മിസ്സ് – 12 1

കണ്ണന്‍ഃ അപ്പോള്‍ നിന്‍റെ കാര്യമോ?

രേഖഃ ഇത് ഞാന്‍ അവരോട് ചോദിച്ചു. അവര്‍ എന്താ പറഞ്ഞത് എന്നറിയാമോ.

കണ്ണന്‍ഃ എന്താ പറഞ്ഞത്?

കണ്ണന്‍ ആകാംക്ഷഭരിതനായി.

രേഖഃ എന്നെ ഏതെങ്കിലും ഹോസ്റ്റലിലോ വാടകവീട്ടിലോ ആകാമെന്ന്

രേഖ ഇത് പറഞ്ഞ് പൊട്ടികരഞ്ഞു.

കണ്ണന്‍ഃ അപ്പോള്‍… അപ്പോള്‍ നിന്നെ അവര്‍ കൊണ്ടുപോകുന്നില്ലെ? ഈ വീടൊക്കെ?

രേഖ അപ്പോഴും കരച്ചിലായിരുന്നു. അവന്‍ കുറച്ച് നേരം വെയിറ്റ് ചെയ്തു. അവള്‍ ഒരുവിധം കരച്ചില്‍ ഒതുക്കി.

രേഖഃ എന്നെ അവര്‍ക്ക് വേണ്ടടാ, അവര്‍ക്ക് വലുത് അഭിമാനമാണ്. അതോണ്ട് എന്നെ ഒഴിവാക്കുവാണ്. ഈ വീടടക്കം വിറ്റിട്ടാണ് പോകുന്നത്.

കണ്ണന്‍ സത്ംഭിച്ച് പോയി. എന്തൊക്കെയാണ് ഈ കേള്‍ക്കുന്നത്. ഇങ്ങനെയുമുണ്ടോ മനുഷ്യര്‍. അതും സ്വന്തം മകളോട്. കണ്ണന് അവരോട് ഭയങ്കര ദേഷ്യവും വെറുപ്പും തോന്നി. അതെ സമയം ഒരു പ്രത്യേകതരം കുളിരും. രേഖയെ അവന് തന്നെ കിട്ടിയേക്കാം എന്ന തോന്നലില്‍ അവന്‍റെ മനസ്സ് തുള്ളിച്ചാടി. ഇതിന്‍റെയിടയക്ക് എപ്പോഴോ അവര്‍ രണ്ടു പേരും കൈകള്‍ കോര്‍ത്ത് പിടിച്ചിരുന്നു. രേഖ അപ്പോഴും ചെറുതായി കരയുന്നുണ്ടായിരുന്നു. അവളുടെ കണ്ണീര്‍ ഒഴുകി അവന്‍റെ തോള്‍ ഭാഗം മുഴുവന്‍ നനഞ്ഞു.

രേഖഃ എന്തൊരു ജന്മമാണ് എന്‍റേത്. ഞാന്‍ എന്ത് തെറ്റ് ചെയതിട്ടാ?

കണ്ണന്‍ഃ നീ ഇങ്ങനെ വിഷമിക്കാതെ. നമ്മുക്ക് ഒരു പരിഹാരമുണ്ടാകാം.

രേഖഃ പരിഹാരമോ? എന്ത് പരിഹാരം? കണ്ണാ ഞാന്‍ പറഞ്ഞത് മനസ്സിലായില്ലെ? എന്‍റെ വീട്ടുകാര്‍ക്ക് എന്നെ വേണ്ട, എന്‍റെ മോന് എന്നെ വേണ്ട, ഡിവോഴസായി ഞാന്‍ ഇനി എന്തിനാ ജീവിക്കുന്നെ. ആര്‍ക്ക് വേണ്ടി?

കണ്ണന്‍ ഒന്നും മിണ്ടാതെയിരുന്നു.

രേഖഃ നീ പറയടാ, എന്നെ ആര് സ്വീകരിക്കും പറ, എന്‍റെ പഴയ ഭര്‍ത്താവ് സ്വീകരിക്കുമൊ പറ, അതൊ നീ സ്വീകരിക്കുമോ ? പറയടാ.

അവന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു.

കണ്ണന്‍ഃ ഞാന്‍ സ്വീകരിക്കും.

രേഖഃ ഏഹ് എന്താ?

അവള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു.

കണ്ണന്‍ഃ അതെ എന്ന്, ഞാന്‍ സ്വീകരിക്കുമെന്ന്. എന്തെ? ഞാനെന്താ അത്ര മോശമാണോ?

ഒരു ചെറുപ്പുഞ്ചിരിയോടെ അവന്‍ ചോദിച്ചു.

രേഖഃ അല്ല അതുപിന്നെ, അല്ല എന്താണെന്ന് വെച്ചാല്‍.

രേഖ വാക്കുകള്‍ക്കായി പരതി. ഇത്രയും നേരം സംസാരിച്ച ദേഷ്യമെല്ലാം പോയി. അവളുടെ മുഖത്ത് ഒരു പ്രത്യേകതരം ഭാവം. അവന്‍റെ കണ്ണുകള്‍ നേരിടാനാവാതെ അവള്‍ മുഖം തിരിച്ചു.

കണ്ണന്‍ അവളുടെ താടിയില്‍ പിടിച്ച് മുഖം അവന്‍റെ മുമ്പിലേക്ക് തിരിച്ചു. അവള്‍ അപ്പോഴും കണ്ണുകള്‍ താഴ്ത്തി വെച്ചേക്കുവായിരുന്നു. അവന്‍ സിനിമാ സ്റ്റെലില്‍ ചോദിച്ചു. “പോരുന്നോ എന്‍റെ കൂടെ?”.

തുടരും……..

വൈകിയതില്‍ വീണ്ടും ക്ഷെമ ചോദിക്കുന്നു. മനപ്പൂര്‍വ്വമല്ല, സമയം കിട്ടാത്തത് കൊണ്ടാണ്. എല്ലാവരും മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു. അടുത്ത പാര്‍ട്ട് ഉടനെ എത്തിക്കാം ശ്രമിക്കാം. ഇതൊരു സാങ്കല്‍പ്പിക കഥയാണ്. അതെ രീതിയില്‍ കാണാന്‍ ശ്രമിക്കുവല്ലോ.

സ്നേഹത്തോടെ…….

Rashford***