മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 4

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4

Mazhavillil Ninnu Parannirangiya Nakshathram Part 4 | Author : Smitha

[ Previous Part ] [ www.kambi.pw ]


 

താഴെ തടാകപ്പരപ്പിലെ കാഴ്ച്ച കണ്ട് തന്‍റെ ദേഹം നിശ്ചലമാകുന്നത് പോലെ നെവിലിന് തോന്നി. നിലാവും മഞ്ഞും നിറഞ്ഞ ജലോപരിതത്തില്‍ അനക്കമറ്റു കിടക്കുകയാണ് ദിലീപ്.

ഫിലിപ്പും എറിക്കും ജഗദീഷും രവീണയും സാന്ദ്രയും അവന്‍ കിടക്കുന്നിടത്തേക്ക്, ഭയപ്പെട്ട്, നിലവിളിച്ച്, തീരത്തേക്ക് ഓടിവന്നു.

“ഫിലിപ്പ്…”

സാന്ദ്ര ഉച്ചത്തില്‍ വിളിക്കുന്നത് മുകളില്‍ നിന്നും നെവില്‍ കേട്ടു.

“വെള്ളത്തില്‍ ഇറങ്ങി അവനെ പിടിച്ചുകൊണ്ട് വാ..അല്ലെങ്കില്‍ ആള് പോകും കേട്ടോ…”

“ശരിയാ…”

ഭയന്നത് പോലെയുള്ള ശബ്ദത്തില്‍ എറിക് പറഞ്ഞു.

“താമസിച്ചാല്‍ ആള് പോകൂന്ന് പറഞ്ഞത് നേരാ ഫിലിപ്പെ..നീ വെള്ളത്തില്‍ ഇറങ്ങി അവനെ കൂട്ടിപ്പിടിച്ചുകൊണ്ട് വാ…”

ഫിലിപ്പാകട്ടെ, എന്ത് ചെയ്യണമെന്നറിയാതെ പകച്ച്‌ നിശ്ചലം നില്‍ക്കുകയാണ്.

“വര്‍ത്താനം പറഞ്ഞോണ്ട് നിക്കാതെ വേഗം ഇറങ്ങ് ഫിലിപ്പ്….”

രവീണയും ശബ്ദമുയര്‍ത്തി.

“അല്ലെങ്കില്‍ നമ്മള്‍ എല്ലാരും കുടുങ്ങുന്ന ഏര്‍പ്പാടാണ്, അറിയാമോ?”

അപ്പോള്‍ ജഗദീഷും സാന്ദ്രയും രവീണയും എറിക്കും പരിഭ്രമത്തോടെ പരസ്പ്പരം നോക്കി.

“പക്ഷെ…”

ഫിലിപ്പ് തടാകപ്പരപ്പിലെക്കും കൂട്ടുകാരെയും മാറി മാറി നോക്കി.

“ഇത് സ്വിമ്മിംഗ് പൂള്‍ പോലെയല്ല…അടിയൊഴുക്ക് ഉണ്ട്..എനിക്ക് ധൈര്യമില്ല….”

“ഷിറ്റ്!”

അത് കേട്ട് സാന്ദ്ര പല്ലിറുമ്മി. പിന്നെ അവള്‍ മുകളിലേക്ക് നെവില്‍ നില്‍ക്കുന്നിടത്തേക്ക് തലയുയര്‍ത്തി നോക്കി.

“നെവില്‍…!”

സാന്ദ്ര ഉച്ചത്തില്‍ വിളിച്ചു.

“വേഗം ഇറങ്ങിവരുന്നുണ്ടോ ഇങ്ങോട്ട്?”

നെവില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു. ദിലീപ് അനക്കമറ്റു കിടക്കുന്നത് കണ്ട നിമിഷം മുതല്‍ ദേഹത്തൊക്കെ ഒരു മരവിപ്പ് വന്നത് പോലെയുള്ള അവസ്ഥയിലായിരുന്നു അവന്‍.

സാന്ദ്രയുടെ വിളി അവനെ ഉണര്‍ത്തി.

“ദിലീപ്..! ദിലീപ്!!”

അവന്‍ താഴേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു.

പിന്നെ നല്ല വേഗത്തില്‍ ചുറ്റുഗോവണിയിലൂടെ താഴേക്ക് അതി വേഗതയില്‍ ഉറങ്ങി.

തീരത്തെത്തി തടാകപ്പരപ്പിലേക്ക് ചാടി.

“നെവിലെ, സൂക്ഷിച്ച്…”

സാന്ദ്ര വിളിച്ചു പറഞ്ഞു.

തണുത്തുറഞ്ഞ വെള്ളത്തിലൂടെ, നിലാവ് നിറഞ്ഞ പരപ്പിലൂടെ അവന്‍ അതിവേഗത്തില്‍ നീന്തി ദിലീപിന്‍റെ അടുത്തെത്തി.

മുഖം വെള്ളത്തില്‍ പൂണ്ട് ചുരുണ്ട് കിടക്കുന്ന ഒരട്ടയുടെ രൂപത്തില്‍ വെള്ളത്തില്‍ കിടക്കുകയാണ് ദിലീപ്.

“എടാ…”

നെവില്‍ അവനെ പിടിച്ചു കുലുക്കി. ദിലീപ് പക്ഷെ അനങ്ങിയില്ല. നെവിലിന്റെ ഭയം വര്‍ധിച്ചു.

അവന്‍ ശക്തിമുഴുവനുമെടുത്ത് അവനെ വലിച്ചു. കൈ കഴുത്തിലൂടെ ചുറ്റി ദിലീപിനെ പിടിച്ച് കൊണ്ട് കരയിലേക്ക് നീന്താന്‍ ശ്രമിച്ചു.

“മൈര്…!”

കരയില്‍ നിന്ന് ഫിലിപ്പിന്റെ ഉച്ചത്തിലുള്ള തെറിയും പാതയുടെ അങ്ങേയറ്റത്ത് നിന്നും ഡീക്കന്‍ ലൈറ്റിന്റെ കറങ്ങുന്ന പ്രകാശവും തുടര്‍ന്ന് പോലീസ് കാറിന്‍റെ ശബ്ദവും നെവില്‍ കേട്ടു.

“നെവിലെ, വേഗം വേഗം…പോലീസ്…പോലീസ് വരുന്നു…”

ഭയന്ന് വിറച്ച ശബ്ദത്തില്‍ എറിക് വിളിച്ചു പറഞ്ഞു.

“ഷിറ്റ്! പോലീസിന് വരാന്‍ കണ്ട നേരം!”

രവീണയുടെ ശബ്ദം ദിലീപ് കേട്ടു.

അവന്‍ ദിലീപിനെ പിടിച്ചു വലിച്ചുകൊണ്ട് തീരത്തോട് അടുക്കാന്‍ തുടങ്ങി.

“മൈര്! പോലീസ് ഇങ്ങടുത്ത് എത്തി..ശ്യെ!”

ജഗദീഷ് നിര്‍ത്തിയിട്ടിരുന്ന തന്‍റെ കാറിന് നേരെ ഓടുന്നത് നെവില്‍ കണ്ടു.

“നെവില്‍, പെട്ടെന്ന്! പെട്ടെന്ന്….!!”

ഫിലിപ്പ് വിളിച്ചു കൂവി. തുടര്‍ന്നു അവനും കാറിന്‍റെ നേരെ ഓടുന്നത് കണ്ടു.

“നെവിലെ നിന്നാല്‍ കുഴപ്പമാ….”

സാന്ദ്രയും തന്‍റെ കാറിന്‍റെ നേരെ ഓടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.

‘പോലീസ് വരുന്നതിനു മുമ്പ് നീ അവനെ സൈഡ് വാക്കില്‍ കിടത്തിയിട്ട് വേഗം സീനില്‍ നിന്ന് മാറ്..! വേഗം വേഗം…”

ദിലീപിനെയും വലിച്ചുകൊണ്ട് നെവില്‍ ഏകദേശം തീരത്തെത്തി. അപ്പോള്‍ ഫിലിപ്പിന്റെ കാര്‍ അകന്നുപോകുന്ന ശബ്ദം അവന്‍ കേട്ടു. നെവില്‍ കിതച്ചുകൊണ്ട്, തളര്‍ന്ന്, ദിലീപിനെ സൈഡ് വാക്കിലേക്ക് കിടത്തി. അപ്പോള്‍ എറിക് അവന്‍റെ സമീപത്തേക്ക് വന്നു.

“പോടാ, വേഗം!”

എറിക്കിനെ നോക്കി നെവില്‍ അലറി.

“ഓരോന്നിന്‍റെയും പേരില്‍ നാലഞ്ച് കേസുകളാ ഉള്ളത്…പിടിച്ചാല്‍ നിന്‍റെയൊക്കെ കഥ അതോടെ തീരും…പോ…പോലീസ് ഇങ്ങെത്തുന്നേന് മുമ്പേ!”

“എന്‍റെ പേരില്‍ പോലീസ് കേസൊന്നും ഇല്ല…’

സൈഡ് വാക്കില്‍ മലര്‍ത്തിക്കിടത്തിയ ദിലീപിനെ തൊടാന്‍ ശ്രമിച്ചുകൊണ്ട് എറിക് പറഞ്ഞു.

“അത് കൊണ്ട് നീ ഒട്ടും നിക്കണ്ട!”

നെവില്‍ അവന്‍റെ നേരെ കൈ ചൂണ്ടി.

“ഞാന്‍ ഇവന്‍റെ കാര്യം നോക്കിക്കോളാം..പോ…! പെട്ടെന്ന് പോകാന്‍!”

നെവില്‍ വിരല്‍ ചൂണ്ടി അലറി. സമീപത്തുള്ള സ്വിക്ക്വോയ മരത്തിന്‍റെ നേരെ പോലീസ് എത്തിക്കഴിഞ്ഞപ്പോള്‍ എറിക് ഭയന്ന് കാറിന്‍റെ നേരെ ഓടി.

നെവില്‍ മുഖമുയര്‍ത്തി നോക്കി. ബീക്കണ്‍ ലൈറ്റിന്റെ പ്രകാശം അവന്‍റെ മുഖത്തടിച്ചു. പോലീസ് കാറിനകത്ത് ഷറീഫ് ഭീഷണമായി അവനെ നോക്കുന്നത് നെവില്‍ കണ്ടു.

നെവില്‍ പിന്നെ നോട്ടം സൈഡ് വാക്കില്‍ കിടന്ന ദിലീപിന്‍റെ മുഖത്ത് പതിപ്പിച്ചു.

“ദിലീപ്…!!”

നെവില്‍ അവനെ കുലുക്കി വിളിച്ചു. കയ്യെത്തിച്ച് തടാകത്തില്‍ നിന്ന് വെള്ളം കോരി അവന്‍റെ മുഖത്തേക്ക് ശക്തിയായി കുടഞ്ഞു.

“ദിലീപ്…!!”

അവന്‍ വീണ്ടും അവനെ കുലുക്കി വിളിച്ചു.

“ഉഘ്ഘഹൂ…ഘ്ഹൂ….”

ശക്തിയായി ചുമച്ചുകൊണ്ട് ദിലീപ് കണ്ണുകള്‍ തുറന്ന് അവനെ നോക്കി.

“താങ്ക് ഗോഡ്!!”

നെവില്‍ പെട്ടെന്ന് ചാടി എഴുന്നേറ്റു.

അപ്പോഴേക്കും കാര്‍ നിര്‍ത്തി യൂണിഫോമില്‍ ഷെറീഫ് സൈഡ് വാക്കിന് നേരെ കുതിക്കാന്‍ തുടങ്ങിരുന്നു. അയാളോടൊപ്പം യൂണിഫോമില്‍ എം പി എസ്സിന്‍റെ [മോണ്‍ട്രിയോള്‍ പോലീസ് സര്‍വ്വീസ്] രണ്ട് യോണിഫോമിട്ട പോലീസുകാരുമുണ്ടായിരുന്നു.

“അവനെ വേഗം ഹോസ്പിറ്റലില്‍ എത്തിക്ക്…”

തന്‍റെ കാറിലേക്ക് ചാടിക്കയറിക്കൊണ്ട് നെവില്‍ അവരെ നോക്കി വിളിച്ചു പറഞ്ഞു. അത് കേട്ട് ഷെറീഫ് അവന്‍റെ നേരെ കുതിച്ചു. പോലീസുകാരെ വിട്ട് ഷെറീഫ് തന്‍റെ കാറിന് നേരെ കുതിക്കുന്നത് നെവില്‍ കണ്ടു.

“മൈര്! ഈ വണ്ടിക്കിത് എന്ത് പറ്റി!”

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് നെവില്‍ മുരണ്ടു.

അപ്പോഴേക്കും ഷെറീഫിന്‍റെ വാഹനം തന്‍റെ നേരെ കുതിക്കുന്നത് നെവില്‍ കണ്ടു.

ആ നിമിഷം അവന്‍റെ വണ്ടിയും സ്റ്റാര്‍ട്ടായി. തടാകത്തിന്റെ ഓക്സ്ബോ റോഡിലേക്ക് അവന്‍ കാര്‍ പറത്തി. ബംബിനു മേലെ കാര്‍ പറന്നടിച്ചു നീങ്ങി. പ്രധാന പാതയില്‍ നിന്നും കാര്‍ സബ് വേയ്ക്ക് സമാന്തരമായ അവന്യൂവിലൂടെ കുതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *