സമയം നാലുമണി കഴിഞ്ഞതേ ഉള്ളായിരുന്നു, പാർക്കിൽ തിരക്ക് തുടങ്ങിയിട്ടില്ല, ഞാൻ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു ചുണ്ടിൽ വച്ചു ശക്തിയോടെ ഉള്ളിലേക്ക് വലിച്ചു സാവധാനം പുക പുറത്തേയ്ക്ക് ഊതി, ആ പുകയ്ക്കിടയിലൂയിടെ ഞാൻ കണ്ടു ജ്യോതി നടന്ന് വരുന്നത് ഒപ്പം മീനാക്ഷിയും,
പാർക്കിന്റെ മുന്നിൽ നിന്ന എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് മീനാക്ഷി മുന്നിലേക്ക് നടന്നു.
ജ്യോതി നടന്ന് എന്റെ അടുക്കലേക്ക് വന്നു,
വന്നിട്ട് ഏറെ നേരം ആയോ?
ഇല്ല, ഇപ്പോഴെത്തിയതേ ഉള്ളൂ…
സിഗരറ്റ് താഴേയ്ക്കിട്ട് ഞാൻ ഷൂ കൊണ്ട് ചവിട്ടി കെടുത്തി, എന്നിട്ട് മുന്നോട്ട് നടന്നു.
പാർക്കിന്റെ ഒഴിഞ്ഞ കോണിൽ ഞങ്ങൾ ഒരു സിമന്റ് ബഞ്ചിൽ ഇരുന്നു.
എന്താ കാണണം എന്ന് പറഞ്ഞത്?
ജ്യോതി മെല്ലെ ചോദിച്ചു.
കാണാൻ,
ആഹാ…അത് കൊള്ളാമല്ലോ,
ജ്യോതി നീ എത്ര സുന്ദരി ആണ്,നിന്നെ കണ്ടനാൾ മുതൽ നീ എന്റെ മനസ്സിൽ കയറിപ്പറ്റി,
എനിക്ക് നിന്നെ വേണം അത് നിന്റെ ശരീരമാണോ, സ്നേഹമാണോ എന്നെനിക്ക് അറിയില്ല പക്ഷെ നീ എപ്പോഴും എന്റെ ഒപ്പമുണ്ട്.
നോക്കൂ ഷാൻ, ഞാൻ നീ ഉദ്ദേശിക്കുന്ന പോലത്തെ ഒരു കുലസ്ത്രീ അല്ല, സ്നേഹിക്കാൻ ഉള്ള യോഗ്യതയും എനിക്കില്ല,
ഞാൻ അവളുടെ കൈപത്തിക്ക് മുകളിൽ എന്റെ കൈ വച്ചു, നീളമുള്ള അവളുടെ വിരലുകളിലൂടെ എന്റെ കൈ നീങ്ങി,
അവൾ എന്നെ നോക്കി ആ കണ്ണുകളിൽ എന്നോട് പറയാതെ പ്രണയം പറഞ്ഞു,
ഞങ്ങളുടെ കിന്നാരം കടന്നു പോയത് അറിഞ്ഞില്ല, സമയം അഞ്ചര ആയപ്പോൾ അവൾ പറഞ്ഞു,
ഷാൻ എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയമായി വൈകിട്ട് ആറുമണി മുതൽ രാത്രി 12വരെയാണ് സമയം, ഞാൻ പോകട്ടെ അവളുടെ ഒപ്പം ഞാനും അനുഗമിച്ചു,
നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു മീനാക്ഷിക്ക് ഒപ്പം തന്നെ കണ്ടല്ലോ?
ഞങ്ങൾ ഒപ്പമാണ് താമസം,
ആഹാ അത് കൊള്ളാമല്ലോ,
അങ്ങനെ യാത്ര പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
ഒരു കുപ്പിയും വാങ്ങി റൂമിലെത്തിയപ്പോൾ സിദ്ദു അടുക്കളയിൽ എന്തോ സ്പെഷ്യൽ ഉണ്ടാക്കുകയാണ്,
സിദ്ദു ഞാൻ നീട്ടി വിളിച്ചു,
ങ്ഹാ വന്നോ? അകത്ത് നിന്ന് അവൻ വിളിച്ചു ചോദിച്ചു,
മീൻ വറക്കുകയാണെന്ന് തോന്നുന്നു നല്ല മണം,
ഞാൻ ബാത്ത്റൂമിൽ കയറി കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൻ ടേബിളിൽ മീനും, ചപ്പാത്തിയും ഒക്കെ നിരത്തിയിരുന്നു.
ഞാൻ കുപ്പിയും എടുത്ത് അവന്റെ അടുത്ത് ചെന്നിരുന്നു,
ഗ്ലാസ്സുകളിലേക്ക് മദ്യം പകരുന്നതിനിടയിൽ അവനോട് പറഞ്ഞു,
സിദ്ദു നിന്റെ ആഗ്രഹം സഫലീകരിക്കാൻ പോകുന്നു, എന്റെ ഒപ്പം നീ നിൽക്കുവാണെങ്കിൽ നമുക്ക് ഒരു കളി കളിക്കാം.
എന്താ? നീ കാര്യം പറയ്?
മീനാക്ഷി അവൾ ജ്യോതിക്ക് ഒപ്പമാണ് താമസം,
പുതിയ വാർത്ത കേട്ട് അവൻ എന്നെ നോക്കി,
ശരി എന്താ നിന്റെ പ്ലാൻ?
ഞാൻ ജ്യോതിയെ വളച്ച് ഒന്ന് സെറ്റക്കി വച്ചിട്ടുണ്ട് പക്ഷെ നീ കൂടി മനസ് വച്ചാൽ മീനാക്ഷിയെയും വളയ്ക്കാം,
നമുക്ക് ഇവിടെ ഒരു റിലേഷൻ ഷിപ്പ് ഉണ്ടാക്കാം ഐ മീൻ ലിവിങ് ടു ഗതർ,
ടാ അതൊക്കെ വേണോ?
അവസരം കിട്ടുമ്പോൾ മുതലാക്കണം,
ഞാൻ ജ്യോതിയുമായി കുറച്ചു കൂടെ അടുക്കാം അതിനു ശേഷം കാര്യം അവതരിപ്പിക്കാം.
ഇവിടെ നമുക്ക് രണ്ട് മുറികൾ ഉണ്ട് ഒന്നിൽ നീയും മറ്റൊന്നിൽ ഞാനും നമുക്ക് അടിപൊളി ആക്കാം എന്താ നിന്റെ അഭിപ്രായം,
അല്ലടാ നിന്റെ സ്വപ്‌നങ്ങൾ ഒക്കെ കൊള്ളാം നടക്കുമോ?
