അൽപനേരംകൂടി സംസാരിച്ചു ലിസിമ്മ ഫോൺ വച്ചു. എന്റെ ഉറക്കെല്ലാം പോയി. പരീക്ഷാ ക്ഷീണം കാരണം ഉറക്കിലേക്കു വഴുതിവീണിരുന്ന എനിക്കിപ്പോൾ ഉറങ്ങാൻ പറ്റുന്നില്ല. കുറെ കഴിഞ്ഞിട്ടും ഉരക്കുവരാതിരുന്ന ഞാൻ റൂമിലൂടെയും ഹാളിലും എഴുന്നേറ്റുനടന്നു. എന്തിനാ ടീച്ചർ വീട്ടിലേക്കു പോകുന്നത്? ഇനി എന്നാ തിരിച്ചു വരിക? ഈ ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി. സിനിമയിലായിരുന്നെങ്കിൽ നായകൻ ഒരു സിഗരറ്റ് കത്തിച്ചു വലിക്കുന്ന സമയം. എന്തായാലും എപ്പോഴോ സോഫയിൽ കിടന്നു ഞാനുറങ്ങിപ്പോയി.
===================
പരീക്ഷ തുടരുന്നു. ഇന്നും ഞാൻ എന്നത്തെയുംപോലെ പഠിക്കാനിരുന്നു. പഠനം ഒരു ഫ്ലോയിലായി വരുമ്പോൾ അതാ കേൾക്കുന്നു, ഫോണിന്റെ റിങ്. ലിസിമ്മയാണ്.
“ഹലോ… ഹലോ…. ലിസിമ്മേ… കേൾക്കുന്നില്ലല്ലോ… ഹലോ…”
ഒന്നും കേൾക്കുന്നില്ല… നെറ്റ്‌വർക്ക് പ്രോബ്ലം ആണ്.
വീണ്ടും റിങ് ചെയ്യുന്നു… “ഹലോ… ഹലോ….”
ഇത്തവണയും ഒന്നും കേൾക്കുന്നില്ല….
“ഹലോ… അങ്ങോട്ട് വിളിക്കാം ലിസിമ്മെ…. നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല…”
അപ്പോൾ മറുപടി വന്നു…
“അമ്മയല്ല… ഞാനാ… ടീച്ചർ… ഇങ്ങോട്ട് വിളിക്കണ്ട…”
“ടീച്ചറോ?”
“അതെ… മുനി ടീച്ചർ…”
“കുട്ടന്റെ നമ്പർ കണ്ടപ്പോൾ വിളിച്ചു നോക്കിയതാ… അമ്മ പുറത്താ…”
“എന്താ കാര്യം?”
“ചുമ്മാ വിളിച്ചതാ… എന്നാ ശെരി…” ഫോൺ കട്ട് ആയി.
എന്തിനായിരിക്കും ടീച്ചർ വിളിച്ചത്? എന്തായാലും .ആശ്വാസമായി ടീച്ചർക്ക് എന്നോട് പരിഭവമൊന്നുമില്ല… അതോ ഇനി ലിസിമ്മ വിളിക്കാൻ പറഞ്ഞതാണോ? ആവാൻ വഴിയില്ല. ടീച്ചർക്ക് എന്തെങ്കിലും കാര്യമുണ്ടോ? അങ്ങിനെയെങ്കിൽ സ്വന്തം നമ്പറിൽ നിന്നു വിളിച്ചാൽ പോരെ… ഓഹോ… ഇപ്പൊ പിടികിട്ടി… ടീച്ചറുടെ കയ്യിൽ എന്റെ നമ്പറില്ല… ലിസിമ്മയുടെ ഫോണിൽ നിന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചതാണ്. എന്റെ നമ്പർ തന്നെ ആണോ എന്ന് പരിശോധിച്ചതാവും.
അപ്പോൾ എന്റെ കണക്കു കൂട്ടൽ ശരിയാണെങ്കിൽ ടീച്ചർ എന്നെ വീണ്ടും വിളിക്കും. സ്വന്തം നമ്പറിൽ നിന്ന്. കണക്കു കൂട്ടി ഞാൻ കാത്തിരുന്നു…
ഫോൺ അടുത്ത് വച്ച് ഞാൻ പഠിക്കാൻ ഇരുന്നു. പുസ്തകത്തിൽ മനസ്സുറക്കുന്നില്ല. ഏകാഗ്രത കിട്ടുന്നില്ല. ചിന്ത വീണ്ടും വീണ്ടും ടീച്ചറിലേക്കും വീട്ടിലേക്കും പായുന്നു. വീട്ടിൽ നിന്ന് വന്നു അവിടെ സംഭവിച്ചതെല്ലാം മറന്നു മുഴുവൻ ശ്രദ്ധയും പഠനത്തിൽ ആയിരുന്നു ഇത് വരെ. അതുകൊണ്ടു തന്നെ ഇതുവരെ എല്ലാ പരീക്ഷകളും ഏറെക്കുറെ നന്നായി തന്നെ എഴുതാൻ പറ്റി. നാളത്തെ പരീക്ഷ കൂടി കഴിഞ്ഞിട്ട് വിളിച്ചാൽ പോരായിരുന്നോ ടീച്ചർക്ക്.
എന്നാലും ടീച്ചർ എന്നെ വിളിച്ചല്ലോ… സമാധാനം!! എന്നോടുള്ള പിണക്കം മാറിയിട്ടുണ്ടാകും. അല്ലെങ്കിൽ എന്തായാലും കുറഞ്ഞിട്ടെങ്കിലും ഉണ്ടാകും. അല്ലെങ്കിൽ എന്നെ വിളിക്കില്ലല്ലോ… ഓരോന്ന് ചിന്തിച്ചിരുന്നു നേരം പോയതറിഞ്ഞില്ല…
================ രാവിലെ നാലുമണിക്ക് എഴുന്നേറ്റു വായിക്കാൻ ഇരുന്നു. രാത്രിക്കാതെ ഫോൺ വിളി വീണ്ടും മനസിലേക്ക് വരുന്നു. ടീച്ചർ എന്നെ വിളിക്കുമോ ഇല്ലയോ? ഇതാണ് എന്നെ അലട്ടുന്ന ചോദ്യം. ഇന്ന് ടീച്ചർ എറണാകുളത്തേക്കു പോകുമെന്നാണല്ലോ ലിസിമ്മ കഴിഞ്ഞദിവസം പറഞ്ഞത്. അതോ ഈ ആഴ്ച എന്നാണോ? ശരിക്കും ഓർമകിട്ടുന്നില്ല. അവിടെ എത്തിയാൽ വിളിക്കുമായിരിക്കും. അപ്പൊ മുരളി ചേട്ടൻ ഉണ്ടായിരിക്കുമല്ലോ. അതോ അങ്ങേർക്കു ജോലി മാറ്റം വല്ലതും കിട്ടിയോ? ദൈവമേ… അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ!! ഉണ്ടെങ്കിൽ ലിസിമ്മ ഇന്നലത്തെ ഫോൺ വിളിയിൽ പറയേണ്ടതാണ്.
ചിന്ത ഇങ്ങനെ കാട് കയറുന്നു. വായിക്കുന്നതിൽ മനസ്സുറക്കുന്നില്ല…. ഫോൺ റിങ് ചെയ്യുമോ എന്നാണു എന്റെ ചിന്ത. ഓരോ കാൾ വരുമ്പോഴും ടീച്ചർ ആണോ എന്ന് കരുതി ആണ് ഫോൺ എടുക്കുന്നത്.
ഇത് ഇങ്ങനെ തുടർന്നാൽ നാളത്തെ പരീക്ഷ പൊട്ടിയത് തന്നെ… ഒരു കാര്യം ചെയ്യാം. ഫോൺ ഓഫ് ചെയ്യാം. എന്നാൽ പിന്നെ കാൾ വരും എന്ന ചിന്ത വേണ്ടല്ലോ.
