മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 6

“സിമ്പിള്‍ ആണ് എന്ന് കാണിക്കാന്‍!”

അപ്പോഴേക്കും ഹെലന്‍ അവരുടെ അടുത്ത് എത്തി.

“ഹായ്…”

എറിക് അവളുടെ നേരെ കൈ ഉയര്‍ത്തി.

ഹെലന്‍ അവനെ നോക്കി പുഞ്ചിരിച്ചു.

“എന്‍റെ അമ്മെ!”

ഫിലിപ്പ് അടക്കിയ സ്വരത്തില്‍ മന്ത്രിച്ചു.

“എന്നാ ഒരു സ്മൈലാടാ…ഇന്ന് നൈറ്റില്‍ പിടിച്ചു വിട്ട് തെറുപ്പിക്കാന്‍ ഈ ഒരു സ്മൈല്‍ മാത്രം മതി…”

അത് കേട്ട് സാന്ദ്ര അവനെ പിച്ചി.

“ഹായ്, ഹെലന്‍, നൈസ് സ്വെറ്റര്‍…”

രവീണ ഹെലനോട്‌ പറഞ്ഞു.

“താങ്ക്യൂ…”

ഹെലന്‍ അവളെ നോക്കി പറഞ്ഞു.

അത് കേട്ട് ജഗദീഷ് രവീണയുടെ പിമ്പില്‍ മറഞ്ഞു. എന്നിട്ട് അടക്കാന്‍ പറ്റാതെ, ഹെലന്‍ കാണാതെ പരിഹസിച്ച് പൊട്ടിച്ചിരിച്ചു.

ഹെലന്‍ അവരെ വിട്ട് ഡ്രാമ ഡിപ്പാര്‍ട്ട്മെന്‍റ്റിന്‍റെ നേര്‍ക്ക് നടന്നു.

അവള്‍ തിരിഞ്ഞതും എറിക് പൊട്ടിച്ചിരിച്ചു. ചിരിക്കിടയില്‍ അവന്‍ കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് ഹെലന്‍ പറഞ്ഞത് പോലെ അനുകരിച്ച് പറഞ്ഞു.

“താങ്ക്യൂ…”

സാന്ദ്രയൊഴികെയുള്ള കൂട്ടുകാര്‍ അവനോടൊപ്പം ചേര്‍ന്ന് നടന്നു മറയുന്ന ഹെലന്റെ നേരെ നോക്കി പരിഹാസത്തോടെ ചിരിച്ചു.

“എന്നാടീ നിനക്ക് ഇഷ്ട്ടപ്പെട്ടില്ലേ?”

സാന്ദ്രയുടെ മുഖത്തേക്ക് നോക്കി ഫിലിപ്പ് ചോദിച്ചു.

“അവളെക്കളിയാക്കിയത് നെനക്ക് ഇഷ്ട്ടപ്പെട്ടില്ലേ?”

“പിന്നെ ഇഷ്ട്ടപ്പെടാതെ!”

സാന്ദ്ര അതേ സ്വരത്തില്‍ പറഞ്ഞു.

“വളരെ നല്ല സ്വഭാവം! ഗ്രേറ്റ്! കീപ്പിറ്റപ്പ്!”

“അല്ല, രവീ…”

ജഗദീഷ് രവീണയോട് ചോദിച്ചു.

“ഹെലനെ കണ്ടപ്പം നിന്‍റെ ബോയ്‌ ഫ്രണ്ട് പറഞ്ഞത് കേട്ടോ…അവളുടെ പുഞ്ചിരി മാത്രം മതി രാത്രീല്‍ സ്വയം പിടിച്ച് കളയാന്‍ എന്ന്…അതെന്നാടീ…നിന്‍റെ കൂടെയുള്ള അവന്‍റെ കളി അത്രയ്ക്കും ബോറാണോ?”

“ഒന്ന് പതുക്കെ പറ എന്‍റെ ജഗ്ഗൂ…”

സാന്ദ്ര അവനോട് പറഞ്ഞു.

“നിന്‍റെ ഒടുക്കത്തെ ഒരു സൌണ്ട്..ക്യാമ്പസ് മൊത്തം കേള്‍ക്കൂല്ലോ!”

ജഗദീഷ് പറഞ്ഞത് കേട്ടിട്ട് രവീണ മുഖം കോട്ടി കൂട്ടുകാരെ നോക്കി.

“നീ ആ പറഞ്ഞത് ശരിയായില്ല ഫിലിപ്പെ!”

നെവില്‍ അവനോട് പറഞ്ഞു.

 

*********************************************

സെയിന്‍റ് ലോറന്‍സ് സ്കൂളില്‍ ക്ലാസ് കഴിഞ്ഞിരുന്നു. പണിഷ്മെന്‍റ് ക്ലോസ് അനുസരിച്ച് നെവിലിന് ക്ലീനിങ്ങ് ഡ്യൂട്ടിയുണ്ട് ക്ലാസിനു ശേഷം. അവന്‍ നോട്ടീസ് ബോര്‍ഡ് നോക്കി.

പണിഷ്മെന്റ് സെക്ഷനില്‍ അപ്പോള്‍ ആറു പേരുണ്ട്. ആര്‍ക്കും ക്ലീനിംഗ് ഡ്യൂട്ടിയില്ല. താന്‍ അപ്പോള്‍ ഒറ്റയ്ക്ക് ചെയ്യണം.

“മൈര്!”

അവന്‍ കലികയറി മുരണ്ടു.

ജാനിറ്റോറിയല്‍ സ്റ്റാഫിന്‍റെ ടൂള്‍സ് സൂക്ഷിച്ചിരിക്കുന്ന കേയര്‍ടേക്കിംഗ് റൂമിലേക്ക് അവന്‍ ചെന്നു. തുറന്ന് കിടക്കുന്ന റൂമിനുള്ളില്‍ കയറി. സ്വീപ്പറെടുത്തു.

“ബക്കറ്റും ക്ലീനിങ്ങ് ലിക്വിഡ് മറ്റീരിയലും കൊണ്ടുവന്ന് തരുമോ?”

ടേബിളിനു പിമ്പില്‍ സ്നാക്ക്സ് എന്തോ കഴിക്കുകയായിരുന്ന ജാനിറ്റോറിയല്‍ ഇന്‍ചാര്‍ജ്ജിനോട്‌ അവന്‍ ചോദിച്ചു.

“”അത് ബക്കറ്റ്…”

അവള്‍ ഒരു കോര്‍ണറിലേക്ക് വിരല്‍ ചൂണ്ടി. അവിടെ ഏതാനും ബക്കറ്റുകള്‍ ഇരിക്കുന്നത് അവന്‍ കണ്ടു.

“ഇത്, ഡിറ്റര്‍ജന്‍റ്റ്…”

അവളുടെ വിരലുകള്‍ ഷെല്‍ഫിലേക്ക് നീണ്ടു. നെവില്‍ അങ്ങോട്ട്‌ നോക്കി.

അവിടെ വലിയ ഷെല്‍ഫില്‍ നിറയെ ക്ലീനിംഗ് പൌഡറും ദ്രാവക ലായനി ബോട്ടിലുകളുമിരിക്കുന്നത് അവന്‍ കണ്ടു.

“എവിടെയാ ഡ്യൂട്ടി?”

അവള്‍ ചോദിച്ചു.

“സ്റ്റാര്‍സ് ആന്‍ഡ് പ്ലാനെറ്റ് ക്ലബ്ബില്‍…”

നോട്ടീസ് ബോര്‍ഡില്‍ എഴുതിയത് ഓര്‍മ്മിച്ച് നെവില്‍ പറഞ്ഞു.

“ഓക്കേ…”

അവള്‍ അവന്‍റെ നേരെ അല്‍പ്പം പരിഹാസത്തോടെ നോക്കി.

“അവിടെയാണെങ്കില്‍ ഫ്ലോറിനകത്ത് തന്നെ പൈപ്പ് ഉണ്ട്…ബക്കറ്റ് എടുക്കുക, ലിക്വിഡ് ബോട്ടില്‍ എടുക്കുക, വെള്ളം എടുത്ത് ലിക്വിഡ് അതില്‍ മിക്സ് ചെയ്യുക…ക്ലീന്‍ ചെയ്യുക! സിമ്പിള്‍…”

അത് പറഞ്ഞ് അവള്‍ അവന്‍റെ നേരെ നോക്കി ഒന്ന് ചിരിച്ചു.

 

“എന്‍റെ കേള്‍ക്കെ എങ്ങാനും എന്നെ തെറി പറഞ്ഞാല്‍ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടും… റൂള്‍ അനുസരിച്ച് പണിഷ്മെന്റ് കൂടും…”

അവള്‍ വീണ്ടും പറഞ്ഞു.

ദേഷ്യം കടിച്ചമര്‍ത്തി നെവില്‍ ബക്കറ്റും ബോട്ടിലുമെടുത്തു. പിന്നെ അവളെ ഒന്ന് നോക്കിയതിനു ശേഷം തൊട്ടു മുമ്പിലെ “സ്റ്റാര്‍സ് ആന്‍ഡ് പ്ലാനെറ്റ്” ക്ലബ്ബ് ബില്‍ഡിങ്ങിലെക്ക് നടന്നു.

അതിന്‍റെ ചുവരില്‍ “പ്രിപ്പറേഷന്‍ ഫോര്‍ ദ സയന്‍സ് എക്സിബിഷന്‍” എന്ന് നോട്ടീസ് പതിച്ചിരുന്നു.

“മൈര്!”

അകത്ത് കയറിയ നെവില്‍ ദേഷ്യത്തോടെ മുരണ്ടു. അകത്ത് ആരുമുണ്ടാവില്ല എന്നാണു അവന്‍ കരുതിയത്. എന്നാല്‍ വരുന്ന ആഴ്ച്ചയില്‍ നടക്കുന്ന എക്സിബിഷന് വേണ്ടി പ്രാക്റ്റീസ് ചെയ്യുന്ന കുട്ടികള്‍ അതിലുണ്ടായിരുന്നു.

“എന്‍റെ കര്‍ത്താവേ!”

അവരെ നോക്കിയ നെവില്‍ വീണ്ടും ദയനീയമായി പറഞ്ഞു. പ്രാക്ടീസ് ചെയ്യുന്ന കുട്ടികള്‍ക്കിടയില്‍ അവന്‍ ഹെലനെ കണ്ടു.

“ഈ പിശാച് ഇതില്‍ ഉണ്ടായിരുന്നോ? ഇനി ഇനി ഇവടെ മോന്ത കണ്ടു വേണല്ലോ ക്ലീനിംഗ് ചെയ്യാന്‍…!”

നെവില്‍ കോര്‍ണറിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ബക്കറ്റ് പകുതി നിറച്ച്. ക്ലീനിംഗ് ലിക്വിഡ് മിക്സ് ചെയ്തു. സ്വീപ്പര്‍ അതില്‍ മുക്കി നിലം തുടയ്ക്കാന്‍ തുടങ്ങി.

ചിലരെങ്കിലും അവനെ പരിഹാസത്തോടെ നോക്കി. അതവന്‍ കണ്ടു. എങ്കിലും ദേഷ്യമടക്കി പണി തുടര്‍ന്നു. ഹെലന്‍ പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ എക്സ്പ്ലനേഷന്‍ റിഹേഴ്സല്‍ ചെയ്യുകയായിരുന്നു. അവള്‍ ഒരു പ്ലാസ്റ്റിക് ഫ്രെയിം കൈയ്യില്‍ പിടിച്ചിരുന്നു. മുമ്പില്‍ ആളുകള്‍ ഉണ്ടെന്ന് സങ്കല്‍പ്പിച്ച് അവള്‍ ഏതോ സയന്‍സ് ആക്റ്റിവിറ്റി വിശദീകരിക്കുകയാണ്.

“പ്ലാസ്റ്റിക് കൊണ്ടാണ് ഈ ഉപകരണം നിര്‍മ്മിചിരിക്കുന്നതെങ്കിലും വളരെ ഉപകാരപ്രദമാണിത്. നോക്കൂ…കോട്ട് ഹാങ്ങര്‍…സിലിക്കന്‍ കവര്‍…പറയൂ, എന്താ ഇതിന്‍റെ പേര്? ആര്‍ക്കെങ്കിലുമറിയാമോ?”

പലരും അവരവരുടെ റിഹേഴ്സലില്‍ വ്യാപൃതരായിരുന്നെങ്കിലും ഹെലന്‍റ്റെ ചോദ്യം കേട്ട് അവളെ നോക്കി പുഞ്ചിരിച്ചു.

“ആര്‍ക്കെങ്കിലുമറിയാമോ?”

മുമ്പില്‍ ആളുകളെ സങ്കല്‍പ്പിച്ച് അവള്‍ ചോദ്യമാവര്‍ത്തിച്ചു.

“എന്താ ഇതിന്‍റെ പേര്?”

“സ്റ്റാര്‍ ഫ്രെയിം…”

പെട്ടെന്ന് ആരൊ പറയുന്നത് ഹെലന്‍ കേട്ടു. അവള്‍ തിരിഞ്ഞു നോക്കി.

ക്ലീനിംഗ് നിര്‍ത്തി അവളെ നോക്കി നെവില്‍ നില്‍ക്കുന്നു.

റിഹേഴ്സല്‍ ചെയ്യുകയായിരുന്ന കുട്ടികളും അവനെ നോക്കി. ചിലര്‍ അവനെ അഭിനന്ദിക്കുന്നത് പോലെ നോക്കി.

ഹെലന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അടുത്ത നിമിഷം തന്നെ അവനില്‍ നിന്നും നോട്ടം മാറ്റി അവള്‍ വിവരണം തുടര്‍ന്നു:-

“ഇതാണ് സ്റ്റാര്‍ ഫ്രെയിം. നക്ഷത്രങ്ങളേയും പ്ലാനെറ്റ്സിനെയും ലൊക്കേറ്റ് ചെയ്യാന്‍ ഈ ഉപകരണം നമ്മെ സഹായിക്കും. നമുക്ക് കണ്ണുകള്‍ കൊണ്ട് പല നക്ഷത്രങ്ങളെയും പ്ലാനെറ്റ്സിനെയും കാണാം ഇതുപയോഗിച്ച്…”

Leave a Reply

Your email address will not be published. Required fields are marked *