മിന്നു ചേച്ചി ഒരു മഴക്കാലം – 2 1

” ചേച്ചി പറ ”

അൽപ്പം ഉറച്ച ശബ്ദം ആയിരുന്നു എന്റേത്

ചേച്ചി ഞെട്ടി.

കാലാവസ്ഥ ഇരുട്ടുന്ന പോലെ ആയി. വാനിൽ കാര്മേഘം ഇപ്പൊ പെയ്യും പോലെ നിൽക്കുന്ന നേരത്തും മിന്നു ന്റെ കണ്ണ് തിളങ്ങി. ആ കണ്ണുകൾ പേടികൊണ്ട് നിറഞ്ഞു.

ആ നിമിഷം എനിക്ക് ഫ്രാന്ത് പിടിക്കും പോലെ തോന്നി.

ഞാൻ ചേച്ചിയുടെ കൊങ്ങക്ക് പിടിച്ചു മൺ തിട്ടയിൽ ചാരി നിറുത്തി

ചേച്ചി ഭയം കൊണ്ട് എന്നെ നോക്കി കണ്ണുകൾ നിറഞ്ഞു ഒഴുകി.

ഞാൻ രണ്ടു കയ്യും കൊണ്ട് ചേച്ചിയുടെ മുഖം എന്റെ രണ്ടു കൈ കൊണ്ട് പിടിച്ചു.

പറഞ്ഞു

 

ചേ…. ചേച്ചി….. എനിക്ക് ഒരുപാട് ഇഷ്ട… ചേച്ചിയെ…..

എനിക്ക് ചേച്ചിയെ കെട്ടണം……

ഇത്രേം പറഞ്ഞു ഞാൻ നെറ്റിയിൽ ഉമ്മ കൊടുത്തു…..

അപ്പോൾ ആ കണ്ണുകളിൽ പ്രണയം നിറയുന്നത് ഞാൻ കണ്ടു……

എന്നെ ജീവനോടെ കത്തിക്കാൻ ഉള്ള ശക്തി അപ്പോൾ ആ നോട്ടത്തിന് ഉള്ളതായി എനിക്ക് തോന്നി…

ഞാൻ കൈ കൊണ്ട് ചേച്ചിയുടെ കണ്ണ് തുടച്ചു.

അപ്പോൾ എന്റെ ഉള്ളിൽ ഏരിഞ്ഞ തീ പകുതി അണഞ്ഞു

ചേച്ചി : ടാ വീട്ടിൽ പോകാം പോ

ഞാൻ ഒന്നും പറയാതെ നടന്നു

അപ്പോൾ ഉള്ളിൽ ഒരു കാര്യം ചിന്തിച്ചു. ഇനി ചേച്ചി വീട്ടിലെങ്ങാനും പറയുമോ.

ഞാൻ നിന്നു തിരിഞ്ഞു. അപ്പോൾ ചേച്ചിയുടെ മുഖത്ത് ഒരു സന്തോഷം ആണ് കണ്ടത്.

ഞാൻ : മിന്നു ചേച്ചി വീട്ടിൽ പറയല്ലേ

ചേച്ചി : ആലോചിക്കാം

ഞാൻ : ഉടനെ കാലുപിടിച്ചു

ചേച്ചി ഉടനെ പൊട്ടി ചിരിച്ചു

” ഇത്രയും പേടി ഉണ്ടോ നിനക്ക്. നിന്നെ വിശ്വസിച്ചു ഞാൻ ഏങ്ങനെ നിന്റെ കൂടെ ജീവിക്കും ” ഇതും പറഞ്ഞു ചേച്ചി എന്റെ മുമ്പിൽ ഓടി.

ഞാൻ അവിടെ തന്നേ നിന്നു.

പതുക്കെ പോയ്‌ മനസ്സിൽ ഒരു തൃപ്തി വന്നു.

മിന്നു എന്റെ ആണ് എന്റെ മാത്രം ആണ്

ഞാൻ എന്നോട് തന്നേ പറഞ്ഞു…

 

തുടരും ….

Leave a Reply

Your email address will not be published. Required fields are marked *