കൈ മുറുകെ പിടിച്ചു മനയ്ക്കലേക്ക് നടന്നു…
കൊട്ടാരത്തിനു സമമായ വീട്…
മനയ്യ്ക്കൽ തറവാട്…
വലിയ കുടുംബമാണ് ഉണ്ടായിരുന്നത് എങ്കിലും പലരും പലവഴിക്കു പോയപ്പോൾ..
ലക്ഷ്മണനും ഭാര്യ സരസമ്മയും മാത്രം അവിടെ താമസമായി..
അവർക്ക് 6മക്കൾ..
ഭവ്യ…
കാവ്യ..
മനു..
മഹേഷ്..
മോഹനൻ..
വത്സൻ..
അതിൽ ഭവ്യയുടെ ഒഴിച്ചു ബാക്കി എല്ലാവരുടെയും കല്യാണം കഴിഞ്ഞു…
കാവ്യ.. പറഞ്ഞപോലെ..അമ്മായിഅമ്മയോട്.. എന്തോ..പറഞ്ഞു ഉടക്കി എപ്പോൾ മനയ്യ്കൽ തന്നെയാണ്…
പിന്നെ മനു..അവൻ എപ്പോൾ ഗൾഫിൽ ആണ്.. ആൾ ഒരു എഞ്ചിനിയർ ആണ്..
അവന്റെ ഭാര്യ ആണ് മായ..
പിന്നെ മഹേഷ്.. സ്വന്തമായി ഒരു ഷോപ്പ് ഉണ്ട്.. വലിയ.. ഒരു.. ഡ്രെസ്സിന്റെ.. കട..
അവന്റെ കല്യാണം കഴിഞ്ഞു.. ഭാര്യയുടെ പേര്.. മൃദുല..
പിന്നെ മോഹനനും വത്സലനും.. കൃഷിപണിയാണ്.. മോഹനന്റെ ഭാര്യ..സരസ്വതി.. വത്സലന്റെ ഭാര്യ.. നാരായണി…
ഇതാണ് എപ്പോൾ മനയ്യ്കൽ തറവാടിലേ താമസകാർ…
