“ഫിലിപ്പെ നീ കാര്യമറിയാതെയാ സംസാരിക്കുന്നെ!”
നെവില്‍ ശബ്ദമുയര്‍ത്തി. എന്നിട്ടവന്‍ സാന്ദ്രയെ നോക്കി.
“നിന്നോട് എപ്പഴാടീ മൈരേ ഞാന്‍ പറഞ്ഞത് നിന്‍റെ പാസ്റ്റ് റിലേഷന്‍സ് കാരണമാ നിന്നെ ഞാന്‍ അക്സെപ്റ്റ് ചെയ്യാത്തേ എന്ന്?”
“എനിക്ക് അങ്ങനെ തോന്നി…”
സാന്ദ്ര പറഞ്ഞു.
“നീ മേടിക്കും എന്‍റെ കയ്യീന്ന്…”
നെവില്‍ വീണ്ടും ശബ്ദമുയര്‍ത്തി.
“അത് എന്തെലുമാകട്ടെ,”
ഫിലിപ്പ് അവന്‍റെ തോളില്‍ ബലമായി പിടിച്ച് തനിക്ക് അഭിമുഖമായി നിര്‍ത്തി.
“ഇവള് പ്രൊപ്പോസ് ചെയ്തപ്പം ജാഡയും പുച്ചവും കാണിച്ച് നീ എന്തിനാ അത് ഒഴിവാക്കിയേ?”
“എടാ ഫിലിപ്പെ അത്…”
നെവില്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
“നീ കെടന്ന് ഉരുളാതെ ഞങ്ങള്‍ക്ക് കണ്‍വിന്‍സിംഗ് ആയി എന്തേലും റീസണ്‍ ഉണ്ടെങ്കില്‍ അത് പറ, വെറുതെ ഫിലിപ്പെ കുലിപ്പേ എന്നൊക്കെ പറഞ്ഞ് വിക്കാതെ!”
ജഗദീഷ് നെവിലിനെ പിടിച്ച് അവനഭിമുഖമായി നിര്‍ത്തി.
“എടാ നിങ്ങക്ക് എന്‍റെ മമ്മിയെ അറിയില്ലേ…”
നെവില്‍ വിശദമാക്കാന്‍ തുടങ്ങി.
“അതെന്താ കാതറിന്‍ ആന്‍റി ഇവളെ ഇഷ്ട്ടപ്പെടണ്ട എന്ന് പറഞ്ഞോ നിന്നോട്?”
രവീണ ചോദിച്ചു.
“മൈരേ, പറഞ്ഞോണ്ടിരിക്കുന്നതിന്‍റെ ഇടയില്‍ കയറി ഒണ്ടാക്കാന്‍ വരല്ലേ,”
നെവില്‍ രവീണയുടെ നേരെ ഭീഷണമായി നോക്കി.
“അതെന്താ കാതറിന്‍ ആന്‍റി ഇവളെ ഇഷ്ട്ടപ്പെടണ്ട എന്ന് പറഞ്ഞോ നിന്നോട്?”
എറിക്കും ഫിലിപ്പും ജഗദീഷും അപ്പോള്‍ ഒരുമിച്ച് ഒരെ സ്വരത്തില്‍, ഒരേ താളത്തില്‍ അവനോട് ചോദിച്ചു.
“പറയെടാ പട്ടീ…”
രവീണ നെവിലിന്‍റെ നേരെ മുഖമടുപ്പിച്ച് ചോദിച്ചു.
“ഈ മൈരുകള് പറയാന്‍ സമ്മതിക്കില്ലല്ലോ എന്‍റെ ദൈവമേ!”
നെവില്‍ തലയില്‍ കൈവെച്ചു.
“എടാ മമ്മി ഇപ്പോഴും ചെറുപ്പമാണ്…”
“അത് ഞങ്ങള്‍ക്ക് അറിയില്ലേ? നീ പറഞ്ഞിട്ട് വേണോ അത് ഞങ്ങള്‍ക്ക് അറിയാന്‍? നീ കാര്യം പറയെടാ ചെറുക്കാ ഒന്ന്!”
ജഗദീഷ് ഒച്ചയിട്ടു.
“മമ്മി ചെറുപ്പമാണ്, സുന്ദരിയാണ്, ഇനിയും ലൈഫിന്‍റെ സുഖമറിഞ്ഞു ജീവിക്കാനുള്ള സമയം ഉണ്ട്…ആ മമ്മി അങ്ങനെ അതൊക്കെ വേണ്ടാന്ന് വെച്ച് ജീവിക്കുമ്പോള്‍ ഞാന്‍ എങ്ങനെയാ ഒരു പെണ്ണിന്‍റെ കൂടെ…”
രവീണ അവനെ അനുകമ്പയോടെ നോക്കി.
മറ്റുള്ളവര്‍ കണ്ണുകള്‍ മിഴിച്ച് അവന്‍റെ വാക്കുകളെ ദഹിക്കാനായി വിട്ടു.
“മാത്രമല്ല…”
നെവില്‍ തുടര്‍ന്നു.
“എന്‍റെ പപ്പാ എന്ന് പറയുന്ന ആ മാന്യന്‍ മമ്മീടെ പൊറകെ നടന്ന് വളച്ച് ആണ് എന്‍റെ പാവം മമ്മിയെ കല്യാണം കഴിച്ചത്…എന്നിട്ട് എന്തായി? അയാള് വേറെ ഒരുത്തിയുടെ കൂടെ സുഖമായി ജീവിക്കുന്നു….മമ്മി, പാവം…”
അവന്‍റെ ശബ്ദമിടറി. കണ്ണുകള്‍ നനയുന്നത് അവര്‍ കണ്ടു.
“അതുകൊണ്ട്…”
ഇടറിയ ശബ്ദത്തില്‍ നെവില്‍ പറഞ്ഞു.
“അതുകൊണ്ട് എനിക്ക് പ്രേമത്തില്‍, ഒന്നും വിശ്വാസമില്ല…ഞാന്‍ പ്രേമിക്കില്ല…”
മിഴികള്‍ തുടച്ചുകൊണ്ട് നെവില്‍ പറഞ്ഞു.
“എന്താടാ ഇത്…?”
സാന്ദ്ര മുമ്പോട്ട് വന്ന് അവനെ അമര്‍ത്തിക്കെട്ടിപ്പിടിച്ചു. അവന്‍റെ കവിളുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു കളഞ്ഞു.
“പിന്നെ മറ്റൊരു കാരണം…”
സാന്ദ്രയുടെ ആശ്ലേഷത്തില്‍ നിന്നും അകന്ന് അവന്‍ തുടര്‍ന്നു.
“ഇവളെന്‍റെ ഏറ്റവുമടുത്ത ഫ്രണ്ട് ആണ്…”
സാന്ദ്രയെ അവന്‍ തോളില്‍ പിടിച്ച് അടുപ്പിച്ചു.
“എന്‍റെ നൈബര്‍… ഒരു ഫ്രണ്ട് എന്ന നിലയില്‍ ഞാനിവളോട് ഒരുപാട് അടുത്തുപോയി… കാമുകിയായി കാണാന്‍ കഴിയാത്ത വിധത്തില്‍…കാമുകിയാണോ ഫ്രണ്ട് ആണോ നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്? നിങ്ങള്‍ പറഞ്ഞേക്കാം കാമുകി ആണെന്ന്..എന്‍റെ അന്‍സര്‍ മറിച്ചാണ്…ഫ്രണ്ട് ഈസ് മോര്‍ പ്രെഷസ് ദാന്‍ എ ലവര്‍… എന്‍റെ സാന്ദ്രെ നിന്നെ എനിക്ക്…”
“വേണ്ട…”
നെവില്‍ മുഴുമിക്കുന്നതിനു മുമ്പ് സാന്ദ്ര അവന്‍റെ ചുണ്ടത്ത് വിരല്‍ അമര്‍ത്തി അവനെ നിശബ്ദനാക്കി.
“കൂടുതല്‍ പറഞ്ഞാല്‍ ഞാനും കരയും…നീ എനിക്ക് ഇങ്ങനെ അടുത്ത് ഉണ്ടായാല്‍ മതി എന്‍റെ ചെറുക്കാ…അതിനെനിക്ക് നിന്‍റെ ലവര്‍ എന്നുള്ള സ്ഥാനം വേണ്ട…നീ പറഞ്ഞതാ ശരി…ഫ്രണ്ട്…അതിനോളം വരില്ല മറ്റൊരു ബന്ധവും ലോകത്ത്…”
