മീനത്തിൽ താലിക്കെട്ടു – 4

ഞങ്ങളെ കാത്തുകൊണ്ടോ എന്തോ സിറ്റൗട്ടിൽ തന്നെ എല്ലാരും വട്ടംകൂടി ഇരിക്കുണ്ടായിരുന്നു.,
വണ്ടി കേറ്റിയിട്ടു ഞങ്ങൾ ഇറങ്ങി.,!

വീണ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഒരു ഇരുപതു വയസ്സ് തോന്നിക്കുന്ന അതി സുന്ദരിയായ ഒരു പെൺകുട്ടി ഓടിവന്നു അവളെ ചേർത്തുപിടിച്ചു.!

ഞെക്കി കൊല്ലത്തേടി പെണ്ണെ.!

വീണ അവളുടെ കെട്ടിപിടിത്തത്തെ കളിയാക്കികൊണ്ടു അവളെ അടർത്തി മാറ്റി,

എനിയ്ക്കു ആളെ ഒരെത്തും പിടിയും കിട്ടുന്നില്ല., ഞാനാ പെൺകുട്ടിയെ മിഴുങ്ങസ്യാ നോക്കി നിന്നു

ഇതെന്താ ചേച്ചി മനു ചേട്ടൻ എന്നെ ഇങ്ങനെ നോക്കുന്നെ, ഇപ്പൊ പിടിച്ചു വിഴുങ്ങുമല്ലോ.!

ആ പെൺകുട്ടി തന്റെ നിരയൊത്ത പല്ലുകൾ മൊത്തം കാട്ടി വളരെ മനോഹരമായി ചിരിച്ചു.
എന്തൊരഴകാണ് ഇവളുടെ കുടുംബത്തിലുള്ള എല്ലാ സ്ത്രീജനങ്ങൾക്കും.!
എന്റെ മനു ചേട്ടാ, ഇത് എന്റെ ഇളയ അമ്മായി രാധാമ്മയുടെ മകള ചിന്നു,!

വീണ പെട്ടെന്ന് എന്റെ അങ്കലാപ്പ് മനസിലായവണ്ണം പറഞ്ഞു.!

ഞാൻ പെട്ടെന്ന് മുഖത്തേയ്ക്കു ഒരു പരിചയഭാവം വിതറി,

എന്നാലും മനുച്ചേട്ടനോ.?
എന്നെ ആദ്യമായാണ് അവളെങ്ങനെ പുറത്തുവെച്ചു വിളിക്കുന്നത്.!
വീട്ടിൽ മറ്റുള്ളവരെ കാണിക്കാനായിട്ടു വിളിച്ചട്ടുണ്ടെങ്കിലും ഇപ്പൊ ഇങ്ങനെ.?

മനുചേട്ടന് എന്നെ ഇപ്പോഴും മനസ്സിലായിട്ടില്ല എന്ന് എനിയ്ക്കു മനസിലായി.,
അതൊന്നും പ്രേശ്നമില്ലാട്ടോ,
അല്ലേലും അന്നത്തെ ആ കല്യാണത്തിന്റെ ഇടയ്ക്കു സത്യത്തിൽ ചേട്ടന് വീണ ചേച്ചിയെ തന്നെ മര്യാദയ്ക്ക് കാണാൻ പറ്റിയട്ടുണ്ടാവില്ലലോ..!

അവൾ പിന്നെയും ആളെ കൊല്ലുന്ന ആ ചിരി വാരിവിതറി.!

വീണയെ പെട്ടെന്ന് വിട്ടുമാറി അവൾ എന്റെ അടുക്കലേക്കു വന്നു എന്റെ കയ്യിലേക്ക് പിടിച്ചു,
ആ ഒരു സമീപനം ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല,
അവൾ ഒന്നുകൂടി എന്റെ കൈകളിൽ അമർത്തി

ഞങ്ങടെ വീണ ചേച്ചിയെ ചേട്ടന്റെ ഈ കയ്യിലേക്ക് പൊന്നുപോലെയാ തന്നേക്കണേ,
അതേപോലെതന്നെ നോക്കിക്കോണേ.!

അവൾ പെട്ടെന്ന് തന്റെ മോതിരവിരൽ വെച്ചെന്റെ ഉള്ളംകൈയിൽ മാന്തി.!
ഞാൻ പെട്ടെന്ന് അറിയാതെ കൈവലിച്ചുപോയി,

എന്റെ ഭാവമാറ്റം കണ്ടിട്ട് ചിന്നു എന്തോ ചെയ്തെന്നു വീണയ്ക്കു മനസിലായി,!

അയ്യോ മനു, ഇത് കാര്യമായിട്ടു എടുക്കണ്ട,
ഇവളൊരു കുതിരയാ,
എപ്പോഴും എന്തേലും കുരുത്തക്കേട് കാണിച്ചുകൊണ്ടേ ഇരിക്കും,
എന്റെ അച്ഛനെപോലും വട്ടാക്കുന്ന കക്ഷിയാ.!
വീണ പെട്ടെന്ന് ചിന്നുവിനെ അവളുടെ അടുക്കലേക്കു വലിച്ചടിപ്പിച്ചു.,!
ഞാൻ വെറുതെ അതിനൊരു ചിരിയിൽ മറുപടി ഒതുക്കി,

എന്റെ മനുച്ചേട്ടാ,
ഞാൻ കുതിരയൊന്നും അല്ലാട്ടോ,
പിന്നെ കല്യാണത്തിന്റെ അന്ന് ചേട്ടനെ കല്യാണം കഴിക്കാൻ പറഞ്ഞു വീണേച്ചിയെ ഏറ്റവും കൂടുതൽ നിർബന്ധിച്ചതെ ഞാനാ,
ആഹ് അതിന്റെ ചെലവ് എനിയ്ക്കു സ്പെഷ്യൽ ആയിട്ട് വേറെ തരണം,
മനുച്ചേട്ടനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായതാ..!

അവൾ പിന്നെയും ആ കൊല്ലുന്ന ചിരി.!

ഈ പെണ്ണിന്റെ സംസാരത്തിനു ഒരു ബെല്ലും ബ്രേക്കുമില്ല അല്ലെ മനു.!

പെട്ടെന്ന് വീണയുടെ അമ്മ സുരഭി അമ്മ അങ്ങോടെയ്ക്കു വന്നു,
ഞാൻ വേഗം നമസ്കരിക്കാനായി കുനിഞ്ഞപ്പോഴേക്കും അമ്മ എന്നെ തടുത്തു,
എന്നെ കുനിച്ചു എന്റെ നെറുകയിൽ ഒരു മുത്തം നൽകി,

ഇത്രയൊക്കെ ബഹുമാനം മതിയെന്റെ മോനെ,
നീയിപ്പോ എനിയ്ക്കു എന്റെ മകനെ പോലെയല്ലേ,
വന്ന കാലിൽ നിൽക്കാതെ വാ അകത്തേയ്ക്കു പോകാം.!
ഇതാരാ ഈ മോൻ

സുരഭി അമ്മ വിപിയെ കണ്ടിട്ട് മനസ്സിലാവാതെ നോക്കി

അത് അമ്മേ എന്റെ സുഹൃത്തും ബന്ധുവുമാണ്,
പേര് വിപിൻ, വിപി എന്ന് വിളിയ്ക്കും,
അവനു ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു,
പിന്നെ ഞങ്ങൾക്ക് ഒരു കൂട്ടും ആവുമല്ലോ എന്ന് കരുതി.,

ഞാൻ വിപിയെ മുന്നിലേയ്ക്ക് വലിച്ചു നിർത്തി പറഞ്ഞു

നമസ്കാരം അമ്മെ.!
ഞാൻ ഇവരെ ഇവിടെ ആക്കിയിട്ടു,
ടൗണിൽ ഒരു റൂം എടുക്കാമെന്ന് കരുതി ഇറങ്ങിയതാണ്.!
ടൗണിൽ റൂമോ അതെന്തിനാ മോനെ,
ഇവിടെ ആവശ്യത്തിൽ കൂടുതൽ റൂമുണ്ട്,
മോന് ഞങ്ങളുടെ കൂടെ നില്കാമല്ലോ,
മനുവിന്റെ ബന്ധു എന്ന് പറഞ്ഞാൽ അതിപ്പോ ഞങ്ങളുടെ കൂടെ ബന്ധുവല്ലെ മോനെ.!

സുരഭി അമ്മായി പെട്ടെന്ന് പറഞ്ഞു

ഞാനും പറഞ്ഞതാണ് അമ്മെ അവൻ കേൾക്കണ്ടേ.!

ഞങ്ങളുടെ പ്ലാൻ വർക്ഔട് ആവുന്നുണ്ടെന്നു എനിയ്ക്കു മനസിലായി,
സത്യത്തിൽ വിപിയുടെയും ആൽബിയുടെയും പ്ലാൻ എന്താണെന്നു എനിയ്ക്കു ഒരു പിടിയും ഇല്ലേലും,
പക്ഷെ ഇപ്പോൾ ഇവിടെ ഇവനെ എന്റെ കൂടെ നിർത്തേണ്ടത് എന്റെ ആവശ്യമാണല്ലോ.!

അതെന്താ മോനെ, ഞങ്ങളെയൊക്കെ നീ അന്യനായിട്ടാണോ കാണുന്നത്.?

അയ്യോ അങ്ങനെയൊന്നുമില്ല അമ്മെ, ഞാൻ ഇവിടെത്തന്നെ നിന്നോളം.!

വിപി ചാടിക്കയറി പറഞ്ഞു

അപ്പൊ ആ പ്രേശ്നത്തിനു പരിഹാരം കണ്ടു,
ചിന്നുവിന്റെ ഈ പ്രസരിപ്പ് എന്നെ അറിയാതെ അവളിലേയ്ക്ക് അടുപ്പിക്കുന്നതായി എനിയ്ക്കു തോന്നി.!

ഞങ്ങളെ മൂന്നുപേരെയും അമ്മായി വീട്ടിലേയ്ക്കു കയറ്റി
സുരേന്ദ്രനച്ചനടക്കം എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു

എന്താ മോനെ ഇത്ര വൈകിയത്, ബ്ലോക്ക് വല്ലതും കിട്ടിയാർന്നോ.?, ഇതാര കൂടെ.?

അത് മനുവിന്റെ ബന്ധുവാ ചേട്ടാ, വിപി,
ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ട് ഈ മോന്,
അപ്പൊ നമ്മള് ഇവിടെ ഉള്ളപ്പോ അവൻ പുറത്തു പോയി താമസിക്കേണ്ട കാര്യമുണ്ടോ.?
സുരഭി അമ്മയാണ് അച്ഛന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.!

അതിനെന്താ മോനെ ഇവിടെ ആവശ്യത്തിൽ കൂടുതൽ റൂമുണ്ടല്ലോ,
അഭി, വിപിയ്‌ക്ക്‌ ഒരു റൂം കാണിച്ചുകൊടുക്കു.!

അച്ഛൻ അഭിയെ നോക്കി

ഞാനപ്പോഴും പരതുകയാണ് അഭിരാമി ചേച്ചിയെ മാത്രം കണ്ടില്ലാലോ,!
എന്റെ മനസ്സ് വായിച്ചെന്നവണ്ണം വീണ പെട്ടെന്ന് എല്ലായിടവും നോക്കി

അച്ഛാ അച്ചു ചേച്ചിയെന്തേ,.?

ഓ അവള് ഹോസ്പിറ്റൽ ഒന്ന് പോയിട്ട് ഇപ്പൊ വന്നതേ ഉള്ളു,
വാവയ്ക്കു ഒരു ചെറിയ കഫകെട്ടു,
ഇപ്പൊ അവനെ ഉറക്കാനായിട്ടു റൂമിലേയ്ക്ക് പോയതേ ഉള്ളു,
നീയെന്തായാലും ഇത്ര ദൂരം യാത്ര ചെയ്തു വന്നതല്ലേ ഒന്നുപോയി കുളിച്ചു ഫ്രഷായിട്ട് മതി ബാക്കിയെന്തും .,!

അത് കുഴപ്പമില്ല,
ഞാൻ എന്തായാലും ആ തക്കുടു മുണ്ടനെ ഒന്ന് കണ്ടിട്ടേ ഉള്ളു എന്തും,
മനു ചേട്ടൻ അന്ന് ചേച്ചിയുടെ കല്യാണത്തിന് കണ്ടതല്ലേ ചേച്ചിയെ,
വാ നമുക്ക് ഒന്നുപോയി കാണാം..!

വീണ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചുകൊണ്ടു വലിച്ചു,
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി,
ഇതാണ് രോഗി ഇച്ഛിച്ചതും റമ്മു വൈദ്യൻ കല്പിച്ചതും റമ്മു എന്നൊക്കെ പറയുന്നത്.!

ഞാൻ വിപിയെ ഒന്ന് പാളി നോക്കി,
അവൻ അഭിയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവന്റെ പുറകെ പോകുന്നുണ്ട്,
വീണ എന്നെയും വലിച്ചുകൊണ്ടു ആ വീടിന്റെ വർക്ക് ഏരിയയോട് ഏറ്റവും അടുത്ത ഒരു റൂമിലേയ്ക്ക് വലിച്ചു കൊണ്ടുപോയി ,
കതകിൽ അവൾ അക്ഷമയായി ഒന്ന് രണ്ടു വട്ടം മുട്ടി

Leave a Reply

Your email address will not be published. Required fields are marked *