രണ്ടു മൂന്നു തവണ ഹലോ പറഞ്ഞിട്ടും മറുപടിയില്ല…. റോങ്ങ് നമ്പർ ആയിരിക്കും… ഫോൺ വച്ച് ഞാൻ കിടന്നു. ഒരു മിനിറ്റ് ആയില്ല… വീണ്ടും റിങ് ചെയ്യുന്നു…
“ഹലോ … ഹലോ …”
“ഹലോ… കുട്ടനല്ലേ…?”
“അതെ… ആരാ…?” ഉറക്കച്ചവയിൽ ശബ്ദം കേട്ടിട്ട് എനിക്കുമനസ്സിലായില്ല.
“മനസ്സിലായില്ലേ?? ഞാൻ ടീച്ചറാ… മുനി ടീച്ചർ.”
ഉറക്കത്തിന്റെ ആലസ്യത്തിൽ ഞാൻ എല്ലാം മറന്നിരുന്നു. ടീച്ചറാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ പൊടുന്നനെ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങി.
“എന്തിനാ വിളിച്ചേ? എന്താ വിശേഷം?”
“ചുമ്മാ… എന്തൊക്കെ വിശേഷം?”
“നല്ല വിശേഷം…”
“ഡിന്നർ കഴിച്ചോ?”
“അതെ…”
“കിടന്നിരുന്നോ ?”
“അതെ”
“ഓഹോ… ഉറക്കം കെടുത്തിയോ ഞാൻ? സോറി!!”
“സാരമില്ല…. എന്തിനാ ഇപ്പൊ വിളിച്ചേ??”
“വെറുതെ വിളിച്ചതാണ്… സുഖമല്ലേ എന്ന് ചോദിക്കാം എന്ന് കരുതി…” ഞാൻ മൊബൈലിൽ സമയം നോക്കി… 11:30.
“ചേട്ടനില്ലേ അവിടെ? ഉറങ്ങിയോ?”
“ചേട്ടനില്ല… ഞാൻ എന്റെ വീട്ടിലാ… എന്റെ അമ്മയുടെ വീട്ടിൽ.”
“ഓഹോ അത് ശെരി… ലിസിമ്മ പറഞ്ഞിരുന്നു… ടീച്ചർ പോകുമെന്ന്.”
“ഒരാഴ്ച്ച ഇവിടെ നിൽക്കാൻ വന്നു. ”
“അപ്പോൾ ചേട്ടൻ?”
“ചേട്ടന് വീണ്ടും മദ്രാസിലേക്ക് പോയി. ഒരാഴ്ച്ച കഴിഞ്ഞേ വരൂ…”
“അത് ശെരി…ടീച്ചർ കിടന്നില്ലേ?”
“കിടന്നിരുന്നു… ഉറക്കം വന്നില്ല… കുട്ടനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി… പോകുന്നതിന്റെ രണ്ടു നാൾ മുമ്പ് കണ്ടതല്ലേ… പോകുന്ന ദിവസം കാണാനും പറ്റിയില്ല… എന്നാ ഇനി നാട്ടിലേക്ക്?”
“ഒരു രണ്ടാഴ്ചയാകും.” ഒരു നീളൻ സംഭാഷണത്തിനുള്ള ഒരുക്കത്തിലാണ് ടീച്ചർ എന്ന് തോന്നുന്നു… എന്റെ ഉറക്കച്ചവയെല്ലാം പെട്ടെന്ന് പമ്പ കടന്നു… നാളെ പരീക്ഷയുള്ളതും രാവിലെ എഴുന്നേറ്റു വായിക്കേണ്ടതുമൊന്നും എന്നെ അലട്ടിയില്ല…
കാത്തു കാത്തിരുന്ന ഫോൺ വിളിയാണ്…. നിനച്ചിരിക്കാത്ത സമയത്തു വന്നത്… ഇത് നഷ്ടപ്പെടുത്തിയാൽ ഇനി ടീച്ചർ വിളിച്ചില്ലെങ്കിലോ… എന്തായാലും കുറച്ചു നേരം സംസാരിക്കാം.
“ഇത്തവണ വന്നാൽ കുറച്ചുനാൾ വീട്ടിൽ കാണില്ലേ?”
“ഒരു മാസമെങ്കിലും തങ്ങണം എന്നാണു പ്ലാൻ.”
” അതു നന്നായി.”
“അതെന്താ?”
“എനിക്ക് കൂട്ടിനും സംസാരിച്ചിരിക്കാനും ഒരാളാകുമല്ലോ…”
“ടീച്ചർക്ക് അല്ലെങ്കിലും അവിടെ കൂട്ടിനു ആളുകളുണ്ടല്ലോ… മുരളി ചേട്ടനും ലിസിമ്മയും ഒക്കെ…”
“അവരൊക്കെ ഉണ്ട്… എന്നാലും… ”
“എന്ത് എന്നാലും… പോരാത്തതിന്… ടീച്ചർക്ക് എന്നോട് പിണക്കവുമല്ലേ…”
“പിണക്കമോ? എനിക്കോ? എന്തിനു…?”
“അന്ന് വീട്ടിൽ സംഭവിച്ചതിനു…. അതിനു ശേഷം എന്നോട് ഒന്ന് മിണ്ടിയിട്ടില്ലല്ലോ…”
“അങ്ങനെ പിണക്കമുണ്ടെങ്കിൽ ഇപ്പൊ ഞാനല്ലേ നിന്നെ വിളിച്ചത്… നീ ഇങ്ങോട്ട് വിളിച്ചില്ലല്ലോ…”
“അതു പിന്നെ… എന്റെ കയ്യിൽ നമ്പർ ഇല്ലായിരുന്നല്ലോ…”
“എന്റെ കയ്യിലും നമ്പർ ഇല്ലായിരുന്നല്ലോ…വേണമെങ്കിൽ നമ്പർ കിട്ടും… എനിക്ക് കുട്ടന്റെ നമ്പർ കിട്ടിയല്ലോ…”
“ടീച്ചർക്ക് എങ്ങനെ കിട്ടി?”
“അത് തല്ക്കാലം നീ അറിയണ്ട.”
“ശെരി… സമ്മതിച്ചു.” രണ്ടു പേർക്കും ഒരു അൽപ നേരത്തെ നിശബ്ദത…
“എവിടെയാ കുട്ടൻ താമസം? ഹോസ്റ്റലിൽ ആണോ?”
“അല്ല… ഞാൻ പുറത്താ താമസം… ഒരു ഫ്ലാറ്റിലാണ്. ഹോസ്റ്റലിൽ ആയാൽ നമുക്ക് വേണ്ട സ്വാതന്ത്ര്യമൊന്നും കിട്ടില്ല. ”
“ഓഹോ… അപ്പൊ ഫ്ലാറ്റ് വാടകക്കെടുത്തോ?”
“അല്ല… ഒരു ഫ്ലാറ്റ് വാങ്ങി…”
” ഉം… സമ്മതിച്ചു… ഫ്ലാറ്റൊക്കെ കുറെ വാടകയാവില്ലേ? ”
“അച്ചൻ തരും ക്യാഷ്. ലിസിമ്മയോടു പറയരുത്…. അവർക്കറിയില്ല. ”
“ഏയ്… ഞാൻ പറയില്ല…”
“ടീച്ചറെ വിശ്വസിക്കാമോ?”
“നിനക്ക് എന്ത് തോന്നുന്നു?”
“അറിയില്ല… അതികം അറിയില്ലല്ലോ ടീച്ചറെ കുറിച്ച്…”
“അതികം അറിയണോ?”
“അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ…?”
“എന്താ അറിയേണ്ടത്…”
“ഒരുപാടുണ്ട്… ഞാൻ ചോദിക്കട്ടെ?”
“ഉം… ചോദിച്ചോ…”
“അല്ലെങ്കിൽ ഇപ്പൊ വേണ്ട… ഞാൻ സാവധാനം അറിഞ്ഞോ ളാം.” രണ്ടു പേരും ഒന്നു ചിരിച്ചു…
“പിന്നേയ് … അന്ന് സംഭവിച്ചതിനു സോറി കേട്ടോ…” ഞാൻ പറഞ്ഞു.
