മുംബൈ വിസിറ്റ് – 1 2

“ഹും..കിഴവന്‍ ആണേല്‍ എന്താ..അയാളൊരു ആണാണ്..അല്ലാതെ മസിലും പെരുപ്പിച്ചു നടക്കുന്ന ഹിജഡ അല്ല”

രേഖ പതിഞ്ഞ സ്വരത്തിലാണ് അത് പറഞ്ഞതെങ്കിലും അവള്‍ പറഞ്ഞത് എന്റെ മനസ്സില്‍ ശക്തമായി, ഒരു ശൂലം പോലെ തറഞ്ഞുകയറി. ഒരു നിമിഷം അസ്തപ്രജ്ഞനായി ഞാന്‍ നിന്നുപോയി. എനിക്ക് ആ പറഞ്ഞതിനൊരു മറുപടിയും ഉണ്ടായിരുന്നില്ല. അവള്‍ പറഞ്ഞതില്‍ എല്ലാമുണ്ടായിരുന്നു; എല്ലാം. മനസ് തകര്‍ന്നുപോയ ഞാന്‍ ദുര്‍ബ്ബലമായ കാലുകളോടെ എന്റെ മുറിയിലേക്ക് നടന്നു. എന്റെ ബലം മൊത്തം നഷ്ടമായതുപോലെ എനിക്ക് തോന്നി. ജീവിതത്തില്‍ ആദ്യമായി ഞാനൊരു വിലയും നിലയുമില്ലാത്തവാന്‍ ആണെന്ന് എനിക്ക് തോന്നി. ഒരു പെണ്ണിന്റെ നാവില്‍ നിന്ന്, അതും ജീവിതത്തില്‍ ആദ്യമായി അങ്ങേയറ്റം ഇഷ്ടപ്പെട്ടുപോയ പെണ്ണിന്റെ നാവില്‍ നിന്നും ഒരു പുരുഷനും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാക്കുകളാണ് ഞാന്‍ കേട്ടത്. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആരുമറിയാതെ ഞാന്‍ കിടന്നു കരഞ്ഞു. കുറെ ഏറെ നേരം. വൈകിട്ട് ചേച്ചി വന്നപ്പോഴേക്കും ഞാന്‍ കുളിയൊക്കെ കഴിഞ്ഞു സാധാരണ മട്ടില്‍ പുറത്തേക്ക് ചെന്നു.

“എന്താടാ മുഖം വല്ലാതിരിക്കുന്നത്” മുഖം മനസിന്റെ കണ്ണാടിയാണ് എന്ന് പറയുന്നത് ശരി വച്ചുകൊണ്ട് ചേച്ചി ചോദിച്ചു.

“ഒന്നുമില്ല ചേച്ചി..എനിക്ക് നാളെത്തന്നെ പോണം. പോയിട്ട് ഒരു അത്യാവശ്യമുണ്ട്” ഞാന്‍ പറഞ്ഞു.

“ങേ..അത് കൊള്ളാമല്ലോ? ടിക്കറ്റ് പോലും എടുത്തിട്ടില്ല. എന്തായാലും നാളെ വേണ്ട. അടുത്താഴ്ച പോകാം”

“വേണ്ട. എനിക്ക് നാളെത്തന്നെ പോണം”

രേഖ എന്നെ നോക്കുന്നത് ഞാന്‍ കണ്ടെങ്കിലും അവളെ ഞാന്‍ നോക്കാന്‍ പോയില്ല. രാത്രി ഉണ്ണുന്ന സമയത്തും രേഖ നിശബ്ദമായി എന്നെ നോക്കുന്നുണ്ടായിരുന്നു. അവളെ ഞാന്‍ ഒരിക്കല്‍പ്പോലും പക്ഷെ നോക്കാന്‍ പോയില്ല. ഊണ് കഴിഞ്ഞു ഞാന്‍ കിടക്കാന്‍ കയറി. പതിവിനു വിപരീതമായി ഞാന്‍ കതക് ഉള്ളില്‍ നിന്നും അടച്ചിട്ടാണ് കിടന്നത്. രാത്രി എപ്പോഴോ ആരോ കതകിനു തള്ളിയത് ഞനറിഞ്ഞു. രേഖ ആയിരിക്കും എന്നെനിക്ക് അറിയാമായിരുന്നു. ഞാന്‍ കതക് തുറന്നില്ല.
അടുത്ത ദിവസം ഞാന്‍ പോകാന്‍ ഇറങ്ങുന്നതിനു മുന്‍പ് രേഖ ചേച്ചി കാണാതെ എന്റെ മുറിയിലേക്ക് വന്നു.

“എന്നോട് ക്ഷമിക്കണം..”

ഒരു വിതുമ്പലോടെ അങ്ങനെ പറഞ്ഞിട്ട് അവള്‍ പൊയ്ക്കളഞ്ഞു. എനിക്ക് പക്ഷെ അത് കേട്ടിട്ട് ഒന്നും തോന്നിയില്ല. ഒന്നിനും കൊള്ളാത്ത ഹിജഡ ആയ ഞാന്‍ പോകുകയാണ്. ഇനി നീ എന്ത് വേണേലും ചെയ്തോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. പോകാന്‍ ഇറങ്ങാന്‍ നേരം നോക്കേണ്ട എന്ന് കരുതിയിരുന്നു എങ്കിലും അറിയാതെ രേഖയെ ഞാനൊന്നു നോക്കി. ആകെ തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു അവള്‍. ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്നത് കണ്ട ഞാന്‍ വേഗം നോട്ടം മാറ്റി ഓട്ടോയില്‍ കയറി. യാത്രയില്‍ ഉടനീളം എന്റെ മനസ്സില്‍ ഒരു നെരിപ്പോട് പോലെ രേഖ നിറഞ്ഞു നിന്നിരുന്നു.

നാട്ടിലെത്തിയ എന്റെ മനസ് പാടെ മാറിയിരുന്നു. രേഖ മനസ്സിനേല്‍പ്പിച്ച മുറിവ് അത്രയ്ക്ക് വലുതായിരുന്നു. സ്ത്രീകളോടുള്ള എന്റെ വെറുപ്പ് പതിന്മടങ്ങ്‌ കൂടി. എനിക്കെതിരെ ഒരു പെണ്ണ് വന്നാല്‍ ഞാന്‍ കാറിത്തുപ്പും. ഞാന്‍ ലോകത്തുള്ള സകല സ്ത്രീകളെയും മനസുകൊണ്ട് വെറുത്തു. പക്ഷെ ഒരു സത്യം ഞാന്‍ അപ്പോഴും മനസിലാക്കുന്നുണ്ടായിരുന്നു; രേഖ എന്റെ മനസ്സില്‍ ആഴത്തില്‍ കൊത്തിവച്ചതുപോലെ പതിഞ്ഞു കിടക്കുന്നുണ്ട് എന്നുള്ള സത്യം. അവളെ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ഞാന്‍ എത്ര ശ്രമിച്ചോ, അത്രകണ്ട് അവളോടുള്ള എന്റെ മോഹം വളര്‍ന്നു. വേറെ ഒരു പെണ്ണിനേയും ഇഷ്ടപ്പെടാതിരുന്ന എനിക്ക് പക്ഷെ രേഖയോട് അനിയന്ത്രിതമായ കാമം ഉടലെടുത്തു. അവളോട്‌ എനിക്ക് പ്രേമമല്ല, കാമം തന്നെയാണ് തോന്നിയത്. എന്റെ പുരുഷത്വത്തെ ചോദ്യം ചെയ്ത നായിന്റെ മോള്‍. അവളുടെ കാര്യം ഓര്‍ക്കുമ്പോള്‍ എന്റെ മനസില്‍ പകയും കോപവും ഒപ്പം കാമവും ഒരേപോലെ നിറയും.

Leave a Reply

Your email address will not be published. Required fields are marked *