മലയാളിമങ്ക

ഡാനിയുടെ കലിപ്പ് സ്വഭാവം നന്നായറിയാവുന്ന ജസ്റ്റിന്റ്റെ ഗ്യാങ് അനങ്ങാതെ നിൽക്കുകയാണ്..
തങ്ങളുടെ ‘ജിമ്മനായ’ ‘ഹാൻഡ്സം’ഹങ്ക്’
അടിയുംകൊണ്ട്, ചവിട്ടും കിട്ടി കിടക്കുന്നത് കണ്ട 4 കഴപ്പികളുടേയും ഗ്യാസ് പോയി മിഴുങ്ങസ്യേ നിന്നു..
“വാ..” അക്ഷിതയുടെ കൈതണ്ടയിൽ പിടിച്ച് ഡാനി മുന്നോട്ട് നടന്നു..

“താൻ കരയണ്ടടോ ഇനി അവൻമാർ തന്റ്റെ നേരെ പോലും നോക്കാൻ ധൈര്യപ്പെടില്ല..” അവളെ അവൻ ആശ്വസിപ്പിച്ചു..
ഏങ്ങലടിച്ചു കരയുന്ന അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് ഡാനി ചോദിച്ചു ” ശരിക്കും എന്താണ് അവരുമായുളള പ്രശ്നം?
ഇടറിയ ശബ്ദത്തിൽ അവൾ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു..
“ഇത്രയുമുള്ളോ കാര്യം താൻ ധൈര്യമായി പോയി പങ്കെടുത്തോ ഇനി അവര് ഒരു പ്രശ്നവും ഉണ്ടാക്കില്ല”.
അവന്റ്റെ സാമീപ്യവും, വാക്കുകളും അവൾക്ക് സാന്ത്വനമായി..

“കഴിഞ്ഞ തവണ ഇയാള് തന്നെ ആയിരുന്നില്ലേ മലയാളിമങ്ക ?”
“ആ..മ്.. പക്ഷേ അന്ന് നോട്ടീസ് ബോർഡിൽ ഇട്ടിരുന്ന എന്റ്റെ ഫോട്ടോ വരെ എനിമീസ് എടുത്തുകളഞ്ഞു…”
” ആരും എടുത്തുകളഞ്ഞതല്ല, ഞാൻ വീട്ടിലോട്ട് എടുത്തോണ്ടും പോയതാ..”
അവൻ പറഞ്ഞു..

“എന്തിനാ എന്റ്റെ ഫോട്ടോ??!??”
“ഇയാളേ.. ചുമ്മാ കാണാൻ..” അവളുടെ കണ്ണുകളിലേക്ക് നോക്കി ഡാനി പറഞ്ഞു.
അത് കേട്ട് മുഖം തുടുത്ത , അക്ഷിതയുടെ കണ്ണുകൾ വിടർന്നു..
അവരിരുവരും നടന്ന് ഓഡിറ്റോറിയത്തിൽ എത്തി..
ഒരു സൈഡിൽ സൈമൺ സാർ നിൽക്കുന്നതുകണ്ട ഡാനി, അവളോട് ചെന്ന് കോംപറ്റീഷന് റെഡിയാക് താനിപ്പോൾ വരാമെന്ന് പറഞ്ഞ് പോയി. അവൾ അവിടുത്തെ വാഷ് റൂമിൽ കയറി മുഖം കഴുകി ടെച്ച് അപ്പ് ചെയ്ത്, ബാഗിൽ കരുതിയിരുന്ന മുല്ലപൂ പഴയതിനു പകരമായ് ചൂടി..

മറ്റു രണ്ട് സാറുമാരായി സംസാരിച്ചു നിന്നിരുന്ന സൈമൺ സാറിനെ നൈസായി വിളിച്ച് മാറ്റി നിർത്തി ഡാനി
അയാൾക്ക് വാണിംഗ് കൊടുത്തു..

“സാറിന് നമ്മുടെ “4 റോസ്സസി”നോടുളള താൽപര്യത്തിൽ എനിക്കെന്നല്ല ആർക്കുംസാറിനെ കുറ്റം പറയാനാകില്ല.. എന്ന് കരുതി സാറ് കണ്ണുമടച്ച് ആരെയെങ്കിലും ജയിപ്പിക്കുകയോ, തോൽപ്പിക്കുകയോ ചെയ്താൽ..! സാറിനെന്റ്റെ തനികൊണം കഴിഞ്ഞ ന്യൂഇയറിനു കാണിച്ച് തന്നത് മറന്നിട്ടില്ലലോ..! ആ നിൽക്കുന്ന രണ്ട് സിൽബന്ദി സാറൻമാരോട് കൂടി കാര്യങ്ങൾ ഒന്നു പറഞ്ഞേക്ക്..!
എന്നിട്ട് മീശപിരിച്ച് മുണ്ട് ഒന്നഴിച്ച് വീണ്ടും മടക്കികുത്തി ഡാനി തിരിഞ്ഞ് നടന്നു…
അപ്പോൾ വടംവലി മത്സരം കഴിഞ്ഞ് പിള്ളേരെല്ലാവരും മലയാളിമങ്ക, തിരുവാതിരകളി മത്സരങ്ങൾ കാണാനായി ഓഡിറ്റോറിയത്തിലേക്ക് ഒഴുകി..

മലയാളിമങ്ക മത്സരം തുടങ്ങി..
പേര് അനൗൺസ് ചെയ്യുന്നതനുസരിച്ച് ഓരോ മങ്കമാരും സ്റ്റേജിനു മുന്നിലേക്ക് നിറചിരിയോടെ കൈകൂപ്പി വന്നു…
സുന്ദരികളുടെ ഇടയിൽ അപ്സരസ്സ് എന്നതുപോലെ അക്ഷിത സ്റ്റേജിലേക്ക് വന്നപ്പോൾ കൈയടിയും ,വിസിലടിയും, ഫോൺക്യാമറ ക്ളിക്കുകളും ആരവമായുയർന്നു…
ഡാനിയും, ചെവിതുളയ്ക്കുന്ന ഒരുഗ്രൻ വിസിൽ നീട്ടിയടിച്ചു..

അതിനുശേഷം തിരുവാതിരകളി മത്സരം ആരംഭിച്ചു..
മലയാളംലിറ്ററേച്ചർ ടീമിൽ പാട്ട്പാടാൻ
അക്ഷിതയുമുണ്ടായിരുന്നു.
സ്റ്റേജിൽ കർട്ടൻ വലിക്കാൻ നിൽക്കുന്ന പയ്യന്റ്റെ അടുത്ത് നിന്ന് ഡാനി, എതിർഭാഗത്ത് നിന്ന് തിരുവാതിര പാട്ട് പാടുന്ന അക്ഷിതയെ കണ്ണിമ വെട്ടാതെ നോക്കി നിന്നു..
അവളുടെ കണ്ണുകളും ഇടയ്ക്കിടെ അവന്റ്റെ കണ്ണുകളായുടക്കി…
അവളുടെ ടീമിന്റ്റെ പെർഫോമൻസിന് ശേഷം അവൾ ഓഡിറ്റോറിയത്തിലെ പിള്ളേർക്കിടയിൽ ഇരുന്ന് ബാക്കി ടീമുകളുടെ പെർഫോമൻസ് കണ്ടു..
അതിനിടയിൽ അവിടമാകെ അക്ഷിതയുടെ കണ്ണുകൾ ഡാനിയെ തിരഞ്ഞെങ്കിലും അവനെ എങ്ങും കണ്ടില്ല…
സമയം കടന്നുപോയി….
തിരുവാതിര മത്സരത്തിനു ശേഷം,
പൂക്കളമത്സരത്തിന്റ്റെയും,
മലയാളിമങ്ക മത്സരത്തിന്റ്റേയും, തിരുവാതിരയുടേയും റിസൽട്ട് അനൗൺസ്മെന്റ്റും സമ്മാനദാനവും കഴിഞ്ഞ് ഓണസദ്യ തുടങ്ങി…

ഇതിനിടെ ഡാനിയെ എല്ലായിടത്തും അക്ഷിത തിരഞ്ഞെങ്കിലും കണ്ടില്ല..
അവനെ ഒന്ന് കാണാൻ മനസ്സുതുടിച്ചിട്ട്, ഓണസദ്യയ്ക്കിരിക്കാൻ അവൾക്ക് ഒരു മൂഡും തോന്നിയില്ല..
ഫോൺ ചെയ്യാനായി അവന്റ്റെ നമ്പറും കൈയ്യിലില്ല.. പെട്ടന്നവൾക്ക് ഒരു ഐഡിയ തോന്നി.. ഫേസ്ബുക്ക് തുറന്ന് തനിക്ക് കിട്ടിയ ഫ്രണ്ട്റിക്വസ്റ്റുകൾ തിരഞ്ഞപ്പോൾ ഒടുവിൽ അവനെ കിട്ടി..
“ഹുറേയ്..” വേഗമവൾ റിക്വസ്റ്റ് അക്സപ്റ്റ്ചെയ്ത് നമ്പറെടുത്ത് വിളിച്ചു

ബീപ്.. ബീപ്..ബീപ്.. ട്.ർ.ർ…. ട്.ർ.ർ….
“ഹലോ അക്ഷിതക്കുട്ടി..എന്തെങ്കിലും പ്രശ്നമുണ്ടോ???”
“ങ്..ഹേ…! പ്രശ്നമൊന്നുമില്ല…. വിളിച്ചത് ഞാനാണെന്നെങ്ങനെ മനസ്സിലായി?!”
“ഇയാൾടെ നമ്പറൊക്കെ എത്ര നാളായിട്ട് എന്റ്റെ കൈയ്യിലുണ്ട്..!!”
“ഓഹോ… മ്..മ്… എവിടാ ഇപ്പോൾ ?? സദ്യ കഴിക്കാൻ വരുന്നില്ലേ??”
“ഇല്ല മോളൂ.. ഇവിടെ സെന്റ്റി സീനാ..

എന്റ്റെ ചങ്ക്ബ്രോ പ്രശാന്ത്
ലവ് ഫെയിലറായി ഇരുന്ന് ശോകം സീനാണ്..”
“ഓഹ്.. ഡാനി എവിടാ ഇപ്പോൾ? വെളളമടിയാണോ??”
“ഹേയ്.. ഞാൻ.. ചുമ്മാ.. ഗ്രൗണ്ടിലാണ്”
“ഓ.കെ ഡാനീ, ഞാൻ അങ്ങോട്ട് വരാം…
ഗ്രൗണ്ടീന്നൊന്ന് കേറി വന്നേക്കണേ..”

എന്ന് പറഞ്ഞ് അക്ഷിത വേഗം ബാഗുമെടുത്ത് ധൃതിയിൽ ഗ്രൗണ്ടിലേക്ക്
നടന്നു………. ഡാനി അവിടെയുമിവിടെയൊക്കെയായി കാണുമ്പോൾ എപ്പോഴും തന്നെ നോക്കി നിൽക്കുന്നത് ഒരുപാട് തവണ കണ്ടിട്ടും കാണാത്തതുപോലെ താൻ പോയിട്ടുണ്ട്..
പക്ഷേ ഇന്ന്.. ഇന്ന് അവന് തന്നോടുളള വികാരം തന്നെയാണ് തിരിച്ചും തോന്നുന്നത്.. അതെ.. പ്രണയം..
പ്രണയമാണ് ഡാനിയോട് തനിക്ക്..

അവൾ തന്നെ കാണാൻ വരുന്നെന്ന് പറഞ്ഞപ്പോൾ അവന്റ്റെ ചങ്ക്ബ്രോസ്സിനും വളരെ സന്തോഷം..
“ഡാനി, അവള് വരുമ്പോൾ തന്നെ ഇഷ്ടോണ്ന്ന് തൊറന്ന് പറ നീ…
ഞാൻ… അല്ല….. ഞങ്ങൾ നടത്തിതരും നിങ്ങടെ കല്യാണം”
അടിച്ച് ഫിറ്റായി, സെന്റ്റി അടിച്ചിരുന്ന പ്രശാന്ത് അജാസിന്റ്റെ തോളിൽ പിടിച്ച് ഡാനിയോട്പറഞ്ഞു..
“ഒന്ന് നിർത്ത് ബ്രോ.. അവള് വെറേ എന്തോ കാര്യം പറയാനാ വരുന്നത്”
എന്ന് പറഞ്ഞ ഡാനി, റൗണ്ട് തെറ്റിച്ച് 2 പുക കൂടി എടുത്ത് ഗ്രൗണ്ടിലേക്കിറങ്ങി കോളേജിന്റ്റെ ബാക്ക് സൈഡിലേയ്ക്ക് നടന്നു…
ഗ്രൗണ്ടിലെങ്ങും ആരുമില്ല ..
ഗ്രൗണ്ടിനുചുറ്റുമുളള കാട്ടിലും ആരെയും കാണുന്നില്ല…
സദ്യ അടിക്കാൻ പോയതാകുംഎല്ലാം.

അജാസ്, ഡാനി, പ്രശാന്ത്.. പരസ്പരം ചങ്ക് പറിച്ചു കൊടുക്കുന്ന ഫ്രണ്ട്സാണ്..
3 പേർക്കും കട്ട’കലിപ്പ് സ്വഭാവവും..
ഒന്ന് പറഞ്ഞാൽ രണ്ടിനിടി എന്ന ലൈൻ..
അതുകൊണ്ട് തന്നെ കോളജിലെ പിള്ളേർക്കെന്നല്ല പഠിപ്പിക്കുന്ന സാറ്മാർക്ക് വരെ ഇവരെ പേടിയാണ്..
ഇവരുടെ താവളമാണ് ഗ്രൗണ്ടിന്റ്റെ വലത്തേ മൂലയ്ക്കുളള ഡ്രസ്സിംഗ് റൂം..
ഏകദേശം ഗ്രൗണ്ടിനുചുറ്റുമുളള കാടിന്
ഉളളിൽതന്നെയാണതെന്നുപറയാം.
ഇവർ മൂവരുമല്ലാതെ ഒരു കുഞ്ഞ് പോലും ആ പരിസരത്തേക്ക് അടുക്കില്ല ഇവരുളളപ്പോൾ..

Leave a Reply

Your email address will not be published. Required fields are marked *