ആ സ്ഥലം ഇച്ചിരി ഇരുട്ട് നിറഞ്ഞതാണ് വലിയ ഇല്ലി മുള പാറയുടെ മുകൾ വശം ഉണ്ട്.
നടുക്ക് കുളം അപ്പുറത് ഒരു കാന
താഴെ കുറച്ചു തഴ്ച്ച ആണ് എന്നാലും കുറച്ചു വലിയ മരം ഉയരത്തിൽ നിൽക്കുന്നു. അങ്ങനെ അവിടെ പോകാനും വരാനും ഒരു വഴിയേ ഉള്ളു..
ഞാൻ അവിടെ ചേച്ചിയുടെ അടുത്ത് പെട്ടു എന്ന് ഉറപ്പിച്ചു.
ഉയരത്തിൽ വളർന്നു പൊങ്ങി നിൽക്കുന്ന ലൂക്കലി മരത്തിന്റെ മണം നല്ല തണുപ്പ്.
എല്ലാം കൊണ്ടു നല്ല ഒരു അന്തരീക്ഷം അവിടെ ഞങ്ങൾക്കായ് ഒരുങ്ങി.
ചേച്ചി പക്ഷെ എന്നെ എറിയാൻ പഴത്തൊലി ഉന്നം പിടിച്ചു നിന്നു എറിഞ്ഞു. ഞാൻ മാറി. പഴത്തൊലി പുറകിൽ ചെന്നു വീണു.
ഞാൻ ആ തൊലി എടുത്തു ചേച്ചിയെ ഒന്നുകൂടെ എറിഞ്ഞു.
ഈ തവണ കൊണ്ടത് വയറിൽ
മിന്നു : ആഹാ നിന്ന ഇന്ന് ഞാൻ
ഞാൻ : ചേച്ചി വേണ്ട.
മിന്നു ചേച്ചി അടുത്ത നിമിഷം പതുക്കെ എന്റെ അരികിൽ പതുക്കെ വന്നു ഞാൻ പുറകോട്ട് മാറി.
മിന്നു : ഇന്ന് ഈ പഴത്തൊലി ഞാൻ നിന്റെ മുഖത്ത് മുഴുവൻ ഇട്ടു ഉരച്ചില്ലെങ്കി നോക്കിക്കോ.
ഞാൻ : അയ്യോ ചേച്ചി വേണ്ട പ്ലീസ് ഞാൻ പാവ വിട്ടേക്ക് പ്ലീസ്.
മിന്നു : ഹ പാവനെ നിക്ക് അവിടെ
ചേച്ചി എന്നെ പിടിക്കാൻ ഉള്ള ശ്രമം തുടങ്ങി.
എന്റെ അടുത്ത് വന്നപ്പോൾ ഞാൻ കയ്യിൽ കയറി പിടിച്ചു. പിന്നെ ചേച്ചിയും ഞാനും ചെറിയ ബല പരീക്ഷ ആരുന്നു. ചേച്ചി ഏങ്ങനെ എങ്കിലും പഴത്തൊലി എന്റെ മുഖത്ത് ഉരക്കും എന്ന്. ഞാൻ അതിൽ നിന്ന് മാറാനും.
ഒടുവിൽ ഞങ്ങളുടെ കണ്ണുകൾ ഉടക്കി.
മനസിന്റെ ഉള്ളിൽ നിന്ന് കുറച്ചു ധൈര്യം സംഭരിച്ചു ഞാൻ ഇഷ്‌ടപ്പെടുന്ന മിന്നു ചേച്ചിയുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു
അങ്ങനെ തന്നെ ചുണ്ട് എടുക്കാതെ നിന്നു. പതുക്കെ ചേച്ചിയുടെ രണ്ടു കയ്യുടെ ബലവും കുറഞ്ഞതായ് ഞാൻ അറിഞ്ഞു.
അപ്പോളാണ് അമ്മയുടെ വിളി കേട്ടത്. ഞാൻ ഉടനെ ചാടി മാറി വീട്ടിലേക്ക് ഓടി. മുറ്റത്തു എത്തിയ സമയം അമ്മ അവിടെ നിൽപ്പുണ്ട്.
ഞാൻ ഓടി ചെന്ന് മുറിയിൽ കയറി വാതിൽ അടച്ചു കുറ്റി ഇട്ടു.
അൽപ്പം കഴിഞ്ഞു മിന്നു ചേച്ചി വന്നു
” തുറക്കെടാ പേടി തണ്ട
ഞാൻ : തുറക്കില്ലാ ടി ചേച്ചി
മിന്നു : ആഹാ നിന്നെ ഞാൻ എടുത്തോളാം
ഞാൻ : വേണ്ട എനിക്ക് നടക്കാൻ അറിയാം
മിന്നു : നീ കോളേജിൽ പോകുമ്പോ ഞാൻ തീർക്കും നോക്കിക്കോ
ഞാൻ : ആഹാ നോക്കാം
മിന്നു : നോക്കാം
അന്നു രാത്രി എനിക്ക് ഉറക്കം വന്നില്ല. ഞാൻ തിരിഞ്ഞു മറിഞ്ഞു കിടന്നു രാത്രി മുഴുവൻ ഉറങ്ങാൻ സാധിച്ചില്ല. പക്ഷെ വല്ലാത്ത ഒരു സന്തോഷം.
എനിക്ക് മനസിലായി.
മിന്നു ചേച്ചി എന്റെ അസ്ഥിക്ക് പിടിച്ചു.
ഞാൻ ഉറങ്ങാൻ പറ്റാതെ ഇരിക്കാൻ മാത്രം മിന്നു ചേച്ചി ആരാണ് എന്താണ്. എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ ഒന്നറിയാം മിന്നു…. അവൾ ആണ് എന്റെ ഈ അവസ്ഥക്ക് കാരണം.
ഞാൻ അന്ന് രാത്രി പ്രാർത്ഥിച്ചു
ദൈവമേ ഞാൻ ജീവിക്കുന്ന കാലം മുഴുവൻ മിന്നു എന്റെ കൂടതന്നേ വേണം എന്ന്
അടുത്ത ദിവസം മുതൽ ഞങ്ങളുടെ സംസാരം ഒരുപാട് കുറഞ്ഞു. പക്ഷെ ഞങ്ങളുടെ മനസ്സ് തമ്മിൽ നല്ല അടുപ്പം.
മൂന്നു ദിവസം കഴിഞ്ഞു ഞങ്ങൾ കോളേജ് വിട്ടു വരുന്ന വഴിയിൽ നല്ല മഴ മൂടൽ. തണുത്ത കാറ്റു വീശുന്ന സമയം ഞാൻ ചേച്ചിയുടെ മുമ്പിൽ ആണ് നടക്കുന്നത്.
ഞാൻ മനസ്സിൽ കുറച്ചു തീരുമാനം എടുത്തു.
എന്റെ ഇഷ്ടം ഇന്ന് മിന്നു ചേച്ചിയെ അറിയിക്കണം. എനിക്ക് ചേച്ചിയെ വിവാഹം കഴിക്കണം. അത് എല്ലാം ചേച്ചിയോട് പറയണം
കുറുക്കു വഴിയേ നടന്നു നീങ്ങി അവിടെ അരികിൽ ഒരു മരം നിൽപ്പുണ്ട് ഞാൻ ആ മരത്തിൽ പിടിച്ചു അങ്ങനെ നിന്നു.
മിന്നു ചേച്ചി പിന്നിൽ വന്നു നിന്നു.
എനിക്ക് വേണ്ട ധൈര്യം ഇല്ല എങ്കിലും. ഞാൻ കണ്ണടച്ച് തിരിച്ചു നിന്നു.
അൽപ്പം ദേഷ്യം വന്നപോലെ ആണ് നിൽപ്
ചേച്ചിയും ഞാനും മുഖ മുഖം ആണ് നിൽക്കുന്നത്.
ഞാൻ പതുക്കെ കണ്ണ് തുറന്നു നോക്കി.
മിന്നു ചേച്ചി ചെറുതായ് പേടിച്ചു നിന്നു
ഞാൻ ചോദിച്ചു : എന്താ എന്നോട് മിണ്ടാതെ നടക്കുന്നെ
എനിക്ക് അറിയണം
മിന്നു ചേച്ചി മിണ്ടി ഇല്ല.
ഞാൻ വീണ്ടും ചോദിച്ചു :
