മരുപ്പച്ച – 2 7

അങ്ങനെ സംസാരിച്ചിരുന്നപ്പോള്‍, അവള്‍ ഒരാഗ്രഹം പറഞ്ഞു…..

“ചേട്ടാ, എന്നെക്കൂടി ഒന്ന് ഡ്രൈവിംഗ് പഠിപ്പിക്കുമോ? എനിക്ക് കൊതിയാ വണ്ടി ഓടിക്കാന്‍….”

“പെണ്ണിന് വല്ലാത്ത ആഗ്രഹങ്ങളൊക്കെ ആണല്ലോ..”

അത് കേട്ടതും അവളുടെ മുഖം ഒന്ന് വാടി…. അത് കണ്ട അയാള്‍, അവളെ സമാധാനപ്പെടുത്തി…..

“നിനക്ക് വിഷമമായോ? ഞാന്‍ വെറുതേ പറഞ്ഞതല്ലേ…. ഒരാള്‍ കൂടി പഠിച്ചിരുന്നാല്‍ ഞാനില്ലെങ്കിലും അത്യാവശ്യത്തിനു വല്ലതും വാങ്ങാന്‍ കടയില്‍ പോകാനോ, ഒക്കെ ഉപകരിക്കുമല്ലോ….”

അത് കേട്ടപ്പോള്‍ അവളുടെ മുഖമൊന്നു തെളിഞ്ഞു. അപ്പോഴേയ്ക്കും വണ്ടി വീടിനു അടുത്ത് എത്തിയിരുന്നു….. അടച്ചിരുന്ന ഗേറ്റിനു മുന്നില്‍ വണ്ടി നിറുത്തിയപ്പോഴേ അവള്‍ ഇറങ്ങിപ്പോയി ഗേറ്റ് തുറന്നു… അതുകൊണ്ട് തന്നെ അവള്‍ മുന്‍സീറ്റില്‍ ഇരുന്ന കാര്യം ശാരദ അറിഞ്ഞില്ല…. അയാള്‍, വണ്ടി അകത്തു പോര്‍ച്ചില്‍ കൊണ്ട് നിറുത്തിയപ്പോഴേയ്ക്കും അവള്‍ ഗേറ്റും അടച്ചു എത്തി. അപ്പോഴേയ്ക്കും ശാരദ വന്നു കതക് തുറന്നു…. അയാള്‍ ആതിരയോട് ഒരു ലോഹ്യവും കാണിക്കാതെ വണ്ടിയില്‍നിന്നും ഇറങ്ങി ഉള്ളിലേയ്ക്ക് പോയി….. അവള്‍ പിന്‍സീറ്റില്‍ വച്ചിരുന്ന കവറുകളും എടുത്ത് ഉള്ളിലേയ്ക്ക് പോയി…..

അകത്ത് ചെന്ന ഉടന്‍, അവള്‍ ആ കവറില്‍ നിന്നും ശാരദയ്ക്കായി വാങ്ങിയ സാരിയും, നൈറ്റിയുമൊക്കെ അവര്‍ക്ക് എടുത്ത് കൊടുത്തു….. അവര്‍ക്കും നല്ല സന്തോഷമായി….. അപ്പോഴേയ്ക്കും ഭക്ഷണത്തിന് സമയമായിരുന്നു….. അവള്‍ പോയി രോഗിക്കുള്ള ഭക്ഷണം കൊടുത്തു…. മരുന്നും കൊടുത്തിട്ടു വന്നു അയാള്‍ക്കുള്ള ഭക്ഷണം എടുത്ത് വച്ചു…… കൂടെ അവളും ഇരുന്നു കഴിച്ചു….. രണ്ടു മണി കഴിഞ്ഞപ്പോഴേയ്ക്കും, ശാരദ അനുവാദം വാങ്ങി നേരത്തേ പോയി….. അങ്ങനെ വീണുകിട്ടിയ ആ അവസരം മുതലാക്കി, അവള്‍ അയാളെയും കൊണ്ട് മുറിയില്‍ കയറി ഒരു മാറ്റിനി ഷോ നടത്തി….. പിന്നെ ചെറുതായി ഒന്ന് മയങ്ങി….

തുടരും……….