മീമാ – 1 1

എഡ്ഗർ -ഇത് മാത്രം അല്ല ഇനിയും ഉണ്ട് കാണാൻ പലതും

ജെസ്സി -നമ്മൾ ഇവിടെ മുൻപ് വന്നിട്ടുണ്ടോ

ആ ചോദ്യം എഡിഗറിനെ ചെറുതായി വേദനിപ്പിച്ചു കാരണം പപ്പാക്കും മമ്മിക്കും ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ആണ് എഡ്ഗർ ഈ എസ്റ്റേറ്റ് വാങ്ങിയത്. ഇപ്പോൾ കൂടെ പപ്പാ ഇല്ലാത്തത് അവനെ വിഷമിപ്പിച്ചു

ജെസ്സി -എന്ത് പറ്റി മുഖം വല്ലാതെ ഇരിക്കുന്നല്ലോ

എഡ്ഗർ -ഏയ്യ് ഒന്നും ഇല്ല

എഡ്ഗർ പെട്ടന്ന് തന്നെ വിഷമം മറന്ന് ഒരു പുഞ്ചിരി മുഖത്ത് പടർത്തി

എഡ്ഗർ -ജെസ്സി നമ്മൾ ഇവിടെ ആദ്യമായണ് വരുന്നത്

ജെസ്സി -മ്മ്

അവർ പരസ്പരം സംസാരിച്ച് ആ കാപ്പി കുടിച്ചു

എഡ്ഗർ -വാ അകത്ത് പോവാം മഞ്ഞ് കൂടണ്ട്

അവർ അകത്തേക്ക് പോയി ജെസ്സി എഡിയുടെ കയ്യിൽ നിന്ന് കപ്പ് വാങ്ങി

ജെസ്സി -അടുക്കള എവിടെയാ

എഡ്ഗർ -വാ കാണിച്ചു തരാം

എഡ്ഗർ അടുക്കളയിലേക്ക് നടന്നു പിന്നാലെ ജെസ്സിയും

ജെസ്സി -ഈ എസ്റ്റേറ്റ് എന്നാ വാങ്ങിയേ

എഡ്ഗർ -ഒരു ആഴ്ച ആയിക്കാണും

ജെസ്സി -ഓ അതാണ് വൃത്തിയായി ഇരിക്കുന്നേ
എഡ്ഗർ -ജെസ്സിക്ക് സഹായത്തിന് ആരെയെങ്കിലും വെക്കണ്ണോ

ജെസ്സി -വേണ്ട നമ്മൾ രണ്ട് പേര് ഇല്ലെ

എഡ്ഗർ -അതാ നല്ലത്. പിന്നെ ജെസ്സി വെറുതെ കഷ്ട്ടപെണ്ടണ്ടാ എന്ന് കരുതി പറഞ്ഞതാ

ജെസ്സി -എഡിയുടെ കാര്യം നോക്കാൻ ഞാൻ ഉണ്ട്. അത് പോലെ എന്റെ കാര്യം നോക്കാൻ എഡിയും ഉണ്ടാവില്ലേ

എഡ്ഗർ -മ്മ്

ജെസ്സി -രാത്രി എന്താ ഉണ്ടാക്കേണ്ടേ

എഡ്ഗർ -ഇന്ന് നമുക്ക് ഫ്രൂട്ട്സ് കഴിക്കാം. ഞാൻ സാധനങ്ങൾ വാങ്ങാൻ മറന്നു

ജെസ്സി -അത് സാരം ഇല്ല. ഇന്ന് ഫ്രൂട്ട്സ് ആക്കാം

എഡ്ഗർ -പ്രശ്നം എന്തെന്ന് വെച്ചാൽ ടൗണിലേക്ക് നല്ല ദൂരം ഉണ്ട്

ജെസ്സി -അത് ഞാനും ശ്രെദ്ധിച്ചിരുന്നു

എഡ്ഗർ -നാളെ നമുക്ക് ഒരുമിച്ച് പോയി സാധനം വാങ്ങാo

ജെസ്സി -മ്മ്

എഡ്ഗർ -എസ്റ്റേറ്റിന്റെ അകം കണ്ടില്ലല്ലോ. പോയി ഒന്ന് ചുറ്റി കറങ്ങു എന്നിട്ട് ഏത് റൂം വേണം എന്ന് തീരുമാനിക്ക്

ജെസ്സി എഡ്ഗർ പറഞ്ഞത് പോലെ നടക്കാൻ തുടങ്ങി. പുറത്തെ പോലെ തന്നെ അകത്തും ഒരുപാട് സ്ഥലം ഉണ്ട്. ജെസ്സി മുകളിൽ ഒരുപാട് മുറിയിൽ കയറി. അങ്ങനെ ജെസ്സിക്ക് ഒരു മുറി ഇഷ്ടം ആയി. വലിയ ഒരു മുറി ആയിരുന്നു അത്. പിന്നെ വലിയ ഒരു കട്ടിലും, ഷെൽഫ് നിറയെ ബുക്കും, അപ്പുറത്ത് ഡ്രസ്സ്‌ വെക്കാനുള്ള ഷെൽഫിയും ഉണ്ടായിരുന്നു. അവൾ നടന്ന് ജനലിന്റെ അടുത്ത് ചെന്നു ആ പർപ്പിൾ കളർ കർട്ടൻ മാറ്റി. അഴിക്കൾ ഇല്ലാത്ത പൂർണ്ണമായും ചില്ല് മാത്രം ഉള്ള ജനൽ ആയിരുന്നു അത്. ജെസ്സി ജനൽ തുറന്നു ആ ജനലിനോട് ചേർന്ന് ഒരു ബാൽക്കണി ഉണ്ടായിരുന്നു പിന്നെ ഒരു സോഫയും ടീപോയും. ജെസ്സി ആ സോഫയിൽ ഇരുന്നു. നല്ല സോഫ്റ്റ്‌ ആയിരുന്നു അത്. ജെസ്സി തനിക്ക് നേരെ ഉള്ള ആ കാടിന്റെ ഭംഗി ആസ്വാത്തിച്ചു അവിടെ കുറച്ചു ദൂരെ അവൾ ഒരു അരുവി കണ്ടു. ഭൂമിയിൽ ഉള്ള സ്വർഗം കാടാണ് എന്ന് ജെസ്സി തിരിച്ച് അറിഞ്ഞു. ജെസ്സി താഴെ പോയി എഡ്ഗറിനെ വിളിച്ചു

ജെസ്സി -എഡി മുകളിൽ ഒരു റൂം ഉണ്ട് എനിക്ക് ഇഷ്ടം ആയി

എഡ്ഗർ -നിക്ക് ലക്കേജ് ഹാളിൽ ഇരിക്കാ ഞാൻ എടുത്തിട്ട് വരാം
എഡ്ഗർ ഹാളിലേക്ക് പോയി ഒരു ബാഗ് എടുത്തു മറ്റേത് എടുക്കാൻ പോയപ്പോൾ ജെസ്സി സമ്മതിച്ചില്ല അവൾ അത് എടുത്തു. ജെസ്സി മുന്നിൽ നടന്ന് വഴി കാട്ടി. അങ്ങനെ അവർ റൂമിൽ എത്തി ജെസ്സിയുടെ ബാഗ് അവിടെ വെച്ച് എഡി അവന്റെ ബാഗ് എടുത്ത് പുറത്തേക്ക് പോവാൻ തുടങ്ങി

ജെസ്സി -എഡി ഇതാണ് ഞാൻ പറഞ്ഞാ റൂം

ജെസ്സി എഡിയുടെ അടുത്ത് ചെന്ന് ബാഗ് വാങ്ങി

ജെസ്സി -എഡി ഇഷ്ടപ്പെടാത്തത് കൊണ്ട് അണ്ണോ പോവാൻ തുടങ്ങിയെ. എഡിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ റൂം നോക്കാം

എഡ്ഗർ -ഏയ്യ് എനിക്ക് കുഴപ്പം ഒന്നും ഇല്ല ജെസ്സി കുറച്ചു നേരം ഒറ്റക്ക് ഇരുന്ന് മനസ്സ് റീലാക്സ് ആക്കട്ടെ എന്ന് കരുതി

ജെസ്സി -അതൊന്നും ഇപ്പോൾ കുഴപ്പം ഇല്ല. ഞാൻ ഫുള്ളി റീലാക്സിഡ്‌ ആണ്

ജെസ്സി എഡിയുടെ ബാഗ് തുറന്ന് ഡ്രസ്സ്‌ എല്ലാം ഷെൽഫിൽ വെച്ചു അത് കഴിഞ്ഞ് അവളുടെയും വെച്ചു

Leave a Reply

Your email address will not be published. Required fields are marked *