മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 3 Like

“ഫിലിപ്പ്….”

പെട്ടെന്ന് ഭയപ്പെട്ട് മന്ത്രിച്ചുകൊണ്ട് ഫിലിപ്പിന്‍റ്റെ തോളില്‍ പിടിച്ചു. അതൊന്നും അറിയാതെ അവന്‍ ചിരി തുടരുകയാണ്.

“ഫിലിപ്പ്…”

സാന്ദ്ര ഒച്ചകൂട്ടി.

എന്നിട്ടും അവനില്‍ നിന്നും പ്രതികരണം കാണാഞ്ഞപ്പോള്‍ അവളവന്റെ തോളില്‍ പിടിച്ചു കുലുക്കി.

“ഫിലിപ്പ്…”

അവള്‍ അലറി.

അപ്പോള്‍ രവീണ അവളെ നോക്കി.

“എന്താടീ?”

അസഹിഷ്ണുതയോടെ രവീണ സാന്ദ്രയോടു ചോദിച്ചു.

“നോക്ക്….”

ദിലീപ് കിടക്കുന്ന ഭാഗത്തേക്ക് സാന്ദ്ര വിരല്‍ ചൂണ്ടി. അപ്പോള്‍ രവീണയോടൊപ്പം എറിക്കും ജഗദീഷും ഫിലിപ്പും അങ്ങോട്ട്‌ നോക്കി.

“ദിലീപ്..ദിലീപ്..അവന്‍ അനങ്ങുന്നില്ല….”

കൂട്ടുകാരില്‍ നിന്ന് ഭയപ്പെട്ട, അദ്ഭുതം നിറഞ്ഞ ശബ്ദങ്ങള്‍ സാന്ദ്ര കേട്ടു. അവരുടെ കണ്ണുകള്‍ ഭയത്താല്‍ പുറത്തേക്ക് തള്ളി…

“എന്താ?”

കൂട്ടുകാരുടെ ഭാവമാറ്റം കണ്ടിട്ട് നെവില്‍ മുകളില്‍ നിന്നും വിളിച്ചു ചോദിച്ചു.

“താഴെ നോക്ക്….”

സാന്ദ്ര ഉച്ചത്തില്‍ അവനോട് വിളിച്ചു പറഞ്ഞു. നെവില്‍ അങ്ങോട്ട്‌ നോക്കി. തടാകത്തില്‍, നിലാവെളിച്ചത്തില്‍ നിശ്ചലം കിടക്കുന്ന ദിലീപിന്‍റെ ശരീരം അവന്‍ കണ്ടു.

“ഷിറ്റ്…!”

ഫിലിപ്പ് മുരണ്ടു. അവന്‍ കരയിലേക്ക് തടാകതീരത്തേക്ക് കുതിച്ചു.

[തുടരും]

Leave a Reply

Your email address will not be published. Required fields are marked *