മിന്നു ചേച്ചി ഒരു മഴക്കാലം – 2 1

മിന്നു ചേച്ചി ഒരു മഴക്കാലം 2

Minnuchechi Oru Mazhakkalam Part 2 | Author : Edward

 [ Previous Part ]

 


 

മിന്നു ചേച്ചി കൂടിയപ്പോൾ ഞാനും പുറകെ ഓടി. എന്തെന്ന് അറിയാത്ത പുതിയ ഒരു സന്തോഷം. മനസ്സിൽ സന്തോഷം വളരെ അധികം ആയി.

ആ നിമിഷം ഞാനും മിന്നു ചേച്ചിയുടെ പുറകെ ഓടിക്കൊണ്ട് ഇരുന്നു. ആ ഓട്ടത്തിൽ ഞാൻ ഈ ലോകത്തിലെ ഏറ്റവും സന്തോഷം ആയ മനുഷ്യൻ എന്ന് തോന്നി

ചേച്ചിയെ ഓടിച്ചിട്ട് പിടിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷെ മിന്നു ചേച്ചി നിന്നില്ല.

കുറച്ചു ദൂരെ പോയ്‌ ഒരു മരത്തിൽ പിടിച്ചു നിന്ന് കിതക്കുന്ന ചേച്ചിയെ ഞാൻ കണ്ടു. പുറകിൽ പോയ്‌ കെട്ടിപ്പിടിക്കാൻ തോന്നി. എങ്കിലും പക്ഷെ എനിക്ക് കഴിഞ്ഞില്ല.

എനിക്ക് ആദ്യമായ് ഒരു പെണ്ണിന്റെ ചുംബനം കിട്ടിയ ത്രില്ലിൽ ആയിരുന്നു ഞാൻ.

മിന്നു ചേച്ചി എന്നെ നോക്കി

വളരെ സന്തോഷം കൊണ്ട് ചുമന്നു തുടുത്തു നിൽക്കുന്ന മുഖം ആയിരുന്നു ചേച്ചിക്ക്.

ചേച്ചിക്ക് കണ്ണിന് സാദാരണ ഒരു നല്ല തിളക്കം ഉണ്ട്. എന്നാലും ഇപ്പോൾ കണ്ണിന് തിളക്കം വല്ലാതെ കൂടി. ചേച്ചിക്കും എനിക്കും പരസ്പരം മുഖം മുഖം നോക്കാൻ എന്തോ നാണം തോന്നി.

എന്നാലും എനിക്ക് അതിലും വല്ലാത്ത ഒരു സന്തോഷം തോന്നി. ഞാൻ കിതപ്പ് മാറി നിവർന്നു നിന്നു. ഒന്നും സംസാരിക്കാൻ നിന്നില്ല ഞങ്ങൾ നടന്നു.

എന്റെ മനസ്സിൽ ഒരു ചോദ്യം ഇനി ഏന്തു സംഭവിക്കും. അടുത്ത ദിവസം അവധി ആയിരുന്നു.

ഞാൻ പതിവ് പോലെ ആറ്റിൽ പോയ്‌ ചൂണ്ട ഇടാൻ.

ചേച്ചിയെ കണ്ടില്ല അവിടെ

കുറച്ചു സമയം ഞാൻ ചേച്ചി വരുമോ എന്തോ എന്ന് പ്രദീക്ഷിച്ചു നിന്നു.

ആ കാത്തിരിപ്പിൽ തന്നെ വല്ലാത്ത ഒരു സന്തോഷം.

മനസ്സിൽ ഓരോ ചിന്ത വന്നു കേറി. ചേച്ചി വരുമ്പോൾ ഞാൻ ഏന്തു ചെയ്യണം.

അപ്പോൾ വലിയ ഒരു മീൻ ചൂണ്ടയിൽ കിട്ടുന്നതും അതിനെ ഞാൻ മിന്നു ചേച്ചിക്ക് കൊടുക്കുന്നതും എല്ലാം ചുമ്മാ പകൽ കിനാവ് കണ്ടു ആറ്റിൽ ഞാൻ ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞു ഞാൻ ചേച്ചി ആറ്റിൽ വരുന്നതും പ്രദീക്ഷിച്ചു ഇരുന്നു.

പക്ഷെ വന്നില്ല.

ഞാൻ തിരിച്ചു വീട്ടിലെത്തി. അപ്പോൾ വീടിനുള്ളിൽ മിന്നു ചേച്ചി സംസാരിക്കുന്ന ശബ്ദം.

മനസ്സിൽ ആയിരം കമ്പിതിരികൾ ഒരുമിച്ചു കത്തുന്ന പോലെ തോന്നി

ഞാൻ വീടിന്റെ ഉള്ളിൽ കയറി നോക്കി. പക്ഷെ ചേച്ചി അമ്മയോട് സംസാരിക്കുന്നു എന്റെ വരവ് അറിയിക്കാൻ ഞാൻ അടുക്കളയിൽ പോയ്‌ ഒരു സ്റ്റീൽ ഗ്ലാസ്‌ എടുത്തു താഴെ ഇട്ടു. എന്നിട്ട് കുറച്ചു വെള്ളം കുടിച് എന്റെ മുറിയിൽ പോയ്‌.

എനിക്ക് മിന്നു ചേച്ചി വീട്ടിൽ വന്നതും എന്തോ ഒരു ആവേശം.

എന്നാലും എനിക്ക് ചേച്ചിയെ ഫേസ് ചെയ്യാൻ വല്ലാത്ത ഭയം

കുറച്ചു നേരം കഴിഞ്ഞു ഞാൻ മുറ്റത്തു ചുമ്മാ കാഴ്ച്ച കണ്ടു നിന്നു. അപ്പോൾ ആലോചിച്ചു. എനിക്ക് മിന്നു ചേച്ചി പഴയ പോലെ ആക്കണം എന്ന്.

ഞാൻ അതിന് വേണ്ടി അവിടെ കിടന്ന ഒരു പഴ തൊലി എടുത്തു കയ്യിൽ വച്ചു.

കുറച്ചു നേരം കഴിഞ്ഞ് ചേച്ചി യാത്ര പറഞ്ഞു ഇറങ്ങി മുറ്റത്തു എത്തിയപ്പോൾ എന്നെ ഒന്ന് നോക്കി.

ഒന്ന് പുഞ്ചിരിച്ചു. ഓഹ് എന്റെ സാറെ ഞാൻ ഈ ഭൂമിയിൽ നിന്ന് പറന്നു പോകും പോലെ തോന്നി. അത്ര ശക്തി ആയിരുന്നു ആ ചെറിയ പുഞ്ചിരിക്ക്. മിന്നു ചേച്ചി പതിവിലും സുന്ദരി ആയി തോന്നി.

ഈ കാലത്തു ഒരിടത്തും കാണാൻ കഴിയാത്ത. ഒരു പക്ഷെ പഴയ തലമുറ ഏറ്റവും കൂടുതൽ ആസ്വദിച്ച ചില പ്രണയ മുഹൂർത്തം ഇതൊക്കെ തന്നെയാണ്.

ഞാൻ അവിടെ നിന്ന് കാറ്റിൽ അലിഞ്ഞു പോകും പോലെ തോന്നി.

പക്ഷെ ചേച്ചി വഴിയിൽ ഇറങ്ങിയപ്പോൾ ഇങ്ങനെ വിട്ടാൽ പറ്റില്ല എന്നും തീരുമാനിച്ചു.

പഴ തോൽ കൊണ്ട് ഞാൻ ചേച്ചിയെ എറിഞ്ഞു അത് കൊണ്ടത് ചേച്ചിയുടെ കയ്യിൽ.

ചേച്ചി തിരിഞ്ഞു നിന്നു രണ്ടു കയ്യും ഇടുപ്പിൽ കുത്തി എന്നെ ചെറിയ ദേഷ്യത്തിൽ നോക്കി.

ഞാൻ ചോദിച്ചു ” ആഹാ വീട്ടിലെത്തിയാൽ ഞങ്ങൾ പാവം ഇവിടെ ഉണ്ട് ഒന്ന് മിണ്ടാം കേട്ടോ.

മിന്നു : മിണ്ടണോ. ഇപ്പൊ ശെരിയാക്കി തരാം ഞാൻ.

ചേച്ചി ആ പഴ തൊലി കയ്യിൽ എടുത്തു എന്നെ ഓടിച്ചു. ഞാൻ അതു കണ്ടതും പറമ്പിലേക്ക് ഓടി. ചേച്ചി ഒട്ടും വിട്ടില്ല പുറകെ ഓടി ഞാൻ കുറച്ചു കപ്പ നട്ട സ്ഥലം കഴിഞ്ഞു ഒരു ചെറിയ പാറ പൊട്ടിച്ച കുളം ഉണ്ട് അവിടെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *