മിസ്സ് – 12

ഒരു ദിവസം രേഖയെ കാണാനായി കണ്ണന്‍ വീട്ടില്‍ ചെന്നു. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഇന്നെന്തൊ കോളേജ് അവധിയായതിനാല്‍ അവള്‍ വീട്ടില്‍ ഒറ്റയക്കായിരുന്നു. അമ്മയും പുറത്ത് പോയേക്കുവായിരുന്നു. ഡോര്‍ബെല്‍ അടിച്ചപ്പോള്‍ കുറെ നേരമെടുത്തു കതക് തുറക്കാന്‍. ചിലപ്പോള്‍ അവള്‍ കാണില്ല എന്നുവെച്ച് തിരികെപോകാന്‍ നോക്കിയപ്പോള്‍ കതക് പെട്ടെന്ന് തുറന്നു. അവന്‍ ചിരിച്ചോണ്ട് നോക്കിയപ്പോള്‍ കാണുന്നത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി രേഖ നില്‍ക്കുന്നു. കണ്ണന് ഒന്നും മനസ്സിലായില്ല, മുഖമെല്ലാം ഒരു കെട്ട് ഉണ്ട്. അവള്‍ കതക് തുറന്നിട്ട് അകത്തേക്ക് നടന്നു. എന്താണെന്ന് മനസ്സിലാകാതെ അവനും പുറകെ നടന്നു. നടക്കുമ്പോഴും അവളുടെ പിന്നഴകിലേക്ക് ഒന്ന് കണ്ണോടിക്കാന്‍ അവന്‍ മറന്നില്ല. രണ്ടു പേരും സോഫയക്ക് അഭിമുഖമായി ഇരുന്നു. രേഖ ഇപ്പോഴും ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുന്നു. സമയം 5 മിനിറ്റ്, 10 മിനിറ്റ്, 15. ഇവള്‍ എന്താ മിണ്ടാത്തത്, അവന്‍ മനസ്സില്‍ ഓര്‍ത്തു. അവളെ വിളിക്കാനായി തുനിഞ്ഞതും…

രേഖഃ എന്താടാ എല്ലാവരും എന്നോഠ് ഇങ്ങനെ?

പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോള്‍ കണ്ണന്‍ ആകെ കണ്‍ഫ്യൂസായി. അവനൊന്നും മനസ്സിലായില്ല.

കണ്ണന്‍ഃ എന്ത് പറ്റി രേഖ? എന്താ ഉണ്ടായത്?

അങ്ങനെ കുറെ നാളുകള്‍ക്ക് ശേഷം അവളെ അവന്‍ പേര് വിളിച്ച് സംസാരിച്ചു.

രേഖഃ എനിക്കറിയില്ലെടാ, എല്ലാവരും എന്നെ കുറ്റപ്പെടുത്തുവാ. ഇങ്ങനെയൊക്കെ എന്‍റെ ജീവിതം ആകാന്‍ കാരണം ഞാനാണ് എന്ന്. ഞാനെന്ത് ചെയ്തിട്ടാ?

അവളുടെ മിഴിനീരുകള്‍ പയ്യെ മുഖത്തൂടെ ഒലിച്ചിറങ്ങി. കണ്ണന്‍ വേഗം അവളുടെ അടുത്തേക്ക് ചെന്നു. സോഫയുടെ അറ്റത്ത് അവള്‍ക്കൊപ്പം ഇരുന്നു. രേഖയുടെ തോളില്‍ കൈവെച്ച് അവന്‍ ആശ്വസിപ്പിച്ചോണ്ടിരുന്നു.

കണ്ണന്‍ഃ രേഖ, നീ കാര്യം പറയു. എന്താ ഉണ്ടായത്

അവള്‍ ഒന്നും മിണ്ടിയില്ല. കുറച്ച് നേരം ആ മുറിയില്‍ നിശബദ്ത തളം കെട്ടി കിടന്നു.

രേഖഃ എനിക്ക് ഇവിടെ പറ്റുന്നില്ലെടാ, ഒട്ടും പറ്റുന്നില്ല.

കണ്ണന്‍ഃ എന്ത് പറ്റി നിനക്ക്? കാര്യം പറ. എന്താണെങ്കിലും നമ്മുക്ക് പരിഹാരമുണ്ടാകാം.

രേഖഃ ഇല്ലെടാ, ഇതിന് പരിഹാരം കാണാന്‍ കഴിയില്ല. അത് വേണമെങ്കില്‍ ഞാന്‍ എന്‍റെ ജീവിതം അവസാനിപ്പിക്കണം.

രേഖ ഒരു ഉറപ്പോടെ പറഞ്ഞപ്പോള്‍ കണ്ണന്‍റെ മനസ്സ് ചെറുതായി ഇടിഞ്ഞു.

കണ്ണന്‍ഃ നീ എന്താ ഈ പറയുന്നത്. ഇത്രയുമൊക്കെ ഉണ്ടാകാന്‍ മാത്രം എന്താ ഉണ്ടായത്?

രേഖഃ മടുത്തെടാ, വയ്യ ഈ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍.

കണ്ണന്‍ഃ നീ കാര്യം തെളിച്ച് പറ.

രേഖഃ എടാ ഞാന്‍ അവിടുന്ന് ഡിവോഴസും നടത്തി എല്ലാം അവസാനിപ്പിച്ചിട്ടാണല്ലോ വന്നത്?

കണ്ണന്‍ഃ അതെ. ഇപ്പോള്‍ എന്താ ഉണ്ടായി അതിന്?

രേഖഃ വന്ന അന്നു മുതലെ അമ്മയുടെ മുഖത്തെ വ്യത്യാസം ഞാന്‍ ശ്രദ്ധിച്ചതാ. ഞാന്‍ പിന്നെ അതൊന്നും കാര്യമാക്കിയില്ല. ആദ്യം കുറെ നാള്‍ കഴിഞ്ഞ് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷെ പിന്നീട് തുടങ്ങി കുത്ത് വാക്കുകളും, കുറ്റപ്പെടുത്തലുകളും, എല്ലാത്തിനും കാരണം ഞാനാണ് എന്നാ അമ്മ പറയുന്നത്.

അവള്‍ വീണ്ടും കണ്ണീര്‍ പൊഴിക്കാന്‍ തുടങ്ങി. കണ്ണന്‍ അവളെ തോളത്തോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. അവള്‍ അവന്‍റെ തോളത്ത് ചാരിയിരുന്നു.

കണ്ണന്‍ഃ നീ അമ്മയോട് സത്യാവസ്ഥ പറഞ്ഞതല്ലെ? എന്നിട്ടും എന്താ ഇങ്ങനെ?

രേഖഃ എന്താ സത്യാവസ്ഥയാടാ. എത്ര മാത്രം പറഞ്ഞതാണ് എന്നറിയാമോ? പണ്ട് തൊട്ടെ അമ്മ എനിക്കൊരു പരിഗണനയും തന്നിട്ടില്ല. സ്നേഹം ഏട്ടന്മാരോട് മാത്രം. എന്തിനേറെ പറയുന്നു, എനിക്കിപ്പോള്‍ തോന്നുന്നത് എന്നെ ഗള്‍ഫിലേക്ക് തിരിച്ച് പറഞ്ഞ് വിട്ടത് ഒഴിവാക്കാന്‍ ആണോ എന്നാ?

കണ്ണന്‍ഃ ഏയ് അങ്ങനെയൊന്നും ആയിരിക്കില്ലെടി.

രേഖഃ അല്ലെടാ, അതു തന്നെയാണ് ഉദ്ദേശം. ഇപ്പോള്‍ എന്നോട് പറയുവാണ് അടുത്ത മാസം അമ്മ ഗള്‍ഫിലേക്ക് പോകുവാണ് എന്ന്. ചേട്ട ന്മാരുടെ അടുത്തേക്ക്.

കണ്ണന്‍ഃ അപ്പോള്‍ നിന്‍റെ കാര്യമോ?

രേഖഃ ഇത് ഞാന്‍ അവരോട് ചോദിച്ചു. അവര്‍ എന്താ പറഞ്ഞത് എന്നറിയാമോ.

കണ്ണന്‍ഃ എന്താ പറഞ്ഞത്?

കണ്ണന്‍ ആകാംക്ഷഭരിതനായി.

രേഖഃ എന്നെ ഏതെങ്കിലും ഹോസ്റ്റലിലോ വാടകവീട്ടിലോ ആകാമെന്ന്

രേഖ ഇത് പറഞ്ഞ് പൊട്ടികരഞ്ഞു.

കണ്ണന്‍ഃ അപ്പോള്‍… അപ്പോള്‍ നിന്നെ അവര്‍ കൊണ്ടുപോകുന്നില്ലെ? ഈ വീടൊക്കെ?

രേഖ അപ്പോഴും കരച്ചിലായിരുന്നു. അവന്‍ കുറച്ച് നേരം വെയിറ്റ് ചെയ്തു. അവള്‍ ഒരുവിധം കരച്ചില്‍ ഒതുക്കി.

രേഖഃ എന്നെ അവര്‍ക്ക് വേണ്ടടാ, അവര്‍ക്ക് വലുത് അഭിമാനമാണ്. അതോണ്ട് എന്നെ ഒഴിവാക്കുവാണ്. ഈ വീടടക്കം വിറ്റിട്ടാണ് പോകുന്നത്.

കണ്ണന്‍ സത്ംഭിച്ച് പോയി. എന്തൊക്കെയാണ് ഈ കേള്‍ക്കുന്നത്. ഇങ്ങനെയുമുണ്ടോ മനുഷ്യര്‍. അതും സ്വന്തം മകളോട്. കണ്ണന് അവരോട് ഭയങ്കര ദേഷ്യവും വെറുപ്പും തോന്നി. അതെ സമയം ഒരു പ്രത്യേകതരം കുളിരും. രേഖയെ അവന് തന്നെ കിട്ടിയേക്കാം എന്ന തോന്നലില്‍ അവന്‍റെ മനസ്സ് തുള്ളിച്ചാടി. ഇതിന്‍റെയിടയക്ക് എപ്പോഴോ അവര്‍ രണ്ടു പേരും കൈകള്‍ കോര്‍ത്ത് പിടിച്ചിരുന്നു. രേഖ അപ്പോഴും ചെറുതായി കരയുന്നുണ്ടായിരുന്നു. അവളുടെ കണ്ണീര്‍ ഒഴുകി അവന്‍റെ തോള്‍ ഭാഗം മുഴുവന്‍ നനഞ്ഞു.

രേഖഃ എന്തൊരു ജന്മമാണ് എന്‍റേത്. ഞാന്‍ എന്ത് തെറ്റ് ചെയതിട്ടാ?

കണ്ണന്‍ഃ നീ ഇങ്ങനെ വിഷമിക്കാതെ. നമ്മുക്ക് ഒരു പരിഹാരമുണ്ടാകാം.

രേഖഃ പരിഹാരമോ? എന്ത് പരിഹാരം? കണ്ണാ ഞാന്‍ പറഞ്ഞത് മനസ്സിലായില്ലെ? എന്‍റെ വീട്ടുകാര്‍ക്ക് എന്നെ വേണ്ട, എന്‍റെ മോന് എന്നെ വേണ്ട, ഡിവോഴസായി ഞാന്‍ ഇനി എന്തിനാ ജീവിക്കുന്നെ. ആര്‍ക്ക് വേണ്ടി?

കണ്ണന്‍ ഒന്നും മിണ്ടാതെയിരുന്നു.

രേഖഃ നീ പറയടാ, എന്നെ ആര് സ്വീകരിക്കും പറ, എന്‍റെ പഴയ ഭര്‍ത്താവ് സ്വീകരിക്കുമൊ പറ, അതൊ നീ സ്വീകരിക്കുമോ ? പറയടാ.

അവന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു.

കണ്ണന്‍ഃ ഞാന്‍ സ്വീകരിക്കും.

രേഖഃ ഏഹ് എന്താ?

അവള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു.

കണ്ണന്‍ഃ അതെ എന്ന്, ഞാന്‍ സ്വീകരിക്കുമെന്ന്. എന്തെ? ഞാനെന്താ അത്ര മോശമാണോ?

ഒരു ചെറുപ്പുഞ്ചിരിയോടെ അവന്‍ ചോദിച്ചു.

രേഖഃ അല്ല അതുപിന്നെ, അല്ല എന്താണെന്ന് വെച്ചാല്‍.

രേഖ വാക്കുകള്‍ക്കായി പരതി. ഇത്രയും നേരം സംസാരിച്ച ദേഷ്യമെല്ലാം പോയി. അവളുടെ മുഖത്ത് ഒരു പ്രത്യേകതരം ഭാവം. അവന്‍റെ കണ്ണുകള്‍ നേരിടാനാവാതെ അവള്‍ മുഖം തിരിച്ചു.

കണ്ണന്‍ അവളുടെ താടിയില്‍ പിടിച്ച് മുഖം അവന്‍റെ മുമ്പിലേക്ക് തിരിച്ചു. അവള്‍ അപ്പോഴും കണ്ണുകള്‍ താഴ്ത്തി വെച്ചേക്കുവായിരുന്നു. അവന്‍ സിനിമാ സ്റ്റെലില്‍ ചോദിച്ചു. “പോരുന്നോ എന്‍റെ കൂടെ?”.