മീമാ – 1

ജെസ്സി -ഞാൻ എഡി എന്നലെ വിളിക്കാറ്

എഡ്ഗർ എന്ത് പറയണം എന്ന് അറിയാതെ വിഷമിച്ചു
എഡ്ഗർ -അതെ

ജെസ്സി -ഞാൻ സാധനം ഒക്കെ പാക്ക് ചെയ്യ്തു

എഡ്ഗർ -ഇത്ര പെട്ടെന്നൊ

ജെസ്സി -എഡി അല്ലെ പറഞ്ഞെ സമയം ഒട്ടും കളയരുത്

എഡ്ഗർ -ഞാൻ എന്റെ ഒന്നും പാക്ക് ചെയ്തട്ട് ഇല്ല

ജെസ്സി -ആ ലെഫ്റ്റ് സൈഡിൽ ഉള്ള മുറി അല്ലെ എഡിയുടെ

എഡ്ഗർ -അതെ

ജെസ്സി -എന്നാൽ എല്ലാം ഞാൻ പാക്ക് ചെയ്യത് കഴിഞ്ഞു

അങ്ങനെ അവർ പെട്ടി എല്ലാം എടുത്ത് കാറിൽ കേറ്റി യാത്ര തുടന്നു. ജെസ്സി എഡ്ഗറിന്റെ ഷോൾഡറിൽ തല വെച്ച് കിടന്നു. ജെസ്സി വിചാരിച്ചത് എഡ്ഗർ അവളുടെ ബോയ്ഫ്രണ്ട് ആണ് എന്നാണ്

ജെസ്സി -നമ്മുടെ വീട്ടിൽ ഒരു ഫോട്ടോയിൽ നമ്മുടെ ഒപ്പം ഒരാൾ ഉണ്ടായില്ലേ അത് ആരാണ്

എഡ്ഗർ ഒന്ന് പേടിച്ച് തപ്പി തടഞ്ഞ് പറഞ്ഞു

എഡ്ഗർ -അത് എന്റെ ബോസ്സ്

ജെസ്സി -എവിടെയോ കണ്ടു മറന്ന പോലെ

എഡ്ഗർ -ഇടക്ക് വീട്ടിൽ വരാറ് ഉണ്ട്

ജെസ്സി -ആ അതായിരിക്കും കണ്ടാ പോലെ. എനിക്ക് ശെരിക്കും എന്താ പറ്റിയെ

എഡ്ഗർ -എന്ത് പറ്റാൻ എനിക്ക് പ്രേതെകിച്ചു ഒന്നും തോന്നുന്നില്ല പഴയത് പോലെ തന്നെ ഉണ്ട്

ജെസ്സി അവന്റെ കൈയിൽ ചുറ്റി പിടിച്ചു എന്നിട്ട് തല വെച്ച് കിടന്നു. പച്ചപ്പ് നിറഞ്ഞ വഴിയിലൂടെ ആണ് അവരുടെ യാത്ര നല്ല തണുപ്പും പൊടിമഴയും കണ്ടു അവർ യാത്ര തുടർന്നു. ജെസ്സി പുറത്തെ കാഴ്ചകൾ കണ്ടു ചിരിക്കുന്നത് എഡ്ഗറിന് സന്തോഷം പകർന്നു അങ്ങനെ അവർ എസ്റ്റേറ്റിൽ എത്തി അവർ അകത്തു കയറി

ജെസ്സി -ഇവിടെ നമ്മൾ മാത്രം ഒള്ളു

എഡ്ഗർ -അതെ

ജെസ്സി -എന്തായാലും നല്ല സ്ഥലം

എഡ്ഗർ -അതെ ജെസ്സി വേണമെങ്കിൽ ഒന്ന് ചുറ്റികറങ്ങിക്കോ

ജെസ്സി -ശെരി

ജെസ്സി ആ എസ്റ്റേറ്റ് ഒന്ന് ശെരിക്കും നോക്കി വളരെ വലുത് ആണ്. എസ്റ്റേറ്റിനോട് ചേർന്ന് ഒരു പുന്തോട്ടം ഉണ്ട് ജെസ്സി അവിടെക്ക് നടന്നു തണുപ്പ് കാരണം അവൾ കൈകൾ കൂട്ടിഉരച്ച് ചൂട് പകർന്നു. ഈ സമയം എഡ്ഗർ ലെഗ്ജ് ഒക്കെ മുകളിൽ വെച്ചു.ജെസ്സി ആ പൂന്തോട്ടത്തിന് നടുവിലൂടെ നടന്നു. പലതരം പൂക്കൾ അവിടെ ഉണ്ടായിരുന്നു അതിന്റെ ഗാന്ധം അവൾക്ക് പുതിയ ഒരു ഉണർവ് നൽകി. ജെസ്സി ഓരോ ചെടിയുടെ ഇലകളിൽ കൂടി കൈ ഓടിച്ചു ആ തണുത്ത മഞ്ഞുതുള്ളികൾ അവൾക്ക് മനസ്സിൽ കുളിർമ്മ നൽകി.പിന്നെ കതിനു ഇമ്പം ഉള്ള കിളികളുടെ
പാട്ടും.അവൾ എല്ലാ വേദനയും മറന്ന് അവിടെ നടന്നു. കുറച്ചു നടന്ന് കഴിഞ്ഞപ്പോൾ അവിടെ രണ്ട് ഊഞ്ഞാൽ കണ്ടു അതിൽ ഒരണ്ണത്തിൽ അവൾ ഇരുന്നു. ജെസ്സി കണ്ണുകൾ അടച്ച് ഊഞ്ഞാൽ പതിയെ ആടാൻ തുടങ്ങി. ഈ സമയം എഡ്ഗർ അവിടേക്ക് വന്നു. എഡ്ഗർ വരുന്ന ശബ്ദം കെട്ട് ജെസ്സി കണ്ണ് തുറന്നു. അവൾ ചിരിച്ചു കൊണ്ട് അവനെ വരവേറ്റു. എഡ്ഗർ ഒരു കപ്പ് ജെസ്സിക്ക് നീട്ടി അത് അവൾ വാങ്ങി പിന്നെ എഡ്ഗറിനോട് അപ്പുറത്ത് ഇരിക്കാൻ പറഞ്ഞു

എഡ്ഗർ -എങ്ങനെ ഉണ്ട് സ്ഥലം

ജെസ്സി -ഞാൻ വിചാരിച്ചത്തിനേക്കാൾ ഭംഗിയുണ്ട്

എഡ്ഗർ -ഞാൻ പറഞ്ഞില്ലേ ജെസ്സിക്ക് ഇഷ്ടം ആവും എന്ന്

ജെസ്സി -നല്ല ശാന്തമായ സ്ഥലം. ചുറ്റിനും പച്ചപ്പ് പിന്നെ കിളികളുടെ പാട്ടും

എഡ്ഗർ -ഇത് മാത്രം അല്ല ഇനിയും ഉണ്ട് കാണാൻ പലതും

ജെസ്സി -നമ്മൾ ഇവിടെ മുൻപ് വന്നിട്ടുണ്ടോ

ആ ചോദ്യം എഡിഗറിനെ ചെറുതായി വേദനിപ്പിച്ചു കാരണം പപ്പാക്കും മമ്മിക്കും ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ആണ് എഡ്ഗർ ഈ എസ്റ്റേറ്റ് വാങ്ങിയത്. ഇപ്പോൾ കൂടെ പപ്പാ ഇല്ലാത്തത് അവനെ വിഷമിപ്പിച്ചു

ജെസ്സി -എന്ത് പറ്റി മുഖം വല്ലാതെ ഇരിക്കുന്നല്ലോ

എഡ്ഗർ -ഏയ്യ് ഒന്നും ഇല്ല

എഡ്ഗർ പെട്ടന്ന് തന്നെ വിഷമം മറന്ന് ഒരു പുഞ്ചിരി മുഖത്ത് പടർത്തി

എഡ്ഗർ -ജെസ്സി നമ്മൾ ഇവിടെ ആദ്യമായണ് വരുന്നത്

ജെസ്സി -മ്മ്

അവർ പരസ്പരം സംസാരിച്ച് ആ കാപ്പി കുടിച്ചു

എഡ്ഗർ -വാ അകത്ത് പോവാം മഞ്ഞ് കൂടണ്ട്

അവർ അകത്തേക്ക് പോയി ജെസ്സി എഡിയുടെ കയ്യിൽ നിന്ന് കപ്പ് വാങ്ങി

ജെസ്സി -അടുക്കള എവിടെയാ

എഡ്ഗർ -വാ കാണിച്ചു തരാം

എഡ്ഗർ അടുക്കളയിലേക്ക് നടന്നു പിന്നാലെ ജെസ്സിയും

ജെസ്സി -ഈ എസ്റ്റേറ്റ് എന്നാ വാങ്ങിയേ

എഡ്ഗർ -ഒരു ആഴ്ച ആയിക്കാണും

ജെസ്സി -ഓ അതാണ് വൃത്തിയായി ഇരിക്കുന്നേ
എഡ്ഗർ -ജെസ്സിക്ക് സഹായത്തിന് ആരെയെങ്കിലും വെക്കണ്ണോ

ജെസ്സി -വേണ്ട നമ്മൾ രണ്ട് പേര് ഇല്ലെ

എഡ്ഗർ -അതാ നല്ലത്. പിന്നെ ജെസ്സി വെറുതെ കഷ്ട്ടപെണ്ടണ്ടാ എന്ന് കരുതി പറഞ്ഞതാ

ജെസ്സി -എഡിയുടെ കാര്യം നോക്കാൻ ഞാൻ ഉണ്ട്. അത് പോലെ എന്റെ കാര്യം നോക്കാൻ എഡിയും ഉണ്ടാവില്ലേ

എഡ്ഗർ -മ്മ്

ജെസ്സി -രാത്രി എന്താ ഉണ്ടാക്കേണ്ടേ

എഡ്ഗർ -ഇന്ന് നമുക്ക് ഫ്രൂട്ട്സ് കഴിക്കാം. ഞാൻ സാധനങ്ങൾ വാങ്ങാൻ മറന്നു

ജെസ്സി -അത് സാരം ഇല്ല. ഇന്ന് ഫ്രൂട്ട്സ് ആക്കാം

എഡ്ഗർ -പ്രശ്നം എന്തെന്ന് വെച്ചാൽ ടൗണിലേക്ക് നല്ല ദൂരം ഉണ്ട്

ജെസ്സി -അത് ഞാനും ശ്രെദ്ധിച്ചിരുന്നു

എഡ്ഗർ -നാളെ നമുക്ക് ഒരുമിച്ച് പോയി സാധനം വാങ്ങാo

ജെസ്സി -മ്മ്

എഡ്ഗർ -എസ്റ്റേറ്റിന്റെ അകം കണ്ടില്ലല്ലോ. പോയി ഒന്ന് ചുറ്റി കറങ്ങു എന്നിട്ട് ഏത് റൂം വേണം എന്ന് തീരുമാനിക്ക്

ജെസ്സി എഡ്ഗർ പറഞ്ഞത് പോലെ നടക്കാൻ തുടങ്ങി. പുറത്തെ പോലെ തന്നെ അകത്തും ഒരുപാട് സ്ഥലം ഉണ്ട്. ജെസ്സി മുകളിൽ ഒരുപാട് മുറിയിൽ കയറി. അങ്ങനെ ജെസ്സിക്ക് ഒരു മുറി ഇഷ്ടം ആയി. വലിയ ഒരു മുറി ആയിരുന്നു അത്. പിന്നെ വലിയ ഒരു കട്ടിലും, ഷെൽഫ് നിറയെ ബുക്കും, അപ്പുറത്ത് ഡ്രസ്സ്‌ വെക്കാനുള്ള ഷെൽഫിയും ഉണ്ടായിരുന്നു. അവൾ നടന്ന് ജനലിന്റെ അടുത്ത് ചെന്നു ആ പർപ്പിൾ കളർ കർട്ടൻ മാറ്റി. അഴിക്കൾ ഇല്ലാത്ത പൂർണ്ണമായും ചില്ല് മാത്രം ഉള്ള ജനൽ ആയിരുന്നു അത്. ജെസ്സി ജനൽ തുറന്നു ആ ജനലിനോട് ചേർന്ന് ഒരു ബാൽക്കണി ഉണ്ടായിരുന്നു പിന്നെ ഒരു സോഫയും ടീപോയും. ജെസ്സി ആ സോഫയിൽ ഇരുന്നു. നല്ല സോഫ്റ്റ്‌ ആയിരുന്നു അത്. ജെസ്സി തനിക്ക് നേരെ ഉള്ള ആ കാടിന്റെ ഭംഗി ആസ്വാത്തിച്ചു അവിടെ കുറച്ചു ദൂരെ അവൾ ഒരു അരുവി കണ്ടു. ഭൂമിയിൽ ഉള്ള സ്വർഗം കാടാണ് എന്ന് ജെസ്സി തിരിച്ച് അറിഞ്ഞു. ജെസ്സി താഴെ പോയി എഡ്ഗറിനെ വിളിച്ചു

ജെസ്സി -എഡി മുകളിൽ ഒരു റൂം ഉണ്ട് എനിക്ക് ഇഷ്ടം ആയി

എഡ്ഗർ -നിക്ക് ലക്കേജ് ഹാളിൽ ഇരിക്കാ ഞാൻ എടുത്തിട്ട് വരാം
എഡ്ഗർ ഹാളിലേക്ക് പോയി ഒരു ബാഗ് എടുത്തു മറ്റേത് എടുക്കാൻ പോയപ്പോൾ ജെസ്സി സമ്മതിച്ചില്ല അവൾ അത് എടുത്തു. ജെസ്സി മുന്നിൽ നടന്ന് വഴി കാട്ടി. അങ്ങനെ അവർ റൂമിൽ എത്തി ജെസ്സിയുടെ ബാഗ് അവിടെ വെച്ച് എഡി അവന്റെ ബാഗ് എടുത്ത് പുറത്തേക്ക് പോവാൻ തുടങ്ങി

ജെസ്സി -എഡി ഇതാണ് ഞാൻ പറഞ്ഞാ റൂം

ജെസ്സി എഡിയുടെ അടുത്ത് ചെന്ന് ബാഗ് വാങ്ങി

ജെസ്സി -എഡി ഇഷ്ടപ്പെടാത്തത് കൊണ്ട് അണ്ണോ പോവാൻ തുടങ്ങിയെ. എഡിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ റൂം നോക്കാം

Leave a Reply

Your email address will not be published. Required fields are marked *