മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 6 1

“തീര്‍ന്നില്ലന്നു മാത്രമല്ല, ഗ്രൂപ്പില്‍ പുതിയ ഒരുത്തന്‍ ചേരുകയും ചെയ്തു…”

അതേ സ്വരത്തില്‍ ഫിലിപ്പ് തിരിച്ചടിച്ചു.

“എനിക്ക് ആരും പണീഷ്മെന്‍റ് തന്നിട്ടൊന്നുമല്ല ഞാന്‍ പള്ളിയില്‍ വരുന്നത്!”

എറിക് പറഞ്ഞു.

“ഇത്രയും പേരൊക്കെ ഇപ്പഴും പള്ളിയില്‍ വരുന്നുണ്ടോ?”

കോമ്പൌണ്ടില്‍ പലയിടത്തു നിന്നും സംസാരിക്കുന്നവരെ നോക്കി നെവില്‍ ചോദിച്ചു.

“അങ്ങനെയെങ്കില്‍ സയന്‍സിനൊന്നും ഒരു ഭാവിയുമില്ല എന്നര്‍ത്ഥം!”

“നീയാദ്യം പള്ളിയില്‍ വരുന്നത് കൊണ്ട് തോന്നുന്നതാ നെവില്‍!”

ഫിലിപ്പ് പറഞ്ഞു.

“പണിഷ്മെന്‍റ് ഉള്ളത് കൊണ്ടല്ലേ നീ വരുന്നേ? അല്ലേല്‍ ഈ ജന്മം പള്ളീല്‍ വരുമോ നീ എന്‍റെ ഫിലിപ്പെ?”

“വിര്‍ജിന്‍ മേരീനെ കണ്ണ്‍ പറിക്കാതെ നോക്കുന്നത് കണ്ടല്ലോ!”

സാന്ദ്ര നെറ്റി ചുളിച്ച് അവനോട് ചോദിച്ചു.

“ബെസ്റ്റ്!”

നെവില്‍ പുച്ഛത്തോടെ ചിരിച്ചു.

“ഇതാണോ വിശ്വസുന്ദരിയാണ്, ലോക സുന്ദരിയാണ് എന്നൊക്കെ നീ പൊക്കിപ്പറഞ്ഞ ആ സാധനം?”

“എന്താ നിനക്ക് പിടിച്ചില്ലേ?”

ചോദിച്ചത് ഫിലിപ്പാണ്.

“നെവിലിന് പിടിക്കണമെങ്കില്‍ അവളിച്ചിരേം കൂടി മൂക്കണം ഫിലിപ്പെ!”

“നീ ഒന്ന് പോ നെവിലെ, ജാഡ കാണിക്കാതെ!”

സാന്ദ്ര ദേഷ്യപ്പെട്ട് അവനെ നോക്കി.

“അവള് സുന്ദരിയല്ലന്ന് നീ കാര്യമായി പറഞ്ഞതാണോ അതോ ഞങ്ങളെ ആക്കുവാണോ?”

“എന്‍റെ ദൈവമേ!”

നെവില്‍ തലയില്‍ കൈ വെച്ചു.

“ഞാന്‍ നോക്കിയിട്ട് അവള് ഒരു ആവറേജിനപ്പുറം ഒന്നുമില്ല എന്‍റെ സാന്ദ്രെ!”

“എന്നാ നീ എത്രയും പെട്ടെന്ന് നല്ല ഒരു കണ്ണു ഡോക്റ്ററെ കാണ്…അല്ലേല്‍ ഒടനെ തന്നെ ഒന്നും കാണാന്‍ പറ്റാതെ വരും…”

നെവില്‍ അവളെ ക്രുദ്ധനായി നോക്കി.

“നിന്‍റെയൊക്കെ സൌന്ദര്യ സങ്കല്‍പ്പത്തില്‍ അവളാണ് ലോക സുന്ദരിയെങ്കില്‍ കണ്ണുപൊട്ടനായി ജീവിക്കാനാണ് എനിക്കിഷ്ടം…”

“ഡയലോഗ് കലക്കി, എന്തൊക്കെപ്പറഞ്ഞാലും…”

ഫിലിപ്പ് അഭിനന്ദിക്കുന്ന സ്വരത്തില്‍ അവനെ നോക്കിക്കൊണ്ട്‌ പറഞ്ഞു.

************************************************

പിറ്റേ ദിവസം, പ്രഭാതം, സെയിന്‍റ് ലോറന്‍സ് സ്കൂള്‍…

നൂറിലേറെ ഹെക്റ്റര്‍ വിസ്തീര്‍ണ്ണമുള്ള ക്യാമ്പസ്സില്‍, അക്കാദമിക്- അഡ്മിനിസ്ട്രെറ്റീവ് ബ്ലോക്കുകളൊക്കെ നിയോക്ലാസ്സിക്കല്‍, വിക്റ്റോറിയന്‍, പോസ്റ്റ് മോഡേന്‍ ശൈലിയിലായിരുന്നു.

മേപ്പിള്‍ മരങ്ങള്‍ ചുവപ്പണിയിച്ച വിശാലമായ കാമ്പസ്സിന്‍റെ പലയിടങ്ങളില്‍, ഒതുക്കുകളില്‍, നവതാരുണ്യം വഴിഞ്ഞൊഴുകുന്ന, സൌന്ദര്യത്തിന്‍റെയും പ്രസരിപ്പിന്‍റെയും കടും നിറങ്ങളില്‍ കുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും….

പെണ്‍കുട്ടികളില്‍ ചിലര്‍ ചിയര്‍ലീഡേഴ്സ് പ്രാക്റ്റീസ് നടത്തുന്നു. മെത്തപോലെ പതുപതുത്ത പുല്‍ഗ്രൗണ്ടിലിരിക്കുന്ന ചില പെണ്‍കുട്ടികള്‍ സമീപത്ത് കൂടി കടന്ന് പോകുന്ന ആണ്‍കുട്ടികളെ നോക്കി കമന്‍റ്റ് ചെയ്യുന്നു.

വിക്റ്റോറിയന്‍ വാസ്തുവിദ്യയില്‍ പണികഴിപ്പിച്ച ഭീമാകാരമായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപത്ത് നിന്നിരുന്ന ടോമി ഡഗ്ലസ്സിന്‍റ്റെ സ്റ്റാച്യുവിന്‍റെ സമീപം ലവ് സീറ്റുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമിരുന്ന് സംഗീത ഉപകരണങ്ങളോടെ പാട്ട് പാടുന്നു…

പതിവ് പോലെ നെവിലും സംഘവും അവരുടെ സ്ഥിരം ഇടമായ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വിങ്ങിനടുത്ത്, സയന്‍സ് ബ്ലോക്കിലേക്ക് വന്ന് ചേരുന്ന പ്രധാന കവാടത്തിനരികില്‍, പൂത്തുലഞ്ഞ മേപ്പിള്‍ മരത്തിന് കീഴെ നിന്നിരുന്നു.

“കാലിന്‍റെ വേദന കുറഞ്ഞില്ലേ ഇതുവരേം നെവില്‍?” സാന്ദ്ര ജീന്‍സിന് പുറത്ത് കൂടി അവന്‍റെ കുട്ടില്‍ തലോടിക്കൊണ്ട് ചോദിച്ചു.

“ഇല്ലെടീ…”

അവളുടെ കൈ പിടിച്ചു മാറ്റിക്കൊണ്ട് അവന്‍ പറഞ്ഞു.

“കറക്റ്റ് വേദനയുള്ള സ്ഥലത്താ പിശാചേ പിടിച്ചു നീ ഞെക്കിയത്…!”

“ഒഹ്, സോറി…”

രവീണ ബാഗില്‍ നിന്ന് ചെറിയ, വൃത്താകാരത്തിലുള്ള ഒരു കണ്ണാടിയെടുത്ത് മുഖം മിനുക്കാന്‍ തുടങ്ങി.

“പണിഷ്മെന്റ് എത്ര മാസത്തേക്കാ നെവിലെ?”

എറിക് ചോദിച്ചു.

“എടാ അത് ക്ലീനിംഗ് ഒക്കെ ഒരു മാസം മതി…”

അനിഷ്ടം നിറഞ്ഞ മുഖത്തോടെ നെവില്‍ പറഞ്ഞു.

“പക്ഷെ കച്ചറ അതല്ല…ഒടുക്കത്തെ ഈ പള്ളീല്‍ പോക്കും പിന്നെയാ മൈര് നാടകാഭിനയവുമാ…അതാ താങ്ങാന്‍ പറ്റാത്തെ..”

“പള്ളീല്‍ പോയാ എന്നാ? നീ ആദ്യവായി വിര്‍ജിന്‍ മേരിയെ കണ്ടില്ലേ?”

ജഗദീഷ് ചിരിച്ചുകൊണ്ട് അര്‍ത്ഥഗര്‍ഭമായി നെവിലിനെ നോക്കി.

“ജഗ്ഗൂ, നീയെന്‍റെ കൈപ്പാടിന് അകലെ നിന്നത് കൊണ്ട് നീ രക്ഷപ്പെട്ടു…”

അവന്‍റെ നേരെ കൈ ഉയര്‍ത്തിക്കൊണ്ട് നെവില്‍ പറഞ്ഞു.

“എന്‍റെ മമ്മയടക്കം എന്തോ വലിയ സംഭവം പോലെ കാണുന്ന പെണ്ണല്ലേ, എന്നാ ഒന്ന് കണ്ടേക്കാം എന്ന് നോക്കിയപ്പം ആണ്ടെ ഒരു ബിലോ ആവറേജ് പെണ്ണ്…നീ ഒക്കെ എന്നാ കണ്ടിട്ടാടാ അവളെ ഇങ്ങനെ പൊക്കിപ്പറയുന്നെ?”

“പിന്നേം തൊടങ്ങി, ജാഡ!”

ഫിലിപ്പ് പുച്ഛത്തോടെ പറഞ്ഞു.

“എടാ അവളത്രേം കേമിയാണേല്‍ നീ എന്നാ ഒണ്ടാക്കാനാ രവീടെ പൊറകെ നടക്കുന്നെ? നെനക്ക് വിര്‍ജിന്‍ മേരിയെ അങ്ങ് വളച്ചു ലൈനടിച്ചാ പോരാരുന്നോ?”

ദേഷ്യം കലര്‍ന്ന സ്വരത്തില്‍ നെവില്‍ ചോദിച്ചു.

പെട്ടെന്നവന്‍ രവീണയുടെ നേരെ കുറ്റബോധത്തോടെ നോക്കി.

“രവീ, എന്നുവെച്ചാ നീ മോശം ആണെന്നല്ല ഞാന്‍ പറഞ്ഞത്…”

സ്വരം ആവുന്നത്ര സൌമ്യമാക്കി നെവില്‍ അവളെ നോക്കി പറഞ്ഞു.

“രണ്ടും കൂടി ഒരുമിച്ചു പറയണ്ട!”

രവീണ ചൊടിച്ചു.

“നോക്ക്..നോക്ക്…”

അപ്പോള്‍ എറിക് അടക്കിയ സ്വരത്തില്‍ പറഞ്ഞു. അവന്‍ നോക്കിയിടത്തേക്ക് കൂട്ടുകാര്‍ കണ്ണുകളയച്ചു.

ബാലെ വിങ്ങില്‍ നിന്ന് ഇറങ്ങി കൈകള്‍ നിറയെ ചില സ്റ്റേജ് കോസ്റ്റ്യൂംസുമായി അവരിരിക്കുന്നിടത്തേക്ക് വരികയാണ് ഹെലന്‍. മുട്ടില്‍ നിന്നും വളരെ താഴെയെത്തുന്ന ക്രീം കളര്‍ സ്കര്‍ട്ടും ഇളം പച്ച നിറമുള്ള ടോപ്പും ആയിരുന്നു അവളുടെ വേഷം. ടോപ്പിന് മേലെ ഒരു പിങ്ക് സ്വെറ്റര്‍ അവള്‍ ധരിച്ചിരുന്നു.

ചുറ്റുവട്ടത്ത് നിന്നവര്‍ അവളെ പുഞ്ചിരിയോടെ നോക്കുന്നത് അവര്‍ കണ്ടു.

ചിലര്‍ മിക്കവാറും എല്ലാവരും അവളെ കൈ വീശിക്കാണിച്ചു. അവള്‍ പുഞ്ചിരിയോടെ തിരിച്ചും.

“എന്‍റെ പൊന്നേ…!”

അടക്കിയ സ്വരത്തില്‍ ജഗദീഷ് പറഞ്ഞു.

“ഇവളെ എന്നാകൊണ്ടാ പടച്ച തമ്പുരാന്‍ ഒണ്ടാക്കിയെ! എന്നാ ഒരു ബ്യൂട്ടിയാടാ, ഉവ്വേ!”

“മൈരാ…”

ഹെലനെ ഒന്ന് പാളിനോക്കിയതിനു ശേഷം നെവില്‍ പറഞ്ഞു.

“അവളെപ്പറ്റി പറഞ്ഞ് നാവെടുത്തില്ല, അതിനു മുമ്പ് തന്നെ പ്രത്യക്ഷപ്പെട്ടല്ലോ…”

സാന്ദ്ര പറഞ്ഞു.

“ഇവള്‍ക്ക് ഈ ഒരു സ്വറ്റര്‍ മാത്രമേയുള്ളോ?”

എറിക് അവജ്ഞയോടെ ചോദിച്ചു.

“എന്നും ഇങ്ങനെ ഒന്ന് മാത്രം ഇടാന്‍?”

“ഷോയാ എറിക്കെ!”

അതേ അവജ്ഞ തുളുമ്പുന്ന സ്വരത്തില്‍ രവീണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *