മിസ്സ് – 13 48

മിസ്സ് 13

Miss Part 13 | Author : Rashford | Previous Part


 

“പോരുന്നോ എന്‍റെ കൂടെ?”

അവന്‍ സിനിമാ സറ്റൈലില്‍ രേഖയുടെ താടി പിടിച്ചുയര്‍ത്തി ചോദിച്ചു. അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കിയിരുന്നു. ഇമ ചിമ്മാതെ അവര്‍ തമ്മില്‍ തമ്മില്‍ കുറെ നേരം നോക്കിനിന്നു. കണ്ണന്‍ ചോദിക്കുന്നത് വിശ്വസിക്കാനാവാതെ അവള്‍ അവിടെയിരുന്നു. രേഖയുടെ കണ്ഠം ഇടറി. അവള്‍ വേഗം മുഖം മാറ്റി, താഴേക്ക് നോക്കിയിരുന്നു. കണ്ണന്‍ പുഞ്ചിരിയോടെയിരുന്നു.

കണ്ണന്‍ഃ എന്താ രേഖ ഒന്നും പറയാത്തെ.

രേഖഃ നീ എന്താ ഈ പറയുന്നെ കണ്ണാ, ഞാന്‍ നിന്‍റെ കൂടെ വരാനോ? നല്ല കഥ തന്ന. അതൊന്നും വേണ്ട.

കണ്ണന്‍ഃ അതെന്താ രേഖ, നിനക്ക് എന്നെ ഇഷ്ടമല്ലെ? എനിക്ക് നിന്നെയും. നമ്മള്‍ തമ്മില്‍ എന്ന് മുതലെ പ്രണയിക്കാന്‍ തുടങ്ങിയതാ? അതൊക്കെ മറന്നോ.

രേഖഃ മറന്നതല്ലെടാ, പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. ഞാന്‍ ഒരു ഡിവോര്‍സീയാണ്. നീ ഇതുവരെ ഒരു കല്യാണം പോലും കഴിച്ചിട്ടില്ല. ഇനിയും ജീവിതമുണ്ട്. അപ്പോള്‍ എന്നെ പോലെയൊരാളെയാണോ വേണ്ടത്? പോട്ടെ നിന്‍റെ വീട്ടുകാര്‍ സമ്മതിക്കുമോ ബന്ധം പിരിഞ്ഞുള്ള ഒരു കുട്ടിയുള്ള പെണ്ണിനെ കല്യാണം കഴിക്കാന്‍? ഇല്ല. നടക്കുന്നത് വല്ലോ പറ മോനെ.

രേഖ അവന്‍റെ മുഖത്ത് നോക്കി ചോദിച്ചു.

കണ്ണന്‍ഃ രേഖ, ഇതൊക്കെ ഇപ്പോള്‍ ആരെങ്കിലും നോക്കുമോ? പിന്നെ നാട്ടുകാര്‍ മൈരന്മാര്‍ എന്തൊക്കെ പറഞ്ഞാലും എന്‍റെ വീട്ടുകാര്‍ സമ്മതിക്കും, അതൊക്കെ അവര്‍ക്ക് ഓക്കെയാ. നിന്‍റെ മകന്‍ എനിക്കും മകനെ പോലെയല്ലെ? നീ എന്‍റെ കൂടെ വാ രേഖ, ഇവിടെ കിടന്ന് വിഷമിച്ച് ജീവിക്കുന്നതിലും ഭേദം അല്ലെ എന്‍റെ അടിച്ച് പൊളിച്ച് ജീവിക്കുന്നത്.

രേഖഃ നീ എന്തൊക്കയാ ഈ പറയുന്നത് മോനെ, അതൊന്നും നടക്കില്ല. എന്‍റെ വീട്ടുകാര്‍, എന്‍റെ മോന്‍ എല്ലാവരും എന്നെ വെറുക്കും.

കണ്ണന്‍ഃ ഇവരൊക്കെ നിന്നെ ഇപ്പോള്‍ സ്നേഹിക്കുന്നുണ്ടോ രേഖ?

കണ്ണന്‍ എടുത്ത് ചോദിച്ചപ്പോള്‍ രേഖ ഒന്ന് പതറി.

രേഖഃ എന്താ ?

കണ്ണന്‍ഃ ഇവരൊക്കെ നിന്നെ ഇപ്പോള്‍ സ്നേഹിക്കുന്നുണ്ടോ എന്ന്?

രേഖഃ അതു പിന്നെ അവര്‍..

കണ്ണന്‍ഃ സ്നേഹിക്കാത്ത ഒരുകൂട്ടം ആളുകളുടെ കൂടെ എന്തിനാ ജീവിക്കുന്നെ നീ? അതിന്‍റെ ആവശ്യമുണ്ടോ? അതൊക്കെ പണ്ട്, എന്‍റെ കൂടെ വാ, എന്‍റെ പെണ്ണായി, പൊന്നുപോലെ ഞാന്‍ നോക്കിക്കോളാം.

കണ്ണന്‍റെ വാക്കുകള്‍ കേട്ട് രേഖയുടെ കണ്ണ് നിറഞ്ഞു. അവള്‍ തലകുനിച്ചിരുന്നു.

കണ്ണന്‍ഃ നീ എന്തെങ്കിലും പറയു രേഖ.

രേഖഃ കണ്ണാ, എനിക്ക് നിന്‍റെ സ്നേഹം എത്രമാത്രമുണ്ട് എന്നറിയാം. ഞാന്‍ അത് കണ്ടിട്ടുമുണ്ട്. നിന്‍റെ ഓരോ നോട്ടത്തിലും പ്രവൃത്തിയിലും ഞാനത് കാണുന്നുണ്ട്. പക്ഷെ അത് അത്ര എളുപ്പമല്ലടാ. നിന്‍റെ കൂടെ ജീവിക്കണം എന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അതൊരു അത്യാഗ്രഹം ആണോ എന്നൊരു തോന്നല്‍. എനിക്ക് അതിനൊക്കെ അര്‍ഹതയുണ്ടോ.

രേഖയുടെ നിഷ്കളങ്കമായ സംസാരം അവന്‍ കേട്ടിരുന്നു. അവളുടെ concerns അവന് മനസ്സിലാകുന്നുണ്ടായിരുന്നു.

കണ്ണന്‍ഃ രേഖ നിന്‍റെ വിഷമം എനിക്ക് മനസ്സിലാകും. It’s ok, നീ ഒരു കാര്യം ചെയ്യ്, ഇതൊന്ന് ആലോചിക്കു. നല്ലോണം ആലോചിക്കു. എന്നിട്ട ഒരു മറുപടി പറയു. Yes ആണെങ്കിലും No ആണെങ്കിലും I’m ok. പക്ഷെ നീ ആലോചിക്കണം, നിന്‍റെ മനസമാധാനം ആണോ അതൊ ഇനിയും വീട്ടുകാരുടെ ആട്ടും തുപ്പും കൊണ്ട് കഴിയണോ എന്ന്. നിനക്ക് ഇനിയും ജീവിതമുണ്ട്, സമയം ഉണ്ട്, കഴിവും ഉണ്ട്. ഇപ്പോഴും late ആയിട്ടില്ല. നിന്നെ സ്നേഹിക്കാന്‍ ഒരാളും ഉണ്ട്.

തന്‍റെ കണ്ണില്‍ നോക്കി പറയുന്ന അവന്‍റെ കണ്ണുകളിലെ തിളക്കം അവള്‍ക്ക് കാണാന്‍ കഴിഞ്ഞു. അതില്‍ നിന്ന് അവന് അവളോടുള്ള പ്രണയത്തിന്‍റെ അളവ് അവള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നു. രേഖ അവന്‍ പറയുന്നത് കേട്ട് നിന്നു.

കണ്ണന്‍ഃ നീ ഒന്ന് ആലോചിക്കു, എന്നിട്ട് ഒരു തീരുമാനം പറയും.

രേഖ കുറച്ച് നേരം മിണ്ടിയില്ല. അവള്‍ അവന്‍റെ കണ്ണുകളില്‍ അലിഞ്ഞു പോയിരുന്നു. അവള്‍ ഒരു യാന്ത്രിക ലോകത്തായിരുന്നു.

Updated: January 28, 2025 — 9:08 pm

Leave a Reply

Your email address will not be published. Required fields are marked *