മഴപെയ്തനേരം – 2 56

നിളയുടെ തോളിൽ പതിയെ തള്ളിക്കൊണ്ട് കവിത പറഞ്ഞു

നിള പിന്നെയും എതിർത്തെങ്കിലും കവിത അവളെ കൂട്ടി അഭിയുടെ കാറിനടുത്തേക്ക് നടത്തി, അഭി ഒരു ചിരിയോടെ ഡ്രൈവിങ് സീറ്റിലേക്കിരുന്നു,

“ചേർത്ത് പിടിച്ചോ പെണ്ണേ… ചിലപ്പോ ഭാവി അമ്മായിയമ്മയായേക്കും…”

കവിത കളി പോലെ അവളുടെ ചെവിയിൽ പറഞ്ഞു,

“ദേ കവിതേ… വെറുതെ എന്റെ വായീന്ന് കേൾക്കണ്ടങ്കി മിണ്ടാതിരുന്നോ…”

നിള ദേഷ്യപ്പെട്ടു,

“എന്താടി ഞാൻ പറഞ്ഞതിൽ തെറ്റ്… നിങ്ങൾ നല്ല ചേർച്ചയാ… നീ നിന്റെ അപ്പൂട്ടനേം സ്വപ്നം കണ്ടോണ്ടിരിക്കാതെ… അഭി മാഷിനെ പിടിച്ചോ… നിന്റപ്പൂട്ടന്റത്രേം ഇല്ലേലും ആള് ചുള്ളനാ…”

കവിത പിന്നേം പറഞ്ഞു

നിള അവളെ ദേഷ്യത്തോടെ നോക്കി, കവിത അത് കണ്ട് ചിരിയടക്കി നിളയെ കോഡ്രൈവർ സീറ്റിലേക്ക് ഇരുത്തി,

“ഡീ… എന്നാ നീ കൂടെ വാടി…”

നിള കവിതയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു

“കൊഞ്ചല്ലേ പെണ്ണേ… നീ ധൈര്യമായിട്ട് പൊയ്ക്കോ, നമ്മുടെ അഭി മാഷല്ലേ… എന്നേ കൂട്ടാൻ എന്റെ കണവൻ വരും ഇപ്പൊ…”

കവിത ചിരിച്ചുകൊണ്ട് പറഞ്ഞു

അപ്പോഴേക്കും അഭി കാർ സ്റ്റാർട്ട്‌ ചെയ്തിരുന്നു,

കവിതയെ നോക്കി പുഞ്ചിരിച്ചു തലയാട്ടിക്കൊണ്ട് കാർ മുന്നിലേക്കെടുത്തു

🪶

“ഇറങ്ങടോ…”

വീടിന് മുന്നിൽ വണ്ടി നിർത്തി ഇറങ്ങിയിട്ടും കാറിൽ നിന്നിറങ്ങാതെ എന്തോ ആലോചിച്ചുകൊണ്ടിരുന്ന ഇരിക്കുന്ന നിളയെ നോക്കി ചെറിയ പുഞ്ചിരിയോടെ അഭി പറഞ്ഞു

നിള പതിയെ കാറിൽ നിന്നിറങ്ങി,

“വാടോ ടീച്ചറെ…”

അഭി അവളെ പുഞ്ചിരിയോടെ വിളിച്ചു,

നിള പതിയെ വീടിനടുത്തേക്ക് നടന്നു

അഭി കാളിങ് ബെല്ലടിച്ചു അല്പം കാത്ത് നിന്നു

വാതിൽ തുറന്ന് ഒരു യുവാവ് പുറത്തേക്ക് വന്നു

അയാളെക്കേണ്ട അഭിയുടെ മുഖം ആശ്ചര്യത്താൽ തിളങ്ങി

“ശ്രീമോനെ…!!!”

അഭി അവനെ കെട്ടിപ്പിടിച്ചുകൊണ്ട് വിളിച്ചു

“ഏട്ടാ…”

അവനോട് ചേർന്നുകൊണ്ട് അവൻ വിളിച്ചു

“നീയെപ്പോ എത്തീടാ….?”

“കുറച്ച് നേരായി അഭിയേട്ടാ…”

അപ്പോഴാണ് അയാൾ അഭിയുടെ പുറകിൽ നിൽക്കുന്ന നിളയെ കണ്ടത്, അവളെക്കണ്ട അയാളുടെ കണ്ണ് ഒന്ന് തിളങ്ങി

“ആരാ ഏട്ടാ ഇത്…?”

അയാൾ അഭിയോട് ചോദിച്ചു

“ഓ.. മറന്നു… ഇത് നിളടീച്ചർ… എന്റെ സ്കൂളിലെ ടീച്ചറാ… നമ്മുടെ അമ്മേടെ ഫ്രണ്ട്…”

ഒരു ചെറിയ ചിരിയോടെ അഭി പറഞ്ഞു

“ടോ ടീച്ചറെ… ഇത് എന്റെ അനുജൻ… ശ്രീറാം… ഞങ്ങളുടെ ശ്രീമോൻ…”

അഭി നിളയോട് പറഞ്ഞു

നിള ചിരിച്ചുകൊണ്ട് ശ്രീറാമിനെ നോക്കി

ശ്രീറാം വല്ലാത്ത ഭാവത്തോടെ അവളുടെ ഉടലളവുകൾ അളക്കുന്ന തിരക്കിലായിരുന്നു, അത് ശ്രദ്ധിച്ച നിളക്ക് വല്ലായ്മ തോന്നി, അവൾ പതിയെ അഭിയുടെ മറവിലേക്ക് നീങ്ങി നിന്നു, നിളയ്ക്ക് ശ്രീറാമിന്റെ നോട്ടം ആരോചകമായി തോന്നി,

അപ്പോഴേക്കും മഹേശ്വരി പുറത്തേക്ക് വന്നു

“അല്ല ഇതാരാ… മോളോ…? വാ.. വാ… അകത്തേക്ക് വാ…”

അവർ സന്തോഷത്തോടെ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി

നിള ഒന്ന് പുഞ്ചിരിച്ചു,

“ഞാനെന്നും ഇവനോട് തിരക്കും മോൾടെ കാര്യം…”

നിളയെക്കൂട്ടി അകത്തേക്ക് നടക്കുന്നതിനിടയിൽ മഹേശ്വരി പറഞ്ഞു

നിള ഒരു പുഞ്ചിരിയോടെ അവരെ അനുഗമിച്ചു,

ശ്രീറാം അവളുടെ പിന്നഴക് നോക്കി കീഴ്ച്ചുണ്ട് കടിച്ചു,

“വൗ… എന്തൊരു ഷേപ്പ്… വീണപോലുണ്ട് പിന്നഴക്…”

അവൻ ആത്മഗതം പറഞ്ഞുകൊണ്ട് അവളെ കണ്ണുകളാൽ ഉഴിഞ്ഞു,

നിള മഹേശ്വരിക്കൊപ്പം അടുക്കളയിലായിരുന്നു, മഹേശ്വരി ഓരോന്ന് പറഞ്ഞുകൊണ്ട് ചായ തിളപ്പിക്കുന്നുണ്ടായിരുന്നു, നിള വാതിക്കലേക്ക് നോക്കുമ്പോൾ അവളെ നോക്കിയുഴിഞ്ഞുകൊണ്ട് വാതിലിന്റെ കട്ടളപ്പടിയിൽ കൈകൾ വച്ചുകൊണ്ട് ശ്രീറാം നിൽക്കുന്നു, നിളയ്ക്ക് അവന്റെ നോട്ടം ആരോചകമായി തോന്നി അവന്റെ നോട്ടം തന്റെ സാരിക്കിടയിലൂടെ ചെറുതായി കാണുന്ന വയറിലേക്കാണെന്ന് കണ്ട നിള അവനെ ദേഷ്യത്തോടെ നോക്കികൊണ്ട് സാരി കൊണ്ട് വയറു മറച്ചു,

ശ്രീറാം അത് കണ്ട് വല്ലാത്ത ഭാവത്തോടെ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി,

ചായ കുടിച്ച് മഹേശ്വരി അടുക്കളയിലേക്ക് പോയപ്പോൾ നിള വീടിനകമൊക്കെ ചുറ്റി നടന്നു,

ഒരു മുറിക്ക് മുന്നിൽ എത്തി അകത്തേക്ക് നോക്കി, അഭിയുടെ ഷർട്ട്‌ ഹാങ്കറിൽ കിടക്കുന്നത് കണ്ട് അത് അഭിയുടെ മുറിയാണെന്ന് അവൾക്ക് മനസ്സിലായി, തിരികെപോകാൻ തിരിഞ്ഞപ്പോളാണ് ആണ് മുറിയുടെ ഷെൽഫിൽ കുറച്ചു പുസ്തകങ്ങൾ കണ്ടത്, അവൾ മുറിക്കകത്തേക്ക് കയറി ഷെൽഫിലെ പുസ്തകങ്ങളിൽ വിരലോടിച്ചു, അപ്പോഴാണ് മധ്യ ഭാഗത്തായി ഇരിക്കുന്ന മൂന്ന് പുസ്തകങ്ങൾ ശ്രദ്ധിച്ചത്, ശിവ ട്രയോളജി ‘ദി ഇമ്മോർട്ടൽസ് ഓഫ് മലൂഹ’ ‘ദി സീക്രെട് ഓഫ് നാഗാസ്’ ‘ദി ഓത് ഓഫ് വായുപുത്ര’, അവൾ ആണ് പുസ്തകങ്ങൾ കയ്യിലെടുത്തു, അതിലൂടെ വിരലോടിച്ചു

അപ്പോഴാണ് മേശമേലിരിക്കുന്ന ഫ്രെയിം ചെയ്ത ഒരു ഫോട്ടോ അവൾ കാണുന്നത്, അഭിയും കൂടെ സുന്ദരിയായ ഒരു പെൺകുട്ടിയും, വിവാഹ വേഷത്തിലാണ്, ആ പെൺകുട്ടിയുടെ പിന്നിൽ നിന്ന് അവളുടെ ചുമലിൽ കൈതാങ്ങി നിൽക്കുന്ന അഭി, രണ്ടുപേരുടെയും മുഖത്ത് സന്തോഷമുള്ള ഒരു ചിരിയുണ്ട്, നിള ആണ് ഫോട്ടോയിലേക്ക് ഉറ്റുനോക്കി നിന്നു,

“നാൻസി… ഒരിക്കൽ എന്റെ എല്ലാമായിരുന്നു… വെറും രണ്ടു മാസം മാത്രം നീണ്ടുനിന്ന എന്റെ ദാമ്പത്യം…”

പിന്നിൽ നിന്നും അഭി നിളയെയും അവളുടെ കൈയിലിരിക്കുന്ന ഫോട്ടോയും നോക്കി പറഞ്ഞു,

നിള പെട്ടെന്ന് തിരിഞ്ഞ് അഭിയെ നോക്കി

“അപ്പൊ ഈ കുട്ടി…?”

അവൾ ചോദിച്ചു

“അറിയില്ലടോ… എന്നേക്കാൾ നല്ലൊരാളെ കണ്ടപ്പോൾ അവൾ പോയി… തനിക്കറിയോ മൂന്നുവർഷം ചങ്ക് നിറച്ചു പ്രണയിച്ചതാ ഞങ്ങൾ, പിന്നീട് വീട്ടുകാരെ എതിർത്ത് ഒന്നായപ്പോൾ അത്രയ്ക്ക് സന്തോഷിച്ചതാ, പക്ഷേ അവൾക്ക് എന്റെ കുടുംബത്തെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റിയില്ല, ഒരു ദിവസം എന്നോട് പോലും പറയാതെ അവൾ അവളുടെ കൂട്ടുകാരനോടൊപ്പം പോയി… പറഞ്ഞാൽ വലിയ കഥയാണ്… പിന്നൊരിക്കൽ പറയാം…”

പറഞ്ഞു കഴിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ തന്റെ കൈത്തണ്ട കൊണ്ട് കണ്ണുകൾ തൂത്തു

നിളയ്ക്ക് അവനോട് വല്ലാത്ത സഹതാപം തോന്നി, ഒരുതരത്തിൽ പറഞ്ഞാൽ ഞാനും ഇതുപോലെ പ്രണയത്താൽ പിടഞ്ഞവളാണ്, അതിന്റെ നീറ്റൽ തനിക്ക് മനസ്സിലാകും,

“ശിവ ട്രയോളജി എനിക്ക് തരോ… ഞാൻ വായിച്ചിട്ട് തിരികെതാരാ…”

നിള വിഷയം മറ്റാനെന്നാവണം പറഞ്ഞു,

“തനിത് വായിച്ചിട്ടില്ലേ…?”

തേല്ലോരത്ഭുതത്തോടെ അഭി ചോദിച്ചു

“മ്.. വായിച്ചിട്ടുണ്ട് pdf ആയി… പക്ഷേ എത്ര ടെക്നോളജി വളർന്നാലും പുസ്തകം വായിക്കുന്ന ഫീൽ കിട്ടില്ല…”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു,

“മ്.. താനെടുത്തോ… വല്ലാത്തൊരു ഫീൽ അണിതിന്, ഒരു കൂട്ടം ജനത, തങ്ങളുടെ ശാപം തീർക്കാൻ വരുന്ന അവരുടെ അവതാര പുരുഷനെ കാത്തിരിക്കുന്നു.. അതിനിടയിൽ നടക്കുന്ന കുറെ സംഭവങ്ങൾ… വല്ലാത്തൊരു ഭാഷയാണിതിന്…”

Leave a Reply

Your email address will not be published. Required fields are marked *