മരുഭൂമിയിലെ പ്രേതം – 4

ഞാൻ കാർ പാർക്ക്‌ ചെയ്തു ഞങ്ങൾ ഇറങ്ങി.. കാറിന്റെ ശബ്ദം കേട്ടപാടെ IG സാറും ആന്റിയും പുറത്ത് ഇറങ്ങിയിരുന്നു..

അവളുടെ ആ തെളിഞ്ഞ മുഖം കണ്ടപ്പോൾ തന്നെ അവരുടെ മുഖത്ത് എന്ത് എന്നില്ലാത്ത സന്തോഷം ഉടൽഎടുത്തു…

” പപ്പാ… മമ്മാ “എന്ന് വിളിച്ചു അവൾ രണ്ടുപേരയും കെട്ടിപിടിച്ചു…!

” നല്ല വിശപ്പ് ഫുഡ്‌ ഒക്കെ റെഡിയായോ മമ്മാ…? ”
” അതൊക്കെ റെഡിയാ…”

” എന്നാൽ കയറി വരൂ.. സേതുരാമൻ… മമ്മാ എല്ലാം റെഡി ആക്കിയിരിക്കുന്നു… “ലാസ്‌മി പറഞ്ഞു.

എല്ലാവരും അത് കേട്ടു ചിരിച്ചു കൊണ്ട് അകത്തേക്ക് കടന്നു…

ടേബിളിൽ എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്….

ഞങ്ങൾ എല്ലാവരും ഇരുന്നു ഫുഡ്‌ കഴിച്ചു.
” സാർ ടൈം പോയത് അറിഞ്ഞില്ല എനിക്ക് നാളെ രാവിലെ 10 മണിക്ക് ആണ് ഫ്ലൈറ്റ് അത് കൊണ്ട് ഞാൻ ഇറങ്ങട്ടെ…? “

” ഓഹ് ഞാൻ അത് മറന്നുപോയി… നിന്റെ വണ്ടി ഓഫീസിൽ അല്ലെ ഉള്ളതു ഞാൻ അവിടെ ഡ്രോപ്പ് ചെയ്യാം… “

“വേണ്ട ഞാൻ ഒരു ടാക്സി വിളിച്ചോളാം.. ഇവിടെ നിന്ന് ഇനി ഓഫീസിൽ പോയി തിരിച്ചു വരുമ്പോൾ ലേറ്റ് ആകും.. ഈ കീ സാർ മെയ്സിയെ ഏൽപ്പിച്ചാൽ മതി.. അവൾക്ക് ബുള്ളറ്റ് ഓടിക്കാൻ നല്ല ഇഷ്ടം ആണ് ഞാൻ തിരിച്ചുവരുന്നതുവരെ അവളുടെ അടുത്ത് നിൽക്കട്ടെ… “

” ഒക്കെ.. ഒരുപാട് നന്ദി ഉണ്ട്… ”
” അയ്യേ ഇതിനോക്കെ നന്ദി പറയുന്നോ… ( ഞാൻ അങ്ങോട്ട്‌ നന്ദി പറയണം ഇവളെ കടി മാറ്റി അല്ല മാറ്റാൻ പോന്നതിനു എന്ന് മനസ്സിൽ വിചാരിച്ചു. ) ആന്റി…. പെങ്ങൾ ലാസ്‌മി ഞാൻ പോവുകയാണ്…. “

ലാസ്‌മിയെ പെങ്ങൾ എന്ന് വിളിച്ചപ്പോൾ അവൾ കൊഞ്ഞനം കാണിച്ചു…. എല്ലാവരോടും യാത്ര പറഞ്ഞു ഒരു ടാക്സി വിളിച്ചു എന്റെ വില്ലയിലേക്ക് വിട്ടു…..
അവിടെ എത്തി ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു… ടിക്കറ്റിന്റെ പേജ് ഞാൻ മൊബൈലിൽ സ്ക്രീൻഷോട്ട് എടുത്തു.
ശേഷം ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു…
അത് കഴിഞ്ഞു ബെഡിലേക്ക് മലർന്നു കിടന്നു ഉറങ്ങി…..

രാവിലെ 7 മണിക്ക് എഴുന്നേൽറ്റു… പിന്നെ വേഗം കുളിച്ച് ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ഇട്ടു.. ഫോൺ എടുത്തിട്ട് ടാക്സി ഡ്രൈവറെ വിളിച്ചു..
ടാD ക്സി എത്തുംപോയേക്കും ഞാൻ ബാഗും പിന്നെ പാസ്സ്പോർട്ടും എടുത്തു വില്ല പൂട്ടി ഞാൻ പുറത്ത് ഇറങ്ങി,.., 2 മിനിറ്റ് കഴിയുംപോയേക്കും ടാക്സി എത്തി അതിൽ കയറി എയർപോർട്ടിലെക്ക് വിട്ടു.. 1 മണിക്കൂർ യാത്രകൊടുവിൽ എയർപോർട്ടിൽ എത്തി… ടാക്സിക്ക് പേ ചെയ്തു പറഞ്ഞു വിട്ടു.. ! ഒരു ട്രോളി എടുത്തു അതിൽ എന്റെ ബാഗും പിന്നെ ചെറിയ ഒരു ഹാൻഡ്ബാഗും വച്ചു. ശേഷം ഞാൻ ഉള്ളിലേക്ക് പ്രവേശിച്ചു.. !
ഓരോ സ്ഥലത്ത് പാസ്സ്പോർട്ടും ടിക്കറ്റും കാണിച്ചു.. ബോഡിങ്ങ് പാസ്സിനായി വെയിറ്റ് ചെയ്തു..
15 മിനിറ്റ് കൊണ്ട് ബോർഡിങ്ങ് പാസ് കിട്ടി ഹാൻഡ് ബാഗ് എടുത്തു മുന്നോട്ടു നീങ്ങി വീണ്ടും ഓരോ കൌണ്ടറുകൾ കഴിഞ്ഞു 30 മിനിറ്റ് കൊണ്ട് വിമാനത്തിൽ എത്തി.. k15 വിന്ഡോ സീറ്റ് ആണ് കിട്ടിയത് ഞാൻ ഹാൻഡ് ബാഗ് ബർത്തിൽ വച്ചു. ശേഷം സീറ്റിൽ ചന്തിയുറപ്പിച്ചു.. 20 മിനിറ്റ്കൾക്ക് ശേഷം വിമാനം പറക്കാൻ പോകുന്ന അറിയിപ്പ് ലഭിച്ചു… സീറ്റ് ബെൽറ്റ്‌ ഇട്ടു കൊണ്ട് ഞാൻ വിന്ഡോയിൽ കൂടി പുറത്തേക്ക് നോക്കി കൊണ്ടിരിന്നു…

എന്റെ മനസ്സ് വീണ്ടും ഭൂതകാലത്തേക്ക് തിരിച്ചു….
——————————-

ആ റൂമിന്റെ ജനൽപാളയിലൂടെ നോക്കിയതും അവൻ അല്ല അവന്റെ ഉള്ളിൽ ഉള്ള ആാാ യക്ഷി എന്നെ തുറിച്ചു നോക്കിയതും ഒന്നിച്ചായിരുന്നു..
ചുവന്നു ചുവന്നുള്ള ആ കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കി ഡാ കൊല്ലും എടാ നിന്നെ കൊല്ലും എന്ന് പറഞ്ഞു നിമിഷങ്ങൾ കൊണ്ട് എന്റെ തൊട്ടുഅടുത്തേക്ക് വന്നു….

ഞാനും അവനും തമ്മിൽ ജനൽ കമ്പികൾ തമ്മിൽ ഉള്ള അകലം മാത്രം… അവന്റെ ചോരകണ്ണുകൾ എന്നെ തന്നെ തുറിച്ചുനോക്കി…
ഞാൻ ഭയം കൊണ്ട് അവിടെ നിശ്ചലമായി…
ആ കമ്പി വിടവിലൂടെ അവന്റെ കൈകൾ എന്റെ കഴുത്തിനു നേരെ അടുത്തു…

പേടി കാരണം എന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു… അല്ലങ്കിൽ അവന്റെ ഉള്ളിൽ കയറി കൂടിയ യെക്ഷിയുടെ മായം ആണോ…??
സെക്കന്റ്‌കൾ കൊണ്ട് എന്റെ കഴുത്തിൽ അവന്റെ അല്ല അവളുടെ കൈകൾ മുറികി… എനിക്ക് നിന്നെ കൊല്ലണം… നിന്റെ ചോര കുടിക്കണം…..

ആ… കൈകൾ എന്റെ കഴുത്തിൽ അമർന്നു… “എന്നെ രക്ഷിക്കണം” എന്ന് പറയാൻ വരെ എന്റെ നാവ് പുറത്ത് വന്നില്ല പക്ഷെ എന്റെ കണ്ണുകൾ വിടർന്നു എന്റെ നാവ് പുറത്തേക്കുപതിയെ വന്നു…. ഏതോ ഒരു യാമത്തിൽ എന്റെ കണ്ണുകൾ അടഞ്ഞു ഞാൻ നിലത്തേക്ക് പതിച്ചു.

“മഴ തുള്ളികൾ എന്റെ കൺമിഴിയിൽ തുള്ളികാളായി വീണപ്പോൾ ആണ് എന്റെ അടഞ്ഞ കണ്ണുകൾ വീണ്ടും തുറന്നത് ചുറ്റിലും എല്ലാവരും നിൽക്കുന്നുണ്ട് ഞാൻ മരിച്ചു രണ്ടാം ജന്മം കിട്ടിയത് പോലെയുള്ള ഒരു ഫീലിംഗ്… “എഴുന്നേൽക്ക് ഒന്നും പറ്റിയില്ലല്ലോ.,?”

എന്ന ശബ്ദം കേട്ടപ്പോൾ ആണ്
ഞാൻ മരിച്ചിട്ടില്ല എന്ന ബോധം വന്നത്..

” മഴ തുള്ളികൾ എന്റെ കൺമിഴിയിൽ”
ഒലക്ക ഒരു ഓട്ട പത്രത്തിൽ വെള്ളം മുഖത്ത് തെളിച്ചതായിരുന്നു.. “
” നമ്പൂതിരിയുടെ ഒരു കഴിവേ… ! എത്ര പെട്ടന്ന് ആണ് ആ ബാധ ഒഴിപ്പിച്ചതു. “

“ഇത് കേട്ട ഞാൻ ബാധ ഒഴിപ്പിച്ചോ..? “

“അതെ… നീ എത്തിയപ്പോൾ അവന്റെ ഉള്ളിൽ കയറിയ യക്ഷിയുടെ ശക്തി പതിൻ മടങ്ങ് വർധിച്ചിരുന്നു.. നിന്നെ കണ്ടപ്പോൾ യക്ഷി നിന്റെ നേരെ തിരിഞ്ഞത് കൊണ്ട് മന്ത്രങ്ങൾ നമ്പൂതിരിക്ക് വളരെ എളുപ്പത്തിൽ തീർക്കാൻ കഴിഞ്ഞു. നിന്റെ കഴുത്തിൽ അവളുടെ കൈ ആഞ്ഞുമുറുകുന്നതിനു തൊട്ടുമുൻപ് അവളെ ആവാഹിച്ചു. “

ചേച്ചി ഇതൊക്കെ പറഞ്ഞപ്പോൾ ഒരു സ്വപ്നം പോലെ ഞാൻ കേട്ടു നിന്നു…

“അവൻ എവിടെ..ചേച്ചി…? ”
” അവൻ ആ മുറിയിൽ തന്നെ ഉണ്ട്. നമ്പൂതിരി ദുഷ്ടശക്തികൾ അടുക്കാതിരിക്കാൻ മന്ത്രങ്ങൾ ജപിച്ച ഒരു ഏലസ് കെട്ടുകയാണ്… “

ഞാൻ അവിടെ നിന്ന് വേഗം എഴുന്നേറ്റു…. ആ റൂമിലേക്ക് നോക്കി..

അവൻ നമ്പൂതിരി കെട്ടുന്ന ആ ഏലസ് നോക്കി നിൽക്കുന്നു..

ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി… ആൾ അനക്കം കേട്ടിട്ടാണന്ന് തോന്നുന്നു… നമ്പൂതിരിയും അവനും എന്നെ തന്നേ നോക്കി…
ഒരു നാണയത്തിന്റെ ഇരുവശം എന്നപോലെ എന്നെ കണ്ടപ്പോൾ അവന്റെ മുഖത്ത് സന്തോഷവും നമ്പൂതിരിയുടെ മുഖത്ത് ദേഷ്യ ഭാവവും…

അപ്പോയെക്കും ഏലസ് കെട്ടി കഴിഞ്ഞിരുന്നു…

അവർ രണ്ടുപേരും എന്റെ അടുത്തുവന്നു….

” നീ സൂക്ഷിക്കണം” എന്ന് ഒരു ഭയപ്പെടുത്തുന്ന ഒരു ഭാവത്തിൽ എന്നെ നോക്കി പറഞ്ഞുകൊണ്ട് നമ്പൂതിരി പുറത്തേക്ക് നടന്നു..

” നീ പേടിക്കണ്ട ഞാൻ ഇല്ലേ.. ” എന്ന് പറഞ്ഞുകൊണ്ട് മിഥുൻ എന്നെ നോക്കി ചിരിച്ചു… ! പക്ഷെ ആ ചിരിയിൽ ഒരു പുച്ഛഭാവം ഉണ്ടോ എന്ന് എനിക്ക് തോന്നി… “

Leave a Reply

Your email address will not be published. Required fields are marked *