മിഴിരണ്ടിലും 2

” ഇതിനും മാത്രം ആലോചിക്കാൻ തനിക്കെന്താടോ ഉള്ളത് ? അതോ ഇനിയാരെയെങ്കിലും സ്വപ്നം കണ്ടിരുന്നതാണോ ?”

അത് പറഞ്ഞതും ക്ലാസ്സിലെ പെൺപിള്ളേരിൽ നിന്നും ഒരു കൂട്ടച്ചിരി മുഴങ്ങി…
മൈര്..!ഇത് ഇതിനും മാത്രം ചിരിക്കാൻ എന്താ ഉള്ളത് ?

” ഏയ്.. അങ്ങനെ ഒന്നും.. ഇല്ല ടീച്ചറെ..” എന്ന് പറഞ്ഞു കൊണ്ട് ഒന്നിളിച്ചു കാണിക്കാനല്ലാതെ ആ ഒരവസ്ഥയിൽ എനിക്കൊന്നിനും കഴിയുമായിരുന്നില്ല..!

” മ്മം ശരി.. ശരി, ഇരിക്ക്” എന്ന് പറഞ്ഞു കൊണ്ട് ടീച്ചർ അടുത്തയാളുടെ പേര് വിളിച്ചു…

അപ്പോഴേക്കും പുറത്ത് നല്ലോണം മഴ പെയ്യാൻ തുടങ്ങി…

“പുറത്ത് നല്ല മഴയാണല്ലോട സിദ്ധൂ,ഇനി അവളെങ്ങാനും മഴയത്ത് പെട്ടിട്ടുണ്ടാവോ?”
നികേഷ് എന്നെ നോക്കാതെ പറഞ്ഞു…

“ഏയ് ഇല്ലട അവൾ വരുന്നുണ്ടാവും…!”

പറഞ്ഞ് കഴിഞ്ഞാണ് നാവിൽ ഗുളികൻ കയറിയ കാര്യം ഞാൻ ഓർത്തത്… കള്ളി വെളിച്ചത്തായതിന്റെ ചമ്മലിൽ തിരിഞ്ഞവനെ നോക്കിയ ഞാൻ കാണുന്നത് എന്നെ തന്നെ തുറിച്ച് നോക്കിയിരിക്കുന്ന അവനെയാണ്..! എന്നാലാ സമയത്തും അവന്റെ മുഖത്തൊരു കള്ളച്ചിരിയില്ലാതില്ല…!

“ആര് വരുന്ന കാര്യാടാ പറഞ്ഞേ?”

അവൻ ചോദിച്ചു,

അവൻ ചോദിച്ചത് കേട്ടൊന്ന് പതുങ്ങിയെങ്കിലും ഉടനെ വായിൽ വന്നൊരു നുണ തട്ടിവിടാൻ ഞാൻ മറന്നില്ല..!

“അത്…അത് ഞാൻ ജ്യോതി..,ജ്യോതി വന്നില്ലല്ലോ,അപ്പോ അവളുടെ കാര്യമാ ഉദ്ദേശിച്ചേ..”

അവൻ എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു,

“അപ്പോ ആ ഇരിക്കുന്നത് ജ്യോതിയല്ലാതെ പിന്നെ നിൻ്റെ മറ്റവളാണോ?”

പെൺപിള്ളേരുടെ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവൻ ചോദിച്ചതും ഞാൻ അങ്ങടില്ല്യാണ്ടായി…!
നോക്കുമ്പോൾ ജ്യോതി അവിടെ തന്നെ ഇരിപ്പുണ്ട്, ശ്ശെടാ ഇവളിതെപ്പോ വന്ന് കയറി? പിന്നെയും മൂഞ്ചിയല്ലോ എന്നാലോചിച്ച് അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഇഷ്ടൻ ഗൗരവത്തിലാണ്..

“എടാ അത്.. അവൾ വന്ന് കയറിയത് ഞാൻ കണ്ടില്ലടാ അതാ പെട്ടന്ന്..”
ഞാൻ അത്രയും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച് അവനെ നോക്കുമ്പോൾ ഒന്നും മിണ്ടാതെ തന്നെ അവൻ എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്…!

” അപ്പോ നമുക്ക് അടുത്ത അധ്യായത്തിലേക്ക് കടക്കാം”

ടീച്ചർ ക്ലാസെടുക്കാൻ തുടങ്ങിയപ്പോഴാണ് സത്യം പറഞ്ഞാൽ അടുത്തിരിക്കുന്ന അരുണിനെ ഞാൻ ശ്രദ്ധിച്ചത് തന്നെ, മുഖഭാവം കണ്ടാൽ അറിയാം ഇത്രയും നേരം ഇവിടെ നടന്നതെല്ലാം അവനും കേട്ടിരിക്കണൂ..!
ആ പിരിയഡ് പിന്നെ ഞാൻ ഒന്നും മിണ്ടാൻപോയില്ല, മിണ്ടിയാൽ ഒരു പക്ഷേ അവന്മാർ എന്നെ വിടാതെ പിടിക്കുമോ എന്ന് ചിന്തിച്ചത് കൊണ്ടാവാം..
സെക്കന്റ് പിരിയഡിനുള്ള ബെല്ലടിച്ചതും ബിജി ടീച്ചർ ക്ലാസ്സിൽ നിന്നും പോയി… ടീച്ചർ പോയതും ഞാൻ എയറിൽ കയറിയതും ഒരുമിച്ചായിരുന്നു..!

” മര്യാദയ്ക്ക് പറഞ്ഞാൽ നിനക്ക് നല്ലത്… ഞങ്ങളറിയാത്ത എന്ത് രഹസ്യാട നിനക്കൊള്ളത്?”

മുതുകിൽ ഗുണ്ട് പൊട്ടുന്ന ശബ്ദത്തിൽ രണ്ടെണ്ണം തന്നു കൊണ്ട് അരുണാണത് ചോദിച്ചത്..!

” കാര്യങ്ങൾടെ പോക്ക് എങ്ങോട്ടാണ് എന്ന് ഏകദേശം എനിക്ക് മനസ്സിലായിട്ട്ണ്ട്, ഇനി ആളാരാണെന്ന് മാത്രം പൊന്നു മോൻ പറഞ്ഞാ മതി..!”

അവന്മാർ രണ്ടും ഇടം വലം നിന്ന് പൂട്ടിയതും പറയാതെ വേറെ വഴിയില്ലെന്നായെനിക്ക്…!

“പൊന്നുമോനെ സിദ്ധൂ, നിന്നെ ഞങ്ങൾ കാണാൻ തുടങ്ങിയിട്ട് കൊല്ലം ആറേഴായി… അത്കൊണ്ട്
ഞങ്ങളെ പറ്റിക്കാന്ന് മോൻ വിചാരിക്കണ്ട…!”

” ഇന്നലെ വൈകുന്നേരം മുതൽ ഞങ്ങൾ നിന്നെ ശ്രദ്ധിക്കുന്നുണ്ട് മൈരേ. ഇതുവരെയില്ലാത്തൊരു അണിഞ്ഞൊരുങ്ങലും, ധ്യതിയും പിന്നെ 11 C യിലേക്കൊരെത്തി നോട്ടവും..ബാക്കിയുള്ളവരൊക്കെ മണ്ടന്മാരാണെന്നാ അവന്റെ വിചാരം…!”

നികേഷ് എന്റെ നേരെ ചീറി…

ഇവരോടിനി ഒന്നും മറച്ചുവച്ചിട്ട് കാര്യമില്ല… അല്ലെങ്കിലും ഇവരു രണ്ടുപേരും എന്നെ മനസ്സിലാക്കിയപോലെ വേറാരും എന്നെ മനസ്സിലാക്കിയിട്ടുണ്ടാവില്ല…! അതോർത്തപ്പോൾ ഞാനറിയിയാതെ തന്നെ ചിരിച്ചുപോയി…

“എന്തിനാട കോപ്പേ കിടന്ന് കിണിക്കുന്നേ?”

Leave a Reply

Your email address will not be published. Required fields are marked *