മരുഭൂമിയിലെ പ്രേതം – 4

അവന്റെ ഉള്ളിൽ ഉള്ള യക്ഷി പോയിട്ടില്ല എന്ന് ഒരു തോന്നൽ… “ഡാ… നിവേദിത വളഞ്ഞോ ” എന്ന് ശബ്ദം താത്തി അവൻ എന്നോട് ചോദിച്ചു..
അതിൽ തന്നെ മനസ്സിലായി യക്ഷി ഉഗാണ്ട വഴി ഷാർജയിലേക്ക് പോയി എന്ന്…

“ഇല്ലാ.. ” എന്ന് ഞാൻ പറഞ്ഞു…
” പേടിക്കണ്ട സമയം ആകുമ്പോൾ അത് ഒക്കെ ആകും… നീ വാ നമുക്ക് ഒന്ന് പുറത്ത് പോണം. “

“എവിടെക്കാ.. ഇപ്പം നിന്നെ വിടുമോ…?”

“അമ്മേ ഞാൻ ഒന്ന് പുറത്ത് പോയി വരുന്നേ… ” എന്ന് മിഥുൻ പറഞ്ഞതും

” പാ… അടങ്ങി ഇവിടെ നിൽക്കാൻ ആണ് പറഞ്ഞത് ഇനി സ്കൂളിൽ പോകുമ്പോൾ അല്ലാതെ ഇവിടെ നിന്ന് ഇറങ്ങിയാൽ നിന്റെ കാൽ 2 ഓടിച്ചിടും”

എന്ന് നല്ല സ്മൂത്ത്‌ ആയിട്ട് അവന്റെ അച്ഛൻ പറഞ്ഞപ്പോൾ

“ഡാ മിഥുൻ ഇനി ഇവിടെ നിന്നാൽ ഞാൻ ആണ് നിന്നെ കൂട്ടി കൊണ്ട്പോകുന്നത് എന്ന് പറഞ്ഞു എനിക്കും കിട്ടും.. നാളെ സ്കൂളിൽ വെച്ച് കാണാം… ബൈ.. !” എന്ന് പറഞ്ഞു അവന്റെ അമ്മയോടും അച്ഛനോടും പെങ്ങളോടും പറഞ്ഞു ഞാൻ വീട്ടിലെക്ക് നടന്നു…..

വീടിൽ എത്തിയ ശേഷം നടന്നതൊക്കെ ഞാൻ മനസ്സിൽ ഓർത്തു.. പിന്നെ പഠിക്കാൻ ഇരിന്നു…, രാത്രി ഫുഡ്‌ കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു….

മനസ്സിന്റെ ഒരു വശത്ത് നിവേദിതയുടെ മുഖവും മറുവശത്ത് മിഥുനിന്റെ ഉള്ളിൽ കുടിയിരുന്ന യക്ഷിയും ഒരേ സമയത്തു തെളിയുന്നു…
3 ദിവസം ആയി ഒരു വാണം വിട്ടിട്ട്
വാണം വിടാൻ വേണ്ടി നിവേദിതയെ മനസ്സിൽ ചിന്തിക്കുമ്പോൾ ആ യക്ഷി എന്റെ കഴുത്തിൽ മുറുക്കുന്ന രംഗം തെളിയുന്നു..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി ഒരു രക്ഷയുമില്ല .
നാളെ 8 മണിക്ക് നിവേദിത സ്കൂളിൽ എത്താനും പറഞ്ഞിക്ക് ഉറങ്ങിപോകുമോ..? ആകെ കൺഫ്യൂഷൻ ആയി കിടന്നു കൊണ്ട് ഞാൻ തലചൊറിഞ്ഞു….
പുറത്ത് ആണെങ്കിൽ പൂർണ ചന്ദ്രൻ വാനത്തിനു പോട്ട് വെച്ചതുപോലെ തെളിഞ്ഞു നിൽക്കുന്നു.

ഹാളിൽ ഉള്ള ഘടികാരം അടിയാൻ തുടങ്ങി…
പഴയ വലിയ ഘടികാരം ആണ് അത്.. “ടിം..ടിം.. ” എന്ന് അടിഞ്ഞു കൊണ്ട് ടൈം അറിയിക്കുന്നത്.

കിടന്നിട്ട് കുറെ ആയി.. സമയം എത്രയായന്ന് അറിയാൻ ഞാൻ ഘടികാരത്തിന്റെ “ടിം ” ശബ്ദം ഏണ്ണൽ തുടങ്ങി… 4,5,6.7…10,..12 പ്രാവിശ്യം അടിഞ്ഞു ഘടികാരത്തിന്റെ ശബ്ദം നിലച്ചതും ഒരു സെക്കന്റ്‌ ഗ്യാപ്പിൽ ഫോൺ റിംഗ് ചെയ്തു….
ഞാൻ പേടിയോടെ ആ ഫോൺ റസിവർ എടുത്തു ചെവിയിൽ വെച്ചു.

ഞാൻ : ഹലോ…?
മറുതലക്കൽ:ഹലോ.. ! ഡാ ഞാനാ മിഥുനാ…!
ഞാൻ : നീ ഇത് വരെ ഉറങ്ങിയില്ലേ..?
അവൻ : ഉറക്കം വരുന്നില്ലാ… വീട്ടിൽ നിന്ന് മുറ്റത്തെക്ക് ഇറങ്ങാൻ വരെ സമ്മതിക്കുന്നില്ല എന്നെ…
ഞാൻ : നീ എന്തിനാ നേരെത്തെ പുറത്ത് പോകാം എന്ന് പറഞ്ഞത്.
അവൻ : അത്… അത് അത്,,,

എന്ന് പറയുംപോൾ…

” നിലാവെളിച്ചം മുഴുവൻ ഒരു വലിയ കറുത്ത മേഘം വന്ന് മൂടി.. ബഷീറിന്റെ നോവലിൽ പറഞ്ഞത്തിന്റെ മറുവശം എന്റെ മനസ്സിൽ വന്നു.. ‘ഇരുട്ടിന് എന്ത് ഇരുട്ട് ‘ ആ ഇരുട്ടിൽ ചീവീടിന്റെ ശബ്ദം ഒഴികെ എല്ലാം നിശ്ചലം “

അവൻ : നീ എന്റെ വീട്ടിന്റെ പുറത്ത് വാ.. ഞാൻ പുറത്ത് ഇറങ്ങാം നമുക്ക് ഒരു സ്ഥലം വരെ പോകണം…

അത് പറഞ്ഞപ്പോൾ ആ കറുത്ത മേഘം ചന്ദ്രനെ സ്വതന്ത്രമാക്കി നിലവെളിച്ചം എങ്ങും പടർത്തി…

ഞാൻ : ടാ നാളെ സ്കൂൾ കട്ട് ചെയ്തു പോയാൽ പോരേ..?
അവൻ : അല്ലാ…. ഇപ്പം പോകണം

ഇത് പറയുമ്പോൾ അവന്റെ ശബ്ദം ഒന്ന് കനത്തിരുന്നു…

ഞാൻ എന്ത് പറയും എന്ന് ചിന്തിച്ചുകൊണ്ടിരിന്നു…
ഞാൻ : ഒക്കെ ഞാൻ ഇപ്പം വരാം (അല്ലേൽ തെണ്ടി രാവിലെ വീട്ടിൽ വന്നാൽ നാളത്തെ നിവേദിതയുമായി ഉള്ള കളി മിസ്സ്‌ ആകും )
അവൻ : ഒക്കെ. ഞാൻ എന്റെ വീടിന്റെ ഗേറ്റിന് പുറത്ത് നിൽക്കാം പെട്ടന്ന് വാ…
അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു…

ഞാൻ കുറച്ച് നേരം അങ്ങനെ ഞാൻ അവന്റെ വീട്ടിലേക്കു നടന്നു…
നിലാവ് ഉള്ളത് കൊണ്ട് പെട്ടന്ന് തന്നെ അവന്റെ വീടിന്റെ അടുത്ത് എത്തി..
ഞാൻ നേരെ ഗേറ്റ് അടുത്തേക്ക് നടന്നു… അവൻ ഒരു കാൽ മതിലിൽ ചവിട്ടി ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് അവിടെ ചാരി നിൽക്കുന്ന… എന്നെ കണ്ടപ്പോൾ അവൻ നടന്നു എന്റെ അരികിലേക്ക് നടന്നു വന്നിട്ട്… ” വാ പോകാം.. ”
” ഈ നട്ട പാതിരക്ക് എവിടെ പോകാനാ”
” കാവിലേക്ക് പോകണം “
അവൻ പറഞ്ഞതും ഞാൻ ഒന്ന് തരിച്ചു പോയി….

“ഡാ… ഞാൻ ഇല്ലാ…. ”
അവൻ ഒരു സിഗരറ്റ് എനിക്ക് നീട്ടി…

” വാ പോകാം “

“ഇല്ലാ… വേറെ എവിടെ വേണമെങ്കിലും പോകാം കാവിലേക്ക് ഞാൻ ഇല്ലാ…”.എന്ന് ഞാൻ പറഞ്ഞു ലെറ്റർ എടുത്ത് സിഗരറ്റ് കത്തിക്കാൻ തുടങ്ങി…

പെട്ടന്ന് ശക്തമായ കാറ്റ് അടിച്ചു…
ഞാൻ കൈകൾ കൊണ്ട് മറച്ചു സിഗരറ്റ് കത്തിക്കാൻ തുടങ്ങി…

” നീ വരും എന്റെ കൂടേ… “

അവനെ ശ്രദ്ധിക്കാതെ ഞാൻ വീണ്ടും സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു…

പെട്ടന്ന് മേഘം ചന്ദ്രനെ മറച്ചു…
ശക്തിയായ കാറ്റു ആഞ്ഞുഅടച്ചു… ഈ സിഗരറ്റ് കത്തിക്കാൻ കാറ്റ് അനുവദിക്കുന്നില്ല..

” നീ എന്റെ കൂടേ കാവിലേക്ക് വരും “

ആ ശബ്ദം ഒരു സ്ത്രീയുടെയായിരുന്നു. ആ ശബ്ദത്തോടൊപ്പം
കാറ്റുവീശുന്നത് നിലച്ചു ഒപ്പം ലൈറ്റർ കത്തിയതും അപ്പോഴായിരുന്നു. .. ആ വെളിച്ചത്തിൽ ഞാൻ അവനെ കണ്ടതും പിറകിലേക്ക് തെറിചതും ഒരു മിച്ചായിരുന്നു….. “എസ്ക്യൂസ്‌മി സാർ .. യുവർ ഫുഡ്‌.. !”
ആ ശബ്ദം എന്നെ വർത്തമാനകാലത്തിൽ എത്തിച്ചു.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *