മീനത്തിൽ താലിക്കെട്ടു – 4 Like

അവൾ പിന്നെയും ആളെ കൊല്ലുന്ന ആ ചിരി വാരിവിതറി.!

വീണയെ പെട്ടെന്ന് വിട്ടുമാറി അവൾ എന്റെ അടുക്കലേക്കു വന്നു എന്റെ കയ്യിലേക്ക് പിടിച്ചു,
ആ ഒരു സമീപനം ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല,
അവൾ ഒന്നുകൂടി എന്റെ കൈകളിൽ അമർത്തി

ഞങ്ങടെ വീണ ചേച്ചിയെ ചേട്ടന്റെ ഈ കയ്യിലേക്ക് പൊന്നുപോലെയാ തന്നേക്കണേ,
അതേപോലെതന്നെ നോക്കിക്കോണേ.!

അവൾ പെട്ടെന്ന് തന്റെ മോതിരവിരൽ വെച്ചെന്റെ ഉള്ളംകൈയിൽ മാന്തി.!
ഞാൻ പെട്ടെന്ന് അറിയാതെ കൈവലിച്ചുപോയി,

എന്റെ ഭാവമാറ്റം കണ്ടിട്ട് ചിന്നു എന്തോ ചെയ്തെന്നു വീണയ്ക്കു മനസിലായി,!

അയ്യോ മനു, ഇത് കാര്യമായിട്ടു എടുക്കണ്ട,
ഇവളൊരു കുതിരയാ,
എപ്പോഴും എന്തേലും കുരുത്തക്കേട് കാണിച്ചുകൊണ്ടേ ഇരിക്കും,
എന്റെ അച്ഛനെപോലും വട്ടാക്കുന്ന കക്ഷിയാ.!
വീണ പെട്ടെന്ന് ചിന്നുവിനെ അവളുടെ അടുക്കലേക്കു വലിച്ചടിപ്പിച്ചു.,!
ഞാൻ വെറുതെ അതിനൊരു ചിരിയിൽ മറുപടി ഒതുക്കി,

എന്റെ മനുച്ചേട്ടാ,
ഞാൻ കുതിരയൊന്നും അല്ലാട്ടോ,
പിന്നെ കല്യാണത്തിന്റെ അന്ന് ചേട്ടനെ കല്യാണം കഴിക്കാൻ പറഞ്ഞു വീണേച്ചിയെ ഏറ്റവും കൂടുതൽ നിർബന്ധിച്ചതെ ഞാനാ,
ആഹ് അതിന്റെ ചെലവ് എനിയ്ക്കു സ്പെഷ്യൽ ആയിട്ട് വേറെ തരണം,
മനുച്ചേട്ടനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായതാ..!

അവൾ പിന്നെയും ആ കൊല്ലുന്ന ചിരി.!

ഈ പെണ്ണിന്റെ സംസാരത്തിനു ഒരു ബെല്ലും ബ്രേക്കുമില്ല അല്ലെ മനു.!

പെട്ടെന്ന് വീണയുടെ അമ്മ സുരഭി അമ്മ അങ്ങോടെയ്ക്കു വന്നു,
ഞാൻ വേഗം നമസ്കരിക്കാനായി കുനിഞ്ഞപ്പോഴേക്കും അമ്മ എന്നെ തടുത്തു,
എന്നെ കുനിച്ചു എന്റെ നെറുകയിൽ ഒരു മുത്തം നൽകി,

ഇത്രയൊക്കെ ബഹുമാനം മതിയെന്റെ മോനെ,
നീയിപ്പോ എനിയ്ക്കു എന്റെ മകനെ പോലെയല്ലേ,
വന്ന കാലിൽ നിൽക്കാതെ വാ അകത്തേയ്ക്കു പോകാം.!
ഇതാരാ ഈ മോൻ

സുരഭി അമ്മ വിപിയെ കണ്ടിട്ട് മനസ്സിലാവാതെ നോക്കി

അത് അമ്മേ എന്റെ സുഹൃത്തും ബന്ധുവുമാണ്,
പേര് വിപിൻ, വിപി എന്ന് വിളിയ്ക്കും,
അവനു ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു,
പിന്നെ ഞങ്ങൾക്ക് ഒരു കൂട്ടും ആവുമല്ലോ എന്ന് കരുതി.,

ഞാൻ വിപിയെ മുന്നിലേയ്ക്ക് വലിച്ചു നിർത്തി പറഞ്ഞു

നമസ്കാരം അമ്മെ.!
ഞാൻ ഇവരെ ഇവിടെ ആക്കിയിട്ടു,
ടൗണിൽ ഒരു റൂം എടുക്കാമെന്ന് കരുതി ഇറങ്ങിയതാണ്.!
ടൗണിൽ റൂമോ അതെന്തിനാ മോനെ,
ഇവിടെ ആവശ്യത്തിൽ കൂടുതൽ റൂമുണ്ട്,
മോന് ഞങ്ങളുടെ കൂടെ നില്കാമല്ലോ,
മനുവിന്റെ ബന്ധു എന്ന് പറഞ്ഞാൽ അതിപ്പോ ഞങ്ങളുടെ കൂടെ ബന്ധുവല്ലെ മോനെ.!

സുരഭി അമ്മായി പെട്ടെന്ന് പറഞ്ഞു

ഞാനും പറഞ്ഞതാണ് അമ്മെ അവൻ കേൾക്കണ്ടേ.!

ഞങ്ങളുടെ പ്ലാൻ വർക്ഔട് ആവുന്നുണ്ടെന്നു എനിയ്ക്കു മനസിലായി,
സത്യത്തിൽ വിപിയുടെയും ആൽബിയുടെയും പ്ലാൻ എന്താണെന്നു എനിയ്ക്കു ഒരു പിടിയും ഇല്ലേലും,
പക്ഷെ ഇപ്പോൾ ഇവിടെ ഇവനെ എന്റെ കൂടെ നിർത്തേണ്ടത് എന്റെ ആവശ്യമാണല്ലോ.!

അതെന്താ മോനെ, ഞങ്ങളെയൊക്കെ നീ അന്യനായിട്ടാണോ കാണുന്നത്.?

അയ്യോ അങ്ങനെയൊന്നുമില്ല അമ്മെ, ഞാൻ ഇവിടെത്തന്നെ നിന്നോളം.!

വിപി ചാടിക്കയറി പറഞ്ഞു

അപ്പൊ ആ പ്രേശ്നത്തിനു പരിഹാരം കണ്ടു,
ചിന്നുവിന്റെ ഈ പ്രസരിപ്പ് എന്നെ അറിയാതെ അവളിലേയ്ക്ക് അടുപ്പിക്കുന്നതായി എനിയ്ക്കു തോന്നി.!

ഞങ്ങളെ മൂന്നുപേരെയും അമ്മായി വീട്ടിലേയ്ക്കു കയറ്റി
സുരേന്ദ്രനച്ചനടക്കം എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു

എന്താ മോനെ ഇത്ര വൈകിയത്, ബ്ലോക്ക് വല്ലതും കിട്ടിയാർന്നോ.?, ഇതാര കൂടെ.?

അത് മനുവിന്റെ ബന്ധുവാ ചേട്ടാ, വിപി,
ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ട് ഈ മോന്,
അപ്പൊ നമ്മള് ഇവിടെ ഉള്ളപ്പോ അവൻ പുറത്തു പോയി താമസിക്കേണ്ട കാര്യമുണ്ടോ.?
സുരഭി അമ്മയാണ് അച്ഛന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.!

അതിനെന്താ മോനെ ഇവിടെ ആവശ്യത്തിൽ കൂടുതൽ റൂമുണ്ടല്ലോ,
അഭി, വിപിയ്‌ക്ക്‌ ഒരു റൂം കാണിച്ചുകൊടുക്കു.!

അച്ഛൻ അഭിയെ നോക്കി

ഞാനപ്പോഴും പരതുകയാണ് അഭിരാമി ചേച്ചിയെ മാത്രം കണ്ടില്ലാലോ,!
എന്റെ മനസ്സ് വായിച്ചെന്നവണ്ണം വീണ പെട്ടെന്ന് എല്ലായിടവും നോക്കി

Leave a Reply

Your email address will not be published. Required fields are marked *