മരുപ്പച്ച – 2 7

രാവിലെ അവളുടെ ജന്മദിനം ആണെന്ന് അറിഞ്ഞതു മുതല്‍ അവള്‍ക്ക് എന്ത് സമ്മാനം നല്‍കും എന്ന ചിന്തയിലായിരുന്നു അയാള്‍…. പക്ഷേ, ഒന്നും മനസ്സില്‍ തെളിഞ്ഞില്ല….. ഇപ്പോള്‍ കൊടുത്ത വെള്ളിക്കൊലുസ് അയാള്‍ക്ക് തീരെ ഇഷ്ടമായില്ല…. മകളുടെ സ്വര്‍ണ കൊലുസ്സ് ബാങ്ക് ലോക്കറില്‍ ഉണ്ട്… പക്ഷേ, അത് അവള്‍ കാലില്‍ ഇട്ടു നടക്കുമ്പോള്‍ കാണുന്നവര്‍ അത് എവിടെനിന്നും ആണെന്ന് ചോദിക്കും….. അപ്പോള്‍ അയാള്‍ കൊടുത്തതാണെന്ന് പറഞ്ഞാല്‍ പല സംശയങ്ങളും ഉണ്ടാകും…. അതുകൊണ്ട് അത് ശരിയാവില്ല…..അങ്ങനെ അയാള്‍ അതിനെപ്പറ്റി ഇപ്പോഴും ചിന്തയിലാണ്….

മകള്‍ മരിച്ചതിനുശേഷം, ഭാര്യയും കിടപ്പിലായതോടെ അയാള്‍ അവിടെ ഉണ്ടായിരുന്ന സ്വര്‍ണം മുഴുവനും ബാങ്ക് ലോക്കറിലേയ്ക്ക് മാറ്റിയിരുന്നു….. അതെല്ലാം അവിടെ ഭദ്രമായി തന്നെ ഉണ്ട്. ഏറെ നേരത്തേ ആലോചനക്കൊടുവില്‍ അയാള്‍ ഒരു തീരുമാനത്തില്‍ എത്തി….. അങ്ങനെ അയാള്‍, ആഫീസില്‍ നിന്നും ഒരു സ്ഥല പരിശോധനയ്ക്കായി പുറത്ത് പോയ അവസരത്തില്‍, ബാങ്കില്‍ പോയി അയാള്‍ ഉദ്ദേശിച്ച സാധനം ലോക്കറില്‍ നിന്നും എടുത്തു….. ഒപ്പം, അവളുടെ പേര് എഴുതിയ ഒരു birthday കേക്കും ഓര്‍ഡര്‍ കൊടുത്തു…. പിന്നെ ആഫീസ് ജോലികളില്‍ മുഴുകി…..

വൈകുന്നേരം കേക്കും വാങ്ങി വീട്ടില്‍ തിരിച്ചെത്തി….. വീട്ടില്‍ എത്തിയ അയാള്‍ എല്ലാ വിവരങ്ങളും രഹസ്യമായി തന്നെ വച്ചു….. അന്ന് ഏഴു മണി കഴിഞ്ഞപ്പോഴേയ്ക്കും ഭക്ഷണം കഴിച്ചു എല്ലാ ജോലികളും എട്ടു മണിയോടെ കഴിഞ്ഞു….. അയാളുടെ ഭാര്യയെ മരുന്നും കൊടുത്ത് കിടത്തിയിട്ട് അവള്‍ അയാളുടെ മുറിയില്‍ എത്തി…. അര മണിക്കൂറോളം അവളുടെ സ്നേഹ പ്രകടനങ്ങളും, ബാഹ്യ ലീലകളും കഴിഞ്ഞു അവള്‍, അയാളുടെ ഭാര്യ ഉറങ്ങിയോ എന്ന് നോക്കാനായി പോയി….. പത്ത് മിനിട്ടിനു ശേഷം അവള്‍ തിരിച്ചെത്തി…..

അപ്പോഴേയ്ക്കും അയാള്‍, കേക്ക് എടുത്തു സെറ്റ് ചെയ്ത് വച്ചിരുന്നു…. മുറിയിലേയ്ക്ക് കയറിയ അവള്‍, ഒരു മിനിറ്റ് സ്തബ്ധയായി നിന്നുപോയി…. തുടര്‍ന്നു അവളുടെ കണ്ണുകള്‍ അശ്രുകങ്ങള്‍ പൊഴിക്കാന്‍ തുടങ്ങി….. ആരോ എടുത്തെറിഞ്ഞപോലെ അവള്‍ തെറിച്ചു വന്നു അയാളുടെ നെഞ്ചില്‍ അമര്‍ന്നുകൊണ്ട് ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി….. അത് കണ്ടു അയാള്‍ക്കും സംശയമായി….. താന്‍ ചെയ്തതൊന്നും അവള്‍ക്ക് ഇഷ്ടമായില്ലേ? അയാള്‍, രണ്ടു കൈ കൊണ്ടും അവളെ തന്‍റെ നെഞ്ചില്‍ നിന്നും പിടിച്ചകര്‍ത്തിയിട്ടു അവളോട്‌ ചോദിച്ചു:

“എന്താടീ ഇത്? ഇതൊന്നും നിനക്ക് ഇഷ്ടമായില്ലേ?”

അത് കേട്ട ഉടന്‍ അവളുടെ കരച്ചില്‍ പിന്നെയും ശക്തമായി….. അവള്‍ വീണ്ടും അയാളുടെ നെഞ്ചിലേയ്ക്ക് അമര്‍ന്നുകൊണ്ട് ആ കരച്ചിലിനിടയിലും പറഞ്ഞു….

“ചേട്ടാ, ഇന്ന് എനിക്ക് ഇരുപത്തിആറു വയസ്സായി….. എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ എന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നത്.”

“അതിനു നീ കരയുന്നത് എന്തിനാ? “

“അത് ആലോചിച്ചപ്പോള്‍ അറിയാതെ കരഞ്ഞുപോയതാണ്….. വീട്ടിലെ സാഹചര്യം അങ്ങനെയായിരുന്നു…..”

“പിന്നെന്തിനാ അമ്മ അത് നിന്നെ വിളിച്ചു പറഞ്ഞത്?”

“അമ്മ അത് ഓര്‍മ്മിപ്പിച്ചത്, ഇത്രയും വയസ്സ് ആയിട്ടും എന്‍റെ കല്ല്യാണം നടത്താനുള്ള ഒരു വഴിയും കാണാത്തത്കൊണ്ടാണ്….. “

“നിനക്ക് കല്യാണ ആലോചന വല്ലതും നടക്കുന്നുണ്ടോ?”

“ആലോചനകളൊക്കെ വരുന്നുണ്ട്… പക്ഷേ, അവര്‍ക്കെല്ലാം പൊന്നും പണവുമാണ്‌ നോട്ടം….. അതിനു ഒരു മാര്‍ഗവും ഇല്ല…. ഇനി എനിക്ക് ഒരു പ്രതീക്ഷയും ഇല്ല…….”

“നീ വിഷമിക്കതിരിക്ക്…. എല്ലാം ശരിയാകും….. ഇപ്പോള്‍ നീ അതെല്ലാം മറക്ക്…. ഇനി നമുക്ക് ആ കേക്ക് കട്ട് ചെയ്യാം….. നീ പോയി രാവിലെ അമ്പലത്തില്‍ പോയപ്പോള്‍ ഇട്ട ആ വേഷം ഇട്ടുകൊണ്ട്‌ വാ….”

അങ്ങനെ അവള്‍ പോയി വേഷം മാറി വന്നു…..

“ഇനി നീ ഈ കേക്കിനു മുന്നില്‍ നിന്നു ഒന്ന് കണ്ണടച്ചു പ്രാര്‍ത്ഥിക്ക്….. ഞാന്‍ പറഞ്ഞിട്ടേ കണ്ണു തുറക്കാവൂ…..”

“ശരി ചേട്ടാ… “