മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 5

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5

Mazhavillil Ninnu Parannirangiya Nakshathram Part 5 | Author : Smitha

[ Previous Part ] [ www.kambi.pw ]


 

ലേക്ക് ഐല്‍ നോത്രേ ഡാം, അല്ലെങ്കില്‍ നോത്രേ ഡാം ഐലന്‍ഡ് ലേക്കിന്‍റെ കരയില്‍ ആണ് കാതറിന്‍റെ വീട്. വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് വിക്തോര്‍ ഹ്യൂഗോയുടെ പ്രസിദ്ധമായ രചനയുടെ പേരിലുള്ള ആ തടാകത്തിന്‍റെ മനോഹാരിത വാക്കുകള്‍ക്കപ്പുറമാണ്.

 

“എന്താ ഇവിടെത്തന്നെ വീട് വാങ്ങാന്‍ കാരണം?”

പിറ്റേ ഞായറാഴ്ച്ച പള്ളിയില്‍ വെച്ച് കണ്ടപ്പോള്‍ റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് തന്നോട് ചോദിച്ചു.

 

“പുസ്തകങ്ങള്‍ ആണ് എപ്പോഴും കൂട്ട്..”

 

താന്‍ പറഞ്ഞു.

 

“ഈ ലേക്ക് എന്‍റെ പ്രിയപ്പെട്ട ഒരു എഴുത്തുകാരന്‍റ്റെ പേരിലാണ്…അതാണ്‌ കാരണം…”

 

 

ഒരു ലൈബ്രേറിയന്‍ എന്ന നിലയില്‍ പുസ്തകങ്ങളുമായി അടുപ്പമുള്ള കാതറിന് ആ വീട് വാങ്ങാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെങ്കിലും അത് തന്നെയാണോ യഥാര്‍ത്ഥ കാരണം എന്ന് പലതവണ ആലോചിച്ചിട്ടുണ്ട് അവള്‍.

 

ലമ്പര്‍ ജാക്ക് ബ്രേക്ഫാസ്റ്റ് [പഴങ്ങളും കേക്കുമടങ്ങുന്ന കനേഡിയന്‍ പരമ്പരാഗത പ്രഭാത ഭക്ഷണം.] ഉണ്ടാക്കുന്ന തിരക്കിനിടയില്‍പ്പോലും അവള്‍ക്ക് ജനാലയിലൂടെ തടാകത്തിന്റെ അഗാധ ശാന്തതയിലേക്ക് നോക്കാതിരിക്കനായില്ല. തടാകക്കരയിലെ ഈ വീട് വാങ്ങിയത് തെറ്റായ തീരുമാനമായിരുന്നോ? അവള്‍ സ്വയം ചോദിച്ചു. സ്റ്റീഫന്‍ ഡേവിസിനെ മറക്കാനാണ് താന്‍ ക്യുബെക് വിട്ടത്. പക്ഷെ, കരയില്‍ നിബിഡമായി നില്‍ക്കുന്ന മെക്സിക്കന്‍ ഡാലിയകളെ തൊട്ടുതഴുകുന്ന നോത്രേ ഡാം ഐലന്‍ഡ് തടാകത്തിരകള്‍ സ്റ്റീഫനെയല്ലാതെ മറ്റാരെയും ഓര്‍മ്മിപ്പിക്കുന്നില്ല താനും, എപ്പോഴും.

 

കാരണം ഇതുപോലെ ഒരു തടാക തീരത്ത് വെച്ചാണ്, ക്യുബെക്കിലെ ലേക്ക് അല്‍ബനേലില്‍ വെച്ചാണ്‌, താന്‍ അയാളെ ആദ്യം കാണുന്നത്.

 

പിന്നെ, അതേ തടാക കരയില്‍ ആണ് പ്രണയം മധുരിക്കുന്ന മയില്‍ നൃത്തമായി മുറുകിയ നാളുകള്‍ അവനുമായി താന്‍ ഏതാണ്ട് മുഴുവന്‍ പിന്നിട്ടത്…

 

ട്യൂലിപ്പ് പുഷ്പ്പങ്ങളുടെ മദഗന്ധം കാറ്റില്‍ നിറഞ്ഞ ഒരു തടാകതീര സായാഹ്നത്തില്‍, വസന്തം പുകഞ്ഞു കത്താന്‍ തുടങ്ങിയ ഏപ്രില്‍ മാസത്തില്‍, പരസ്പ്പരം കരവലയത്തില്‍ അമര്‍ന്നുണര്‍ന്ന്‍ നില്‍ക്കവേ താന്‍ ചോദിച്ചു:-

 

-ഇന്ന് കവിതകള്‍ ഒന്നുമില്ലേ?

 

-ഉണ്ട്…കാതറിന്‍…കവിതയില്ലാതെ എനിക്ക് നിന്‍റെ മുമ്പില്‍ നില്‍ക്കാന്‍ പറ്റുമോ?

 

-കേള്‍ക്കട്ടെ…

 

-തെളിമാനത്തിനു താഴെ, ചുറ്റും ബൊഹീമിയന്‍ പക്ഷികള്‍ വിദൂരതയില്‍ നിന്ന് പറന്നടുക്കുമ്പോള്‍, പൂത്തുലയുന്ന ചന്ദന മരത്തില്‍ കൂട് കൂട്ടിയ വാനമ്പാടിയായി നീ എന്‍റെ മുമ്പില്‍ നില്‍ക്കുന്നു കാതറിന്‍…

 

-വൌ…നല്ല ഇമേജറി…

 

-കാതറിന്‍, ഇപ്പോള്‍ എനിക്ക് ഹൃദയരക്തത്തില്‍ ചാലിച്ച ഒരു സ്വപ്നമുണ്ട്. പറയട്ടെ, ഞാനത്?

 

-എന്താ അത്?

 

-മെയ് മാസമഴമേഘമായി വന്ന് നിനക്ക് ഒരു കുളിരാകട്ടെ ഞാന്‍?

 

-എന്നുവെച്ചാല്‍?

 

– എന്നുവെച്ചാല്‍ മഴയായി വന്ന് എനിക്ക് നിന്നെ നനയ്ക്കണം. അഗ്നിയായി വന്ന് ദഹിപ്പിക്കണം, വസന്തമായി വന്ന് പുഷപ്പനൃത്തമാടണം, ശിശിരമായി വന്ന് നിന്‍റെ ഇലയുടയാടകള്‍ അഴിക്കണം…

 

-പന്നീ, അതിന്‍റെ ഇന്നര്‍ മീനിംഗ് എനിക്ക് മനസ്സിലായില്ല എന്ന് കരുതരുത്…എന്നെ ന്യൂഡ്‌ ആക്കിയിട്ട് നിനക്ക് സെക്സ് ചെയ്യണം എന്നല്ലേ പച്ചയ്ക്ക് പറഞ്ഞാല്‍?

 

ലേക്ക് ആല്‍ബനേലിന്‍റെ ഇളം ചൂടാര്‍ന്ന കരയില്‍, ട്യൂലിപ്പുകളുടെ സുഗന്ധം നിറഞ്ഞ കാറ്റില്‍, അവനെ തള്ളിമറിച്ചിട്ട്‌ താന്‍ അവന്‍റെ കയ്യില്‍ നിന്നും മണലിലൂടെ ഓടി…

 

പിന്നാലെ അവനും…

 

അവസാനം കിതച്ചുകൊണ്ട് താന്‍ നില്‍ക്കുമ്പോള്‍, അവന്‍റെ പ്രണയത്തിന്‍റെ ചൂട് അറിയാനുള്ള മോഹം തന്‍റെ ആത്മാവിലേക്ക് കൂടി പടര്‍ന്നിരുന്നു…

 

പിന്നെ, എത്രയോ പ്രാവശ്യം, ലേക്ക് അല്‍ബേനിന്‍റെ, ട്യൂലിപ്പ് പൂക്കളുടെ സുഗന്ധം നിറഞ്ഞ കാറ്റില്‍, അയാളുടെ വീട്ടില്‍, തടാക സംഗീതത്തിന്‍റെ മുറുകിയ താളം കേട്ട് അവന്‍റെ പ്രണയമറിഞ്ഞിട്ടുണ്ട് താന്‍…

 

ഭ്രാന്തമായ പ്രണയം, ഭ്രാന്തമായ ഭോഗം, ഭ്രാന്തമായ രതിമൂര്‍ച്ചകള്‍…

 

പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു. സ്റ്റീഫനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവളില്‍ നിന്നും അപ്രതക്ഷ്യമായി. വാതിലിനപ്പുറത്ത് നിന്നും ഓക്സിലിയറി ക്രച്ചസിന്‍റെ സഹായത്താല്‍ നെവില്‍ അങ്ങോട്ട്‌ വന്നു. നെറ്റിയില്‍ മുറിവുണ്ട്. മുഖത്ത് കുറ്റബോധമുണ്ട്. ഒരു നിമിഷം ദേഷ്യമവളെ കീഴടക്കിയെങ്കിലും പിന്നെ ദയനീയഭാവവും അവസാനം സ്നേഹവുമവളില്‍ നിറഞ്ഞു.

 

“നല്ല വേദനയുണ്ട് മമ്മാ…”

 

അവന്‍ പറഞ്ഞു.

 

അവള്‍ അടുത്ത് വന്ന്‍, അവന്‍റെ തലമുടിയില്‍ അരുമയായി തഴുകി. പിന്നെ അവന്‍റെ കണ്ണുകളിലേക്ക് അലിവോടെ നോക്കി. അവന്‍റെ നെറ്റിയില്‍ അവളുടെ ചുണ്ടുകള്‍ അമര്‍ന്നു. പിന്നെയും അല്‍പ്പ നേരം അവള്‍ അവനെ നോക്കി നിന്നു.

 

“നെവീ…”

 

സ്വരത്തില്‍ പാരുഷ്യം കലര്‍ത്താന്‍ ശ്രമിച്ച് കാതറിന്‍ അവനെ വിളിച്ചു.

 

“ഞാന്‍ നിന്‍റെ പപ്പയെ വിളിക്കാന്‍ പോകുവാ…”

 

“നോ…”

 

അവന്‍ പെട്ടെന്ന് ശബ്ദമുയര്‍ത്തിപ്പറഞ്ഞു.

 

“എന്‍റെ കൂടെ നിന്നാല്‍ ശരിയാകില്ല നീ…നിനക്കിപ്പോള്‍ വേണ്ടത് പപ്പയെ ആണ്…”

 

“മമ്മാ…”

 

അവനവളെ സൂക്ഷിച്ചു നോക്കി.

 

“സ്കൂളില്‍ നിന്ന് പണിഷ്മെന്‍റ്റ് എന്താ കിട്ടാന്‍ പോണത് എന്ന് ചിന്തിച്ചോ നീ?”

 

അവളുടെ രൂക്ഷമായ സ്വരത്തിന് മുമ്പില്‍ ഉത്തരമില്ലാതെ നെവില്‍ തലകുനിച്ചു.

 

“റസ്റ്റിക്കേറ്റ് ചെയ്താല്‍? റസ്റ്റിക്കേറ്റ് ചെയ്താല്‍ പിന്നെ എവിടെ പോകും നീ? ഏത് സ്കൂളില്‍ പഠിക്കും?”

 

നെവില്‍ തല ഉയര്‍ത്തിയില്ല.

 

“അത്കൊണ്ടാണ് പറയുന്നത്, നിനക്ക് എന്നെ അല്ല ഇപ്പോള്‍ വേണ്ടത്, നിന്‍റെ പപ്പയെ ആണ്…ഈസ് ദാറ്റ് ക്ലിയര്‍?”

**************************************************

 

ഡീന്‍ ജസ്റ്റിന്‍ റെയ്ഗന്‍റ്റെ ഓഫീസിന് വെളിയില്‍ കസേരയില്‍ ക്രച്ചസ്സുമായി ഇരിക്കുമ്പോള്‍ നെവിലിന് അസ്വസ്ഥത വെളിയില്‍ കാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

 

കേട്ടതൊക്കെ ശരിയാണ് എങ്കില്‍, സ്കൂള്‍ നിയമമനുസരിച്ചും ഫെഡറല്‍ നിയമമനുസരിച്ചും പരമാവധി ശിക്ഷ റസ്റ്റിക്കേഷനില്‍ കുറഞ്ഞതൊന്നുമല്ല. മറ്റെല്ലാം ഡീന്‍ ജസ്റ്റിന്‍ റെയ്ഗന്‍റ്റെ വിവേചനാധികാരത്തില്‍ പെട്ടതാണ്. അയാള്‍ തനിക്ക് ശിക്ഷയിളവ് തരാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *