മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 2

“എടാ നിങ്ങക്ക് എന്‍റെ മമ്മിയെ അറിയില്ലേ…”

നെവില്‍ വിശദമാക്കാന്‍ തുടങ്ങി.

“അതെന്താ കാതറിന്‍ ആന്‍റി ഇവളെ ഇഷ്ട്ടപ്പെടണ്ട എന്ന് പറഞ്ഞോ നിന്നോട്?”

രവീണ ചോദിച്ചു.

“മൈരേ, പറഞ്ഞോണ്ടിരിക്കുന്നതിന്‍റെ ഇടയില്‍ കയറി ഒണ്ടാക്കാന്‍ വരല്ലേ,”

നെവില്‍ രവീണയുടെ നേരെ ഭീഷണമായി നോക്കി.

“അതെന്താ കാതറിന്‍ ആന്‍റി ഇവളെ ഇഷ്ട്ടപ്പെടണ്ട എന്ന് പറഞ്ഞോ നിന്നോട്?”

എറിക്കും ഫിലിപ്പും ജഗദീഷും അപ്പോള്‍ ഒരുമിച്ച് ഒരെ സ്വരത്തില്‍, ഒരേ താളത്തില്‍ അവനോട് ചോദിച്ചു.

“പറയെടാ പട്ടീ…”

രവീണ നെവിലിന്‍റെ നേരെ മുഖമടുപ്പിച്ച് ചോദിച്ചു.

“ഈ മൈരുകള് പറയാന്‍ സമ്മതിക്കില്ലല്ലോ എന്‍റെ ദൈവമേ!”

നെവില്‍ തലയില്‍ കൈവെച്ചു.

“എടാ മമ്മി ഇപ്പോഴും ചെറുപ്പമാണ്…”

“അത് ഞങ്ങള്‍ക്ക് അറിയില്ലേ? നീ പറഞ്ഞിട്ട് വേണോ അത് ഞങ്ങള്‍ക്ക് അറിയാന്‍? നീ കാര്യം പറയെടാ ചെറുക്കാ ഒന്ന്!”

ജഗദീഷ് ഒച്ചയിട്ടു.

“മമ്മി ചെറുപ്പമാണ്, സുന്ദരിയാണ്, ഇനിയും ലൈഫിന്‍റെ സുഖമറിഞ്ഞു ജീവിക്കാനുള്ള സമയം ഉണ്ട്…ആ മമ്മി അങ്ങനെ അതൊക്കെ വേണ്ടാന്ന് വെച്ച് ജീവിക്കുമ്പോള്‍ ഞാന്‍ എങ്ങനെയാ ഒരു പെണ്ണിന്‍റെ കൂടെ…”

രവീണ അവനെ അനുകമ്പയോടെ നോക്കി.

മറ്റുള്ളവര്‍ കണ്ണുകള്‍ മിഴിച്ച് അവന്‍റെ വാക്കുകളെ ദഹിക്കാനായി വിട്ടു.

“മാത്രമല്ല…”

നെവില്‍ തുടര്‍ന്നു.

“എന്‍റെ പപ്പാ എന്ന് പറയുന്ന ആ മാന്യന്‍ മമ്മീടെ പൊറകെ നടന്ന് വളച്ച് ആണ് എന്‍റെ പാവം മമ്മിയെ കല്യാണം കഴിച്ചത്…എന്നിട്ട് എന്തായി? അയാള് വേറെ ഒരുത്തിയുടെ കൂടെ സുഖമായി ജീവിക്കുന്നു….മമ്മി, പാവം…”

അവന്‍റെ ശബ്ദമിടറി. കണ്ണുകള്‍ നനയുന്നത് അവര്‍ കണ്ടു.

“അതുകൊണ്ട്…”

ഇടറിയ ശബ്ദത്തില്‍ നെവില്‍ പറഞ്ഞു.

“അതുകൊണ്ട് എനിക്ക് പ്രേമത്തില്‍, ഒന്നും വിശ്വാസമില്ല…ഞാന്‍ പ്രേമിക്കില്ല…”

മിഴികള്‍ തുടച്ചുകൊണ്ട് നെവില്‍ പറഞ്ഞു.

“എന്താടാ ഇത്…?”

സാന്ദ്ര മുമ്പോട്ട്‌ വന്ന് അവനെ അമര്‍ത്തിക്കെട്ടിപ്പിടിച്ചു. അവന്‍റെ കവിളുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു കളഞ്ഞു.

“പിന്നെ മറ്റൊരു കാരണം…”

സാന്ദ്രയുടെ ആശ്ലേഷത്തില്‍ നിന്നും അകന്ന് അവന്‍ തുടര്‍ന്നു.

“ഇവളെന്‍റെ ഏറ്റവുമടുത്ത ഫ്രണ്ട് ആണ്…”

സാന്ദ്രയെ അവന്‍ തോളില്‍ പിടിച്ച് അടുപ്പിച്ചു.

“എന്‍റെ നൈബര്‍… ഒരു ഫ്രണ്ട് എന്ന നിലയില്‍ ഞാനിവളോട് ഒരുപാട് അടുത്തുപോയി… കാമുകിയായി കാണാന്‍ കഴിയാത്ത വിധത്തില്‍…കാമുകിയാണോ ഫ്രണ്ട് ആണോ നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്? നിങ്ങള്‍ പറഞ്ഞേക്കാം കാമുകി ആണെന്ന്..എന്‍റെ അന്‍സര്‍ മറിച്ചാണ്…ഫ്രണ്ട് ഈസ് മോര്‍ പ്രെഷസ് ദാന്‍ എ ലവര്‍… എന്‍റെ സാന്ദ്രെ നിന്നെ എനിക്ക്…”

“വേണ്ട…”

നെവില്‍ മുഴുമിക്കുന്നതിനു മുമ്പ് സാന്ദ്ര അവന്‍റെ ചുണ്ടത്ത് വിരല്‍ അമര്‍ത്തി അവനെ നിശബ്ദനാക്കി.

“കൂടുതല്‍ പറഞ്ഞാല്‍ ഞാനും കരയും…നീ എനിക്ക് ഇങ്ങനെ അടുത്ത് ഉണ്ടായാല്‍ മതി എന്‍റെ ചെറുക്കാ…അതിനെനിക്ക് നിന്‍റെ ലവര്‍ എന്നുള്ള സ്ഥാനം വേണ്ട…നീ പറഞ്ഞതാ ശരി…ഫ്രണ്ട്…അതിനോളം വരില്ല മറ്റൊരു ബന്ധവും ലോകത്ത്…”

സാന്ദ്ര മിഴികള്‍ തുടച്ചു. കൂട്ടുകാരും വികാരഭരിതരായി.

“എന്നാലും എന്‍റെ നെവിലെ…”

എറിക്കിന് ആ വിഷയം വിടാനുള്ള ഭാവമില്ലായിരുന്നു.

“സാന്ദ്രയെപ്പോലെയുള്ള ഒരു സുന്ദരിപ്പെണ്ണിനെ…’

“പോടാ ഒന്ന്…”

സാന്ദ്ര ഇടയ്ക്ക് കയറി.

“ഇവന്‍റെ വായീന്നും കേട്ടു ഇന്ന് കുറെ കവിത എന്നെ സുന്ദരിയാക്കിക്കൊണ്ട്,”

നെവിലിന്റെ നേരെ നോക്കിയാണ് അവളത് പറഞ്ഞത്.

“ഇനി നീയും കൂടെ പറഞ്ഞു കൂടുതല്‍ ചളമാക്കാതെ… ആ വിര്‍ജിന്‍ മേരിയുടെ അത്രയും ഒന്നും ഞാനോ രവിയോ ഒന്നും ഒരിക്കലും എത്തില്ല…”

“എന്നെ വിട്ട് പിടി മോളെ…”

രവീണ സാന്ദ്രയെ ഇഷ്ട്ടക്കേടോടെ നോക്കി.

“ഞാന്‍ പാവം കുറെ ആം ലാക്റ്റിനോ, മെഡ് ലിഫ്റ്റോ ഒക്കെ സ്കിന്നില്‍ തേച്ച് നടക്കുന്ന പാവം..നമ്മളില്ലേ..!”

ക്യാനഡയില്‍ വളരെ പ്രചാരമുള്ള രണ്ട് ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡുകളാണു ആം ലാക്റ്റിന്‍, മെഡ് ലിഫ്റ്റ് എന്നിവ.

“ആ ഈ വിര്‍ജിന്‍ മേരി?”

നെവില്‍ ചോദിച്ചു.

“ഇന്നാള് ഒരിക്കല്‍ നിങ്ങള്‍ ആരൊ അവളെപ്പറ്റി പറയുന്നത് കേട്ടല്ലോ…”

“എടാ നെവിലെ, ജാഡ നിര്‍ത്ത്…”

ഫിലിപ്പ് അസഹിഷ്ണുതയോടെ പറഞ്ഞു.

“നീ അവളെ കണ്ടിട്ടില്ലേ?”

“പിന്നെ കണ്ടിട്ടില്ലേ?”

നെവിലിന്റെ സ്വരത്തില്‍ അനിഷ്ടവും ദേഷ്യവും നിറഞ്ഞു.

“ആ ക്യൂന്‍ മേരി റോഡില്‍ ഒരു പള്ളിയില്ലേ? അതിന്‍റെ മുമ്പില്ലുള്ള വിര്‍ജിന്‍ മേരിയുടെ പ്രതിമ കണ്ടിട്ടുണ്ട്… പിന്നെ വേറെ ഒരു പള്ളി ഉണ്ടല്ലോ! എന്തുവാ അതിന്‍റെ പേര്? ആ, സെയിന്‍റ് പാട്രിക് ബസിലിക്ക…അതിന്‍റെ മുമ്പിലും ഇല്ലേ വിര്‍ജിന്‍ മേരിയുടെ ഒരു പ്രതിമ…കണ്ടിട്ടുണ്ട്…ഞാന്‍ കണ്ടിട്ടുണ്ട് ഫിലിപ്പെ…!”

“അവന്‍റെ ഒരു ഓഞ്ഞ ജോക്ക്!”

ഫിലിപ്പ് പറഞ്ഞു.

“എടാ മൈരേ വിര്‍ജിന്‍ മേരി എന്ന് ഇവളുമാര്‍ കളിയാക്കി വിളിക്കുന്നത് നമ്മുടെ സ്കൂളിലെ ഒരു പെണ്ണിനെയാ…ഹെലന്‍..ഹെലന്‍ ജൊഹാനാ ഡെറിക്സണ്‍…”

“എത്ര മനോഹരമായ ചെറിയ പേര്!”

നെവിലിന്റെ സ്വരത്തില്‍ പുച്ഛം കടന്ന് വന്നു.

“മനുഷ്യന്‍റെ പേര് തന്നെയാണല്ലോ അല്ലെ?”

“മനുഷ്യന്‍റെ പേരല്ല…”

സാന്ദ്ര ചിരിച്ചു.

“മോണ്‍ട്രിയോളിലെ ഏറ്റവും സുന്ദരിയായ പെണ്ണിന്‍റെ പേര്…”

അപ്പോള്‍ നെവില്‍ സാന്ദ്രയെ നോക്കി.

“ഏറ്റവും സുന്ദരി എന്നൊന്നും പറയണ്ട!”

രവീണ ഒച്ചയിട്ടു.

“കാണാന്‍ കുഴപ്പമില്ല…നമ്മള് ഇന്ത്യന്‍ ഒറിജിന്‍, കേരളാ ഒറിജിന്‍ ആയത് കൊണ്ട് അവളുടെ അത്രയും നിറമില്ല…”

“ആള് യൂറോപ്യന്‍ കനേഡിയന്‍ ആണോ അപ്പോള്‍?”

നെവില്‍ തിരക്കി.

“ഫുള്‍ അല്ല…”

സാന്ദ്ര പറഞ്ഞു.

“അവളുടെ മമ്മി കേരളാ ആണ്…മരിച്ചുപോയി…അച്ഛന്‍ ജര്‍മ്മന്‍ യഹൂദന്‍… മമ്മിയോട് ആയിരുന്നു അവള്‍ക്ക് കൂടുതല്‍ അടുപ്പം..അതുകൊണ്ട് നമ്മള്‍ സംസാരിക്കുന്നത് പോലെ മലയാളം പറയും…”

“എന്തിനാ അവളെ വിര്‍ജിന്‍ മേരി എന്ന് വിളിക്കുന്നെ?”

“നിന്‍റെ ടൈപ്പ് ആണ് അവളും…”

സാന്ദ്ര പറഞ്ഞു.

“എന്‍റെ ടൈപ്പ്? എന്നുവെച്ചാല്‍?”

നെവിലിന് മനസ്സിലായില്ല.

“എന്ന് വെച്ചാല്‍ നീയിപ്പഴും വിര്‍ജിന്‍ അല്ലെ? പെണ്ണ് തൊടാത്ത ചെറുക്കന്‍. അവളും വിര്‍ജിന്‍ ആണ്..ചെറുക്കന്‍മ്മാര് തൊടാത്ത പെണ്ണ്…!”

രവീണ പുച്ഛത്തോടെ പറഞ്ഞു.

“അവളെന്താ സ്കൂളില്‍ വരാറില്ലേ?”

നെവില്‍ ചോദിച്ചു.

“ഇയറില്‍ ഒറ്റ അറ്റന്‍ഡന്‍സ് പോലും മിസ്സാക്കാതെ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്ന പെണ്ണാണ്‌…”

സാന്ദ്ര തുടര്‍ന്നു.

“ക്ലാസ്സില്‍ നിന്ന് നേരെ ലൈബ്രറി…അല്ലെങ്കില്‍ കമ്യൂണിറ്റി ചാരിറ്റി ട്യൂട്ടറിംഗ് ഹാളില്‍ ഉണ്ടാവും അവള്‍..അല്ലെങ്കില്‍ ലാബോറട്ടറി…അതായത് നീയോ ഞാനോ ഇതുവരെ കണ്ടിട്ടില്ലാത്ത ഇടങ്ങളില്‍ ആണ് അവള്‍ അവളുടെ ഫ്രീ ടൈം സ്പെന്‍ഡ് ചെയ്യുന്നത്…”

Leave a Reply

Your email address will not be published. Required fields are marked *