മാമിയുടെ ചാറ്റിങ് – 17 113അടിപൊളി  

ഞാൻ : ആഹാ ഇതിപ്പോ എവിടുന്ന് കുളിച്ചു നിങ്ങൾ??

മാമി : കുളിച്ചോ ആര് കുളിച്ചു??

ഞാൻ : അപ്പൊ നിങ്ങൾ കുളിച്ചിട്ടല്ലേ ഇരിക്കുന്നെ.

Stephy : അല്ലാ…

ഞാൻ : എന്റെ മോളേ നിങ്ങളെ കണ്ടാൽ കുളിച്ചു റെഡിയായി വന്നാ പോലുണ്ടല്ലോ..

മാമി : just ഒന്ന് മുഖം കഴുകി ചെറുതായി ഒന്ന് പൌഡർ ഇട്ട് അത്ര തന്ന.

ഞാൻ : കണ്ടാൽ ഒരു 3 coating പുട്ടി ഇട്ട പോലുണ്ടല്ലോ..

Stephy : നീ അസൂയപ്പെട്ടിട്ട് കാര്യമില്ല മകനേ..

മാമി : അതാ..

ഞാൻ : ഓഹ് ഞാൻ ഒന്നും പറയുന്നില്ലേ… നമുക്ക് അങ്ങോട്ട് ഇറങ്ങിയാലോ…

Stephy : ഹാ.. അതാ നല്ലത്.

ഞങ്ങൾ കതക് പൂട്ടിയിറങ്ങി. ഹോട്ടലിൽ കയറി കുറച്ചു heavy ഫുഡ് തന്നെ കഴിച്ചു. വയർ ലോഡ് ആക്കി മൂവരും കടയിൽ നിന്നും ഇറങ്ങി.

മാമി : അയ്യോ… വയർ ഫുൾ ആയി.

ഞാൻ : എന്റെയും.

ഞാൻ : ഇനി കുറച്ചു നേരം നടന്നാലേ എല്ലാം ഒന്ന് set ആവുള്ളു…

Stephy : അയ്യോ എനിക്ക് ഇനി വയ്യ നടക്കാൻ.

ഞാൻ : ആ ബെസ്റ്റ്… കുറച്ചു മുൻപ് ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്. ഞാൻ ദേ റൂമിൽ പോണ്. ഇനി ഒന്നിനും എന്നെ വിളിക്കരുത്.

മാമി & സ്റ്റെഫി : അയ്യോ വേണ്ട വാ നമുക്ക് നടക്കാം അതിന് ഇനി ഒരു പിണക്കം വേണ്ട.

അങ്ങനെ മൂവരും നടക്കാൻ തുടങ്ങി. രണ്ട് പെൺപിള്ളേരും അവരുടെ നടുക്ക് ഞാനും… എല്ലാവരും നോക്കുന്നുണ്ട്. അസൂയക്കാർ ഒരുപാട് കാണുമല്ലോ…

Stephy : ദേ.. പയ്യന്മാരൊക്കെ നോക്കുന്ന കണ്ടാ.. ഇപ്പൊ ഒന്ന് ഒരുങ്ങി വന്നില്ലായിരുന്നേൽ ഞങ്ങളുടെ demand ഇടിഞ്ഞേനെ

മാമി : പിന്നല്ലാതെ.

ഞാൻ : ഓഹ് പിന്നേ… അവർ എന്നെയാണ് നോക്കുന്നത്. നിങ്ങടെ കൂടെ നടക്കുന്ന ആ പയ്യൻ ആരാണെന്ന്.

Stephy : അയ്യേ…

ഞാൻ : അതല്ല… അവന്റെ രണ്ടു വശത്തും പെൺപിള്ളേർ.. ആരാടാ ഇത്ര ലക്കി ആയ പയ്യൻ എന്നത്.

മാമി : ഓഹോ…

സ്റ്റെഫി : നീ ലക്കി ആവുന്നത് ഞങ്ങൾ ഉള്ളത്കൊണ്ടാണെന്ന് ഓർക്കണം.

ഞാൻ : ഉവ്വാ.. സമ്മതിച്ചു.

Stephy : സമ്മതിച്ചേ പറ്റു…

മാമി : ആദ്യമായിട്ട് ഇവന്റെ വാ ഒന്ന് അടഞ്ഞു കണ്ടല്ലോ… കലക്കിയെടി…

ശെരിക്കും പറഞ്ഞാൽ എനിക്ക് അവിടെ കൂടുതൽ പറയാൻ ഒന്നും കിട്ടിയില്ല. കാരണം അവരെ കണ്ടതുകൊണ്ടാണ് എല്ലാവരും നോക്കുന്നതെന്ന് എനിക്കറിയാം. എനിക്ക് ന്യായീകരിക്കാൻ കൂടുതൽ പോയിന്റ് ഒന്നും കിട്ടിയില്ല.

ഞാൻ : അത് പിന്നെ…

Stephy : ഒരു പിന്നെയുമില്ല നിന്റെ കയ്യീന്ന് പോയി. ഇനി മിണ്ടാതിരിക്ക്.

ഞാൻ : ഓഹ് ശെരി sir.

മാമി : ഹാ… ഹാ…

ഞാൻ : ചിരിക്കണ്ട ഇതിന് ഞാൻ പലിശ അടക്കം വീട്ടിയിരിക്കും.

സ്റ്റെഫി : ഓഹോ… എന്നാൽ ഒന്ന് കാണണമല്ലോ…

ഞാൻ : കാണിക്കാം…..

ഞങ്ങൾ കുറച്ചു നേരം നടന്നു. തിരിച്ചു വരുന്ന വഴിക്ക് ഒരു കടയിൽ കയറി ഓരോ icecream ഒക്കെ വാങ്ങി കുടിച്ചങ് തിരിച്ചു വീടെത്തി. വീട്ടിൽ ചെന്ന ഉടനെ ഞാൻ വീട്ടിലേക്ക് വിളിക്കാൻ വേണ്ടി ഫോണുമായി പുറത്തേക്ക് പോയി. സ്റ്റെഫി ഫോണുമായി വീട്ടിലേക്ക് വിളിക്കാൻ സ്ഥിരം site ആയ കിച്ചണിലേക്ക് പോയി. മാമി നേരെ ബാത്‌റൂമിലേക്കും.

വീട്ടിൽ വിളിച്ചു കഴിഞ്ഞ് വന്നപ്പോഴും ഹാളിൽ light off ആക്കിയിട്ടില്ല. നോക്കുമ്പോ ഇരുവരും കിച്ചണിൽ ഉണ്ട്. ഞാൻ അടുത്തേക്ക് ചെന്നപ്പോ ഇരുവരും ഫോണിൽ നോക്കികൊണ്ട് എന്നെ wait ചെയ്യാൻ കൈപൊക്കി സൂചന തന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഇരുവരും സ്റ്റെഫിയുടെ വീട്ടിലേക്ക് videocall ചെയ്‌തുകൊണ്ടിരിക്കുവാണ്. ഞാൻ അവിടെ തന്നെ നിന്നു. മാമിയെ സ്റ്റെഫിയുടെ മമ്മിക്ക് വല്യ കാര്യമാണ്. ഇരുവരും കുറച്ചു നേരം സംസാരിച്ച ശേഷം call കട്ട് ആക്കിയിട്ടു ഹാളിലേക്ക് വന്നു.

മാമി : നീ വീട്ടിലൊക്കെ വിളിച്ചോ??

ഞാൻ : ഹാ.. വിളിച്ചല്ലോ..

Stephy : നിനക്ക് ഇന്ന് ഗെയിം കളിയൊന്നുമില്ലേ..

ഞാൻ : ഇന്ന് server maintenance ആണ്. അത്കൊണ്ട് ഇന്ന് കളിക്കാൻ പറ്റില്ല പാതിരാത്രി 1.30 വരെ കളിക്കാൻ പറ്റില്ല.

മാമി : അയ്യോ.. കഷ്ട്ടമായിപ്പോയി.

ഞാൻ : ഇന്നെങ്കിലും കുറച്ചു നേരം പാട്ട് കേട്ട് കിടക്കാം.

Stephy : അതെന്താ ഇത്രയും നാൾ പാട്ട് കേൾക്കാതെയാണോ കിടക്കുന്നെ.

മാമി : അത് ശെരിയാ… കാലത്തെ ഞാൻ എത്ര തവണയാ നിന്റെ ചെവിയിൽ നിന്നും headset ഊരി മാറ്റിയേക്കുന്നത്. അപ്പോഴെല്ലാം പാട്ട് കേട്ടുകൊണ്ടിരിക്കും.

Stephy : ഞാനും ഒരുപാട് തവണ കണ്ടിട്ടുണ്ട് ഇവൻ headset വെച്ച് കിടന്ന് ഉറങ്ങുന്നത്.

മാമി : ഇന്ന് കുറച്ചു സ്വസ്ഥമായിട്ട് ഉറങ്ങാം എന്ന് പറഞ്ഞാൽ ok ആയിരുന്നു.

ഞാൻ : കുറച്ചു നേരം game കളിച്ച ശേഷം ഉറങ്ങുന്നത് ശീലമായിപ്പോയി അതാ..

Stephy : ഇന്ന് കുറച്ചു നേരം അത് ഇല്ലാതെ പറ്റുമോന്ന് നോക്ക്.

ഞാൻ : അതിനെന്താ അതൊക്കെ പറ്റും.

Stephy : എന്നാൽ നമുക്ക് എന്തേലും game കളിച്ചാലോ…

മാമി : ഞാൻ ready.

ഞാൻ : എന്ത് കളിക്കും.

Stephy : അത് എന്തേലും ആക്കാം നീ റെഡിയാണോ…

ഞാൻ : ഓഹ് ഞാൻ ready…

മാമി : ഞാൻ എപ്പോഴേ ready.

Stephy : എന്ത് കളിക്കണം.

ഞാൻ : Ludo കളിച്ചാലോ??

മാമി : അയ്യേ.. അത് വേണ്ട.

Stephy : Ludo കുഴപ്പമില്ല എന്നാലും വേറെ നോക്കാം. ഒന്നും കിട്ടിയില്ലേൽ അത് പിടിക്കാം.

ഞാൻ : പിന്നേ ഏതാ… ഓരോരുത്തരും ഓരോന്ന് പറ.

Stephy : കള്ളനും പോലീസും ആയാലോ..

മാമി : അതിന് ആള് കുറവല്ലേ… ഒരു 5,6 പേരൊക്കെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ..

ഞാൻ : ശെരിയാ ഇത്‌ 3 പേരെ കൊണ്ട് ഒരു രസം കാണില്ല.

Stephy : പിന്നേ എന്താ ഉള്ളെ??

മാമി : നിങ്ങൾ ആലോചിക്ക് ഞാൻ വീട്ടീന്ന് കൊണ്ടുവന്ന snacks എന്തേലും എടുത്തിട്ട് വരാം.

ഞാൻ : അത് പൊളിക്കും.

മാമി അകത്തേക്ക് പോയി. അപ്പോഴേക്കും stephy എന്നോട് പറഞ്ഞു

Stephy : എടാ.. ഒരു കളിയുണ്ട് നമ്മൾ തമ്മിലുള്ള എല്ലാ വിഷമങ്ങളും പങ്കുവെച്ച് പരിഹരിക്കാൻ പറ്റിയ ഒരു കളി. അത് set ആക്കിയാലോ…

ഞാൻ : അതെന്താ??

Stephy : നീ wait ചെയ്യ് അവളും കൂടി വരട്ടെ..

ഞാൻ : അത് വേണോ എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞ് ഇരിക്കുവല്ലേ ഇനിയും അത് എടുത്തിടണോ?? (എനിക്ക് ഉള്ളിൽ ഭയം കൂടി, എന്താവും ഇവളുടെ ഉദ്ദേശം)

Stephy : എല്ലാം set ആവും. നീ പേടിക്കണ്ട.

അപ്പോഴേക്കും മാമി ഒരു പ്ലേറ്റിൽ കുറച്ചു പക്കാവടയും മിച്ചറും തട്ടിയിട്ടുകൊണ്ട് വന്നു.

മാമി : എന്തായി കിട്ടിയോ??

ഞാൻ : ഇല്ല.

Stephy : എന്നാൽ എനിക്ക് കിട്ടി.

മാമി : ആണോ എന്നാൽ പറയ്…

Stephy : നമുക്ക് പറ്റിയ game ആണ്.

ഞാൻ : Tension ആക്കാതെ പറയ്.

മാമി : നിനക്ക് എന്തിനാ tension??

Stephy : പറയെട്ടെ…

മാമി : പറ…

Stephy : നമുക്ക് Truth or Dare കളിച്ചാലോ??

ഞാൻ : ഞാൻ ഊഹിച്ചു..

മാമി : എന്താ നീ ഉദ്ദേശിക്കുന്നെ??

Stephy : ഇതാവുമ്പോ നമ്മൾക്കു ഇഷ്ട്ടമുള്ളത് ചോദിക്കാം dare ആണേൽ അത് complete ആക്കണം truth ആണേൽ അത് തുറന്ന് പറയുകയും വേണം.

1 Comment

Add a Comment
  1. Ho pwoli .. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *