മീനത്തിൽ താലിക്കെട്ടു – 4

ചിന്നു ഇന്നും മനസ്സിലാവാതെ വീണയെയും അഭിരാമിയെയും മാറി മാറി നോക്കി

അത് ഞാൻ പറഞ്ഞുതരാം ചിന്നു,

എന്റെ ശെരിക്കുള്ള കല്യാണം ഉറപ്പിച്ചിരുന്നു ആ ആളാണ് ഈ പറഞ്ഞ വിനു,

കല്യാണത്തിന്റെ അന്ന് അവനും വീട്ടുകാരും ഇതിൽ നിന്ന് പിന്മാറി,

അന്ന് യാദ്ര്ശ്ചികമായി ഞാൻ കല്യാണം കഴിച്ച ആളാണ് ഈ മനു എന്നൊക്കെ നിനക്ക് അറിയാലോ,

കല്യാണ ശേഷവും ഞാനും മനുവും ഒരിക്കൽ പോലും ഭാര്യ ഭർത്താവിനെ പോലെ ജീവിച്ചട്ടില്ല,

ഒരിക്കൽപോലും എന്റെ അനുവാദം കൂടാതെ എന്റെ ശരീരത്തിൽ ഒന്ന് തൊടാൻ പോലും എന്റെ മനു ശ്രെമിച്ചട്ടില്ല,

അങ്ങനെ ഒരുത്തനെ മനസ്സിലാക്കാതെ ഞാൻ ഒരു ദിവസം ഈ പറഞ്ഞ വിനുവിനെ കാണാൻ പോയി,

അതും മനുവിന്റെ കൂട,
അവിടെവെച്ചു വിനു ഒരു പെണ്ണിനോടും ചോദിക്കാൻ പാടില്ലാത്ത കാര്യം ചോദിച്ചു,

ഞാൻ വിർജിനിറ്റി ടെസ്റ്റ് ചെയ്താൽ വേണമെങ്കിൽ എന്നെ സ്വീകരിക്കാം എന്ന്,

അങ്ങനെ എന്റെ സ്ത്രീത്വത്തെയും, എന്റെ അവനോടുണ്ടായിരുന്ന എന്റെ സ്നേഹവും അവൻ തരം താഴ്ത്തി

കളഞ്ഞു,

ഇനി നീ തന്നെ പറ ചിന്നു,

എല്ലാ അധികാരവും ഉണ്ടായിട്ടും, എന്റെ സമ്മതമില്ല എന്ന ഒറ്റ കാരണത്താൽ എന്നെ തൊട്ടു പോലും

നോവിക്കാത്ത മനുവിനെ ഞാൻ സ്നേഹിക്കണോ, അതോ അത്രയധികം ഞാൻ സ്നേഹിച്ചട്ടും എന്നെ

വിശ്വാസമില്ലാത്ത വിനുവിനെ ഞാൻ സ്നേഹിക്കണോ!

വീണ ഒറ്റശ്വാസത്തിൽ ഇതെല്ലം പറഞ്ഞു നിർത്തി ചിന്നുവിനെ നോക്കി

ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു ചേച്ചി.,

ഉറപ്പായും മനു ചേട്ടനെ,

ഞാനായിരുന്നേൽ വിനുവിന് രണ്ടെണ്ണം കൂടി കൊടുത്തട്ടെ വരുവുള്ളു..!

ചിന്നു വളരെ ഉത്സാഹത്തോടെ പറഞ്ഞു

എനിക്ക് ഇത്ര നാളും മനു ചേട്ടനോട് ഒരു ചെറിയ ഇഷ്ടമാണ് തോന്നിയിരുന്നത്, പക്ഷെ ഇപ്പൊ ആ ഇഷ്ടം നൂറു

മടങ്ങായി, കൂടാതെ ബഹുമാനവും തോന്നുന്നു..!

ചിന്നു വെറുതെ വീണയെ ചൊടിപ്പിക്കാനായി പറഞ്ഞു

എടി പെണ്ണെ ഇഷ്ടപെടുന്നതൊക്കെ കൊള്ളാം,
അത് എന്റെ മാത്രം മനുവാണ് കേട്ടോ..!

വീണ വെറുതെ അവളെ കുത്തി

എന്റെ പൊന്നോ എനിയ്ക്കൊന്നും വേണ്ടേ നിങ്ങടെ കെട്ടിയോനെ..,
എന്നാലും എനിയ്ക്കു കിട്ടുന്ന ചെക്കൻ മനുച്ചേട്ടനെ പോലെ ആയാൽ മതിയായിരുന്നു.!

ചിന്നു ഇത് പറഞ്ഞു വെറുതെ ചിരിച്ചു,

ആ ചിരിയിൽ വീണയും പങ്കു ചേർന്നു

നിങ്ങള്ക്ക് രണ്ടിനും വട്ടാണ്..!

അവരുടെ സംസാരം ഇഷ്ടപെടാത്തപോലെ അഭിരാമി കയർത്തു,

ചേച്ചിയെന്താ അങ്ങനെ പറഞ്ഞത്?!
വീണ അഭിരാമിയെ നോക്കി

എന്നെ വിനു വിളിച്ചിരുന്നു,
അവൻ അന്ന് അങ്ങനെ പറഞ്ഞത് നിന്റെ ഇപ്പോഴുള്ള കുടുംബജീവിതം നശിക്കാതിരിക്കാനാണ്,
അവനതു മനു കേൾക്കാൻ വേണ്ടി മാത്രമായി പറഞ്ഞതാണെന്ന്,
അവനു അന്നും ഇന്നും എന്നും നിന്നെ വിശ്വാസമാണ്,
നിനക്ക് ഇപ്പോൾ ഒരു നല്ല ജീവിതം ഉണ്ടാവുകയാണെങ്കിൽ ആയികോട്ടെ എന്ന് കരുതിയാണ് അവൻ അന്ന് അങ്ങനെ ചെയ്തത്,
പിന്നെ കല്യാണത്തിന് അവൻ മനപ്പൂർവം വരാതിരുന്നതല്ലാലോ ആക്സിഡന്റ് കാരണമല്ലേ .!

അഭിരാമി വീണയെ നോക്കി

ചേച്ചി വേണമെങ്കിൽ അവനെ വിശ്വസിച്ചോ, പക്ഷെ ഞാൻ ഇനി കുടിക്കണ വെള്ളത്തിൽ കൂടി അവനെ വിശ്വസിക്കില്ല..!

വീണ ഉറപ്പിച്ചു പറഞ്ഞു

എടി മണ്ടി,
മനുവാണ് നിന്നെ പറ്റിക്കുന്നത്,
അവൻ നിന്നോട് പറഞ്ഞതെല്ലാം എന്നോട് വിനു പറഞ്ഞു,

എടി ഏതു കൊച്ചു കൊച്ചിനും അറിയാം ആണുങ്ങൾക്ക് വിർജിനിറ്റി ടെസ്റ്റ് ഒന്നും ഇല്ല എന്നുള്ളത്‌,
ഒരു ഗ്രാഡുവേറ്റ് ആയ മനുവിനു അത് അറിയാതെ ഇരിക്കുമോ?
ഇന്നലെ കണ്ട മനുവിനെ നിനക്ക് വിശ്വാസമാണ്,

2 കൊല്ലം പ്രണയിച്ച വിനുവിനെയും ,
നിന്നെ ജനിച്ചപ്പോൾ മുതൽ കാണുന്ന എന്നെയും വിശ്വാസമില്ല അല്ലെ.?

അഭിരാമി ചോദ്യശരം വീണയുടെ നേർക്കെറിഞ്ഞു
വീണ ആകെ ആശയക്കുഴപ്പത്തിലായി,

ഇനി ഞാൻ എന്ത് ചെയ്യണമെന്നാണ് ചേച്ചി അപ്പോൾ പറഞ്ഞു വരുന്നത്?!

വീണ മനസ്സിലാവാതെ അഭിരാമിയെ നോക്കി,

രണ്ടു ദിവസം കഴിയുമ്പോൾ നിന്നെ കാണാൻ വിനു വരുന്നുണ്ടെന്നാണ് പറഞ്ഞത്,

അപ്പോൾ നീ അവനോട് ഒന്ന് സംസാരിച്ചു നോക്ക്,

ബാക്കി എന്നട്ട് നോക്കാമല്ലോ.., മനസ്സിലായോ?!

അഭിരാമി ഒന്നുകൂടി നേരെ കിടന്നു

മനസ്സിലായി,

പക്ഷെ വിനു ഇനി എന്ത് ചെയ്താലും എന്റെ തീരുമാനത്തിൽ മാറ്റമുണ്ടാവില്ല, അതുറപ്പ്..!

വീണ സ്വയമെന്നോണം ഒരു നിശ്ചയദാർട്ട്ട്യം എടുത്തപോലെ പറഞ്ഞു നിർത്തി

അത് എന്തും ആവട്ടെ,

ഞാൻ അവനു ഒരവസരം കൊടുക്കാനാണു പറഞ്ഞുള്ളു..!

അഭിരാമി അവളുടെ തീരുമാനമിഷ്ടപെടാത്തപോലെ പറഞ്ഞു

ഞാനാണേൽ ആ വിനുവിനെ കാണാൻ കൂടി നിൽക്കില്ല ചേച്ചി,
എന്തായാലും എന്റെ ഒരു അഭിപ്രായം ചേച്ചി കാണാൻ പോകുന്നതിനു മുമ്പേ മനുച്ചേട്ടനോട് കൂടി ഒന്നും പറയുന്നതാണ്..!

ചിന്നു സംശയ ഭാവത്തിൽ വീണയെ നോക്കി

അത് അല്ലേലും ഞാൻ അങ്ങനെ ചെയ്യൂ..!

വീണ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

രണ്ടിനും വട്ടാണ്,
എന്തായാലും വേറെ എന്തൊക്കെയുണ്ട് വിശേഷം അത് പറ..,!
അഭിരാമി വീണയുടെയും ചിന്നുവിന്റെയും അടുക്കലേക്കു ഒന്നുകൂടി അടുത്തിരുന്നു
അച്ഛനോട് കുറച്ചു നേരം സംസാരിച്ചിരുന്നപ്പോഴേക്കും സമയം ഒന്പതരയോട് അടുത്തിരുന്നു,

സുരഭി അമ്മായി വന്നു എല്ലാരേയും ഭക്ഷണം കഴിക്കാൻ വിളിച്ചു,

കോഴിയും ബീഫും അടക്കം എന്തെക്കെയോ കുറെ സാധങ്ങങ്ങൾ,

വീട്ടിൽ നിന്ന് ഇറങ്ങിയട്ടു ഒന്നും കഴിക്കാത്തകൊണ്ടുള്ള വിശപ്പ് കാരണം ഞാൻ സാമാന്യം നല്ല രീതിയിൽ

വിഴുങ്ങി,

എന്റെ തൊട്ടടുത്തിരുന്ന വീണ എന്നെക്കാളും പോളിംഗ്.!

ഇവളീ തിന്നുന്നതൊക്കെ എങ്ങോട്ടാണാവോ പോകുന്നത്,

ഇനി ബാക്കിലൂടെ എല്ലാം അപ്പപ്പോ പുറംതള്ളാൻ വേറെ സ്പെഷ്യൽ മെഷീൻ വെല്ലോം ഉണ്ടോ ദൈവമേ ?

ഞാൻ ആരും നോക്കുന്നില്ല എന്ന് ഉറപ്പാക്കി ചെറുതായി ഏന്തിവലിഞ്ഞു അവളുടെ പുറകിലേയ്ക്ക് നോക്കി,

അല്ല ഇനി എങ്ങാനും ഉണ്ടെങ്കിലോ.?

ഞാൻ അപ്പോഴാണ് ഇടയ്ക്കിടയ്ക്ക് എന്നെ തന്നെ നോക്കുന്ന ചിന്നുവിനെ കണ്ടത്.,

ഞാൻ പെട്ടെന്ന് അവളെ നോക്കി ചിരിച്ചു കാണിച്ചു,

പെട്ടെന്നെന്തോ അബദ്ധം പറ്റിയപോലെ അവളുടെ മുഖം വലിഞ്ഞു,

എനിയ്ക്കും തിരിച്ചു ഒരു ചിരി നൽകിയെന്ന് വരുത്തി അവൾ മുഖം മാറ്റി.!

പിന്നെയും അവൾ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ടെന്നു എനിയ്ക്കു മനസിലായി.!

ഈ പെണ്ണിനിതെന്തു പറ്റി.?

ഇത്രനേരം നല്ല ചുറുചുറുക്കും ചങ്കൂറ്റവും ആയിരുന്നല്ലോ,

ഇപ്പൊ പെട്ടെന്ന് എവിടുന്ന് ഇങ്ങനെ നാണം വന്നു.?

ഞാൻ നോക്കുമ്പോൾ അവൾ പെട്ടെന്ന് നോട്ടം മാറ്റാൻ ശ്രെമിക്കുന്നുണ്ടെന്നു എനിയ്ക്കു മനസിലായി,!
ഈ പെണ്ണുങ്ങൾ ഇങ്ങനെ ഇത്ര പെട്ടെന്ന് മാറുന്നെതെങ്ങനെ ആണോ എന്റെ ദൈവമേ,!

ഭക്ഷണമെല്ലാം കഴിഞ്ഞു കുറച്ചുനേരം സൊറ പറഞ്ഞു എല്ലാവരും പിരിഞ്ഞു,

ഞാൻ അപ്പോഴും എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്ന ചിന്നുവിനെ ശ്രെദ്ധിച്ചിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *