അലുമിനിയം വിളിക്കപ്പെടും പഴയത് എടുക്കപെടും എന്നെഴുതിയ ഒരു ബോർഡ് എഴുതി വാങ്ങി വീടിനു മുന്നിൽ തൂക്കി ബസ്സ് സ്റ്റോപ്പിൽ വരുന്ന ആളുകൾ മെല്ലെ കേറി നൊക്കാൻ തുടങ്ങി രണ്ടുദിവസം വലിയ തോതിലുള്ള കച്ചവടം ഒന്നും കിട്ടിയില്ല പിന്നെ കൂടി കൂടി വന്നു ആളുകൾ ചോദിച്ചു വരുന്ന സാധനങ്ങൾ ന്നോക്കി ഞങ്ങൾ കോഴിക്കോട് നിന്നും വാങ്ങിക്കൊണ്ടു വന്നു വച്ച് ന്നല്ല അടിപൊളി കച്ചവടം ഒരുമാസം കൊണ്ട് നിയാസിന്റെ മാല ഞങ്ങൾ തിരിച്ചെടുത്തു ആയിടക്കാണ് കടയിൽ ഒരുപെൺകുട്ടി വന്ന് അവളുടെ കൂട്ടുകാരിയുടെ കല്ല്യാണത്തിന് പാത്രം ഗിഫ്റ്റ് കൊടുക്കാൻ വാങ്ങാൻ വന്നത് ഞാൻ വീടിനകത്തുനിന്നും പുറത്തു നടക്കുന്ന ശബ്ദ്ദം കേട്ട് വാതിൽ പടിയിൽ വന്നു ന്നോക്കിയപ്പോൾ നിയാസ് ഒരു പെൺ കുട്ടിക്ക് പാത്രത്തിൽ പേരെഴുതി കൊടുക്കുകയാണ് ഞാൻ പുറത്തേക്കിറങ്ങി ആ കുട്ടി എന്നെ ന്നോക്കി പുഞ്ചിരിച്ചു എന്തൊരു മനോഹാര്യത ഇതുവരെ ഇത്ര ചന്തമുള്ളൊരു കൊച്ചിനെ കണ്ടിട്ടില്ല . തുടരും.,
