മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 4

പിന്നാലെ തന്നെ ഷെറീഫിന്‍റെ കാര്‍ തൊട്ടുതൊട്ടില്ല എന്ന രീതിയില്‍ അവനെ പിന്തുടര്‍ന്നു. ഷെറീഫിന്‍റെ കാറിന് നേരെ തിരിഞ്ഞു നോക്കി പിന്നെ മുമ്പോട്ട്‌ നോക്കിയ നെവില്‍ തരിച്ചിരുന്നു.

തന്‍റെ കാര്‍ കനേഡിയന്‍ എസ് പി സി എയുടെ [സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി റ്റു ആനിമല്‍സ്] വാട്ടര്‍ ടാങ്കിനു നേരെ കുതിക്കുന്നു!

അടുത്ത നിമിഷം പ്ലാസ്റ്റിക് ടാങ്ക് പൊട്ടിച്ചുകൊണ്ട് അവന്‍റെ കാര്‍ നിന്നു. അവന്‍റെ നെറ്റി ഡ്രൈവിംഗ് വീലില്‍ ശക്തിയായി വന്നിടിച്ചു. നെറ്റി തകര്‍ന്നു നുറുങ്ങിയപോലെ അവന് വേദനിച്ചു. വാട്ടര്‍ ടാങ്കില്‍ ഇടിച്ച് കാര്‍ ചരിഞ്ഞപ്പോള്‍ ഡാഷ്ബോര്‍ഡില്‍ അവന്‍റെ കാല്‍മുട്ട് ശക്തിയായി വന്നടിച്ചു.

“ആഹ്…!”

അവന്‍ വേദനിച്ച് അലറിക്കരഞ്ഞു.

നിറഞ്ഞ ടാങ്കില്‍ നിന്ന് വെള്ളം മഷ്രൂം ക്ലൌഡ് പോലെ മുകളിലേക്കുയര്‍ന്ന് അവന്‍റെ കാറിനെ നനച്ചു. നിലാവിലും തെരുവ് വിളക്കുകളുടെ പ്രകാശത്തിലും ചിതറിത്തെറിച്ച വെള്ളത്തിന്‍റെ നുരകള്‍ക്കിടയിലൂടെ ഷെറീഫിന്‍റെ കാര്‍ തന്നെ സമീപിക്കുന്നത് നെവില്‍ കണ്ടു.

അടുത്ത നിമിഷം ഷെറീഫിന്‍റെ കാര്‍ അവന്‍റെ സമീപം നിന്നു.

കാറിന്‍റെ വാതില്‍ തുറക്കപ്പെടുന്നത് അവന്‍ കണ്ടു. തുടര്‍ന്ന് ഭീമാകാരമായ ശരീരത്തോടെ ഷെറീഫ് ഇറങ്ങുന്നതും. അയാളുടെ ഒരു കൈയ്യില്‍ തോക്ക്, മറ്റേക്കയ്യില്‍ വിലങ്ങ്!

നെറ്റിയില്‍ നിന്നും ഒഴുകിയിറങ്ങിയ ചോരത്തുള്ളികള്‍ നിറഞ്ഞ മുഖത്തോടെ നെവില്‍ ഷെറീഫിനെ നോക്കി.

“എന്നാല്‍ നമുക്ക് പോയാലോ?”

ദേഷ്യവും പരിഹാസവും നിറഞ്ഞ ഭാവത്തോടെ, ഷെറീഫിന്‍റെ പരുക്കന്‍ ശബ്ദം അവന്‍ കേട്ടു.

***************************************************************

കാതറിന്‍ വാച്ച് നോക്കി. എട്ടുമണിയാകാന്‍ അഞ്ച് മിനിറ്റ്.

ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ലൈബ്രറിയുടെ സമയം രാത്രി എട്ടുമണിവരെയാണ്. സമയം പത്ത് മണി വരെ വേണം എന്ന് പലരുമാവശ്യപ്പെട്ടിടുണ്ട്. ലൈബ്രറി കൌണ്‍സില്‍ അതേക്കുറിച്ച് ചര്‍ച്ച നടത്താനിരിക്കുന്ന വിവരം അവള്‍ അറിഞ്ഞിരുന്നു.

റീഡിങ്ങ് ഹാള്‍ ഏകദേശം നിറയെ ആളുകള്‍ ഉണ്ട്. സാമാന്യം വലിപ്പമുള്ള വിശാലമാണ് റീഡിംഗ് ഹാള്‍. റഫറന്‍സ് ഏരിയയില്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകളുള്ളത്. എന്നും അങ്ങനെയാണ്. ഇന്‍റെര്‍നെറ്റും വിക്കിപ്പീഡിയയുമൊക്കെയുണ്ടെങ്കിലും ഗവേഷണ കാര്യത്തില്‍ ആളുകള്‍ക്കിപ്പോഴും വിശ്വാസം ആധികാരികമായ പുസ്തകങ്ങളിലും സര്‍വ്വവിജ്ഞാനകോശങ്ങളിലുമാണ്.

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അറേഞ്ച് ചെയ്തിരിക്കുന്ന ലെഫ്റ്റ് വിങ്ങിലേക്ക് നോക്കിയപ്പോള്‍ കാതറിന് പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഷെല്‍ഫിനടുത്തിരുന്നുകൊണ്ട് ജെഫേഴ്സന്‍ കയ്യില്‍ ഒരു പുസ്തകവും പിടിച്ച് തന്‍റെ നേരെ നോക്കുന്നു. ഇന്നും അയാള്‍ വന്നിട്ടുണ്ട്. അയാള്‍ വായിക്കാന്‍ വരുന്നതാണോ അതോ തന്നെ വായ്‌ നോക്കാന്‍ വരുന്നതാണോ? അവള്‍ സ്വയം ചോദിച്ചു.

എന്നും വൈകുന്നേരം അയാള്‍ ലൈബ്രറിയിലേക്ക് വരുന്നു. തലേ ദിവസം വയിച്ചുവെച്ച പുസ്തകമെടുക്കുന്നു. എന്നുമിരിക്കുന്നിടത്ത് ഇരിക്കുന്നു. പുസ്തകം വിടര്‍ത്തുന്നു, തന്നെ നോക്കുന്നു!

ഒരു മുപ്പതിനടുത്ത് പ്രായം കാണണം. ചാരക്കണ്ണുകള്‍. ഇടതൂര്‍ന്ന ഭംഗിയുള്ള മുടി. കാണാന്‍ നല്ല ഭംഗിയുള്ള ചെറുപ്പക്കാരന്‍!

ഇന്നലെകൂടി അയാളെപ്പറ്റി നെവിലിനോട് പറഞ്ഞത് കാതറിന്‍ ഓര്‍ത്തു. സി ബി സി ചാനലില്‍ മര്‍ഡോക്ക് മിസ്റ്ററി സീരിയല്‍ കണ്ടുകൊണ്ടിരിക്കൊമ്പോഴാണ് താന്‍ സ്വയം പുഞ്ചിരിക്കുന്നത് നെവില്‍ കണ്ടത്.

“എന്താ മമ്മി?”

തന്‍റെ പുഞ്ചിരി കണ്ടിട്ട് അവന്‍ ചോദിച്ചു. അവന്‍റെ മടിയില്‍ മുഖം വെച്ച് ടി വി സ്ക്രീനിലേക്ക് നോക്കിയിരിക്കുകയായിരുന്നു താന്‍. സീരീസിന്‍റെ കമേഴ്സ്യല്‍ ബ്രേക്കില്‍ ടൊറന്‍ഡോ റഗ്ബി ടൂര്‍ണ്ണമെന്‍റ്റിനെപ്പറ്റി ഒരു പരസ്യം നടക്കുകയായിരുന്നു അപ്പോള്‍.

“ഒരാള്‍ കുറച്ച് നാളായി വായ്‌ നോട്ടം തുടങ്ങിയിട്ട് മോനെ.”

“അതാണോ?”

അവനപ്പോള്‍ നിസ്സാരമായി പറഞ്ഞു.

“ഞാന്‍ വിചാരിച്ചു എന്തെങ്കിലും പുതിയ കാര്യം പറയാനായിരിക്കുമെന്ന്…”

“എന്നുവെച്ചാല്‍?”

“മമ്മിയെ ആരാ വായ്‌ നോക്കാത്തെ?”

അവന്‍ തന്‍റെ കവിളില്‍ തലോടി.

 

“വായ്‌ നോട്ടക്കാരില്‍ ഒരാളുടെ എങ്കിലും കൂടെ ഡേറ്റിന് പോകുന്നതോ, അവരില്‍ ആരുടെയെങ്കിലും പ്രൊപ്പോസല്‍ അക്സെപ്റ്റ് ചെയ്യുന്ന കാര്യമോ അങ്ങനെ ഏതെങ്കിലും കാര്യം എന്നെങ്കിലും പറ..ഞാന്‍ കേട്ടിരിക്കാം…”

“നെവീ….”

അവന്‍റെ മടിയില്‍ നിന്നും മുഖം ഉയര്‍ത്തി, സോഫയില്‍ നിവര്‍ന്നിരുന്ന് താന്‍ അവന്‍റെ മുഖത്തേക്ക് നോക്കി.

“അതിനി ഉണ്ടാവില്ലന്നു ഞാന്‍ നേരത്തെ പറഞ്ഞതാ!”

“എന്തിനാ മമ്മി ഇങ്ങനെ വേണ്ടാത്ത വാശി?”

അവന്‍ തന്‍റെ തോളില്‍ പിടിച്ച് ചോദിച്ചു.

“ഇപ്പോഴും മമ്മി ചെറുപ്പമാ, സെക്സി ആന്‍ഡ് ഹോട്ട്…”

“ഛീ!”

താന്‍ അവന്‍റെ തോളില്‍ അടിച്ചു.

“മമ്മിയോട് ആണ് സംസാരിക്കുന്നെ…മൈന്‍ഡ് യുവര്‍ ലാങ്ങുവേജ്!”

താന്‍ ശബ്ദമുയര്‍ത്തി.

“മമ്മി സെക്സി ആണെങ്കില്‍ ഹോട്ട് ആണെങ്കില്‍ അതെന്റെ മമ്മി ആണെങ്കില്‍ പോലും അതിനു മാറ്റമുണ്ടോ? സോ ഐ റിപ്പീറ്റ്, യൂ ആര്‍ യങ്ങ്, ബ്യൂട്ടിഫുള്‍, ഡിസൈറബിള്‍….!”

താനപ്പോള്‍ നാണം കൊണ്ട് പൂത്തുലഞ്ഞു. കണ്ണുകള്‍ അവന്‍റെ മുഖത്ത് നിന്നും മാറ്റി.

“മൈ ഗോഡ്!”

തന്‍റെ നാണം കലര്‍ന്ന ഭാവങ്ങളിലേക്ക് നോക്കി അവന്‍ അദ്ഭുതപ്പെട്ടുകൊണ്ട് വിളിച്ചു കൂവി.

“എന്താടാ?”

താന്‍ ചോദിച്ചു.

“കണ്ണു പറിക്കാന്‍ തോന്നുന്നില്ല..ഹൌ ബ്യൂട്ടിഫുള്‍ യൂ ആര്‍ മമ്മി…ഐ ലവ് യൂ…”

“ഐ ലവ് യൂ റ്റൂ..ബട്ട്….”

“ബട്ട്….എന്താ ഒരു ബട്ട്?”

 

“നീയെന്നെ എന്തോരം പൊക്കി പറഞ്ഞാലും എന്തോരം പ്രശംസിച്ചാലും ഞാന്‍ ആരുമായും ഡേറ്റിന് പോകില്ല, ആരുടേം പ്രൊപ്പോസ് അംഗീകരിക്കില്ല…”

“ഇങ്ങനെ ഒരു സാധനം!”

അവന്‍ നിരാശ നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“മമ്മിയിങ്ങനെ കല്യാണം കഴിക്കാതെ പുരനിറഞ്ഞു നിന്നാല്‍ എനിക്കല്ലേ നാണക്കേട്? ആളുകള്‍ പറയില്ലേ ഞാന്‍ വെറും ഒരു ഉത്തരവാദിത്ത്വവുമില്ലാത്ത മകനാണ് എന്ന്!”

“നീ പോടാ!”

താനപ്പോള്‍ ചിരിച്ചുകൊണ്ട് അവനെ അടിച്ചു. പെട്ടെന്നാണ് താന്‍ മറ്റൊരു കാര്യമോര്‍ത്തത്. അതോര്‍ത്തപ്പോള്‍ താന്‍ ആദ്യമൊന്നമ്പരന്നു.

“മോനെ നേര് പറ!”

താന്‍ അവന്‍റെ തോളില്‍ പിടിച്ചു.

“മമ്മി വേറെ ഒരു അലൈന്‍സിന് ട്രൈ ചെയ്യാത്തത് കൊണ്ടാണോ നീ ഡേറ്റിനൊന്നും പോകാത്തത്?”

പെട്ടെന്ന് താനങ്ങനെ ചോദിച്ചത് കൊണ്ടാവണം ആദ്യം അവനൊന്നും മിണ്ടിയില്ല.

“അയ്യേ, അതൊന്നുമല്ല…”

പിന്നെ അവന്‍ പറഞ്ഞു.

“പിന്നെ? നീ ലീഗലി ഏജ്ഡ് ആയല്ലോ! നിനക്കാരോടും ഇഷ്ടമൊന്നും….?”

Leave a Reply

Your email address will not be published. Required fields are marked *