മരുപ്പച്ച – 1അടിപൊളി  

അങ്ങനെ അത് പോലെ തന്നെ അഡ്ജസ്റ്റ് ചെയ്തു പോയി. ഈ ബുദ്ധിമുട്ട്, അയാള്‍ ഓഫീസിലെ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു. പിന്നെയും ഒരാഴ്ച കടന്നുപോയി. അപ്പോഴാണ്‌, കൂടെ ജോലിചെയ്യുന്ന ഒരാള്‍, ഒരു അഭിപ്രായം പറഞ്ഞു. അയാളുടെ വീടിനടുത്ത് ഒരു ഫാമിലി ഉണ്ട്. വളരെ പാവപ്പെട്ട കുടുംബമാണ്, അച്ഛന്‍ ഇല്ല….. അമ്മയും മൂന്നു പെണ്മക്കളുമാണ് ഉള്ളത്.

മൂത്ത കുട്ടി, കുറച്ചുനാള്‍ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ നേഴ്സിംഗ് പഠിക്കാനായി പോയിട്ടുണ്ട്. പക്ഷേ, അവര്‍ ആവശ്യപ്പെട്ട ഫീസ്‌ കൊടുക്കാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ പഠിത്തം ഉപേക്ഷിച്ചതാണ്. ഇളയ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. അമ്മ അടുത്തുള്ള വീടുകളില്‍ ജോലിയെടുത്താണ് കുടുംബം കഴിയുന്നത്‌. അവരോടു ചോദിച്ചാല്‍ ഒരു പക്ഷേ ആളെ ശരിയാക്കാമെന്നു പറഞ്ഞു. അങ്ങനെ, അയാള്‍ അവരെ ഒരു ദിവസം ഓഫീസിലേക്ക് വിളിച്ചു വരുത്തി. അയാള്‍ അവരുമായി സംസാരിച്ചു. മാസം വലിയ ഒരു തുക കൊടുക്കാമെന്നു പറഞ്ഞപ്പോള്‍, അവര്‍ അത് സമ്മതിച്ചു.

വാസ്തവത്തില്‍, അത് വലിയ തുക ഒന്നും അല്ലായിരുന്നു…… നിലവില്‍ ഹോം നേഴ്സിനു നല്‍കുന്ന തുക തന്നെയാണ് അയാള്‍ ഓഫര്‍ ചെയ്തത്. അങ്ങനെ അത് ശരിയായി. അടുത്ത ദിവസം അമ്മയും മോളും കൂടി ഓഫീസില്‍ വന്നു. മോള്‍ക്ക്‌ ഇരുപത്തി അഞ്ച് വയസ്സ് ഉണ്ട്. ഇളയ കുട്ടികള്‍, പതിനെട്ടും, പതിനഞ്ചും വയസ്സ്. അവര്‍, പ്ലസ് ടൂവിലും, പത്തിലും പഠിക്കുന്നു. അവര്‍ ഒരു സങ്കടം പറഞ്ഞു……. അവള്‍ക്കു ഇട്ടുകൊണ്ട്‌ വരാന്‍ ഒരു നല്ല വേഷം പോലും ഇല്ല എന്ന്. അങ്ങനെ, അയാള്‍ അവര്‍ക്ക് ഒരു രണ്ടായിരം രൂപ കൊടുത്തിട്ട്, അത്യാവശ്യമായി ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങിയിട്ട്, അടുത്ത ദിവസം പോകാനായി തയ്യാറായി വരാന്‍ പറഞ്ഞു പിരിഞ്ഞു.

അങ്ങനെ അടുത്ത ദിവസം ഉച്ച കഴിഞ്ഞപ്പോള്‍, അമ്മയും മോളും കൂടി വന്നു. അവള്‍, പുതുതായി വാങ്ങിയ ചുരിദാറാണ് ധരിച്ചിരുന്നത്. അവളുടെ തോളില്‍, ഒരു പഴയ ചെറിയ ബാഗ് ഉണ്ടായിരുന്നു. അമ്മ, തുണി വാങ്ങിയതിന്‍റെ ബാക്കി തുക അയാള്‍ക്ക് തിരികെ കൊടുത്തു. പക്ഷേ അയാള്‍ അത് വാങ്ങിയില്ല….. കൂടെ ഒരു ആയിരം രൂപ കൂടി കൊടുത്തു. അങ്ങനെ അവര്‍ സന്തോഷമായി പോയി. മകള്‍ ഒഫീസില്‍ നിന്നു. വൈകുന്നേരം, അയാള്‍ അവളുമായി യാത്ര തിരിച്ചു. അവള്‍ക്കു ചെറിയ ഭയം ഉള്ളതുപോലെ തോന്നി.

അവള്‍, മെലിഞ്ഞ ഒരു പെണ്‍കുട്ടി ആയിരുന്നു. സദാ സമയവും മുഖത്ത് ഒരു വിഷാദം നിറഞ്ഞു നിന്നു. അധികം സംസാരം ഇല്ല. അവളുടെ ആ ശരീരപ്രകൃതി വച്ച് അയാളുടെ ഭാര്യയെ പിടിക്കാനും മറ്റും കഴിയുമോ എന്ന് അയാള്‍ക്ക് സംശയം ആയിരുന്നു. അവളുടെ വീട്ടിലെ ദാരിദ്ര്യം ഒക്കെ കൊണ്ടാകും മെലിഞ്ഞ ശരീരപ്രകൃതി എന്ന് അയാള്‍ക്ക് തോന്നി.

അവര്‍, ഓഫീസില്‍ നിന്നും വന്നു ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു. കുറച്ചു കഴിഞ്ഞു ഒരു ബസ്സ്‌ വന്നു അവര്‍ അതില്‍ കയറി. അയാള്‍ക്ക് ഇരിക്കാന്‍ സീറ്റ് കിട്ടി. പക്ഷേ, അവള്‍ക്ക് സീറ്റ് കിട്ടാതെ അവള്‍ അവിടെ കമ്പിയില്‍ പിടിച്ചു നിന്നു.അടുത്ത സ്റ്റോപ്പ്‌ ആയപ്പോള്‍, അയാളുടെ അടുത്ത് ഇരുന്ന ആള്‍ ഇറങ്ങി. അങ്ങനെ, അയാള്‍ അവളെ അയാളുടെ അടുത്ത് ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ വിളിച്ചു. ആദ്യമൊക്കെ അവള്‍ മടിച്ചു നിന്നു.

പിന്നെ അയാളുടെ നിര്‍ബ്ബന്ധം കാരണം അവള്‍ ഇരിക്കാനായി അടുത്തേക്ക് വന്നു. അയാള്‍, നടുവിലേക്ക് നീങ്ങിയിട്ട്, സൈഡ് സീറ്റ് അവള്‍ക്ക് ഒഴിഞ്ഞു കൊടുത്തു. അവള്‍, വളരെ ഭവ്യതയോടെയും, ഭയത്തോടെയും വന്നു സീറ്റില്‍ ഒതുങ്ങി ഇരുന്നു. അവള്‍, അയാളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ഇരിക്കാന്‍ ശ്രദ്ധിച്ചു. അവള്‍, അപ്പോഴും പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.

പത്ത് പതിനഞ്ചു മിനിട്ടോളം ഏതാണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമ പോലെ രണ്ടുപേരും സംസാരിച്ചില്ല. അത് കഴിഞ്ഞപ്പോള്‍, അയാള്‍ തന്നെ സംസാരത്തിനു തുടക്കമിട്ടു. അപ്പോഴാണ്‌ ഇതുവരെ അവളുടെ പേര് ചോദിച്ചില്ലല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്.

“നിന്‍റെ പേര് എന്താ?”

“ആതിര.”

“നീ ഏതു വരെ പഠിച്ചു?”

“പ്ലസ് ടൂ പാസ്സായി.”

“പിന്നെന്താ പഠിക്കാതിരുന്നത്‌?”

“അത് പിന്നെ വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ടാണ്. എനിക്ക് പഠിക്കണമെന്നൊക്കെ ഉണ്ടായിരുന്നു.”

“നിന്‍റെ ഇളയവരൊക്കെ ഏതു ക്ലാസ്സിലാണ്?”

“ഒരാള്‍ പ്ലസ് ടൂവും, പിന്നത്തെ ആള്‍ പത്തിലും പഠിക്കുന്നു.”

“നീ എത്ര നാള്‍ നേഴ്സിംഗ് പഠിക്കാന്‍ പോയി?”

“ഏതാണ്ട് ഒരു വര്‍ഷത്തോളം പോയി. പിന്നെ ഫീസടയ്ക്കാന്‍ പൈസാ ഇല്ലാത്തതുകൊണ്ട് മതിയാക്കി.”

“നിന്‍റെ മുഖത്ത് എന്താ ഒരു വിഷമം?”

“ഞാന്‍ വീട്ടില്‍ നിന്നും അവരെയൊക്കെ പിരിഞ്ഞു നില്‍ക്കുന്നത് ആദ്യമായിട്ടാണ്. അതിന്‍റെ ഒരു വിഷമം ഉണ്ട്.”

“അങ്ങനെ ഇനി വിഷമിക്കണ്ട. ഇത് സ്വന്തം വീട് പോലെ കരുതി അവിടെ കഴിയാം.”

“നിന്‍റെ അച്ഛന്‍ എന്ത് പറ്റിയതാ?”

“അച്ഛന്‍, മരിച്ചിട്ട് നാല് വര്‍ഷമായി. ക്യാന്‍സര്‍ ആയിരുന്നു.”

അയാള്‍ക്ക് പിന്നെ സംസാരിക്കാന്‍ ഒരു വിഷയവും ഉണ്ടായിരുന്നില്ല. അയാള്‍ കുറച്ചു സമയം വെറുതേ ഓരോന്ന് ആലോചിച്ചു കണ്ണുമടച്ചു അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, അവള്‍ എന്തോ ചോദിക്കുന്നത് കേട്ടാണ് അയാള്‍ തന്‍റെ ഓര്‍മ്മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്….

“ങേ……? എന്താ പറഞ്ഞത്?”

“സാറ് ഉറങ്ങുവാരുന്നോ?”

“ഇല്ല…….. ഞാന്‍ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. നീ എന്താ ചോദിച്ചത്?”

“അല്ല, സാറിന്‍റെ വീട്ടില്‍ ആരൊക്കെ ഉണ്ട്?”

“എന്‍റെ ഭാര്യയെ കൂടാതെ ഞാന്‍ മാത്രമേ ഇപ്പോള്‍ അവിടെ ഉള്ളൂ. പിന്നെ ഒരു മോന്‍ ഉള്ളത് ബാംഗ്ലൂരിലാണ് ജോലി.”

“സാറ് ജോലിക്ക് പോകുമ്പോള്‍ ഭാര്യയെ നോക്കാന്‍ ആരാ ഉള്ളത്?”

“ഇപ്പോള്‍ അവിടെ ഒരു ഹോം നേഴ്സ് ഉണ്ട്. പിന്നെ പകല്‍ ജോലിക്ക് ഒരു സ്ത്രീ വരും. വീട്ടു ജോലി ഒക്കെ അവര് ചെയ്തോളും.”

“സാറിനു ഒരു മോന്‍ മാത്രമേ ഉള്ളോ?”

“അല്ല……….. ഒരു മോള്‍ കൂടി ഉണ്ടായിരുന്നു. കുറേ നാള്‍ മുമ്പ്, അവള്‍ ഒരു ആക്സിഡന്റില്‍ മരിച്ചുപോയി. അതിന്‍റെ ഷോക്കിലാണ് എന്‍റെ ഭാര്യ തളര്‍ന്നു വീണത്‌.”

അത് കേട്ടപ്പോള്‍ അവളുടെ മുഖത്ത് വല്ലാത്ത ഒരു സങ്കടവും, സഹതാപവും ഒക്കെ മിന്നി മാറി. പിന്നെ കുറേ സമയം അവള്‍ ഒന്നും മിണ്ടിയില്ല. അയാള്‍ക്ക് ഏതാണ്ട് ഒരു മണിക്കൂറിലധികം യാത്ര ഉണ്ട് വീട്ടില്‍ എത്താന്‍. ഇപ്പോള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ ആയിരിക്കുന്നു. ഇനിയും കുറച്ചു സമയം കൂടി ഉണ്ട് വീട്ടില്‍ എത്താന്‍. അയാള്‍ ഓരോന്ന് ആലോചിച്ചു അങ്ങനെ ഇരുന്നു. അവളും പിന്നെ ഒന്നും പറഞ്ഞില്ല.