മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 3 Like

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 3

Mazhavillil Ninnu Parannirangiya Nakshathram Part 3 | Author : Smitha

[ Previous Part ] [ www.kambi.pw ]


 

മഴവില്ലില്‍ നിന്നും പറന്നിറങ്ങിയ നക്ഷത്രം – മൂന്ന്‍

“എവിടെ നമ്മുടെ പുതിയ ആള്‍?”

ജഗദീഷ് ആരാഞ്ഞു.

“അവന്‍ വരാന്‍ സമയമാകുന്നതെയുള്ളൂ,”

വാച്ച് നോക്കി എറിക് പറഞ്ഞു. നിലാവ് ശരിക്കും കനത്ത് തുടങ്ങിയിരുന്നു. പടിഞ്ഞാറ്, ചക്രവാളം നിറയെ ചുവന്ന മേഘങ്ങള്‍ നിറഞ്ഞു. ജാക്വിസ് കാര്‍ട്ടിയര്‍ പര്‍വ്വതത്തിന് മേല്‍ നിലാവ് സാന്ദ്രമായി.

“ബിയര്‍ തീര്‍ന്നോ…?”

സാന്ദ്ര ചോദിച്ചു.

“എപ്പഴേ തീര്‍ന്നു…”

എറിക് അവളോട്‌ അനിഷ്ടത്തോടെ പറഞ്ഞു.

“ശ്യെ! അപ്പോള്‍ നീ എത്രണ്ണമാ വാങ്ങിയെ?”

“ആള്‍ക്ക് രണ്ടെണ്ണം…അതല്ലേ പതിവ്?”

എറിക്കിന്‍റെ ശബ്ദത്തില്‍ അനിഷ്ടം കൂടി. “മൈര്…”

സാന്ദ്ര എറിക്കിന്‍റെ കോളറില്‍ പിടിച്ചു.

“ഇപ്പം പോയി വാങ്ങിയിട്ട് വാ, എനിക്ക് ഒരെണ്ണം കൂടി വേണം…”

“എടാ ഫിലിപ്പെ, നീയൊന്ന് ഇവളെ പറഞ്ഞു മനസ്സിലാക്ക്…മൂന്ന്‍ ബിയര്‍ ഒക്കെ തട്ടിയിട്ട് വീട്ടിലേക്ക് കേറി ചെന്നാ ഇവള്‍ടെ അപ്പന്‍ നമ്മളെ എല്ലാരേം കൊമ്പേല്‍ കോര്‍ക്കും….”

“മതീടീ….”

ഫിലിപ്പ് അവളോട്‌ അധികാരം സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“ശ്യോ! എന്തൊരു കഷ്ടമാ ഇത്…ഇതെന്താ റേഷനിങ്ങോ?”

ഫിലിപ്പ് അപ്പോള്‍ നെവിലിനെ നോക്കി.

“സാന്ദ്രെ….”

നെവില്‍ അവളുടെ തോളില്‍ പിടിച്ചു. അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി.

“എന്താ?”

“മതി മോളെ….”

അവളുടെ തലമുടി മാടിയൊതുക്കി അവന്‍ ശാന്തമായ സ്വരത്തില്‍ പറഞ്ഞു.

“രണ്ടെണ്ണം മതി…ഞാനും രണ്ടെണ്ണമല്ലേ കഴിച്ചുള്ളൂ…?”

സാന്ദ്ര രണ്ട് നിമിഷമെങ്കിലും അവന്‍റെ കണ്ണുകളിലേക്ക് നോക്കി നിന്നു.

“ശരി…”

അവള്‍ പുഞ്ചിരിച്ചു.

“നീ പറഞ്ഞത് കൊണ്ട്…നീ പറഞ്ഞത് കൊണ്ട് മാത്രം ഞാന്‍ സമ്മതിച്ചു…”

“ഓഹോ…ഓഹോഹോ…!!”

കൂട്ടുകാര്‍ ഉച്ചത്തില്‍ ആരവം മുഴക്കി.

സ്വിക്കോയാ മരങ്ങള്‍ കാറ്റില്‍ ഉലയാന്‍ തുടങ്ങി. വിസ്കോണ്‍സിന്‍ ക്ലബ്ബില്‍ നിന്ന് ഡ്രമ്മിന്റെ ചടുലമായ താളങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നു ഗിറ്റാറില്‍ ശ്രുതിഭംഗമില്ലാത്ത മോഹിപ്പിക്കുന്ന ഒരീണവും….

“എടാ ഒന്ന് കൂടി ഒന്നാലോചിക്ക്…”

സാന്ദ്ര ഫിലിപ്പിനോട്‌ പറഞ്ഞു. അവന്‍ എന്താണ് കാര്യം എന്ന അര്‍ത്ഥത്തില്‍ അവളെ നോക്കി. മറ്റുള്ളവരും അവളെ നോക്കി.

“ഇവള്‍ ഇതെന്ത് കാര്യമാ ഈ പറയുന്നേ?”

ഫിലിപ്പ് മറ്റുള്ളവരെ നോക്കി ചോദിച്ചു.

“ഒരുത്തന്‍ നമ്മടെ കമ്പനീല്‍ ചേരാന്‍ ട്രൈ ചെയ്യാന്‍ തൊടങ്ങീട്ട് കുറച്ചു നാളായില്ലേ? ഓരോരോ രീതിയില്‍ നമ്മള്‍ അവനെ ഇട്ട് കളിപ്പിക്കുവല്ലേ? ഇന്നല്ലേ ലാസ്റ്റ് ഐറ്റം? അവനിപ്പം വരില്ലേ?”

സാന്ദ്ര പറഞ്ഞു.

“അവനെ ഇനിയും പൊട്ടന്‍ കളിപ്പിക്കണോ?”

അവള്‍ ദയനീയമായ ഭാവത്തോടെ കൂട്ടുകാരെ നോക്കി.

“ഇതില്‍ നമ്മള്‍ ആരെയും ഫോഴ്സ് ചെയ്യുന്നില്ലല്ലോ സാന്ദ്രാ,”

നെവില്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

“നമ്മുടെ കമ്പനിയില്‍ ചേര്‍ന്നേ മതിയാവൂ എന്ന് അവനല്ലേ നിര്‍ബന്ധം. അങ്ങനെ നിര്‍ബന്ധം പറഞ്ഞപ്പോള്‍ നമ്മള്‍ കൊറേ കണ്ടീഷന്‍സ് വെച്ചു, നമുക്ക് ട്രീറ്റ് ചെയ്യുന്നത് അടക്കം….ഇന്നിപ്പം ലാസ്റ്റ് ആണ്… ലാസ്റ്റ് ആയിട്ട് നമ്മള്‍ അവനെ ഒന്ന് കുഞ്ഞുത് ആയി കളിപ്പിക്കുന്നു… ആ ബില്‍ഡിങ്ങിന്‍റെ മണ്ടേന്ന് ഈ ലേക്കിലെക്ക് ചാടണം എന്ന്. അവനത് സമ്മതിച്ചു…അല്ലാതെ ആരാ അവനെ ഫോഴ്സ് ചെയ്തെ?”

“എന്തുവാ കക്ഷീടെ പേര്? ഞാനതങ്ങ് മറന്നു പോയി,”

രവീണ കൂട്ടുകാരോട് ചോദിച്ചു.

“ദിലീപ്..ദിലീപ് ദാമോദരന്‍,”

ഫിലിപ്പ് പറഞ്ഞു.

“ടോപ്പ് ഗണ്‍ ആണ് അവന്‍റെ അച്ഛന്‍, റെക്സ് ഹോട്ടല്‍ ഉടമ…”

അപ്പോഴേക്കും ഒരു വാഹനത്തിന്‍റെ ഇരമ്പല്‍ കേട്ടുതുടങ്ങി.

“പറഞ്ഞപ്പോഴേക്കും കക്ഷി ഇങ്ങെത്തിയല്ലോ…”

രവീണ അവരെ സമീപിക്കുന്ന കാറിന്‍റെ നേരെ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു. നിലാവ് അപ്പോഴേക്കും കനത്ത് വരാന്‍ തുടങ്ങിയിരുന്നു. വിസ്കോണ്‍സിന്‍ ക്ലബ്ബില്‍ നിന്ന് ആരവം പിന്‍വാങ്ങി. ജസ്റ്റിന്‍ ബിബര്‍ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നു.

“തണുക്കാന്‍ തുടങ്ങി ഇല്ലേ?”

ബിയര്‍ ബോട്ടില്‍ സമീപത്ത് വെച്ചിരുന്ന വേസ്റ്റ് ബിന്നില്‍ ഇട്ട് സാന്ദ്ര പറഞ്ഞു.

അപ്പോള്‍ അവിടേക്ക് ഒരു കടും നീല ടൊയോട്ട സാവധാനം വന്നു നിന്നു. അതില്‍ നിന്ന് സമപ്രായത്തിലുള്ള, സുമുഖനായ ഒരു യുവാവിറങ്ങി. അവരുടെ നേരെ നോക്കി കൈ വീശി.

അവന്‍ നീല ജാക്കറ്റും അടിയില്‍ ചുവന്ന ടീ ഷര്‍ട്ടും പിന്നെ കറുത്ത ജീന്‍സും ധരിച്ചിരുന്നു. നല്ല വിടര്‍ന്ന കണ്ണുകള്‍. പ്രസന്നമായ മുഖം.

“ഹായ്…”

അവന്‍ അവരെ നോക്കി അഭിവാദ്യം ചെയ്തു.

അവരും അവനെ നോക്കി കൈ ഉയര്‍ത്തി. ഫിലിപ്പും എറിക്കും പരസ്പ്പരം നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു. സാന്ദ്ര നെവിലിനെ ദയനീയമായി നോക്കി. അവന്‍ അവളെ ആശ്വസിപ്പിക്കുന്നത് പോലെ കണ്ണടച്ച് കാണിച്ചു.

“ഇറ്റ്സ് ജസ്റ്റ് എ ഫണ്‍”

അവളുടെ കാതോരം ചുണ്ടുകള്‍ അടുപ്പിച്ച് അവന്‍ മന്ത്രിച്ചു.

“ഓക്കേ, ദിലീപ്…”

ഫിലിപ്പ് അവന്‍റെ തോളില്‍ കൈയ്യിട്ട് തന്നോട് ചേര്‍ത്ത് നിര്‍ത്തി.

“കുറച്ചു ചോദ്യങ്ങള്‍…”

“ഓക്കേ, ചോദിക്കാമല്ലോ…”

അവന്‍ വിനയത്തോടെ മറുപടി പറഞ്ഞു.

“വളരെ മോശം റെപ്പ്യൂട്ടേഷനുള്ള ഒരു ഗ്രൂപ്പാണ് ഞങ്ങളുടെ…അതുകൊണ്ടാണ് ഈ ചോദ്യം…എന്താ ഞങ്ങടെ കൂടെ കൂടാന്‍ ദിലീപ് ഇത്രേം ആഗ്രഹിക്കുന്നത്?”

“റ്റു ബി ഫ്രാങ്ക്…”

ദിലീപ് പറഞ്ഞു.

“ആ ബാഡ് റെപ്പ്യൂട്ടേഷനാണ് മെയിന്‍ അട്രാക്ഷന്‍…ടോപ്പെസ്റ്റ് എലീറ്റ് ക്ലാസ് എന്ന പേരുണ്ട് നിങ്ങള്‍ക്ക് …അതുകൊണ്ട് സ്കൂളില്‍ നിങ്ങള്‍ക്ക് ഭയങ്കര ഡോമിനന്‍സ് ഉണ്ട്… ആരും നിങ്ങളെ മെക്കിട്ടു കേറാന്‍ വരുന്നില്ല…ആരും നിങ്ങള് പറയുന്നതിനപ്പുറം ചെയ്യുന്നില്ല….”

“വന്ന്‍ വന്ന്‍ ഞങ്ങളെ ഒരു ബാന്‍ഡിറ്റ് ഗ്യാങ്ങ്‌ ഒന്നുമാക്കരുത്…”

എറിക്ക് ഇഷ്ട്ടപ്പെടാത്തത് പോലെ പറഞ്ഞു.

“അണ്‍ലോഫുള്‍ ആയി ഞങ്ങള്‍ ഒന്നും സ്കൂളില്‍ ചെയ്തിട്ടില്ല…ഉണ്ടോ? അങ്ങനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ?”

“ഇല്ല, അങ്ങനെയൊന്നുമില്ല…”

ക്ഷമാപണം നിറഞ്ഞ സ്വരത്തില്‍ ദിലീപ് പറഞ്ഞു.

“സ്കൂളിലെ മറ്റ് കുട്ടികള്‍ നിങ്ങള്‍ക്ക് റെസ്പെക്റ്റ് തരുന്നുണ്ട്…നമ്മുടെ സ്കൂളില്‍ നിങ്ങള്‍ മാത്രമാണ് ബാറില്‍ ഒക്കെ ഇരുന്ന് ബിയറും ഷാമ്പെയിനും ഒക്കെ കഴിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ളത്…ബിയറൊക്കെ കുടിച്ചിട്ടുള്ളവര്‍ ഉണ്ടെങ്കിലും പരസ്യമായി ആല്‍ക്കഹോള്‍ ഒക്കെ കഴിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടുമ്പോള്‍, യൂ നോ, നിങ്ങളോട് ഭയങ്കര ഇഷ്ടമൊക്കെ മറ്റു സ്റ്റുഡെന്‍സിന് തോന്നില്ലേ? എനിക്ക് തോന്നി..അതുകൊണ്ടാണ് എന്ത് ചെയ്തിട്ടാണെങ്കിലും എനിക്ക് നിങ്ങടെ കൂടെ കൂട്ട് കൂടണമെന്ന് വെച്ചത്…”

Leave a Reply

Your email address will not be published. Required fields are marked *