മരുപ്പച്ച – 2

ആ ബുധനാഴ്ച, അയാള്‍ക്ക് അവധി ആയിരുന്നു….. അന്ന്, രാവിലെ പതിനൊന്നു മണിയോടെ അവര്‍, വീട്ടിലെ കാര്യങ്ങളൊക്കെ ശാരദയെ ഏല്‍പ്പിച്ചു, ടൌണിലേയ്ക്ക് പോയി….. അവള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോകണമെന്ന് അയാള്‍ തന്നെ ശാരദയോട് പറഞ്ഞിരുന്നു…. അങ്ങനെ അവര്‍ രണ്ടുംകൂടി കാറില്‍ യാത്ര ആരംഭിച്ചു….. അവരെ യാത്രയാക്കാന്‍, ശാരദയും പുറത്തേയ്ക്ക് വന്നിരുന്നു….. അതുകൊണ്ട് തന്നെ, ആതിര പിന്‍സീറ്റിലാണ് കയറിയത്….. വണ്ടി റോഡിലേക്ക് ഇറങ്ങിയപ്പോള്‍, അയാള്‍ അവളോട്‌ ചോദിച്ചു:

“കൊച്ചമ്മ എന്നെ ഡ്രൈവര്‍ ആക്കിയോ?”

“അയ്യോ ചേട്ടാ, ശാരദചേച്ചി നിന്നതുകൊണ്ടാണ്‌ ഞാന്‍ പുറകില്‍ കയറിയത്….. അല്ലെങ്കില്‍ അവരെന്തു വിചാരിക്കും?”

ആ റോഡില്‍, അപ്പോള്‍ വലുതായി ആരും ഇല്ലായിരുന്നു…. അങ്ങനെ അയാള്‍ വണ്ടി ഒതുക്കി നിറുത്തി….. അവള്‍ ഡോര്‍ തുറന്നു ഇറങ്ങിയിട്ട്, മുന്നില്‍ കയറി ഇരുന്നു….. അവള്‍, ഒരു ജീന്‍സും, ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്….. അവളുടെ ശരീര പുഷ്ടി മുഴുവനും ആ വേഷത്തില്‍ എടുത്ത് കാണിക്കുമായിരുന്നു….. അയാള്‍ അവളെ അടിമുടി ഒന്ന് നോക്കി….

 

“എന്താ ചേട്ടാ കണ്ടട്ടില്ലാത്തതു പോലെ നോക്കുന്നത്?”

“ഇങ്ങനെ ഇതുവരെ കണ്ടിട്ടില്ല….. ആ ജീന്‍സിന്‍റെ സിബ്ബ് പറിഞ്ഞു പോകുമാല്ലോടീ….. എന്തൊരു കുണ്ടിയാടീ?”

“അയ്യേ! അത്ര വൃത്തികേടാണോ ചേട്ടാ?”

“വൃത്തികേടൊന്നും ഇല്ല… പക്ഷേ കാണുന്നവര്‍ക്ക് ഉള്ളിലൊരു കിരുകിരുപ്പ്‌ ഉണ്ടാകും……”

“ചേട്ടന് കിരുകിരുപ്പ്‌ ഉണ്ടായോ?”

“എടീ, ഞാനിത് മുഴുവനും പച്ചയായി കണ്ടിട്ടുള്ളതല്ലേ… പിന്നെ എന്ത് കിരുകിരുപ്പ്‌?”

അങ്ങനെ സംസാരിച്ചു അവര്‍ ടൌണിലെ ഒരു വലിയ തുണിക്കടയില്‍ എത്തി….. വണ്ടി പാര്‍ക്ക് ചെയ്തിട്ട്, രണ്ടാളും കൂടി ഉള്ളിലേയ്ക്ക് കയറി….. വസ്ത്രം തിരഞ്ഞെടുക്കുന്നിടത്തോന്നും അയാള്‍ പോയില്ല. മുഴുവനും അവളുടെ തന്നെ സെലക്ഷന്‍ ആയിരുന്നു…. പക്ഷേ, കാറില്‍ വച്ചു തന്നെ എങ്ങനെയുള്ള വസ്ത്രങ്ങളാണ് എടുക്കണ്ടത് എന്ന് അവള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു….. കടയ്ക്കുള്ളില്‍, അവര്‍ അച്ഛനും മകളും പോലെ പെരുമാറി…. ഇടയ്ക്ക്, അവിടെയുള്ളവര്‍ കേള്‍ക്കെ അവള്‍, അയാളെ ‘അച്ഛാ’ എന്ന് വിളിക്കുകയും ചെയ്തു. അങ്ങനെ എല്ലാം എടുത്ത് കഴിഞ്ഞു അവര്‍ തിരികെ യാത്ര ആരംഭിച്ചു….. ഇപ്പോള്‍, അവള്‍ അയാള്‍ക്കൊപ്പം മുന്നില്‍ തന്നെയാണ് കയറിയത്….. അങ്ങനെ പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തില്‍, അയാള്‍, അവളോട്‌ അവളുടെ വീട്ടിലൊന്നും പോകണ്ടേ എന്ന് ചോദിച്ചു.

“എടീ, നീ ഇപ്പോള്‍ വന്നിട്ട് ഏതാണ്ട് പത്ത് മാസത്തോളം ആകുന്നില്ലേ… നിനക്ക് അവരെ ആരെയും കാണണമെന്നും ആഗ്രഹം ഇല്ലേ?”

“ചേട്ടാ, അമ്മ ഇങ്ങനെ കിടക്കുമ്പോള്‍ അമ്മയെ ഒറ്റയ്ക്കാക്കി എനിക്ക് വീട്ടിലൊന്നും പോകാന്‍ തോന്നുന്നില്ല….. ഇനിയിപ്പോള്‍, ഈ മാസം കഴിയുമ്പോള്‍ അനിയത്തിമാരുടെ പരീക്ഷയും കഴിയും. അപ്പോള്‍ എല്ലാരെയും കൂടി ഇങ്ങോട്ട് വരുത്താം….”

“നിന്‍റെ ഇഷ്ടം പോലെ…. നീ ഈ വിവരം അവരോടു പറഞ്ഞോ? അവര്‍ക്കും നിന്നെ കാണാന്‍ ആഗ്രഹമില്ലേ?”

“അവര്‍ക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല….. അനിയത്തിമാര്‍ക്ക് രണ്ടും ഈ വര്‍ഷം പബ്ലിക് പരീക്ഷ അല്ലേ…. ഒരാള്‍ പത്തിലും, ഒരാള്‍ പ്ലസ് ടൂ വിലും…. അതുകൊണ്ടാ വരാത്തത്.”

“അവരെങ്ങനെയാ പഠിത്തത്തില്‍?”

“രണ്ടാളും നന്നായി പഠിക്കും ചേട്ടാ….. മൂത്തയാളാണ് കുറേക്കൂടി മെച്ചം…. ഡിസ്റ്റിംഗ്ഷന്‍ കിട്ടുമെന്ന് തോന്നുന്നു….. മറ്റവള്‍ക്കും മിക്കവാറും ഫുള്‍ A+ കിട്ടും.”

“ങാ!.. ഇനി എന്താ പരിപാടി?”

“മൂത്തവള്‍ക്ക് എന്‍ജിനീയറിങ്ങിനു പോകണമെന്നാണ് ആഗ്രഹം….. മെറിറ്റില്‍ ഗവര്‍മെന്‍റ കോളേജില്‍ കിട്ടിയാല്‍ നോക്കാം…. അല്ലാതെ ഫീസ്‌ താങ്ങാന്‍ പറ്റില്ല…”

“ഏതായാലും അവളോട്‌ കോച്ചിംഗിനു പോകാന്‍ പറ. എന്നാലേ നല്ല റാങ്ക് കിട്ടൂ…..”

“ങാ….. പരീക്ഷ കഴിഞ്ഞു ഏതെങ്കിലും കോച്ചിംഗ് സെന്‍ററില്‍ അയക്കണം….”

അങ്ങനെ സംസാരിച്ചിരുന്നപ്പോള്‍, അവള്‍ ഒരാഗ്രഹം പറഞ്ഞു…..

“ചേട്ടാ, എന്നെക്കൂടി ഒന്ന് ഡ്രൈവിംഗ് പഠിപ്പിക്കുമോ? എനിക്ക് കൊതിയാ വണ്ടി ഓടിക്കാന്‍….”

“പെണ്ണിന് വല്ലാത്ത ആഗ്രഹങ്ങളൊക്കെ ആണല്ലോ..”

അത് കേട്ടതും അവളുടെ മുഖം ഒന്ന് വാടി…. അത് കണ്ട അയാള്‍, അവളെ സമാധാനപ്പെടുത്തി…..

“നിനക്ക് വിഷമമായോ? ഞാന്‍ വെറുതേ പറഞ്ഞതല്ലേ…. ഒരാള്‍ കൂടി പഠിച്ചിരുന്നാല്‍ ഞാനില്ലെങ്കിലും അത്യാവശ്യത്തിനു വല്ലതും വാങ്ങാന്‍ കടയില്‍ പോകാനോ, ഒക്കെ ഉപകരിക്കുമല്ലോ….”

അത് കേട്ടപ്പോള്‍ അവളുടെ മുഖമൊന്നു തെളിഞ്ഞു. അപ്പോഴേയ്ക്കും വണ്ടി വീടിനു അടുത്ത് എത്തിയിരുന്നു….. അടച്ചിരുന്ന ഗേറ്റിനു മുന്നില്‍ വണ്ടി നിറുത്തിയപ്പോഴേ അവള്‍ ഇറങ്ങിപ്പോയി ഗേറ്റ് തുറന്നു… അതുകൊണ്ട് തന്നെ അവള്‍ മുന്‍സീറ്റില്‍ ഇരുന്ന കാര്യം ശാരദ അറിഞ്ഞില്ല…. അയാള്‍, വണ്ടി അകത്തു പോര്‍ച്ചില്‍ കൊണ്ട് നിറുത്തിയപ്പോഴേയ്ക്കും അവള്‍ ഗേറ്റും അടച്ചു എത്തി. അപ്പോഴേയ്ക്കും ശാരദ വന്നു കതക് തുറന്നു…. അയാള്‍ ആതിരയോട് ഒരു ലോഹ്യവും കാണിക്കാതെ വണ്ടിയില്‍നിന്നും ഇറങ്ങി ഉള്ളിലേയ്ക്ക് പോയി….. അവള്‍ പിന്‍സീറ്റില്‍ വച്ചിരുന്ന കവറുകളും എടുത്ത് ഉള്ളിലേയ്ക്ക് പോയി…..

അകത്ത് ചെന്ന ഉടന്‍, അവള്‍ ആ കവറില്‍ നിന്നും ശാരദയ്ക്കായി വാങ്ങിയ സാരിയും, നൈറ്റിയുമൊക്കെ അവര്‍ക്ക് എടുത്ത് കൊടുത്തു….. അവര്‍ക്കും നല്ല സന്തോഷമായി….. അപ്പോഴേയ്ക്കും ഭക്ഷണത്തിന് സമയമായിരുന്നു….. അവള്‍ പോയി രോഗിക്കുള്ള ഭക്ഷണം കൊടുത്തു…. മരുന്നും കൊടുത്തിട്ടു വന്നു അയാള്‍ക്കുള്ള ഭക്ഷണം എടുത്ത് വച്ചു…… കൂടെ അവളും ഇരുന്നു കഴിച്ചു….. രണ്ടു മണി കഴിഞ്ഞപ്പോഴേയ്ക്കും, ശാരദ അനുവാദം വാങ്ങി നേരത്തേ പോയി….. അങ്ങനെ വീണുകിട്ടിയ ആ അവസരം മുതലാക്കി, അവള്‍ അയാളെയും കൊണ്ട് മുറിയില്‍ കയറി ഒരു മാറ്റിനി ഷോ നടത്തി….. പിന്നെ ചെറുതായി ഒന്ന് മയങ്ങി….

തുടരും……….