മീനത്തിൽ താലിക്കെട്ടു – 4 Like

ഏഹ്മ് കുളിക്കണം,.!

ഞാൻ ബാഗിൽ നിന്ന് ഒരു മുണ്ടും ഷർട്ടുമെടുത്തു , കൂടെ ഒരു തോർത്തും എടുത്തു ബാത്റൂമിലേയ്ക്ക് കയറി.!

എന്റെ മനസ്സ് ആകെ കലുഷിതമാണ്,!

എന്താണ് വിശ്വസിക്കേണ്ടത്, ആരെയാണ് വിശ്വസിക്കേണ്ടത് എന്നൊരു

എത്തും പിടിയും കിട്ടുന്നില്ല.!

ഷവർ ഓണാക്കി വെറുതെ അതിന്റെ അടിയിൽ നിന്നു

തണുത്ത വെള്ളം തലയിലേക്ക് വന്നു വീഴുമ്പോൾ നല്ല സുഖം,
കുളിച്ചു വസ്ത്രം മാറി ഞാൻ പുറത്തിറങ്ങി,

എന്നെയും കാത്തു വീണ നില്കുണ്ടായിരുന്നു.!

ഇപ്പോൾ ശെരിക്കും വീണ ഒരു ഉത്തമ ഭാര്യയെ പോലെയാണ് പെരുമാറുന്നത്,

മിക്കവാറും ഇത് അവളുടെ അച്ഛനെയും വീട്ടുകാരെയും കാണിക്കാൻ വേണ്ടിയാവണം.!

അല്ലാതെ ഇത്ര പെട്ടെന്നൊരു മാറ്റം എങ്ങനെ.?

ഞാൻ പോലും അറിയാതെ വീണയോടു എനിയ്‌ക്കൊരു പ്രണയം എവിടെയോ പൊട്ടിമുളക്കുന്ന പോലെ,..

ഇല്ല ഇല്ല ഇല്ല,

ഇതെല്ലം ഇവളുടെ നാടകമാണ് ഞാൻ മനസ്സുകൊണ്ട് എന്നെ സ്വയം നിയന്ത്രിക്കാൻ ശ്രെമിച്ചു.!

ഞാൻ റൂമിൽ നിന്നിറങ്ങിയ ഉടനെ അച്ഛന്റെ അടുത്തേയ്ക്കു ചെന്നിരുന്നു.!

വീണ അഭിരാമി ചേച്ചിയുടെ റൂമിലേയ്ക്ക് തിടുക്കപ്പെട്ടു പോകുന്നത് കണ്ടു,

അച്ഛന്റെ അടുത്ത് വിപിയും, അഭിയും ഇരിക്കുന്നുണ്ടായിരുന്നു,

ഞാനും അവരുടെ സംഭാഷണത്തിൽ പങ്കു ചേർന്നു

വീണ ചെന്ന ഉടനെ കുട്ടിയെ എടുത്തു കളിപ്പിക്കാൻ തുടങ്ങി

അമ്മായിയുടെ തക്കുടു മുണ്ട, പഞ്ചാരേ..!

വീണയ്ക്കു ചെറിയ കുട്ടികൾ എന്ന് പറഞ്ഞാൽ തന്നെ ജീവനാണ്,

അഭിരാമിയും ചിന്നുവും വീണയെ തന്നെ നോക്കി,.

നീയും ആഞ്ഞൊന്നു ശ്രെമിച്ചാൽ പത്തു മാസം കഴിയുമ്പോൾ ഇങ്ങനെ ഒരു വാവയെ കളിപ്പിക്കാം..!

ചിന്നു വെറുതെ എരികയറ്റി,

ശ്രെമിക്കും ശ്രെമിക്കും, ഒലക്ക നടക്കും..!

അഭിരാമി പെട്ടെന്ന് കയറി പറഞ്ഞു
അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്./?

വീണ ഒരു സംശയ ഭാവത്തിൽ ചേച്ചിയെ നോക്കി

എന്നെ വിനു വിളിച്ചിരുന്നു,
അവൻ എന്നോട് എല്ലാം പറഞ്ഞു,..!

അഭിരാമിയുടെ മുഖത്തു ഒരു ദേഷ്യഭാവം നിഴലിച്ചു,

ചേച്ചി വെറുതെ എഴുതാപ്പുറം വായിക്കേണ്ട,

ആ വൃത്തികെട്ടവൻ എന്തിനാ ചേച്ചിയെ വിളിച്ചത്.?

വീണയ്ക്കു വിനു എന്ന പേര് കേട്ടതുതന്നെ ദഹിച്ചില്ല എന്ന് അഭിരമിക്കു മനസ്സിലായി

ഇവിടെ ശെരിക്കും എന്താ സംഭവിക്കുന്നത്,.?

ചിന്നു ഇന്നും മനസ്സിലാവാതെ വീണയെയും അഭിരാമിയെയും മാറി മാറി നോക്കി

അത് ഞാൻ പറഞ്ഞുതരാം ചിന്നു,

എന്റെ ശെരിക്കുള്ള കല്യാണം ഉറപ്പിച്ചിരുന്നു ആ ആളാണ് ഈ പറഞ്ഞ വിനു,

കല്യാണത്തിന്റെ അന്ന് അവനും വീട്ടുകാരും ഇതിൽ നിന്ന് പിന്മാറി,

അന്ന് യാദ്ര്ശ്ചികമായി ഞാൻ കല്യാണം കഴിച്ച ആളാണ് ഈ മനു എന്നൊക്കെ നിനക്ക് അറിയാലോ,

കല്യാണ ശേഷവും ഞാനും മനുവും ഒരിക്കൽ പോലും ഭാര്യ ഭർത്താവിനെ പോലെ ജീവിച്ചട്ടില്ല,

ഒരിക്കൽപോലും എന്റെ അനുവാദം കൂടാതെ എന്റെ ശരീരത്തിൽ ഒന്ന് തൊടാൻ പോലും എന്റെ മനു ശ്രെമിച്ചട്ടില്ല,

അങ്ങനെ ഒരുത്തനെ മനസ്സിലാക്കാതെ ഞാൻ ഒരു ദിവസം ഈ പറഞ്ഞ വിനുവിനെ കാണാൻ പോയി,

അതും മനുവിന്റെ കൂട,
അവിടെവെച്ചു വിനു ഒരു പെണ്ണിനോടും ചോദിക്കാൻ പാടില്ലാത്ത കാര്യം ചോദിച്ചു,

ഞാൻ വിർജിനിറ്റി ടെസ്റ്റ് ചെയ്താൽ വേണമെങ്കിൽ എന്നെ സ്വീകരിക്കാം എന്ന്,

അങ്ങനെ എന്റെ സ്ത്രീത്വത്തെയും, എന്റെ അവനോടുണ്ടായിരുന്ന എന്റെ സ്നേഹവും അവൻ തരം താഴ്ത്തി

കളഞ്ഞു,

ഇനി നീ തന്നെ പറ ചിന്നു,

എല്ലാ അധികാരവും ഉണ്ടായിട്ടും, എന്റെ സമ്മതമില്ല എന്ന ഒറ്റ കാരണത്താൽ എന്നെ തൊട്ടു പോലും

നോവിക്കാത്ത മനുവിനെ ഞാൻ സ്നേഹിക്കണോ, അതോ അത്രയധികം ഞാൻ സ്നേഹിച്ചട്ടും എന്നെ

വിശ്വാസമില്ലാത്ത വിനുവിനെ ഞാൻ സ്നേഹിക്കണോ!

വീണ ഒറ്റശ്വാസത്തിൽ ഇതെല്ലം പറഞ്ഞു നിർത്തി ചിന്നുവിനെ നോക്കി

ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു ചേച്ചി.,

ഉറപ്പായും മനു ചേട്ടനെ,

ഞാനായിരുന്നേൽ വിനുവിന് രണ്ടെണ്ണം കൂടി കൊടുത്തട്ടെ വരുവുള്ളു..!

ചിന്നു വളരെ ഉത്സാഹത്തോടെ പറഞ്ഞു

എനിക്ക് ഇത്ര നാളും മനു ചേട്ടനോട് ഒരു ചെറിയ ഇഷ്ടമാണ് തോന്നിയിരുന്നത്, പക്ഷെ ഇപ്പൊ ആ ഇഷ്ടം നൂറു

Leave a Reply

Your email address will not be published. Required fields are marked *